സാമ്രാട്ട് – 5

പാലാഴി നാഗമായ ആതി സേഷൻ (അനന്ത നാഗം ), ലക്ഷ്മനാനനായും ,ബാലരാമനായും മനുഷ്യപുത്രനായി ജനിച്ചു തിന്മ ചെയ്തവരെ വധിച്ചത് നിങ്ങൾക്കറിയാം എന്നാലും ഇവിടെ അത് ഓർമ്മ പെടുത്തുന്നു.

പാതാളന്ഗങ്ങൾ (പാതാളം എന്നാൽ ഭൂമിക്കടിയിൽ എന്ന് അർഥം ഇല്ല , ഇവിടെ ഇതിനർത്ഥം നാഗലോകം എന്നാണ് ) ഇവ നമ്മൾ സാദാരണ കാണുന്ന പാമ്പുകളാണ്। ഭൂമിയിൽ കാണുന്ന നാഗങ്ങൾ എല്ലാം തന്നെ , പാതാളങ്ങങ്ങളോ ഗലോകത്തുനിന്നും പുറത്താക്കപെട്ടവരോ ആണ്.
പാമ്പുകൾക്കും മനുഷ്യർക്കും , ശരീരികമായ ഒരുപാടു സമാനതകൾ ഉണ്ട് (മനുഷ്യർ എന്നല്ല എല്ലാ മൃഗങ്ങളുമായി എന്നുവേണം പറയാൻ ).മനുഷ്യരുടെ തലച്ചോറിന്റെ ഒരുഭാഗം(റെപ്‌റ്റെലിയൻ ബ്രെയിൻ ), പാമ്പുകളുടേതു പോലെ ആണ് അതുകൊണ്ടു തന്നെ മനുഷ്യരും പനമ്പുകളും ഒരുപോലെ ചിന്ദിക്കുന്ന സാമയങ്ങൾ ഉണ്ട്.
ഇത്‌ സാധരണയായും കുണ്ഡലിനി ഉണർത്തുമ്പോഴാണ് ഉണ്ടാകാറുള്ളത്.

കുണ്ഡലിനിയെ തലകിഴായ് ചുറ്റിപിണഞ്ഞിരിക്കുന്ന പാമ്പ് ആയാണ് പറയുന്നത്. അതുകൊണ്ട് കുണ്ഡലിനിയെ ഉണർത്തുന്നതിനെ തന്റെ ഉള്ളിലെ പാമ്പിനെ ഉണർത്തുന്ന പപ്രക്രിയ ആണ്‌ കാണേണ്ടത്. കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ പാമ്പുകൾക്ക് മനുഷ്യരിലെ മനസ്സിന്റെ വ്യതിയാന വേഗം കണ്ടെത്താൻ കഴിയും സംവദിക്കാനും കഴിയും. അതിനാലാണ് ധ്യാനത്തിൽ ഇരിക്കുന്ന യോഗിയുടെ അടുത്ത് പാമ്പുകൾ വരുന്നത്, ആയതിനാൽ യോഗയിൽ പോലും പാമ്പുകൾക്ക് വളരെ പ്രദാനമായ സ്ഥാനം ആണ് ഉള്ളത്.

ആതി യോഗി ആയ ശിവന്റെ കഴുത്തിലെ പാമ്പു, നാഗങ്ങളും യോഗയും തമ്മിലുള്ള ബന്ധത്തിന് ഉദാഹരണമാണ്. പാമ്പുകൾക്ക് മനുഷ്യനുമായി ബന്ധിപ്പിക്കുന്ന മറ്റൊരുപാട് ഉദാഹരണങ്ങൾ ഉണ്ട്‌. മനുഷ്യ ബീജം ഒരു പാമ്പാണ് അല്ലെങ്കിൽ, ജീവൻ പെറുന്ന പാമ്പിനെ പുരുഷൻ സ്ത്രിയിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നപ്പെടുന്നത്.

കൊടുക്കപെടുന്ന ഇന്ദ്രിയവും ഒരു പാമ്പ് തന്നെയല്ലേ?.ജീവനായി വന്ന പാമ്പിനെ മറ്റൊരു ശരീരം കൊണ്ടു മൂടുകയാണ് സ്ത്രീയിലെ അണ്ഡം ചെയ്യുന്നത്.അത് പോലെ തന്നെ ഒരുവ്യക്തി മരിക്കുമ്പോൾ ആ വ്യക്തിയിലെ പാമ്പാണ് മരിക്കുന്നത്.

പാമ്പുകളുടെ ജീവിതവും , മഹാദേവനായ ശിവന്റെ ജീവിതവുമായും ബന്ധമുണ്ട്.

