താഴെ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു ബാലചന്ദ്രൻ.
ബാലചന്ദ്രൻ:ഗുഡ് മോർണിങ് മോളെ..
പാത്തു :ഗുഡ് മോർണിംഗ് അച്ഛാ…
ബാലചന്ദ്രൻ :മോൾ എന്താ ഇന്ന് ലേറ്റ് ആണല്ലോ…
പാത്തു :ആഹ്.. കുറച്ചു.. ഉറങ്ങി പോയി അച്ഛാ..
ഞാൻ അടുക്കളയിലോട്ട് പോട്ടെ എന്നാൽ..
ബാലചന്ദ്രൻ :ശെരി മോളെ
അച്ഛൻ എല്ലാം അറിഞ്ഞാട്ടാണോ സംസാരിക്കുന്നത്…. ഏയ് ആവില്ല, അമ്മ അതൊന്നും പറയാനിടയില്ല…പാത്തു സ്വയം ആശ്വസിച്ചു
ഹാളിൽ നിന്നും നേരെ അടുക്കളയിലേക്ക് പോയി.
തനിക്കു നേരെ തിരിഞ്ഞു നിന്ന് പാത്രം മെഴുക്കുന്ന ഷീലയെ ആണ് പാത്തു കണ്ടത്. സാദാരണ പറയാറുള്ള ഗുഡ് മോറിങ് പറയാൻ അവൾക്ക് അപ്പോൾ തോന്നിയില്ല..
അവൾ ഒച്ച ഉണ്ടാക്കാതെ അകത്തു കയറി, ഒരു വശത്തു നിന്ന് ഉച്ചക്കത്തേക്കുള്ള ഒരുക്കത്തിലേക് കടന്നു.
പാത്രങ്ങൾ കഴുകി തിരികെ റാക്കിലേക്ക് വെക്കാൻ തിരിയവേ ആണ് ഷീല പാത്തുവിനെ കാണുന്നത്. അപ്പോൾ തന്നെ ഫ്രിഡ്ജ് തുറക്കാനായി പാത്തുവും അങ്ങോട്ടേക്ക് തിരിഞ്ഞു. ഒരു നിമിഷം ഇരുവരും സ്ഥബ്ധരായി. കണ്ണുകളിൽ മുഴച്ചു നിന്ന ജാള്യത ഇരുവരും അന്യോന്യം കണ്ടു.
രണ്ടുപേരും എന്തു പറയണമെന്ന് അറിയാതെ കുഴങ്ങി നിന്നു. ഒരുപക്ഷേ കോലോത്ത് വീട്ടിലെ അടുക്കളപ്പുരയിൽ ആദ്യമായിട്ടായിരിക്കും ഇത്രയും നേരം മൗനം തളംകെട്ടി നിൽക്കുന്നത്. എപ്പോഴും എന്തെങ്കിലും ചിലച്ചു കൊണ്ടിരിക്കുന്ന കോലോത്തെ പെൺ കിളികൾക്ക് ഇപ്പോൾ ഉരിയാടാൻ വായിൽ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.
“മോൾ എപ്പോ വന്നു…”
ഒടുവിൽ മൗനത്തെ ഭേദിച്ചു ഷീലയാണ് ആദ്യം സംസാരിച്ചത്
“ഇപ്പോ വന്നേയുള്ളൂ അമ്മേ”
അപ്പോഴും സങ്കോചം വിട്ട് മാറാതെ പാത്തു പറഞ്ഞു
“നിന്നെ കാണാഞ്ഞതുകൊണ്ട് പ്രാതൽ ഞാൻ തന്നെ അങ്ങ് ഉണ്ടാക്കി…”
ചെറിയ ചിരിയോടെയാണ് ഷീല അത് പറഞ്ഞത്
“എങ്കിൽ ഞാൻ ഉച്ചക്കത്തേക്കുള്ളത് ഒരുക്കട്ടെ “
അമ്മ പറഞ്ഞതിലെ കളിയാക്കൽ മനസിലാക്കി കൂടുതലൊന്നും പറയാൻ അവസരം കൊടുക്കാതെ പാത്തു തിരിഞ്ഞു നിന്ന് ഓരോ പണികൾ ചെയ്യാൻ തുടങ്ങി.
പാത്തുവിന്റെ കളികൾ കണ്ട് ഷീലക്ക് ചിരി പൊട്ടി.കുറച്ചു നാൾ പെണ്ണിനെ ഇളക്കാൻ ഇത് ധാരാളം എന്ന് കണക്കു കൂട്ടി അവർ പാത്തുവിനെ സഹായിക്കാൻ ഒപ്പം കൂടി…..
*******************************
ഒൻപത് മണിക്കുള്ള അലാറം ബെൽ കേട്ട് ആദി പുതച്ചിരുന്ന തുണി മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു.രാവിലെ തന്നെ ഉണ്ണി അങ്കിളിനെ കാണാം എന്നേറ്റതിനാൽ അര മണിക്കൂറിനുള്ളിൽ തന്നെ കുളിച്ചു ഫ്രഷ് അയി അവൻ താഴെ ഡൈനിങ് ഹാളിലേക്ക് പോയി.മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു അവൻ പ്രതാലിനായ് കാത്തിരുന്നു. അധികം വൈകാതെ തന്നെ ആഹാരം അവന്റെ മുന്നിലെത്തി. എന്നത്തേയും പോലെ തന്നെ പാത്തുവാവും കൊണ്ട് വന്നതെന്ന് കരുതി നോക്കിയപ്പോളാണ് ഒരു ആക്കിയ ചിരിയുമായി അവന്റെ അമ്മ മുന്നിൽ നിൽക്കുന്നത് ആദി കണ്ടത്.
ഒരു നിമിഷം അവൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു.
ഷീല :ആഹ്… നീ കുളിച്ചോ… ഞാൻ നിനക്ക് കുളിക്കാൻ ഇച്ചിരി തൈലം മാറ്റി വെച്ചിട്ടുണ്ടായിരുന്നു.
അമ്മ ഉദ്ദേശിച്ച വ്യങ്യാർത്ഥം ആദിക്ക് നല്ല പോലെ മനസിലായി…
ആദി : അമ്മ ഒന്ന് പോന്നുണ്ടോ….
അവൻ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഷീല :ഓ…ഞാൻ പോയേക്കാം…നീ ഈ ജിമ്മിൽ ഒക്കെ പോയി ഇങ്ങനെ മസിൽ പെരുപ്പിച്ചു നടക്കുന്നെ ഇതിനാണല്ലേ…
കുലുങ്ങി ചിരിച്ചു കൊണ്ട് ഷീല അടുക്കളയിലേക്ക് പോയി.
ആദി ഇളിഭ്യനായി അവന്റ അമ്മയുടെ പോക്കും നോക്കി ഇരുന്നു.
ഇനി അധിക നേരം അവിടെയിരിക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ ആദി
ബ്രേക്ക്ഫാസ്റ്റ് കഴിച്ചെന്നു വരുത്തി കാറെടുത്ത് യാത്ര തിരിച്ചു.
കുറച്ചധികം മാറി തിരക്കുകൾ ഇല്ലാത്ത ഇല്ലിക്കോട് എന്ന ഗ്രാമത്തിലേക്ക്.
