സാമ്രാട്ട് – 5

ഇപ്പോൾ സ്ത്രയുടെ സബ്‍ദം കേളക്കാനില്ല. അവൻ കാട്ടിലൂടെ സാവധാനം കുതിരയെ നയിച്ചു.രണ്ടു നാഴിക നേരം ചുറ്റിത്തിരിഞ്ഞിട്ടും അവന് പ്രത്യകിച്ഒന്നും കാണാൻ കഴിഞ്ഞില്ല അതിനാൽ വിഷമത്തോടെ തിരിച്ചു പുറപ്പെടാൻ ഒരുങ്ങുമ്പോൾ.അബലയായ സ്ത്രീയെ രക്ഷിക്കാൻ ശബ്ദം കേട്ടപ്പോൾ എത്ര എതിർപ്പുണ്ടായിരുന്നാലും താൻ മുദിരത്താ തിനെ അവൻ സ്വയമേ പഴിച്ചു.

ഇല്ല…

ഔരു പ്രാവശ്യം കൂടെ നോക്കാം എന്ന് തിരുമാനിച്ചു വടക്കോട്ടു കുതിരയെ തിരിച്ചു.ആവഴിക്കാണ്‌ അവർ പിങ്കാലയിലേക്കു വന്നത്.
രാത്രി ആയതിനാൽ കാറ്റിന്റെ ഗതി മാറാൻ തുടങ്ങിയിരുന്നു.ഇപ്പോൾ കാറ്റു കാട്ടിൽനിന്നും സിദ്ധ ഗിരിയിലേക്ക് ആണ്‌ അടിക്കുന്നത്.ഇത്‌ അവനെ സഹായിച്ചു,അവന് അടുത്തുള്ള മരങ്ങളുടെയും മൃഗങ്ങളുടെയും ഗന്ധം കിട്ടും എന്നാൽ വിപരീത ദിശയിൽ അവനെ ആർക്കും അറിയാൻ ബുദ്ധിമുട്ട് ആണ്.

കുറച്ചു മുന്നോട്ട് പോയപ്പോൾ കാറ്റിന്റെ ഗന്ധം മാറി വരുന്നത് അവന് മനസിലായി അതിൽ മനുഷ്യഗന്ധം ഉണ്ടയിരുന്നു.പക്ഷെ അതിലും അവനെ കുഴക്കിയത് അതിരൂക്ഷമായ മറ്റൊരു ഗന്ധമാണ്.

ഗന്ധവും ശരീരവും തമ്മിൽ ബന്ധം ഉണ്ട്‌.ഇത്ര രൂക്ഷ ഗന്ധമാണെങ്കിൽ.. മൃഗം വളരെ വലുതായിരിക്കണം അല്ലെങ്കിൽ അംഗസംഖ്യ കൂടുതൽ ആയിരിക്കണം.മറ്റൊരു പ്രശനം മനുഷ്യഗന്ധമുള്ള മൃഗങ്ങളും ഉണ്ട് എന്നുള്ളതാണ്,ചിലതരം മാനുകൾ. ചില മനുഷ്യ കുരങ്ങുകൾക്കെല്ലാം മനുഷ്യഗന്ധം ഉണ്ട്.

എന്തായാലും ആ യുവാവ് പിന്നോട്ടില്ല എന്നുള്ളത് ഉറപ്പാണ്.അല്ലെങ്കിൽ ഈ രാത്രിയിൽ ഇങ്ങനെയുള്ള സ്ഥലത്തു തിരിച്ചു വരില്ല എന്നത് തന്നെ.
അദ്ദേഹം കുതിരയെ ഗന്ധത്തിന്റ ദിക്കിലേക്ക് തിരിച്ചു.കടിഞ്ഞാൺ വലിച്ചു വളരെ സാവദാനമായാണ് കുതിരയെ നടത്തിയത്.അതിനുള്ള കാരണം ഏതെങ്കിലും മൃഗം പുല്ലു തിന്നുകയാണെന്ന് തോന്നത്തക്കവിതമാണ് യാത്ര.

കുറച്ചുനേരത്തെ നടത്തം കൊണ്ട് ഗന്ധം രൂക്ഷമായി.കുറച്ചകലെ വെള്ളച്ചാട്ടം ഉണ്ടെന്ന് തോനുന്നു അതിനാൽ ഒന്നും വ്യകതമായി കേൾക്കാൻ വയ്യാ. ഇവിടെനിന്നും ഇടവഴി വരെ ശബ്ദം കേൾക്കണമെങ്കിൽ ഒരു സ്ത്രീ വളരെ ശക്തിയിൽ കരയണം എന്ന് ഉള്ളത് നിശ്ചയം.

അതിനുശേഷം കുതിര ഒരടി പോലും മുന്നോട്ട് വക്കാൻ തയ്യാറായില്ല. അത് യുവാവിന് മറ്റൊരു സന്ദേശം കൂടി നൽകി എന്തെന്നാൽ ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ കുതിരകൾ പിന്മാറാൻ ശ്രമിക്കും എന്ന കാരണമാണ്.

എന്നിരുന്നാലും താഴെ ഇറങ്ങി കുതിരയെ അതിന്റ കടിഞ്ഞാണിലും കുഞ്ചിരോമത്തിലും പിടിച്ചു ,വലിച്ചു കുതിരയുടെ കാലടിയുടെ കൂടെ കാൽ വച്ച് അയാൾ പത്തിരുപത് അടികൂടേ മുന്നോട്ടുനടന്നു.

അതിനുശേഷം കുതിരയുടെ കടിഞ്ഞാൺ കെട്ടാതെ കാട്ടുവള്ളിയിൽ ഉടക്കിവച്ചു (എന്ത് എങ്കിലും അനിഷ്ടം സംഭവിച്ചാൽ ആ ജീവിക്ക് ഓടിരക്ഷപ്പെടാൻ സാദിക്കും എന്നുള്ളതിനാലാണ് അങ്ങനെ ചെയ്തത്. ഇത്രയും കരുതലുള്ള വ്യക്തി ഒരു സാധാരണക്കാരനോ ?).
പിന്നെ വളരെ സാവധാനം കാറ്റിനെതിരായി നടന്നു മുന്നോട്ട് പോയി.കുറച്ചകലെ ചെറിയ വളരെ ചെറിയ വെളിച്ചം കാണാം.പുക അല്പം പോലും ഇല്ല അത് ഒന്നുകിൽ കത്തയച്ചിരിക്കുന്നത് സുഗന്ധ ലേപനമോ സുരപാനമോ (മദ്യമോ) ആകാനാണ് സാദ്യധ എന്ന് അവൻ അനുമാനിച്ചു സുഗന്ധ ദ്രവ്യമായിരുന്നെങ്കിൽ രൂക്ഷഗന്ധത്തിന്റെ കൂടെ അതും ലഭിക്കും അങ്ങനെ ഇല്ലാത്തതിനാൽ അതല്ല മദ്യം ആണ് എന്നവൻ ഉറച്ചു. മദ്യം കത്തിക്കണമെകിൽ ദുര്ദേവത പൂജ തള്ളിക്കളയാൻ ആവില്ല.

ആയതിനാൽ ആദ്യമേ തന്റെ കയ്യിൽ കെട്ടിയ ഏലസ് ഭദ്രം എന്ന് ഉറപ്പിച്ചു.അതിനുശേഷം ഒരു ചീറ്റപ്പുലിയുടെ ശ്രദ്ധയോടെ അവൻ സാവധാനം തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി. നീക്കത്തിനിടയിൽ തന്റെ സാദ്യതകളെക്കുറിച്ചു നന്നായി തന്നെ ആലോചിച്ചു. താൻ ഒറ്റക്കായതിനാലും ഈ പ്രദേശം പരിചയം ഇല്ലാത്തതിനാലും ബുദ്ധിപരമായി മാത്രമേ നീങ്ങാവു എന്ന് മനസിനെ പറഞ്ഞുറപ്പിച്ചു.

ഉദ്ദേശം വെളിച്ചത്തിൽ നിന്നും അൻപതു അറുപതു വാരേ അകലെ വച്ചേ കുറേ കാട്ടുപന്നികൾ ഒരു വലിയ മൃഗത്തിന്റ കുടൽ മാലയും പണ്ടവും തിന്നുന്നത് അവന് കാണാൻ കഴിഞ്ഞു .സാവധാനം കാറ്റിന്റെ മറപറ്റി വന്ന അവൻ അതിനോട് മാറി ഒരു കല്ലിന്റെ തറയിൽ നിന്നും ഉയർന്നു നിൽക്കുന്ന തൂണും തറയിൽ രക്തവും കാണാൻ കഴിഞ്ഞു.

അങ്ങോട്ട് ഓടാൻ ഉയർത്തിയ കാൽ ഉടനെ വായുവിൽ തന്നെ വച്മ മനസിനെനിയത്രിച്ചു

സാവധാനം…….

സാവധാനം….

എന്ന് മനസിൽ പറഞ്ഞു.കല്ലിന്റെ മറ പറ്റി ഉദ്ദേശം 20വരേ അകലെ വന്ന് കാൽത്തറയിലേക്ക് എത്തി നോക്കിയ അവന്റെ ഹൃദയം ഒരു നിമിഷം നിന്നു പോയി.

നട്ടെല്ലിനുള്ളിൽ കൊള്ളിയാൻ മിന്നി…..