ആദി യോഗിയായ ശിവൻ കടുത്ത തപസ്യ യിലൂടെ അറിവിന്റെ കൊടുമുടികൾ കയറി ഈശ്വരനെത്തേടിയാണ് കൈലാസവാസി ആയതു. ഈശ്വരനായ മഹാവിഷ്ണു മനുഷ്യാവതാരം എടുക്കുമ്പോൾ വീണ്ടും കടുത്ത തപസ്യയിലൂടെ ആദി യോഗിയായ മഹാദേവ നിൽ നിന്നും ആണ്‌ വരം വാങ്ങുന്നത്.
ആയതിനാൽ ഓരോ ജീവനും അറിവിന്റെ കൊടുമുടി കയറി കൈലാസത്തിൽ എത്താൻ ഉള്ള അവസരം ഉണ്ട്. പാതാളന്ഗങ്ങൾ അറിവിന്റെ ഉതുന്ഗങ്ങളിലേറുമ്പോളാണ് കൈലാസ നാഗങ്ങൾ ആയി മാറുന്നത്. ആയതിനാൽ കൈലാസനാഗങ്ങൾ മഹാജ്ഞാനികൾ ആണ്.

**************************************
മറ്റൊരിടം…..

വർഷങ്ങൾക്കു മുൻപ്…..

സമയം മധ്യാനം കഴിഞ്ഞു 3 നാഴിക ആയിക്കാണും (2.5 നാഴിക ഒരു മണിക്കൂർ )യുവാവായ വ്യാപാരി കുതിരിപ്പുറത്ത്.കാട്ടിലെ ഇടവഴിയിലൂടെ തന്റെ രണ്ടു അനുയായികളുമായി തിടുക്കത്തിൽ യാത്ര ചെയ്യുന്നു.അവർ പിൻഗാല എന്ന രാജ്യത്തിലേക്ക് ഉള്ള വഴിയാണ്.

അതി ഘോര വനമല്ലെങ്കിലും, കേട്ടുകേഴവി വച്ചു അത്ര നല്ല സ്ഥലം അല്ല എന്നുള്ളതിനാൽ,ഇരുട്ടുംമുൻപ് പിൻഗാല യിലെ ഗ്രാമമായ സിദ്ധ ഗിരിയിൽ ഉള്ള സത്രത്തിൽ എത്തണമെന്നതിനാൽ അവർ വേഗം കൂട്ടുകയാണ്.
യാത്ര മദ്ധ്യേ,യുവാവ് ഒരു സ്ത്രീയുടെ നേർത്ത കരച്ചിൽ കേൾക്കാൻ ഇടയായി.വ്യാപാരി ഉടനെ ശബ്‌ദം കേട്ട ഇടത്തേക്ക് കുതിരയെ തിരിച്ചു.പക്ഷെ അനുയായികൾ അദ്ദേഹത്തെ തടഞ്ഞു.ഈ വനത്തിൽ യക്ഷികൾ പുരുഷൻ മാരെ വശത്താക്കി കൊലപ്പെടുത്തിയ കഥകൾ ഉള്ളതിനാൽ. ഇതും അങ്ങനെ ആകുമെന്ന് പറഞ്ഞു യാത്ര തുടരാൻ നിർബന്ധിച്ചു.

അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർബന്ധമായ കല്പന ഉള്ളതുകൊണ്ട്.അവർ തന്നെ പോകാൻ അനുവദിക്കില്ലെന്ന് യുവാവിനും അറിയാമായിരുന്നു ആയതിനാൽ അവർ വേഗതന്നെ സിദ്ധ ഗിരിയിലേക്കു യാത്രയായി.

രണ്ടുനാഴിക യാത്ര കൊണ്ട് അവർ സിദ്ധ ഗിരിയിലെ സത്രത്തിൽ എത്തി. ഉടൻ തന്നെ യുവാവ് തന്റെ സുഹൃത്തായ കമലചന്ദ്രനെ കാണാൻ പുറപ്പെട്ടു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിട്ടു പ്രതികരിക്കാതിരിക്കാൻ ആ യുവാവിന് കഴിയുമായിരുന്നില്ല,അതിനുകാരണം അവന്റെ കുല മഹിമ തന്നെ ആയിരുന്നു.

തന്റെ കുതിരയെ ലയത്തിൽ തന്നെ കെട്ടി, കറുത്ത ഒരു കുതിരയെ വെള്ളി കാശു കൊടുത്ത് അയാൾ വാങ്ങി. അതിനുശേഷം ഒരു കുറിപ്പ് ലയത്തിലെ കാര്യസ്ഥനെ ഏല്പിച്ചു അയാൾ അവിടെ നിന്ന് യാത്രയായി.

