സമർപ്പണം – 2അടിപൊളി  

ഞങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല , വീണ ഒരുത്തൻ ഹെൽമെറ്റ് വള്ളിയിൽ പിടിച്ചു മേടത്തിന് തലയുടെ പുറകിൽ ആഞ്ഞടിച്ചു. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും  മേടം നിലത്ത് വീണിരുന്നു,  പെട്ടെന്നുതന്നെ പോലീസ് വാഹനത്തിന്റെയും ആംബുലൻസിന്റെയും സൗണ്ട് ഞങ്ങളിൽ കേട്ടു തുടങ്ങി,   മേടത്തെ ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് ഞാൻ മുകളിലൂടെ നടന്നു, തളർന്നു തുങ്ങിയിരുന്നു അവർ, മേടം ലോക്ക് ചെയ്തു പിടിച്ച അവനെ എഴുനേൽക്കാൻ നോക്കി, ഷെഫി മുട്ടുകാലിൽ സ്ലൈഡ് ചെയ്തു അവന്റെ അടുത്തേക്ക് എത്തി . പിന്നെ ആ പയ്യൻറെ അലർജിയാണ് കേട്ടത് .

ഒപ്പം തന്നെ മറ്റൊരു അലർച്ചയും കൂടെ കേട്ടു മേടത്തെ ഹെൽമറ്റ് കൊണ്ട് അടിച്ച പയ്യൻറെ ആകും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു,  അപ്പോഴേക്കും പോലീസുകാർ എന്നെ കടന്ന് അവന്മാരെ പിടിക്കാൻ ഓടുന്നുണ്ടായിരുന്നു.  ഞാൻ മാഡത്തെയും കൊണ്ട് മുകളിലോട്ട് നടന്നു , ഷെഫിയും സഹായിച്ചു .    ഷിഫ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവളാണ് പെട്ടെന്ന് പോലീസിനെ അറിയിച്ചത്,  ആംബുലൻസിന്റെ ഉള്ളിലേക്ക് അവരുടെ സഹായത്തോടെ മേടത്തെ കിടത്തുമ്പോൾ കണ്ണുകൾ പതിയെ തുറന്നു അവരെന്നെ നോക്കി , കണ്ണുകൾ അടയുമ്പോൾ പതുക്കെ പൊട്ടി രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ആ ചുണ്ടുകൾ കൊണ്ട്

“ജോർജ്”…….. ” ജോർജ് “…..!!!!!!                    എന്ന് പറയുന്നുണ്ടായിരുന്നു.  ഷിഫ മേടത്തിന്റെ കൂടെ തന്നെ ആംബുലൻസിലോട്ട് കയറി. ഒരു പോലീസ് വാഹനം പൈലറ്റ് വാഹനം പോലെ ആംബുലൻസിന് മുൻപിൽ പോകുന്നുണ്ടായിരുന്നു, പോലീസുകാരോട് ഷിഫ കാര്യങ്ങൾ എല്ലാം വിവരിച്ചതുകൊണ്ട് ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, ഞാനും ഷാഫിയും ഞങ്ങളുടെ ബൈക്കും എടുത്ത് പിന്നാലെ പോയി,  ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു എത്തിയപ്പോയേക്കും  മേടത്തെ അവർ ഉള്ളിലോട്ട് കൊണ്ടു പോയിരുന്നു,  ഓടി എത്തിയപ്പോഴേക്കും ഐസിയുവിന്റെ വാതിലുകൾ മേടത്തെയും വഹിച്ചു പോകുന്ന സ്ട്രക്ചറിന്റെ കാഴ്ച പതിയെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരുന്നു,

ജോൺസൺ സാറിനെയും മറ്റും വിവരമറിയിച്ചു ജോൺസൺ സാറും മേരി ചേച്ചിയും പെട്ടെന്ന് തന്നെ എത്തി ഒരു 30 മിനിറ്റ് കഴിഞ്ഞ് കാണാം ഡോക്ടർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു

“””””ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് ,കൈയിലും കാലിലും ചെറിയ ഫാക്ടർ ഉണ്ട് ,വേറെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല, but  ചെറിയൊരു ഹെഡ് ഇഞ്ചുറി  ഉണ്ട് സ്റ്റെയറിങ്ങിൽ തലയടിച്ചതാനോ അതോ തലയുടെ പുറകിൽ കിട്ടിയ അടിയുടെ ഫലം ആണോ എന്നറിയില്ല,   സ്റ്റിൽ ഷി അൺ കോൺഷ്യസ് ,!!!!     ബോധം വന്നിട്ടില്ല,   ഞങ്ങൾ വേണ്ടത് എല്ലാം ചെയ്യുന്നുണ്ട് ഐ തിങ്ക് ………..”””ഐ തിങ്ക് ഷീ വിൽ ബി ഓൾ റൈറ്റ് , വിത്ത് ഇൻ വൺ ഡേയ്സ് , ഐ ട്രൈ മൈ ലെവൽ ബെസ്റ്റ്,   നമുക്ക് നോക്കാം,   കാല് പ്ലാസ്റ്റർ ഇടുകയാണ് ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ആരെങ്കിലും പെട്ടെന്ന് സംഘടിപ്പിക്കണം, “””||

ഇതും പറഞ്ഞ് ആ തടിയൻ ഡോക്ടർ പോയി,  ബി നെഗറ്റീവ് ബ്ലഡ് കുറച്ച് റെയർ ആയിരുന്നു ,   അപ്പോഴാണ് ഷെഫി അങ്ങോട്ട് കടന്നുവന്നത് . “എന്തായെടാ ?!

“കുറച്ചു ബ്ലഡ് വേണമെന്ന്,!

” ഗ്രൂപ്പ് ഏതാണ് ?!

