സര്‍പ്പസുന്ദരി – 3 1

“…താങ്ക്യൂ..മാഡം….ഞാന്‍ മാഡത്തിനെ കെട്ടിപ്പിടിച്ച് മാറിലേക്ക് ചാഞ്ഞു.
ഉറക്കം എന്റെ കണ്‍പോളകളെ തഴുകാനാരംഭിച്ചു. തളര്‍ന്ന എന്റെ ശരീരം ഉറക്കമെന്ന ആ മഹാസാഗരത്തിലേക്ക് അലിഞ്ഞു ചേര്‍ന്നു.
സുഖകരമായ സ്വപനങ്ങളിലേക്ക് പൂണ്ടുകൊണ്ട് ഞാന്‍ നിദ്രപ്രാപിച്ചു
എയര്‍ കണ്ടീഷന്റെ ശീതളസുഖലോലുപമായ അനുഭൂതിയില്‍ പുതപ്പില്‍ ചുരുണ്ടുകൂടി കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നുയര്‍ന്നു. ആ വലിയ കിടപ്പു മുറിയില്‍ ഷേര്‍ളി മാഡത്തെ കാണാനുണ്ടായിരുന്നില്ല.
ശരിരത്തിലെ സകല ഞരമ്പുകളും ഉറക്കത്തിന്‌ മുന്‍ബ് ഉത്തേജിപ്പിച്ചതിനാല്‍ നല്ല ഉന്മേഷം തോന്നി. സമയം ഉച്ചയായിരിക്കുന്നു. പുറത്ത് കഠിനമായ വെയില്‍ കത്തി നില്‍ക്കുന്നു.
സമയം കളയാതെ ഞാന്‍ മാഡത്തിന്റെ മുറിയിലുള്ള ലാപ്ട്ടോപ്പ് തുറന്നു. സ്ക്രീനില്‍ എതോ വന്യ മ്യഗത്തിന്റെ ചിതം തെളിഞ്ഞു. അതെന്നെ ഉറ്റു നൊക്കുന്നതായി എനിക്ക് തോന്നി.
മെയിലുകള്‍ പരതനായി ഞാന്‍ അക്കൌണ്ട് ലോഗിന്‍ ചെയ്തു. ഇന്‍ബോക്സ്സില്‍ എന്നെ ഞെട്ടിപ്പിച്ച്കൊണ്ട് അദ്ദേഹത്തിന്റെ മെയില്‍ കിടക്കുന്നു. അതീവ സന്തോഷത്തോടെ ഞാന്‍ മെയില്‍ തുറന്നു.
ഡിയര്‍ അയേണ്‍ ബട്ടര്‍ഫ്ലൈ….
നാളെ പുലര്‍ച്ച നാലു മണിക്ക് നമുക്ക് കാണാം. ഡീ കോഡ് ചെയ്യേണ്ട ഫോണുമായി വരിക. വരുബോള്‍ ആരും പിന്‍തുടരില്ലെന്ന് ഉറപ്പ് വരുത്തുക. സമയവും സ്ഥലവും ഞാന്‍ വിളിച്ചറീക്കാം.
എന്ന്
ഡോ. ശശി എം.ബി.ബി.എസ്സ്.
ഞാന്‍ എത്ര ആവര്‍ത്തി ആ മെയില്‍ വായിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതീവ സന്തോഷത്തില്‍ ഞാന്‍ ലാപ്ട്ടോപ്പില്‍ പാട്ട് ഉറക്കെ വച്ച് തുള്ളിച്ചാടി.
എത്ര കാലമായിരിക്കുന്നു എനിക്കിത്രയും സന്തോഷം വന്നീട്ട്. ഒരു യന്ത്രപാവ എന്ന സ്ഥിതിയില്‍ നിന്നും ഒരു മോചനം കിട്ടിയത് പോലെ.
ഞാന്‍ ആ ബംഗ്ലാവിലെ എന്റെ മുറിയിലേക്കോടി.
ഞാന്‍ എന്റെ ബാഗ് തുറന്ന് പൊന്നു പോലെ കൊണ്ട് നടക്കുന്ന ഡയറി എടുത്തു. വര്‍ണ്ണ ചട്ടകളാല്‍ മൂടിയ പേജുകള്‍ തുറന്ന് കണ്ണോടിച്ചു. ഇല്ല അടുത്ത കാലത്തെങ്ങും ഞാന്‍ ഇത്രക്കും സന്തോഷിച്ചീട്ടില്ല.
ഞാന്‍ പേനയെടുത്ത് മനസ്സില്‍ തോന്നിയ ആഹ്ലാദത്തെ പകര്‍ത്താന്‍ തുടങ്ങി. പേജിലെ വരകളിലൂടെ വാക്കുകള്‍ തുള്ളികളിച്ചുകൊണ്ട്
വിരിയാന്‍ തുടങ്ങി. പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന ലൂസ്സിഫറിനെ കുറിച്ച് ഒരു വരി പോലും പരാമര്‍ശിട്ടില്ല എന്നത് എന്നെ ശരിക്കും അല്‍ഭുതപ്പെടുത്തി.
ഡയറി എഴുതി കഴിഞ്ഞപ്പോള്‍ പ്രഭാതക്രിത്യത്തിനായി ശരീരം തേങ്ങാന്‍ തുടങ്ങി. ടോയിലെറ്റിന്റെ കമ്മോഡില്‍ ഇരിക്കുബോഴും എനിക്ക് ഒരേ ഒരു ചിന്ത മാത്രം. എന്റെ ഉറക്കം കെടുത്തുന്ന സുന്ദരനായ ആ ഡോക്ടര്‍. എന്റെ മനസ്സും ശരീരവും സ്വയം ആ മഹാനായ ഡോ ശശി എന്ന മഹാനുഭാവിനായി അര്‍പ്പിക്കാനായി കൊതിച്ച് എത്ര നാളായി നടക്കുന്നു.
നാളെ പുലര്‍ച്ച അദ്ദേഹത്തെ പ്രവെറ്റായി കാണാന്‍ സാദ്ധിക്കുന്നു. എന്റെ ശരീരം കൊതിച്ചു വിറച്ചു. ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ ശരീരത്തെ ഒളിപ്പിച്ച് ഞാന്‍ എന്നെ കൊതിപ്പിക്കുന്ന സ്വപ്നത്തെ പുല്‍കി.
പെട്ടെന്നായിരുന്നു എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചത്.
വലിയ ടവ്വല്‍ വാരി ചുറ്റി ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഷേര്‍ളി ഇടിക്കുള തെക്കന്‍ ആയിരുന്നു.
“….ഹലോ..മാഡം…”
“..യാ വൈഗ..നീ ഡോക്ട്ടറേ കാണാന്‍ പോകുന്നതിന്‌ മുന്നേ എന്റെ ക്ലീനിക്കിലേക്ക് വരിക…ഡീ കോഡ് ചെയ്യേണ്ട ഫോണ്‍ എന്റെ കയ്യിലുണ്ട്……”.
“..യെസ്സ് മാഡം…”.
ഫോണ്‍ കട്ടായി.
ചെറിയ വാക്കുകളില്‍ വലിയ ആശയങ്ങള്‍ പറഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മനസ്സില്‍ ചിന്തകളും നിശബ്‌ദ്ധതയും അവശേഷിപ്പിക്കാനുള്ള കഴിവ്‌ മാഡത്തിനപാരമാണ്‌. ഫോണ്‍ മേശപ്പുറത്തിരിക്കുന്ന ചാര്‍ജറില്‍ കണക്റ്റ് ചെയ്ത് ഞാന്‍ ശരീരത്തിലെ അവസ്സാന വെള്ള തുള്ളികള്‍ തുടച്ച് മാറ്റി കബോഡില്‍ നിന്ന് വീട്ടില്‍ ധരിക്കുന്ന പാവാടയും ദാവണിയും ഇട്ടു. സൌന്തര്യ ബോധത്തെ ഉത്തേജിപ്പിക്കാനായി കണ്ണാടി നോക്കി.
ഇപ്പോള്‍ ഞാന്‍ ശരിക്കും അയ്യങ്കാര്‍ പെണ്‍കുട്ടി തന്നെ. ഞാന്‍ തുള്ളിചാടി താഴേക്ക് ചെന്നു. അടുക്കളയില്‍ നിന്ന് എന്തൊക്കെയോ തട്ടല്‍ മുട്ടല്‍ കേഴ്ക്കുന്നുണ്ട്. ഞാനവിടേക്ക് ചെന്നപ്പോള്‍ അന്നമ്മ എന്ന അന്നകുട്ടിയും, കാദറിക്കയും, സാത്താന്‍ സേവ്യറും കൂടി വെടിയുണ്ടകള്‍ തകര്‍ത്ത ചില്ലുകള്‍ മാറ്റുകയായിരുന്നു.
“….ഹാ…വൈഗ മോള്‍ വന്നോ…ഭക്ഷണം..കഴിക്കാനായി ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയായിരുന്നു…..”.
“..അന്നമ്മോ….വിശക്കുന്നു…..ഇല്ലേല്‍ നിങ്ങളെ പിടിച്ച് ഞാന്‍

Leave a Reply

Your email address will not be published. Required fields are marked *