യുവാവിനെ കണ്ട കമലചന്ദ്രൻ വളരെ സന്തത്തോടെ സ്വികരിച്ചു.പക്ഷെ യുവാവ് ഉടനെ തന്നെ തന്റെ കൂടെ പുറപ്പെടാൻ പറഞ്ഞു വീട്ടിൽ കയറാതെ തന്നെ കമലചന്ദ്രനെയും കുട്ടി വനപാതയിലേക്കു തിരിച്ചു.

തന്റെ സുഹൃത്തിന്റെ രക്ഷയെ കുറിച്ച് ആശങ്ക ഉള്ളത് കൊണ്ട്.വനത്തിനു അടുത്തുള്ള വയലിൽ നിർത്തി. താൻ വെളുക്കുന്നതിനുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ കൊടുക്കാനായി അവന്റെ കൈയ്യിൽ ഒരു കുറിപ്പ് തന്റെ അനുജനും ഒന്ന് തന്റെ അനുയായികൾക്കും ആയി ഏല്പിച്ച ശേഷം. ശഗുനാഥം കേട്ടാൽ ആനിമിഷം പലായനം ചെയ്യണമെന്നും ചട്ടം കെട്ടി. പിന്നീട് അതി വേഗം കുതിരയെ ഓടിച്ചു വനപാതയിലേക്ക് പ്രവേശിച്ചു.

അവന്റെ ലക്‌ഷ്യം,വളരെ പൊക്കത്തിൽ നിന്നിരുന്ന കരിവീട്ടി മരം ആയിരുന്നു. ആ മരത്തിന്റെ നുറു വരെ അകലെയാണ് അവൻ സ്ത്രീ ശബ്ദം കേട്ടത്.
വീട്ടി മരത്തിന്റെ അടുത്തെത്തിയ യുവാവ്, അത് താൻ കണ്ട മരമാണ് എന്നുറപ്പിച്ച ശേഷം കുതിരയുടെ വേഗം കുറച്ചു.തന്റെ കയ്യിൽ കരുതിയ സഞ്ചിയിൽ നിന്നും കറുത്ത ശീല പ്രതെടുത്തു മുഖം മറച്ചു അത് അയാളുടെ നെറ്റവരെ മറച്ചിരുന്നു. ചെവി പുറത്തേക്ക് ഇരിക്കുന്ന മാതിരി ആയിരുന്നു.വായ മറഞ്ഞിരുന്നു എന്നാൽ മുക്കിനടുത്തെ വലിയ തുള യുണ്ടായിരുന്നു.

അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന മുളകൊണ്ടുള്ള കുംഭം(സാദാരണ ദീർഘ യാത്ര ചെയ്യുമ്പോൾ കുടിക്കാൻ വെള്ളം കൊണ്ടുപോകുന്നതാണ് ).അതിൽ നിന്നും വെള്ളം കുടിച്ച ശേഷം കുംഭത്തിന്റ അടിഭാഗം തുറന്നു പിടി മടക്കിയ നേർത്താവാൾ പുറത്തെടുത്തു. പിടി നിവർത്തി യതിനുശേഷം വായുവിൽ ചുഴറ്റി ഉറപ്പുവരുത്തി ഒരു ചുരുട്ടിയ തുകൽ സഞ്ചി നിവർത്തി വാൾ അതിലാക്കി അരയിൽ തൂക്കി.ഒരു വെളിച്ചങ്ങല കൊണ്ടുള്ള ആവരണം കഴുത്തിൽ ചുറ്റി കറുപ്പ് തുണി കൊണ്ട് മറച്ചു.അതിന് ശേഷം ശ്വാസം വലിച്ചുകൊണ്ട് ഒരുപ്രാവശ്യം ചുറ്റും ശ്രദ്ധിച്ചു.(ഇതെല്ലാം കാണുമ്പോൾ തന്നെ ഈ യുവാവിന് ഇത്തരം ദഔത്യങ്ങൾ പ്രാവണ്യം ഉണ്ടെന്ന് മനസിലാക്കാം).

പിന്നീട് ഇടതുവശത്തുള്ള വനമേഖലയിലേക്ക് കയറി.ഇരുട്ട് കൂടുതൽ ആയിരുന്നാലും അവൻ മാര്ജാരന്റെ കണ്ണുകൾ ഉള്ള പോലെ ചുറ്റുപാടും നോക്കി.
നക്ഷത്രങ്ങളെ നിരീക്ഷിച്ചു സപ്തഋഷി നക്ഷത്ര ത്തിന്റെ വസിഷ്ടമുനി സിദ്ധ ഗിരിയുടെ ലക്ഷ്യമെന്നും അഗസ്ത്യമുനി കാട്ടുപാതക്കു സമാന്തരം ആണെന്നും തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *