ആദിയുടെ നാടായ
വെള്ളിച്ചാലിൽ നിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട് ഇല്ലിക്കോട്ടേക്ക്.
വെള്ളിച്ചാൽ പോലെ നഗരികം അല്ല ഇല്ലിക്കോട്.പുഴകളെയും മലകളെയും മണ്ണിനേയും മരങ്ങളെയും കൈവിടാതെ കൂടെ കൂട്ടിയ ഒരു നാട്. അതാണ് ഇല്ലിക്കോട്.ഇല്ലിക്കോട്ടെ ഏറ്റവും പ്രധാനപ്പെട്ട വീടുകളിൽ ഒന്നാണ് പൂവത്തുങ്കൽ തറവാട്.ഇല്ലിക്കോടിന്റെ ഹൃദയഭാഗത്ത് തന്നെ നിലകൊള്ളുന്ന എട്ടേക്കർ പുരയിടവും അതിന്റെ ഒത്ത നടുക്ക് നിൽക്കുന്ന ഒരു നാലുകെട്ടും.അതാണ് പൂവത്തുങ്കൽ തറവാട്.ഉണ്ണികൃഷ്ണമേനോൻ എന്ന ഉണ്ണി അങ്കിളിന്റെ വസതി.പൂവത്തുങ്കൽ ഗംഗാഥാര മേനോന്റെയും രുഗ്മിണി അമ്മയുടെയും മകൻ ഉണ്ണികൃഷ്ണനും സഹോദരി ശാരദക്കും തുല്യ വീതത്തിൽ ഉള്ള വീട്.ശാരദ ഭർത്താവിനും കുട്ടികൾക്കും ഒപ്പം തിരുവനന്തപുരത്ത് താമസമാക്കിയത് കൊണ്ട് തന്നെ കുടുംബവീട്ടിൽ ഇപ്പോൾ ഉണ്ണികൃഷ്ണനും ഭാര്യ സുലേഖയും മക്കളായ അഞ്ജലിയും,അനഘയും ആണ് താമസം. അഞ്ജലി വിവാഹിതയാണ്. ഭർത്താവ് സനൂപ് ദുബായിൽ ബസ്സിനസ് റൺ ചെയ്യുന്നു. അനഘ കോളേജ് സ്റ്റുഡന്റാണ്.തിരുവനന്തപുരം സിറ്റിയിലെ തന്നെ പ്രമുഖ സ്വകാര്യ കോളേജിൽ ഇംഗ്ലീഷ് ലിറ്ററെച്ചർ രണ്ടാം വർഷ വിദ്യാർഥിനിയാണ് അനഘ. പോയി വാരാനുള്ള ദൂര കൂടുതൽ കാരണം കോളേജ് ഹോസ്റ്റലിൽ ആണ് താമസം.
ആദിയുടെ കാർ തറവാടിന്റെ ഗേറ്റും കടന്നു അകത്തേക്ക് കയറി.പൂമുഖത്തു തന്നെ അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു ഉണ്ണി അങ്കിൾ. ആദി വണ്ടിയിൽ നിന്നും ഇറങ്ങി. ബാക്ക് സീറ്റിൽ നിന്നും രണ്ട് കവറുകൾ എടുത്ത് പൂമുഖത്തേക് കയറി.
ഉണ്ണി അങ്കിൾ :എന്താടോ… എന്തെങ്കിലും ഏടാകൂടം ഒക്കെ ഉണ്ടങ്കിലെ ഒന്നിങ്ങു വരെ വരാൻ നിനക്ക് തോന്നു അല്ലേ…
ആദി :അയ്യോ അല്ലങ്കിളെ… എന്നും ഓരോ തിരക്കല്ലേ…അങ്കിളിനു അറിയാവുന്നെ അല്ലേ…
ആദി ഉണ്ണികൃഷ്ണന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു.
ഉണ്ണി അങ്കിൾ :അറിയാടോ… അല്ല ഇതെന്താ കയ്യില്…
ആദി :ഇത് ആന്റിക്ക് രണ്ട് സാരിയാ…
ഉണ്ണി അങ്കിൾ : ഈ കൈമടക്കിൽ ഒന്നും അവൾ നിൽക്കും എന്ന് തോന്നുന്നില്ല കേട്ടോ ആദി…
ഊറി ചിരിച്ചുകൊണ്ട് ഉണ്ണിയെങ്കിൽ തുടർന്നു
ഉണ്ണി : നിന്നെ ഇപ്പോ കാണാൻ കിട്ടുന്നില്ല എന്നുള്ള പരിഭവം പറച്ചിലാ എപ്പോഴും അവൾക്ക്.നീ വരുന്നുണ്ട് എന്ന് ഞാൻ ഇന്നലെ അവളോട് പറഞ്ഞതേയുള്ളൂ…ദേ അകത്തോട്ട് ചെന്നു നോക്ക്. നിനക്ക് വേണ്ടി ഓരോ സ്പെഷ്യൽ ഉണ്ടാകുന്ന തിരക്കിലാ അവള്.
ആദി:എങ്കിൽ ഞാൻ അകത്തോട്ട് പോട്ടെ അങ്കിളേ… ആന്റിയെ കണ്ടേച്ചു വരാം.
ആദി പൂമുഖം കടന്നു അകത്തേക്ക് കയറി കാലെടുത്തു വച്ചുടന്‍ നല്ല ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ മുന്നോട്ടു നടന്നു ഹാളിലെ മേശപ്പുറത്തിരിക്കുന്ന കാസറോൾ തുറന്നു നോക്കി
ഹായ്….ആവി പറക്കുന്ന പാലപ്പം. ആദി
ഉള്ളാലെ തുള്ളിച്ചാടി.അവന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ഉണ്ടാക്കി തനിക്കുവേണ്ടി കാത്തിരിക്കുന്ന സുലേഖ എന്ന അവന്റെ സുലു ആന്റിയെ കാണാൻ അടുക്കളയിലേക്ക് ഓടി…
അടുക്കളയുടെ വാതിലിൽ ചാരി നിന്നു അവൻ ഉറക്കെ വിളിച്ചു…
ആന്റി…
തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ശബ്ദം കാതിൽ വന്നു പതിഞ്ഞ സന്തോഷത്തിൽ അവൾ തിരിഞ്ഞു നോക്കി. കുറേക്കാലത്തിനുശേഷം കാണുന്നതിന്റെ സന്തോഷം ഇരുവരുടെയും കണ്ണുകളിൽ പ്രകാശിതമായി.
മോനെ…. ആദി കുട്ടാ….
സുലേഖ ഇരു കൈകളും നീട്ടി അവനെ അടുത്തേക്ക് വിളിച്ചു
ആദി ഒരു നിമിഷം പോലും കാക്കാതെ
സുലേഖയുടെ കരവലയത്തിൽ വന്നണഞു.
അടുക്കളയിൽ നിന്നപ്പോഴും ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു.
ആ നിമിഷത്തിൽ ആദി തിരിച്ചറിഞ്ഞു.
ഈ ലോകത്തിൽ അവന് പ്രിയപ്പെട്ട രണ്ട് വാസനകളും പൂവത്തിങ്കൽ തറവാട്ടിൽ ആണുള്ളതെന്ന്.
ഏലക്ക ഇട്ട നല്ല ഇറച്ചി കറിയുടെ മണം. പിന്നെ,ഓർമ്മ വെച്ച കാലം തൊട്ടേ അവന്റെ മനസ്സിലെ
