സര്‍പ്പസുന്ദരി – 3

പക്ഷേ എന്റെ കാതുകളിലേക്ക് കുറേ മോട്ടോര്‍ ബൈക്കുകളുടെ ഇരബല്‍ കേട്ടു. അതടുത്ത് വരികയാണ്‌. ഓവര്‍ ജാക്കറ്റിനുള്ളിലെ പിസ്റ്റളില്‍ എന്റെ വിരലോടി. കാദറിക്കയോടെ മനസ്സില്‍ നന്ദി പറയാനും ഞാന്‍ മറന്നില്ല.
വളവ്‌ തിരിഞ്ഞ് ആറോ എഴോ ബൈക്കുകള്‍ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നു. നാടുകാണാന്‍ ഇറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരാണെന്ന് തോന്നിയെങ്കിലും എന്റെ മനസ്സിലെ ഭയം അയഞ്ഞില്ല. ഞാന്‍ എന്റെ വണ്ടിക്കടുത്ത് തന്നെ മുട്ടി നിന്നു.
മരം വഴിയില്‍ കിടക്കുന്നത് കണ്ട ആ ബൈക്ക് സഞ്ചാരികള്‍ സ്പീഡ് കുറച്ചു. അധികം വൈകാതെ തന്നെ എന്റെ അരികിലായി അവര്‍ ബൈക്കുകള്‍ നിര്‍ത്തി.
“…ചതിച്ചല്ലോ…ബ്രോ….ദേ മരം….” അതിലൊരുത്തന്‍ മറ്റുള്ളവരേ നോക്കി പറഞ്ഞു.
“..ഡാര്‍ക്ക് സീനായല്ലോ മച്ചാനേ…..”. ഒരു ഹിപ്പിയേപോലെ ഇരിക്കുന്നവന്‍ കൂട്ടാളികളോടായി പറഞ്ഞുകൊണ്ട് എന്റെ നേര്‍ക്ക് വശപിശക് നോട്ടം നോക്കി.
ശത്രുക്കളല്ലായെന്നുള്ള തിരിച്ചറിവ് എനിക്ക് മനസ്സിലായതോടെ എന്റെ മനസ്സില്‍ ആശ്വാസം ചെറുകാറ്റെന്ന പോലെ ഒഴുകിയെത്തി.
“…ഹാ ഇനി എന്തു ചെയാം….എന്തായാലും നല്ല അമറന്‍ സ്ഥലം…”. എന്നു പറഞ്ഞ് കൂട്ടത്തിലൊരുവന്‍ ടിന്‍ ബിയര്‍ പൊട്ടിച്ച് വായയിലേക്ക് ചേര്‍ത്തു.
വൈകുന്നതിനെ കുറിച്ച് എന്റെ മനസ്സില്‍ സമയമാകുന്ന ഘടികാരം ഓര്‍മ്മിപ്പിച്ചു. മരത്തിന്റെ സൈഡിലൂടെ ചെറിയ ചെകുത്തായ ഭാഗത്തുകൂടി പോയാല്‍ തിരിച്ച് റോഡിലേക്ക് തന്നെ കടക്കാം എന്നെനിക്ക് മനസ്സിലായി. ഞാന്‍ റോഡിനരികിലേക്ക് നടന്ന് നന്നായി ഒന്ന് വീക്ഷിച്ചു. ശരിയാണ്‌ ഇതിലേ പോയാല്‍ തിരികെ മുന്നിലെ റോഡിലേക്ക് കയറാം എന്നു മനസ്സില്‍ തോന്നി.
“..നല്ല കാടല്ലേ….”. ആ ഹിപ്പിപോലുള്ളവന്‍ എന്റെ അടുത്ത് വന്ന് ദൂരേക്ക് നോക്കികൊണ്ട് പറഞ്ഞു.
ഞാനതിന്‌ മറുപടി പറഞ്ഞില്ല. എന്റെ കണ്ണും മനസ്സും പോകാനുള്ള വഴി അതിസൂക്ഷ്മായി വീക്ഷിക്കുകയായിരുന്നു. ഇതിനിടയില്‍ ആ ഹിപ്പിയുടെ കൈവിരലുകള്‍ എന്റെ നിതംബത്തിലൂടെ ഇഴയാന്‍ തുടങ്ങി. എന്റെ മാംസത്തില്‍ അവന്‍ അമര്‍ത്തിയപ്പോള്‍ എനിക്ക് ദ്വേഷ്യം പുകഞ്ഞ് വന്നു.
