സാമ്രാട്ട് – 5

യുവാവിന് ഓടുകയല്ലാതെ രക്ഷ ഇല്ലാതായി . അവൻ ഓടുമ്പോൾ എലാസെടുത്തു കേട്ട് എന്ന് യുവതിയോട് വിളിച്ചു പറഞ്ഞു കാട്ടിലേക്ക് ഓടി മറഞ്ഞു.

യുവാവ് ഇത് പ്രതീക്ഷിച്ചതുപോലെ തോന്നി അവൻ അതിവേഗ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ട ദിശയിലേക്കാണ് ഓടിയത് . കിരാതൻ പിന്നാലെ . കിരാതൻ ശക്തനാണ് അവന്റെകാഴ്ച്ച ശക്തി കൂടുതലാണ് പക്ഷേ യുവാവ് അവന്റെ മെയ്വഴക്കം അതാണ് അവനിസഹായിക്കുന്നത്.അവൻ കുനിഞ്ഞു കാട്ടിലൂടെ ഓടുന്നു പക്ഷേ കിരാതൻ മരങ്ങളിലും കമ്പിലും ഇ ടിക്കുന്നുണ്ട്. യുവാവ് പലവട്ടം താഴെ വീണെങ്കിലും ചാടി എഴുനേറ്റു ഓടുന്നു.

ഇത് കണ്ടു കിരാതൻ വിചാരിച്ചത് അവൻ ഓടി രക്ഷപെടുവാൻ ശ്രമിക്കുന്നു എന്നാണ്.ഇപ്പോൾ യുവാവ് കാടിന്റെ വെളിപ്രതേശത്തു എത്തി അവൻ പിന്നയും ഓടി മധ്യ ഭാഗത്തു നിന്നു.ദൂരെ നിന്നും കിരാതൻ പാഞ്ഞുവരുന്നു. അവൻ അവിടെ തന്നെ നിന്നു കിരാതൻ ഇരുപത് വരേ ഉള്ളപ്പോൾ അവൻ അഞ്ഞു ശ്വാസം വലിച്ചു വീണ്ടും ഓടി,കിരാതൻ വേഗം കുട്ടി പാഞ്ഞു വരുന്നു.കിരാതൻ അവനെ പിടിക്കാൻ കൈ നീട്ടുന്നു.യുവാവ് സാരവിവശക്തിയും എടുത്ത് ഓടുകയാണ് കിരാതൻ തൊട്ടുപിന്നാലെ.

അവന്റെ അരയിലെ കയർ അഴിഞ്ഞു വീണു. കിരാതൻ അവനെ പിടിക്കാൻ ആഞ്ഞപ്പോഴേക്കും അവൻ വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി പിന്നാലെ കിരാതനും.

***********************************

ഇതേ സമയം……

ദേഹശുദ്ധി വരുതാനായി വന്ന കറുത്തു തടിച്ച ഉണ്ടക്കണ്ണനായ കണ്ണിനു ചുറ്റും കറുപ്പുള്ള വികൃതൻ വെള്ളത്തിൽ മൂന്നുതവണ മുങ്ങി എഴുനേറ്റു.അപ്പോഴാണ് ഒരു അലർച്ച കേട്ടത് വീണ്ടും മുന്ന് പ്രാവശ്യം മുങ്ങി ഉയർന്നു അയാൾ തിടുക്കത്തിൽ കരയിലേക്ക് കയറി.. ഇറാനായി നനഞ്ഞ പട്ടുടുത്തു കാട്ടിലേക്ക് കയറി …..
***************************************

വെള്ളച്ചാട്ടത്തിലേക്കേ ചാടിയ യുവാവ് ഉദ്ദേശം ഇരുപത് അടി താഴെക്കു വീണപ്പോഴേകക്കും തന്റെ അരയിലെ കയർ മുറുകി ആടി പിന്നാലെ ചാടിയ കിരാതന് നേരേ വാൾ നീട്ടി. താഴേക്കു ചാടിയ കിരാതൻ ഇത് ഒട്ടും പ്രതിക്ഷിച്ചില്ല. യുവാവിന്റെ വാൾ കിരാതന്റെ വയാറുമുതൽ മേലോട്ട് വാരി എല്ലുവരെ കീറി.കിരാതൻ ഒരു അഞ്ഞുറു വരെയെങ്കിലും ആഴമുള്ള വെള്ളച്ചാട്ടത്തിലേക്ക് പതിച്ചു.

താഴെ കല്ലാണോ വെള്ളമാണോ എന്ന്‌ ഇരുട്ടിൽ കാണാൻ പാടില്ലായിരുന്നു. യുവാവ് തന്റെ കയറിൽ പിടിച്ചു കയറി.സാദാരണ പോലെ തന്റെ എതിരാളിക്കായി വണങ്ങി കാട്ടിലൂടെ കാൽത്തറ അക്ഷയമാക്കി ധൃതിയിൽ നടന്നു…… അല്ല…… ഓടി……

യുവാവ് അവിടെ ഓടി എത്തി,യുവതി അവിടെ ഉണ്ടാകും എന്ന് അവനറിയുമായിരുന്നു.ഇല്ലെങ്കിൽ തന്നെ രക്ഷിക്കാൻ അവൾ ശ്രമിക്കില്ല എന്നുള്ളത് തന്നെ യാണ് കാരണം.

അതേ…… അവൾ അവിടെ ഉണ്ടായിരുന്നു.ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു……. വേഗതന്നെ യുവാവ് അവളോട്‌ കുതിരയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു.

വീണ്ടും നേരത്തെ അശുദ്ധമാക്കിയ കളത്തിൽ പോയി മൂത്രവിസര്ജിച്ചു. ഇനി ദുര്ദേവതകളെയും അവിടെനിന്നും പൂജിക്കണമെങ്കിൽ ശുദ്ധി കലശം ആവസ്യമാണല്ലോ എന്നുറപ്പുവരുത്തി കുതിരയുടെ അടുത്തേക്ക് പോയി.

അവൾ കൈയ്യിലെ ഏലസ് അവന് കൊടുത്തു.അതുവാങ്ങി അവൻ അല്പം മെല്ലെ കയ്യിൽ കെട്ടി കുതിര പുറത്തു കയറി. അവളെ തന്റെ മുൻപിൽ ഇരുത്തി തന്റെ ഏലസ് അഴിച്ചു അവളുടെ കയ്യും തന്റെ കയ്യും ചേർത്തുകെട്ടി.അതിന് ശേഷം അതിവേഗം കുതിരയെ വസിഷ്ഠനക്ഷത്രത്തിന്റെ ദിക്കിലേക്ക് പായിച്ചു.

**********************************************

കൽ തറയിൽ എത്തിയ കറുത്തുരുണ്ട കുടവയറുള്ള ഉണ്ടക്കണ്ണൻ,

അയാളുടെ കണ്ണിനു ചുറ്റും കറുത്ത പാട്. തറയിൽ കണ്ട കാഴ്ച്ച അയ്യാളെ ഞെട്ടിച്ചു തെന്റ കിരാതൻ മാരിലൊരാൾ തവിടു പൊടിയായി കിടക്കുന്നു.രണ്ടാമനെ കാണാനില്ല യുഅവതിയെയും. ഒരുപക്ഷെ രണ്ടാമത്തെ കിരാതൻ അവളെക്കൊണ്ട് കടന്നിരിക്കുമോ. അയാൾ കണ്ണടച്ച് രുദ്രാക്ഷത്തിൽ പിടിച്ചു തന്റെ കിരാഥാനെ വിളിച്ചു.

വ്യാഘ്ര കിരാത………

പക്ഷെ അയാൾക്ക്‌ മറുപടി കിട്ടിയില്ലഅതിനർത്ഥം അവൻ മരിച്ചിരിക്കും ഇല്ലെങ്കിൽ ബോധരഹിതനായിരിക്കാം.
പെട്ടന്ന് തന്നെ പൂജാ കാലത്തിലേക്ക് പോയ അയ്യാൾ കോപത്താൽ വിറച്ചു.തന്റെ കളവും അലങ്കോല പെടുത്തിയിരുന്നു. ദുര്ദേവതയെ അത്യാവശ്യതിനുവിളിക്കാൻ കളം ആവശ്യമില്ല. തന്റെ രുദ്രക്ഷത്തിൽ പിടിച്ചു ദുര്ദേവത മാരെ വിളിച്ചു.

പക്ഷെ തന്റെ പ്രാർത്ഥന അത് തന്നെ താണ്ടി പോകുന്നില്ല.അപ്പോഴാണ് അയാൾ ആ കര്യം മനസിലാക്കുന്നത്.താൻ കുളിച്ച വെള്ളത്തിൽ കിരാതരക്തം കലർന്നിരിക്കണം.

കിരാത രക്തത്താൽ അശുദ്ധി ആയാൽ മുന്ന് ദിവസത്തേക്ക് ദുർദേവഥാകളെ പ്പോലും തനിക്കു ആവാഹിക്കാനാവില്ല.

അയ്യാൾ കോപത്താൽ അലറി…

പിന്നെ അട്ടഹസിച്ചു……

നീ രക്ഷപെട്ടു എന്ന്‌ കരുതണ്ട… നിന്നെ തന്നെ…. ഞാൻ…….

ഹാ ഹാ ഹാ ഹാ ഹാ…….

പെട്ടന്ന് മറ്റൊരു പൊട്ടിച്ചിരി… രാജകിയമായ പൊട്ടിച്ചിരി…. . നമ്മുടെ പരദേവതയുള്ള കാലം നിനക്കതാവില്ല….. ഹാ ഹാ ഹാ ഹാ ഹാ…….

പടുകിഴവ…… ചിരിക്കേണ്ട… വിജയം എനിക്കുള്ളതാണ്…. അവസാനത്തെ ചിരി എന്റേതായിരിക്കും ഒന്നോർക്കുക

“മഹാഭാരതത്തിൽ ധർമ്മം ജയിച്ചത് പാണ്ഡവർ മരിച്ചപ്പോളാണ്, ധർമം കാക്കാൻ വന്ന ബാര്ബരിഹനൊ സുദര്ശനത്താൽ മരണം ഏറ്റെടുത്തു”

… ഹാ ഹാ ഹാ ഹാ ഹാ… . .

പിന്നെ അവിടെ ഇരുട്ട് നിറഞ്ഞു……..

Leave a Reply

Your email address will not be published. Required fields are marked *