“ബി നെഗറ്റീവ് “!                                 അവൻ തലയിൽ കൈവച്ചു പറഞ്ഞു ,

“അല്ല ബടുക ,എന്താ നിൻറെ ബ്ലഡ് ഗ്രൂപ്പ്?!   ” അപ്പോഴാണ് എനിക്ക് കത്തിയത് എൻറെയും ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് ആയിരുന്നു ,ഞാൻ അത് മറന്നു പോയതാണ്, ഇത് കണ്ട് ശിഫയും അപ്പുറത്ത് നിന്ന് ചിരിക്കനുണ്ട് , ഞാൻ അവനെയും കൂട്ടി നേരെ ബ്ലഡ് ഡൊണേഷൻ ഏരിയയിലേക്ക് പോയി. സംഗതി സിമ്പിൾ ആണെങ്കിലും പെട്ടെന്ന് എഴുന്നേൽക്കരുത് കേട്ടോ !!! എനിക്ക് തല ചെറുതായൊന്നു മിന്നി ,  പിന്നെ എൻറെ കയ്യിൽ കുത്തി ചോര എടുത്ത ആ മാലാഖ കൊച്ച് ഒരു ഓറഞ്ച് ജ്യൂസ് തന്നപ്പോൾ തലകറക്കം എങ്ങോ പോയി മറിഞ്ഞു , എന്നാലും  ഇതിൻറെ പേരും പറഞ്ഞ് കാന്റീനിൽ പോയി ഞാനും ഷെഫിയും ഷിഫയും നല്ല ഫുഡ് അടിച്ചു,  ബൈക്കിന്റെ ചെലവാണെന്നും പറഞ്ഞു ഷെഫീ കൊടുക്കാൻ നോക്കിയതാ, “പണം ! ” നീ കൊടുത്തോ ,!        ബൈക്കിന്റെ ചെലവ് വേറെ വേണം,”””” ഇതും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു ,ഷിഫാ ഷെഫിയുമായി അപ്പോഴേക്കും കുറച്ചൊക്കെ കൂട്ടായിരുന്നു , ഷെഫിയെ ഞങ്ങൾ നിർബന്ധിച്ചു വീട്ടിലേക്ക് അയച്ചു, കാരണം മേടത്തെയും കൊണ്ട് തിരിച്ചു കയറുമ്പോൾ എന്തോ കൊണ്ട് അവൻറെ കാലു മുറിഞ്ഞിരുന്നു, ഹോസ്പിറ്റല് വന്നതിൽ പിന്നെ അത് വെച്ച് കെട്ടി , അവന് ക്ഷിണം കാണും ,  ജോൺസൺ സാറും മേരി ചേച്ചിയും മാഡം ഇല്ലാത്തതു കാരണം ആരുമില്ല എന്നും പറഞ്ഞ് കമ്പനിയിലോട്ട് പോയി     . ഞാനും ഷിഫയും മേടത്തിന്റെ ഐസിയുവിന് പുറത്ത് കൂട്ടിയിരുന്നു.  ആരോരുമില്ലാത്ത എനിക്ക്   അങ്ങനെയും ഒരു അനുഭവം,! എൻറെ ജീവിതത്തിൽ ,           ജോൺസൺ സാർ പോകുന്നതിനു മുമ്പേ ഞങ്ങൾ ചോദിച്ചതാണ്    “ആരെങ്കിലും അറിയിക്കാനുണ്ടോ?!”” എന്ന് മൂപ്പര് പതുക്കെ പുറകത്ത് തട്ടി , “എനിക്കറിയില്ല സണ്ണി!”   എന്നും പറഞ്ഞു പോയി.  പുറകെ വന്ന മേരി ചേച്ചി പറഞ്ഞു “അവളുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കിലും ആ ഒരു മേഖലയിലേക്ക് അവൾ ആരെയും അടുപ്പിച്ചിട്ടുമില്ല,! ആരോടും പറഞ്ഞിട്ടുമില്ല!    എപ്പോഴെങ്കിലും അതൊന്നു ചോദിചാൽ അവൾ എണീറ്റ് പോകും അത് കൊണ്ട് ഓവർ ചോദിക്കാനും നിന്നില്ല, ഞാനിവിടെ നിൽക്കാൻ വിചാരിച്ചതാണ് , സാർ എന്തായാലും ചെല്ലാൻ പറഞ്ഞു നിങ്ങൾ എവിടെ നിൽക്കു ട്ടോ,   എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ പെട്ടെന്ന് തന്നെ വരാം,””

അവർക്ക് മേടത്തോട് നല്ല അടുപ്പമുണ്ടെന്നു തോന്നുന്നു,   അവർ പോയി,     ഞാനും ഷിഫയും ഓരോന്ന് പറഞ്ഞിരുന്നു ഇടക്കിടക്ക് രണ്ടുപേരും  പോയി കട്ടനും ഫുഡ് അടിക്കും, അങ്ങിനെ നേരം വെളുപ്പിച്ചു . ഒരു എട്ടു മണി ആയി കാണും രണ്ടുപേരും കസേരയിൽ ചാരി നല്ല ഉറക്കമാണ് ആരോ തട്ടി വിളിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഉണർന്നത് , മേരി ചേച്ചിയായിരുന്നു .

“എന്തോന്നടെ നല്ല ഉറക്കം ആണല്ലോ?! “”

“ചേച്ചി രാവിലെ ആയപ്പോ ഒന്ന് കണ്ണ് മാളിയപ്പോയി,    ഉറങ്ങിപ്പോയി ”

“ആടാ സാരമില്ല ,  നിങ്ങൾ നല്ല കുട്ടികളാണ്, നിങ്ങളുടെ ആരുമല്ലാഞ്ഞിട്ടും നിങ്ങൾ അവൾക്ക് വേണ്ടി ഇവിടെ ഉറക്കമൊഴിച്ചില്ലേ,   ഈ കാലത്തൊന്നും ആരും ചെയ്യില്ല ഇങ്ങനെയൊന്നും “|                   അവരുടെ കണ്ണുനിറഞ്ഞു   .     ശിഫ മേടം അപ്പോഴും എഴുന്നേറ്റില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *