സാമ്രാട്ട് – 5

സരസ്വതി വെട്ടിയിട്ട മരം പോലെ താഴെ വീണു…
അനക്കമില്ലാതെ….

വലിച്ചു പാറിച്ച ഒറ്റച്ചിലമ്പു അമ്മുവിന്റെ കൈയ്യിൽ ഇരുന്ന് ചിലമ്പി

…. ചിൽ ചിൽ…. ചിൽ.ചിൽ…. പിന്നെ അത് നിശബ്ദമായി.

കൃഷ്ണൻ ഓടിവന്നു അമ്മുവിനെ വാരി എടിത്ത് രണ്ട് കവിളിലും മാറി മാറി ഉമ്മ്മവെച്ചു…….

അതിനുശേഷം.പൊട്ടി …. പൊട്ടികരഞ്ഞു.

എൻറെ ഈശ്വര നീ കാത്തു……

കൃഷ്ണന് ഒന്നും പറയാൻ പറ്റുന്നില്ല…

അപ്പോഴേക്കും ലക്ഷ്മി,സരസ്വതിയെ തന്റെ മടിയിൽ കിടത്തി കാതുകളിലും മുഖത്തും തുളസീതീർത്ഥം തടകികൊണ്ടിരുന്നു.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇടയ്ക്കിടെ സരസ്വതിയുടെ മുഖത്തു ഇറ്റിറ്റു വീണു.

പാര്വ്വതി അമ്മ വിവശയായി സരസ്വയുടെ അടുത്തു ഇരുന്നു. അവരുടെ കണ്ണീർ അപ്പോഴും അടങ്ങിയിട്ടില്ല അവർ ശ്വാസം എടുക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.താഴെ വീണപ്പോൾ തൊലിപോയ കാലിൽ നിന്നും കുറേശേ രക്തം പൊ ടിച്ചിരുന്നു.

പത്മം ലക്ഷ്മിയുടെ മൂത്തമകൾ ഇതിനുള്ളിൽ പാണൽ ഇല കാഞ്ഞിരം ഇല പൂവൻ കുരുന്നൽ, വേപ്പില എന്നിവ പറിച്ചു,സാരസ്വാതിയെ വീശാൻ തുടങ്ങി(ഈ മരുന്നുകൾ ശ്വാസം സുഘമമാക്കാൻ ഉള്ള മരുന്നുകളാണ് ) .

പത്മം 13വയസുള്ള കുട്ടിയാണ് അവൾ അതി മനോഹരമായി വീണ വായിക്കും.അച്ഛനെ പച്ചമരുന്നിലും പൂജയിലും അവൾ സഹായിക്കുമായിരുന്നു. ഒരുവീട്ടിലെ എല്ലാക്കാര്യവും നോക്കാനുള്ള കഴിവ് അവർക്കുണ്ടായിരുന്നു. അവൾക്ക് തന്റെ അനിയന്മാരെയും അനിയത്തിമാരെയും വലിയ ഇഷ്ടവുമായിരുന്നു.

ആരും പറയാതെ തന്നെ മരുന്നില്ല പറിച്ചു ഇങ്ങനെ ചെയ്യണമെങ്കിൽ അവളുടെ സ്ഥലകാലബോധവും പരിജ്ഞാനവും അപാരമാണ് എന്നുവേണം പറയാൻ.

പൊട്ടിക്കരയുന്ന തന്റെ ജേഷ്ഠനെ കണ്ട് രാജേന്ദ്രൻ ഒന്ന് പകച്ചു. ആദ്യമായാണ് അവൻ ജേഷ്ഠന്റെ കരച്ചിൽ കാണുന്നത് രാജേന്ദ്രൻ ജേഷ്ഠന്റെ അടുത്തുപോയി അദ്ദേഹത്തെ കെട്ടിപിടിച്ചു. അവന് തന്റെ പ്രിയതമ അത്രയും വലിയ അപകടത്തിലായിരിന്നു എന്ന് ഇപ്പോഴാണ് മനസിലായത്.

രാജേന്ദ്രാ…….

കുമാരിയെ വീട്ടിലേക്ക് എടുക്കുക കൃഷ്ണൻ പറഞ്ഞു.
അപ്പോഴാണ് അപ്പുവിനെയും കൃഷ്ണന്റെ രണ്ടു ആൺ മക്കളെയും അവർ നോക്കുന്നത്.

അപ്പു ചേട്ടന്മാർ രണ്ടുപേരെയും കുട്ടി

സൂത്രം കാണിക്കാം…………..

എന്നുപറഞ്ഞു നാഗത്താൻ തറയിൽ കൊണ്ടുപോയിരരിക്കുന്നു.
അപ്പു നാഗത്താൻ തറയിൽ കയറി നില്കുന്നു മാറ്റുരണ്ടുപേരും താഴെ നിന്നു കാഴ്ച്ച കാണുന്നു..

ഇപ്പൊ കാണിക്കാം…..

ഇപ്പൊ കാണിക്കാം…….

എന്ന് അപ്പു പറയുന്നു. അതിനുശേഷം നാഗപ്രതിഷ്ഠയുടെ പിന്നിൽ നിന്നും.

ഭീമാകാരനായ സർപ്പത്തെ വലിച്ചു പോക്കുന്നു. സർപ്പം ണം വിരിച്ചു ചീറ്റുന്നു സ്.സ….. ശൂ.സ……‌ ശ്

എല്ലാകാരുടെയും മനസ്സിൽ കൊള്ളിയാൻ മിന്നി അപ്പുവിന്റെ തലയ്ക്കു നേരേ സർപ്പം.കുട്ടികൾ മുന്നും ചിരിക്കുന്നു.

കൃഷ്ണൻ ആരോടും സബ്‌ധിക്കരുത് എന്ന് ആംഗ്യം കാട്ടിയശേഷം.

അപ്പു………..

അമ്മുമ്മ കഥ പറയാൻ പോകുന്നു……… എന്നു വിളിച്ചു പറഞ്ഞു.

അവൻ വേഗം സർപ്പത്തെ വിട്ടു തറ ചാടി ഇറങ്ങി അമ്മുമ്മക്കു നേരേ ഓടി.
എല്ലാവരും സ്ഥപത് രായി നിന്നു,അവനെ അടിക്കണോ വഴക്ക് പറയണോ ആർക്കും ഒരു രൂപാവിമില്ല.

അമ്മു ചിരിച്ചുകൊണ്ട് ……….അപ്പു പാമ്പിനെ തൊട്ടേ….

അപ്പു പനമ്പിനെ തൊട്ടേ……..

എന്നു പറഞ്ഞു ചിരിച്ചു. പദമം ഓടിച്ചെന്നു അവനെ എടുത്തു,ചന്ദി പൊള്ളിച്ചു ഒന്നുകൊടുത്തു അതിനുശേഷം അവനെ ഇറുകെ കെട്ടിപിടിച്ചു.ഈ കുറുമ്പൻ… എന്നുപറഞ്ഞു അവന്റെ കവിളിൽ കടിച്ചു.

രാജേന്ദ്രാ……… വേഗം………

രാജേന്ദ്രൻ ഉടനെ തന്നെ സരസ്വതിയെ രണ്ടുകയ്യിൽ വാരി എടുത്തു. അവളുടെ കഴുത്തും കയ്യും തളർന്നു കിടന്നിരുന്നു.ലക്ഷ്മി വളരെ കരുതലോടെ അവളുടെ തലയും ഒരു കയ്യും ഉയർത്തിപ്പിടിച്ചു.

അവർ തറവാടിന്റെ പൂമുഖത്തെത്തി.ഇവിടെ മതി എന്നു കൃഷ്ണൻ പറഞ്ഞു. പെട്ടന്ന് തന്നെ പുല്പായ വിരിച്ചു അവളെ കിടത്തി. ലക്ഷ്മി വേഗം നനഞ്ഞ തോര്തെടുത്തു അവളെ മടിയിൽ കിടത്തി അവളെ കെട്ടിപിടിച് ദേഹം തുടക്കുന്നു. പാർവ്വതി അമ്മ ഒരുതുടം വെള്ളം കുടിച്ചു വന്നപ്പോൾ സരസ്വതിയെ പരിചരിക്കുന്ന ലക്ഷ്മിയെ കണ്ട് അവളുടെ സ്നേഹത്തെക്കണ്ടു അവർ അസൂയപെട്ടുവോ.

കളഭം വേണം വേഗം,പദ്മയഉം ചിറ്റപ്പനും കളഭം വേഗം പൊടിച്ചു വെള്ളത്തിൽ കുതിർത്തു പശയാക്കി.ഇതിനുള്ളിൽ കൃഷ്ണൻ. പാച്ചോറ്റിയും ഇടിഞ്ഞിലും പിഴിഞ്ഞു വെള്ളം ഉണ്ടാക്കി.ഇതെല്ലാം കളഭത്തില് കുഴച്ചു സാരസ്വാതിയെ പൊതിഞ്ഞു.
സരസ്വതി എന്തോ പറയുന്നു
അമ്മു…….. അപ്പു…….
എൻറെ മുത്തല്ലേ അപ്പുനെ നോക്കിക്കോണം…

അപ്പു.ആ….. അപ്പു.. പ്പു……

കുഞ്ഞേച്ചിയെ നോക്കണം….. അവൾ… അവൾക്ക്…നിന്നെ ഒരുപാടിഷ്ടാ……

രാജേട്ടാ…..ഏട്ടാ……എനിക്ക് അമ്മയെ ഒരുപാടിഷ്ടാന്ന്‌പറയണം ………

ലക്ഷ്മി ഇടതിക്കും………..നീലിമേടത്തിക്കും…. ഒന്നിനും കുറവ് വരുത്തരുത്…….

പർവ്വതി അമ്മ നെടുവീർപ്പിട്ടു. ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ എന്നൊഴുകികൊണ്ടിരുന്നു.

എൻറെ മോളെ എന്ന്‌ ഇടയ്ക്കിടെ തെങ്ങുന്നുമുണ്ട്. സരസ്വതി അപസമരം പിടിച്ചപോലെ കോച്ചിവലിക്കുന്ന.എല്ലാവരും കരച്ചിലിന്റ് വക്കിലാണ് ലക്ഷ്മി അപ്പോഴും കാളഭത്തിൽ കുതിർന്ന അവളെ കെട്ടിപിടിച്ചു താഴുകി കൊണ്ടിരുന്നു.

അപ്പോൾ അവിടെ അതി സുന്ദരമായ വീണ ഗാനം.. പദ്മയാണ്….. അവൾ കുഞ്ഞമ്മക്ക് ഏറ്റവും ഇഷ്ട്ടമുള്ള

ജോ. … ജോ…. യശോദയെ… നന്ദ മുകുന്ദനെ.. എന്ന താരാട്ടുപാട്ട് …. പാടുകയാണ്(അപ്പുവിനെ ഉറക്കുമ്പോൾ അവൾ ആ പാട്ടാണ് എപ്പോഴും പാടാറുള്ളത് ).

ഈ വീണാ ഗാനം അവിടുത്തെ അന്തരീക്ഷത്തിനു അയവ് വരുത്തുന്നുണ്ട്.

ഗാനത്തിന്റെ ലിങ്ക് ഇത് നല്ല ഒരു താരാട്ടു പാട്ടാണ് കേട്ടാൽ നന്നായിരിക്കും

അപ്പുവും അമ്മുവും വല്യച്ഛന്റെ തോളത്താണ് കളിക്കുന്നത്. കൃഷ്ണന്റെ മക്കൾ

ചിറ്റപ്പ……

ചിറ്റപ്പ……… എന്നുവിളിച്ചു രാജേന്ദ്രൻ നോട് ഗുസ്തി കൂടുന്നു.

രാജേന്ദ്രന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നു,ഇത്‌ പുറത്ത് കാണിക്കാതെ അവൻ കുട്ടികളുടെ കൂടെ കളിക്കുന്നു. ആ വീണ ഗാനം ശ്രുതി മനോഹരമായി പത്മം വായിച്ചു . അതിന്റെ മനോഹാരിതയിൽ എല്ലാവരും മുഴുകി.എന്തിനു പറയേണ്ടു സരസ്വതിക്കു പോലും വീണ ഗാനം കഴിഞ്ഞപ്പോളേക്കും കുറേ ആശ്വാസം ആയപോലെ.

ഇതിനിടയിൽ ലക്ഷ്മിയും പാർവ്വതിയും ചേർന്ന് അഞ്ചാറു പ്രാവശ്യം കളഭം മാറ്റി അണിയിച്ചു. സരസ്വതി പതിയെ അവളുടെ കണ്ണ് തുറന്നു അവൾക്കു സ്ഥലകാല ബോധം വരുവാൻ അല്പം സമയം എടുത്തു.

അതിനുശേഷം അമ്മു……..

എനന് ഉറക്കെ വിളിച്ചു . അപ്പുവും അമ്മുവും അമ്മയുടെ അടുത്തേക്ക് ഓടി . അവരെ കെട്ടിപിടിച്ചുഈ അവൾ അനങ്ങാതിരുന്നു അവൾ മൂകമായി കരയുകയായിരുന്നു. അതിനുശേഷം എന്തോ ഓർത്തെന്നപോലെ ചാടി എഴുന്നേറ്റു

Leave a Reply

Your email address will not be published. Required fields are marked *