സമർപ്പണം – 2 2അടിപൊളി  

ഇപ്പോൾ അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം വെറും മൂന്നോ നാലോ മീറ്റർ ആണ് ഓട്ടത്തിനിടയിൽ ഇരുകാലുകളും അമർത്തി ഊന്നി വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി ഞങ്ങളുടെ നേരെ ഉണ്ടായിരുന്ന രണ്ടുപേരുടെ പുറത്താണ് ഞങ്ങളുടെ കാലുകൾ പതിച്ചത് , അവര് തെറിച്ച് അവരുടെ ഓപ്പോസിറ്റ് നിൽക്കുന്ന രണ്ടു പേരെയും കൊണ്ട് മലർന്നടിച്ചു വീണു. ബാക്കിവരുന്ന രണ്ടുപേർ എന്താണെന്ന് മനസ്സിലാകും മുമ്പേ ഞങ്ങളുടെ കാലുകൾ അവരുടെ ചെവിയിൽ പതിച്ചിട്ടുണ്ടായിരുന്നു,  ഫാസ്റ്റ് ബൗളുകൾ കുറ്റിയുടെ മുകൾഭാഗത്ത് കൊള്ളുമ്പോൾ കറങ്ങി തിരിയുന്ന സ്റ്റമ്പ് പോലെ അവർ രണ്ടുപേരും തെറിച്ചു വീണു,അടുത്തവന്റെ നെഞ്ചിലേക്ക് ഇടത്തു മുട്ടുകാൽ കയറ്റി,  നിലത്ത് വീണ അവൻ നെഞ്ചിൽ ഇരിക്കുന്ന എൻറെ കൈകളിലേക്ക് കൈകോർത്ത് ഷെഫി ഒന്നു കറങ്ങി അടുത്തവന്റെ തലക്കൊരു കിക്ക് , അവൻ മുഖമടിച്ച് നിലത്ത് വീണു  .

ഒരു നാലഞ്ചു മിനിറ്റുകൊണ്ട് അവരെല്ലാം വേദന കൊണ്ട് പുളഞ്ഞ നിലത്ത് കിടന്നു .  അപ്പോഴാണ് ഞങ്ങൾ മേടത്തെ ശ്രദ്ധിച്ചത് ഒരുത്തന്റെ ഇടത്തെ കൈ കഴുത്തിന് ചുറ്റി ഇടത്തുകാൽ കഴുത്തിൽ അമർത്തി വെച്ച് കമന്ന് കിടക്കുന്ന അവൻറെ കഴുത്തിലാണ് മാഡം ഇരിക്കുന്നത്. വലത്തെ കാൽ മുട്ടു കൊണ്ട് വലത്തെ കൈ ലോക്ക് ചെയ്തിട്ടുണ്ട് അവന്മാരുടെ ഇടയിലൂടെ കണ്ടപ്പോൾ മേടത്തെ പിടിച്ചുവച്ചു എന്നാണ് ഞങ്ങൾക്ക് തോന്നിയത്,എന്നാൽ ഒരുവനെ അവർ ലോക്ക് ചെയ്തു പിടിച്ചതാണെന്നു മനസ്സിലായില്ല,    ഞാനും ഷെഫിയും മുഖത്തോട് മുഖം നോക്കി ഞങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞു “ഇവള് ആള് പുലിയാണ് കേട്ടാ””!!    .

ഞങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല , വീണ ഒരുത്തൻ ഹെൽമെറ്റ് വള്ളിയിൽ പിടിച്ചു മേടത്തിന് തലയുടെ പുറകിൽ ആഞ്ഞടിച്ചു. ഞങ്ങൾ ഓടിയെത്തിയപ്പോഴേക്കും  മേടം നിലത്ത് വീണിരുന്നു,  പെട്ടെന്നുതന്നെ പോലീസ് വാഹനത്തിന്റെയും ആംബുലൻസിന്റെയും സൗണ്ട് ഞങ്ങളിൽ കേട്ടു തുടങ്ങി,   മേടത്തെ ഇരു കൈകൾ കൊണ്ടും കോരിയെടുത്ത് ഞാൻ മുകളിലൂടെ നടന്നു, തളർന്നു തുങ്ങിയിരുന്നു അവർ, മേടം ലോക്ക് ചെയ്തു പിടിച്ച അവനെ എഴുനേൽക്കാൻ നോക്കി, ഷെഫി മുട്ടുകാലിൽ സ്ലൈഡ് ചെയ്തു അവന്റെ അടുത്തേക്ക് എത്തി . പിന്നെ ആ പയ്യൻറെ അലർജിയാണ് കേട്ടത് .

ഒപ്പം തന്നെ മറ്റൊരു അലർച്ചയും കൂടെ കേട്ടു മേടത്തെ ഹെൽമറ്റ് കൊണ്ട് അടിച്ച പയ്യൻറെ ആകും എന്ന് ഞാൻ മനസ്സിൽ ഊഹിച്ചു,  അപ്പോഴേക്കും പോലീസുകാർ എന്നെ കടന്ന് അവന്മാരെ പിടിക്കാൻ ഓടുന്നുണ്ടായിരുന്നു.  ഞാൻ മാഡത്തെയും കൊണ്ട് മുകളിലോട്ട് നടന്നു , ഷെഫിയും സഹായിച്ചു .    ഷിഫ അവിടെ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവളാണ് പെട്ടെന്ന് പോലീസിനെ അറിയിച്ചത്,  ആംബുലൻസിന്റെ ഉള്ളിലേക്ക് അവരുടെ സഹായത്തോടെ മേടത്തെ കിടത്തുമ്പോൾ കണ്ണുകൾ പതിയെ തുറന്നു അവരെന്നെ നോക്കി , കണ്ണുകൾ അടയുമ്പോൾ പതുക്കെ പൊട്ടി രക്തം ഒലിച്ചു കൊണ്ടിരിക്കുന്ന ആ ചുണ്ടുകൾ കൊണ്ട്

“ജോർജ്”…….. ” ജോർജ് “…..!!!!!!                    എന്ന് പറയുന്നുണ്ടായിരുന്നു.  ഷിഫ മേടത്തിന്റെ കൂടെ തന്നെ ആംബുലൻസിലോട്ട് കയറി. ഒരു പോലീസ് വാഹനം പൈലറ്റ് വാഹനം പോലെ ആംബുലൻസിന് മുൻപിൽ പോകുന്നുണ്ടായിരുന്നു, പോലീസുകാരോട് ഷിഫ കാര്യങ്ങൾ എല്ലാം വിവരിച്ചതുകൊണ്ട് ഞങ്ങളോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, ഞാനും ഷാഫിയും ഞങ്ങളുടെ ബൈക്കും എടുത്ത് പിന്നാലെ പോയി,  ഞങ്ങൾ ബൈക്ക് പാർക്ക് ചെയ്തു എത്തിയപ്പോയേക്കും  മേടത്തെ അവർ ഉള്ളിലോട്ട് കൊണ്ടു പോയിരുന്നു,  ഓടി എത്തിയപ്പോഴേക്കും ഐസിയുവിന്റെ വാതിലുകൾ മേടത്തെയും വഹിച്ചു പോകുന്ന സ്ട്രക്ചറിന്റെ കാഴ്ച പതിയെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാക്കിക്കൊണ്ടിരുന്നു,

ജോൺസൺ സാറിനെയും മറ്റും വിവരമറിയിച്ചു ജോൺസൺ സാറും മേരി ചേച്ചിയും പെട്ടെന്ന് തന്നെ എത്തി ഒരു 30 മിനിറ്റ് കഴിഞ്ഞ് കാണാം ഡോക്ടർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *