കണ്ണിമ ചിമ്മാതെ ഞാനവളെ നോക്കിയെങ്കിലും ഇന്നലത്തെ അനുഭവം എനിക്കൊരു താക്കീതായി എന്റെ മനസ്സിലുണർന്നു.
“ഡോ.. എവിടെ നോക്കിയാഡോ വണ്ടി ഓടിക്കുന്നത് “അവൾ ദേഷ്യത്തിൽ ചോദിച്ചു.
“ഓ.. അപ്പോൾ മലയാളി ആണ്.
നിങ്ങളല്ലേ കൊണ്ട് ഇടിച്ചതു.”
“അത് താൻ മര്യാദക്ക് ഒട്ടിക്കാഞ്ഞിട്ടാ..”
“ഉവ്വ.. അത് ഞാൻ കണ്ടു.ആരാ മര്യാദക്ക് ഓടിക്കാത്തത് എന്ന്.”
“ഡോ.. എനിക്ക് തന്നോട് വഴക്കിടാൻ സമയമില്ല.. വണ്ടിയുടെ പെയിന്റ് പോയി ക്യാഷ് എടുക്ക് “.
“അയ്യ.. നോക്കി ഇരുന്നോ. വണ്ടിയുടെ ഇൻഡിക്കേറ്റർ പോയി. ഇങ്ങോട്ട് പൈസ താ..”
“ഒന്ന് പോടോ..മര്യാദക്ക് വണ്ടി ഓട്ടിക്കണം, ഇല്ലെങ്കിൽ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടും.”അവൾ ദേഷ്യത്തിൽ പറഞ്ഞു
“പെണ്ണെ എടി പോടീ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി “എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.
“വീട്ടുകാരെ പറയുന്നോട പട്ടി.”
അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞോരടി.
ആ അടി ഞാൻ പ്രതീക്ഷിച്ചതെ ഇല്ല. ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിറ്റുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.
ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.
“പ്ടക് ” കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു. സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.
അവളും ആ അടി പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി. അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.
“യൂ.. ബിച്ച്.. ഐ.. വിൽ..” അവൾ എന്നോട് ന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്ന പോലെ.
എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.
“ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ച കാശും വേണ്ട. വേണമെങ്കിൽ പോയി കേസ് കൊടു”
ഞാൻ കാറിൽ കേറി വണ്ടി സ്റ്റാർട്ട് ചെയ്തു. പെട്ടെന്ന് അവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.
“ഹേയ്.. എന്താ തന്റെ പേര്..?”ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ് ആയി തന്നെയാണ് ചോദിച്ചത്.
“ശിവപ്രസാദ്.കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്.” ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.
എന്തായാലും ഞാൻ ആദ്യമായി ആണ് അവളെ കാണുന്നത്.
ജീവിതത്തിൽ ആദ്യമായി ആണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.
ആദ്യമായി ഒരുത്തിയെ കാളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം മൈർ…🤧.സമയം ശരിയല്ല 🤧.
************
അതെ സമയം പാർക്കിംഗ് ഏരിയയിൽ. ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.
Calling durga❣️..
അവളുടെ മൊബൈൽ സ്‌ക്രീനിൽ എങ്ങനെ എഴുതികാണിച്ചു.
“ഹലോ..””ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.
“ടി.. നീ എവിടയാ..?
“വീട്ടിലുണ്ട്..
“ടി ഞാൻ അവനെ കണ്ടു ഇന്ന്
“ആരെ..?
“എടി.. ശിവയെ
***************
പിറ്റേന്ന് രാവിലെ. സച്ചുവിന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി. ഞാനും അവനും പുറത്തേക്കിറങ്ങി.
“Phoenix Builders”
പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം. ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.
നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.
സച്ചു പറഞ്ഞത് പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി കോളേഗ്സിനെ പരിചയപ്പെടുത്തി തന്നു. നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടോ 👅. എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ കംഫർട് ആക്കി.