“..കയ്യെടുക്കടാ….”. ഞാന്‍ ശബ്‌ദ്ധം അധികം ഉയര്‍ത്താതെ പറഞ്ഞു.
“..ഒരു കയ്യല്ലേ….അതവിടെ ഇരിക്കട്ടേ….”. അവന്റെ ചുണ്ടില്‍ ഒരു വഷള ചിരി വിരിഞ്ഞു.
ഞാന്‍ കാലുകള്‍ നിലത്ത് അമര്‍ത്തി ചവിട്ടി ശക്തി സംഭരിച്ച് അവനെ പുറകിലോട്ട് തള്ളി. മലക്കം മറയാന്‍ പോയ അവനെ ചാടി വായുവില്‍ തിരിഞ്ഞ്‌ ശക്തിയോടെ ഒരു കിക്ക് ചെയ്തു. കഴുത്തിലില്‍ പതിഞ്ഞ ആ കിക്കിന്റെ ആഘാതത്താല്‍ നിലവിളിച്ചുകൊണ്ട് മലര്‍ന്നടിച്ചവന്‍ പുറകോട്ട് വീണു.
“..ഡീ…”. എന്നു വിളിച്ച് കൂട്ടത്തിലൊരുവന്‍ എന്റെ നേര്‍ക്കടുത്തതും ഞാന്‍ മുന്നോട്ടാഞ്ഞ് കുനിഞ്ഞവന്റെ നാഭിക്ക് അമര്‍ത്തി ഇടി കൊടുത്തു. വയര്‍ പൊത്തികൊണ്ടവനും പുറകിലോട്ട് വീണു.
ഞെട്ടിതരിച്ച് നിന്ന ആ തെമ്മാടിക്കൂട്ടത്തെ മൊത്തത്തില്‍ പാളി നോക്കി. അവര്‍ എഴുപേരുണ്ട്. മൂന്നോ നാലോ സെക്കന്റുകളുടെ വിത്യാസം കിട്ടുകയാണെങ്കില്‍ എല്ലാത്തിനേയും നേരിടാം എന്നുള്ള അസാമാന്യ ധൈര്യം മനസ്സിലേക്ക് പാഞ്ഞു കയറി. പക്ഷേ സമയം വൈകുന്നു, അതും കൂടാതെ കോടമഞ്ഞും കൂടുന്നു. ഇവരോട് മല്ലിട്ട് സമയം കളയണ്ട എന്ന് മനസ്സരുളിയതിനാല്‍ നിലത്ത് വീണ്‌ കിടക്കുന്ന രണ്ടിനേയും രൂക്ഷമായി നോക്കികൊണ്ട് വണ്ടിയില്‍ കയറി ഞാന്‍ കിക്ക് സ്റ്റാര്‍ട്ട് ചെയ്തു. മുരള്‍ച്ചയോടെ അഞ്ഞൂറ്‌ സീസീ എന്‍ഞ്ചില്‍ മുരണ്ടു. ആക്സലേറ്ററില്‍ കൈകൊടുക്കുബോള്‍ മുരള്‍ച്ച വന്യമായി കതിന പൊട്ടുന്ന ശബ്‌ദ്ധത്താല്‍ പുറത്ത് വന്നു.
ചെറു ഭീകരത ആ അന്തരീക്ഷത്തില്‍ നിറച്ചുകൊണ്ട് ഞാന്‍ ആ പടകുതിരയെ റോഡരികിലേക്ക് ചാടിച്ചിറക്കി. വഴു വഴുപ്പുള്ള മണ്ണിലൂടെ മരങ്ങള്‍ക്കിടയിലൂടെ അതി സാഹസ്സമായ ഞാന്‍ വടിയോടിക്കുന്നതിനിടയില്‍ പുറകില്‍ നിന്ന് ആക്രോഷങ്ങള്‍ കേഴ്ക്കാമായിരുന്നു. അതിന്‌ പുറകിലായി ആ ബൈക്കുകള്‍ സ്റ്റാര്‍ട്ടാകുന്ന ശബ്‌ദ്ധവും കേട്ടു.
തലയെടുപ്പോടെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്നതിനിടയിലൂടെ വഴുവഴുപ്പുള്ള മണ്ണിലൂടെ ഞാന്‍ മോട്ടോര്‍ സൈക്കില്‍ പാഞ്ഞു. ഈ വഴിയില്‍ എന്തും സംഭവിക്കാം. പെട്ടെന്ന് കണക്ക് തെറ്റി മുന്നില്‍ മരം വന്നാല്‍ ഈ വഴുവഴുപ്പുള്ള മണ്ണില്‍ ബ്രേക്കിങ്ങ് പോലും അസാദ്ധ്യം. ഇതൊന്നും പോരാഞ്ഞ്‌ എന്നെ ചെയ്സ്സ് ചെയ്ത് വരുന്ന എഴോളം വരുന്ന തെമ്മാടി കൂട്ടങ്ങളും.
ആ തെമ്മാടി കുട്ടങ്ങളുടെ ചില ബൈക്കുകള്‍ എന്നോടൊപ്പമെത്തി. അട്ടഹസ്സിച്ചുകൊണ്ടവര്‍ വീറോടെ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു.
കാദറിക്ക എനിക്ക് തന്നീട്ടുള്ള ട്രൈനിങ്ങില്‍ എപ്പോഴും പറയാറുള്ളത് എനിക്കോര്‍മ്മ വന്നു. സര്‍പ്രൈസ്സിങ്ങ് അറ്റാക്ക് ഇസ് ദ ബെസ്റ്റ് വേ ടു ഡീഫീറ്റ് എനിമീസ്സ്.

എന്നെ അതിശയിപ്പിച്ചുകൊണ്ട് അരികിലെത്തിയ ഒരുവന്റെ ചുവപ്പ് നിറമുള്ള ബൈക്ക് ഞാന്‍ കാലുയര്‍ത്തി ചവിട്ടി. ബാലന്‍സ്സ് തെറ്റി അവന്‍ മറഞ്ഞ് വീണു. നൈറ്റ് വിഷനുള്ള എന്റെ കണ്ണാട ഞാന്‍ മുഖത്തേക്ക് അമര്‍ത്തി വച്ച് ആക്സലേറ്ററില്‍ ആഞ്ഞമര്‍ത്തി.
കാദറിക്കയുടെ സ്പെഷ്യല്‍ ട്യൂണിങ്ങ് നടത്തിയ ആ എഞ്ചിന്‍ ശരിക്കും പടകുതിര തന്നെയായിരുന്നു. ആ വഴുവഴുപ്പുള്ള മണ്ണിനെ ചേദിച്ഛുകൊണ്ട് ടയര്‍ മുന്നോട്ട് കുതിച്ചുരുണ്ടു. റിവ്യൂ മിററിലൂടെ നോക്കിയപ്പോള്‍ ആ ചുവന്ന ബൈക്ക് കാണാനില്ല. അപ്പോള്‍ ഒരുത്തന്റെ കാര്യം തീരുമാനമായെന്ന് മനസ്സിലായി. എന്റെ ഇരു വശങ്ങളായി അവരുടെ ബൈക്കുകള്‍ നിരന്നു. അവര്‍ എന്റെ അരികിലേക്ക് അടുക്കുകയാണ്‌. ഒരു പെണ്ണിനോടുള്ള പോരാട്ടമായതെന്നതിനാല്‍ ആ തെമ്മാടികൂട്ടത്തിന്‌ കൊടും വീര്യം കൂടിയെന്ന് മനസ്സിലായി. പെണ്ണിന്റെ അടുത്ത് തോല്‍ക്കുന്നത് മനോവൈകല്ല്യം പിടിച്ച ചില ആണ്‍ സമൂഹത്തിന്‌ വലിയ കുറച്ചിലാണല്ലോ.
കാടിനെ നടുക്കികൊണ്ട് ബൈക്കുകളുടെ ശബ്‌ദ്ധം കൊടും ഭീകരത വര്‍ദ്ധിപ്പിച്ചു. മനസ്സില്‍ നിമിഷം തോറും നിറയുന്ന വല്ലാത്ത ധൈര്യം എന്നെ തന്നെ അതിശയിപ്പിച്ചു. ഒരു പെണ്ണെന്ന നിലയില്‍ ഈ തെമ്മാടികൂട്ടത്തിന്‌ നേര്‍ക്കുള്ള വിജയം എനിക്ക് വലിയ ആത്മവിശ്വാസം തരുന്നത് തന്നെ. ഈ കൊടും ഉള്‍കാടിന്റെ വന്യതയില്‍ മരണം പതുങ്ങി ഇരുപ്പുണ്ട്‌.
ദിശയറിയാതെ പായുകയാണ്‌. എന്തെങ്കിലും പ്രവര്‍ത്തിച്ചേ മതിയാകൂ. ഇങ്ങനേ പോയാല്‍ കാടിനുള്ളില്‍ കുരുങ്ങാനും സാദ്ധ്യത എറേയാണ്‌. ഈ തെമ്മാടിക്കൂട്ടങ്ങളെ റോഡില്‍ തന്നെയിട്ട് പെരുമാറിയാല്‍ മതിയായിരുന്നു. ഒന്നു രണ്ടെണ്ണത്തിന്റെ എല്ലുകള്‍ ഒടിച്ചാല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ഇനി ഇവിടെ വണ്ടി നിര്‍ത്തി പെരുമാറാന്‍ വിചാരിച്ചാല്‍ വഴുക്കലുള്ള മണ്ണില്‍ കാലുറക്കാന്‍ വളരേ പ്രയാസമാണ്‌ താനും. അതു കൂടുതല്‍ അപകടം വരുത്തുകയേ ഉള്ളൂ. പോരാത്തതിന്‌ ഈ തെമ്മാടിക്കൂട്ടത്തിന്‌ വീര്യം കൂടീട്ടുമുണ്ട്. എന്നെ കീഴ്‌പ്പെടുത്താനായി എന്തു റിസ്ക്കും ചെയ്യാന്‍ തയ്യാറായീട്ടാണ്‌ അവര്‍ എന്റെ ഒപ്പം പായുന്നത്. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ലെന്നാണല്ലോ. അതിനാല്‍ ഇനി വരാന്‍ പോകുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുക എന്ന് മനസ്സില്‍ ഒരാവര്‍ത്തി പറഞ്ഞുകൊണ്ട് വണ്ടിയുടെ വേഗത കൂട്ടി. മരങ്ങള്‍ക്കിടയില്‍ പുതഞ്ഞിരിക്കുന്ന ചെറു കൊടമഞ്ഞിനേ വകഞ്ഞ് മാറ്റി സധൈര്യം ഞാന്‍ പാഞ്ഞു.
ഈ കാട്ടില്‍ ഒളിഞ്ഞു കിടക്കുന്ന എന്തെങ്കിലും കെണിയുണ്ടാകും. അതു കണ്ട്പിടിച്ച് പ്രാവര്‍ത്തീകമാക്കുക എന്ന ദ്യഡനിശ്ചയം ഞാനെടുത്തു. ഞാന്‍ ബ്രേക്കില്‍ ആഞ്ഞമര്‍ത്തി വലത്തോട്ട് വെട്ടിച്ചു. ഇടതിങ്ങി നില്‍ക്കുന്ന മരങ്ങളുടെ ഇടയില്‍ ഒരു ബൈക്കിന്‌ മാത്രം കടന്ന് പോകാനാകുന്ന വഴിയായിരുന്നു ലക്ഷ്യം. നിരങ്ങിപോകുന്ന ടയര്‍ ഒരു
പാറയില്‍ ഉരഞ്ഞ് കിട്ടിയ ഘര്‍ഷണത്താല്‍ ഞാന്‍ ബാലന്‍സ്സ് വീണ്ടെടുത്ത് മരങ്ങള്‍ക്കിടയിലെ ഒരേ ഒരു ഞെരുങ്ങിയ വഴിയിലൂടെ അഭ്യാസിയേ പോലെ വണ്ടി സ്പീഡില്‍ പറത്തി. പുറകേ വരുന്ന ബൈക്കുകള്‍ മരത്തില്‍ ഇടിച്ച് തകരുന്ന ശബ്‌ദ്ധം എനിക്ക് വ്യക്തമായി കേഴ്ക്കാന്‍ സാദ്ധിച്ചു.
പെട്ടെന്നിതാ മുന്നില്‍ വിശാലമായ മൈതാനം. പക്ഷേ അവിടേക്ക് വണ്ടി തിരിഞ്ഞാല്‍ അതാപത്താണെന്നറിയാമെങ്കിലും മുന്നോട്ട് പോയേ മതിയാകു. തിരിക്കാനുള്ള സമയവും ഇല്ല. ഞാന്‍ ആക്സ്ലേറ്ററില്‍ ആഞ്ഞു തിരിച്ചു. വണ്ടി ചെറിയ വരമ്പ് ചാടികൊണ്ട് വായുവില്‍ പൊങ്ങി, അതിനോടൊപ്പം തെമ്മാടിക്കൂട്ടങ്ങളുടെ ബൈക്കുകളും പൊങ്ങുന്നതായി ശബ്‌ദ്ധം കൊണ്ട് തിരിച്ചറിഞ്ഞു. മുന്‍ടയര്‍ നിലത്തമര്‍ന്നപ്പോള്‍ വഴുതിപ്പോയ ബാലന്‍സ്സ് ഞോടിയിടയില്‍ വീണ്ടെടുത്തു. ഒപ്പം വന്ന പല ബൈക്കും ശരിയായി ലാന്‍ന്റ് ചെയ്യാത്തതിനാല്‍ കവണം മറഞ്ഞ വീഴുന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ കാണാന്‍ സാദ്ധിച്ചു. കുറച്ച് മുന്നോട്ട് പോയി ഞാന്‍ റിവൂ മീറ്ററില്‍ നോക്കിയപ്പോള്‍ ഇപ്പോള്‍ വെറും രണ്ടു ബൈക്കുകള്‍ മാത്രം. ഞാന്‍ ആ വിശാലതയിലേക്ക് പാഞ്ഞു.
ഫോഗ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാനടുത്ത അപകടം മണത്തു. മുന്നില്‍ കാട്ടാനകൂട്ടം. കൂട്ടം കൂടി നില്‍ക്കുന്ന ആ കാട്ടാനകളുടെ ഇടയില്‍ കുട്ടിയാനകളേയും കാണാന്‍ സാദ്ധിച്ചു. കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ അവ അപകടകാരികാളുമെന്നുറപ്പാണ്‌. വണ്ടിയുടെ ഇരബലില്‍ കാട്ടാനകള്‍ പലഭാഗത്തേക്കായി ചിഹ്നം വിളിച്ച് ചിതറിയോടാന്‍ തുടങ്ങി. ഇതിനിടയിലേക്ക് ഈ തെമ്മാടികൂട്ടത്തെ കൊണ്ടുപോകുന്നത്‌ അവര്‍ക്ക്‌ മരണം വരുത്തി വയ്ക്കുകയേ ഉള്ളൂ. എനിക്ക് ഇവരെ ഒരു പാഠം പഠിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കളി കാര്യമായിരിക്കുന്നു. ചിന്തിക്കാനും വണ്ടി തിരിക്കാനും നേരമില്ല. ചില കൊബന്‍മാര്‍ ഞങ്ങളുടെ നേര്‍ക്ക് പാഞ്ഞു വരുന്നുമുണ്ട്. മരണം എന്ന റിസ്ക്ക് എനിക്കും ഇവന്‍മാര്‍ക്കും സമാസമമല്ലേ എന്ന പുനര്‍ചിന്തയില്‍ ഞാന്‍ നിര്‍വ്വാഹമില്ലാത്തെ വണ്ടിയേ പായിച്ചു. വീറും വാശിയോടെ ആ രണ്ടു ബൈക്കുകളും.
പലഭാഗത്തേക്ക് ചിതറിയോടുന്ന കാട്ടാനക്കൂട്ടത്തിന്റെ ഇടയിലൂടെ സ്പീഡ് ഒട്ടും കുറക്കാതെ ഞാന്‍ പാഞ്ഞു. സത്യത്തില്‍ കാദറിക്ക പറഞ്ഞ മാതിരി എന്നില്‍ നിന്നും മരണ ഭീതി പൂര്‍ണ്ണമായും വിട്ടകന്നീരിക്കുന്നു. എന്തും സംഭവിക്കാവുന്ന എതു സാഹചര്യവും നേരിടാന്‍ എന്റെ ചിന്തകളും മനസ്സും സുസജ്ജമായിരിക്കുന്നു. ഞാന്‍ മറ്റൊരു പെണ്ണായി മാറിയത് പോലെ ഒരു തോന്നല്‍. കാഠിന്യമേറിയ ബാലകാല അനുഭവങ്ങളായിരിക്കും ഒരു പക്ഷേ എന്റെ മനസ്സിനെ ഇപ്പോള്‍ പാറ പോലെ ഉറച്ച തീരുമാനങ്ങളും അതിനോടൊത്ത് പോരാടാനും പ്രേരിപ്പിക്കുന്നത്. പായുന്ന കാട്ടാനക്കൂട്ടത്തിന്റെ ഈടയിലൂടെ വെള്ളവും മൂടി കിടക്കുന്ന പ്രതലത്തിലൂടെ ആവേശത്തോടെ വണ്ടി പറത്തി. ഇരു വശങ്ങളിലേക്കും

Leave a Reply

Your email address will not be published. Required fields are marked *