അവൻനിശ്ചലനായി നിന്ന് പോയി…….

കറുത്ത തുണിയിൽ മേലാസകലം പൊതിഞ്ഞു നിൽക്കുന്ന രണ്ട് സത്വങ്ങൾ.

ആറടിയിൽ കൂടുതൽ പൊക്കം……..

മെലിഞ്ഞു നീണ്ട കൈകൾ……..

തല തലയോട്ടിപോലെ കറുപ്പിൽ പൊതിഞ്ഞിരിക്കുന്നു……….

കണ്ണിന്റെ സ്ഥാനത്തു രണ്ട് കുഴികൾ……….

നീണ്ട നാക്കു ഓത്തിന്റേതുപോലെ നീണ്ടത്…….

അതിൽ ഒരുഭീകരൻ ഏതോ മൃഗത്തിന്റെ കാൽ എല്ലോടെ കടിച്ചു തിന്നുന്നു.മറ്റേ തു തറയിൽ ഒഴുക്കുന്ന രക്തം നക്കി നക്കി കുടിക്കുന്നു. അടുത്തായി ചാരി വചിരിക്കുന്ന വാക്കത്തി പോലെ യുള്ള വലിയ വാൾ.
കുടലും പണ്ടവും തിന്നുന്ന ഒരു വലിയ കാട്ടുപന്നി മെല്ലെ മുകളിലേക്കുവന്നു ചത്തുകിടക്കുന്ന മൃഗത്തിന്റ വയറിൽ കടിച്ചു.ഒരു മുരൾച്ചയോടെ ആ ഭികര സത്ത്വം തന്റെ വാൾ വീശി,കാട്ടുപന്നി രണ്ടായി മുറിഞ്ഞു വീണു.തലയുള്ള മുകൾ ഭാഗം കാറിക്കൊണ്ടു ഇഴഞ്ഞു രാക്ഷ്പ്പെടാനെന്നപോലെ ശ്രമിച്ചു,ആ ഭീകരൻ തന്റെ കൈകൊണ്ടു അതിന്റെ മസ്തകം പപ്പടം പൊടിക്കുന്ന ലാഘവത്തോടെ തകർത്തു…..

ഇതെല്ലാം കണ്ട് ആ യുവാവ് അല്പം ഒന്ന് ഭയന്നുവോ ചുറ്റുപാടും ശ്രദ്ധിച്ചപ്പോഴാണ് അയാൾ അവിടെ പൂജക്കായി ഒരുക്കിയിരിക്കുന്ന കളം കണ്ടത്.

കളത്തിനരുകിൽ പേടിച്ചു വിറച്ച വെരുകിനെ പ്പോലെ ഒരു യുവതി. അവൾ തന്റെ വലത് കൈയിൽ കടിച്ചു പിടിച്ചിരിക്കുന്നു. അവളെ ഒരു കൽത്തൂണിൽ ആണ്‌ കെടിയിട്ടിരിക്കുന്നത്.

പെട്ടെന്ന് കാറ്റിന്റെ ഗതി അല്പം മാറി,ഒരു ഭീകരൻ ചാടി എഴുന്നേറ്റു മണം പിടിക്കാൻ തുടങ്ങി. യുവാവ് കല്ലിനു പിറകിൽ പതുങ്ങി ക്കൊണ്ട് അവരുടെ ചെയ്തികൾ വീക്ഷിച്ചു.ഭീകരൻ മണത്തു മണത്തു യുവതിയുടെ അടുത്തെത്തി അവളുടെ ശരീരത്തിൽ പൊടിഞ്ഞ രക്തം തന്റെ നീണ്ട നാവുകൾ കൊണ്ട് നക്കി,അവൾ അപസ്മാരം പിടിച്ച പോലെ പിടഞ്ഞു.

മറ്റേ ഭീകരന്റെ ശബ്ദം കേട്ട് മനസില്ല മനോസോടെ യുവതിയെ നക്കിയ ഭീകരൻ തിരിഞ്ഞു. ഈ സമയം എഴുനേറ്റു നിന്നു നോക്കുന്നു യുവാവും ഭീകരനും ഒരുനിമിഷം മുഖാമുഖം…….. യുവതി മുഖം മൂടി അണിഞ്ഞ ആളെ കണ്ടു. പക്ഷെ ഭീകരൻ ആ യുവാവിനെ കണ്ടില്ല.യുവതി യുടെ ശരീരം മുഴുവൻ മണ്ണും അഴുക്കും പുരണ്ടിരുന്നു.അവളുടെ വസ്ത്രം അവിടെ അവിടെ കീറി യിരുന്നു. അവൾ തികച്ചും ഭയ ചികിതയാണ്.

Leave a Reply

Your email address will not be published. Required fields are marked *