സിനേറിയോ – 2

 

:എന്തെ..

 

:ഒന്നുല്ല.. ഞാൻ പിന്നെ വിളിക്കാ

 

:വെയ്ക്കല്ലേ…വെയ്ക്കല്ലേ

 

:എന്താണ്.. ഇനി വേറെ വല്ല ശനിയെയും എന്റെ അടുത്തെക്കയക്കാനാണോ

 

:അതൊന്നുമല്ല..

 

:പിന്നെയെന്താണാവോ.. അച്ഛന് വല്ലതും

 

:അതൊന്നുമല്ല പറയുന്നത് കേൾക്ക്.. ഐഷൂനെ കഴിഞ്ഞയാഴിച്ച പെണ്ണ് കാണാൻ വന്നിരുന്നു.. അത്‌ ഏകദേശം ശെരിയാവുന്ന മട്ടിലാണ് ഉള്ളത്.

അടുത്ത മാസം അവസാനം നടത്താന്നാ തീരുമാനം.. നിന്നോട് എന്തായാലും വരണെന്ന് ഐഷു പറയാൻ പറഞ്ഞിട്ടുണ്ടായിരുന്നു..

 

:ഓ.. അതെന്താപ്പാ അങ്ങനെ….. ഇങ്ങനെ അല്ലല്ലോ ഞാൻ പ്രതീക്ഷിച്ചത്

 

:എനിക്കും അറിയാത്തൊന്നുമില്ല…അവൾക്കെന്തോ മാറ്റമൊക്കെയുണ്ട് ഇപ്പോ…കുറച്ചായിട്ട് നിന്റെ ആ പൊടി പിടിച് കിടക്കുന്ന റൂമിലായിരുന്നു കിടത്തമൊക്കെ

 

:ഹേ…. വിഷയാണല്ലോ..(ഒരുമാതിരി സീരിയലിലും സിനിമയിലും കാണുന്ന പോലെ ) ഏതായാലും ഞാനൊന്ന് നോക്കട്ടെ.. ഇവിടെ ഫുൾ തിരക്കാണ്

 

:മ്മ്… അവളോട് വിളിച് പറയാൻ പറഞ്ഞപ്പോ നീ എടുക്കത്തില്ലന്നാ അവള് പറഞ്ഞത് അത്‌ കൊണ്ട ഞാൻ പറഞ്ഞെ..

 

:നോക്കട്ടെ.. ഉറപ്പൊന്നും പറയാൻ പറ്റത്തില്ല.. ഒരു സിനിമയുടെ വർക്ക്‌ ഒക്കെ വരുന്നുണ്ട് അടുത്ത മാസം..

 

:മ്മ്.. നിനക്ക് കഴിയാണേൽ വാ…

 

ഐഷു …ഐശ്വര്യ .. ഒരേയൊരു പെങ്ങള്.. ആ തള്ളേടെ വയറ്റില് ഇണ്ടായതോണ്ട് തന്നെ ആ തള്ളേടെ സ്വഭാവം ആയിരുന്നു എന്നോടും..

ആളുകളെ ഇടേന്ന് എന്റെ പുറത്തേക്ക് തെറിച്ചു നിന്നിരുന്ന പല്ലിനെ വച്ചു കൊണ്ട് കളിയാക്കാ.. ആവശ്യമില്ലാതെ അച്ഛന്റെ അടുത്ത് പോയിട്ട് ഞാൻ തല്ലിയെന്നും മാന്തിയെന്നും പറഞ് എനിക്ക് തല്ല് വാങ്ങി തരാ…എന്റെ പെയിന്റിംഗിന്റെ ഓരോ സാധനങ്ങൾ നശിപ്പിക്കാ…ഇതൊക്കെയായിരുന്നു പുള്ളികാരിയുടെ ഹോബി…അവസാനം കണ്ടത് എന്നാണെന്നുള്ള ഓർമയില്ല..അതിന് ഓർമ്മിക്കാൻ തക്കതായ കാര്യങ്ങൾ വേണ്ടേ..പിന്നെ ഓര്മയുള്ളതാണ് ആദ്യം പറഞ്ഞത്.. കേട്ടിട്ടില്ലേ ഇന്നലകളോടുള്ള കലഹങ്ങളാണ് ഓരോ ഓർമകളും.

. ഈ വരിക്കിപ്പോ ഞാൻ പറഞ്ഞതുമായിട്ട് വല്ല ബന്ധമുണ്ടോന്ന് എനിക്ക് തന്നെ അറിയില്ല.. ആ അത്‌ വിട് .

കണ്ടിട്ട് വർഷങ്ങളായി…പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ കല്യാണലോചനകൾ അന്യേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചായീന്ന് ചേട്ടൻ വിളിച്ചപ്പോ പറഞ്ഞ ഒരോർമയുണ്ട്.. കണ്ണടയുന്ന മുന്നേ എല്ലാ അച്ഛന്മാരെ പോലെയും ഒരേ ഒരു മോളുടെ മംഗല്യം നടത്തിക്കാണാണമെന്ന് അങ്ങേർക്ക് മോഹം.. അത്‌ കൊണ്ടാണ് ഇത്ര നേരത്തെ.. അവള് തടി കൂടിയിട്ട് ഒന്നുമങ്ങാട് ശെരിയായിട്ടില്ലായിരുന്നു.. ഇനി തടിയൊക്കെ കുറച്ചോ ആവോ…

ഇതൊക്കെയെന്തിനാ ഞാൻ ഇപ്പൊ ആലോചിക്കുന്നെ.. അതൊക്കെയടുത്ത മാസം. ഇപ്പൊ ഇവിടെ വന്ന സാധനത്തെ പറ്റി ആലോചിക്ക്..

 

തിരിച് ഹാളിലേക്ക് കടന്നപ്പോ ചേച്ചി ചുമരിൽ തൂക്കിയിട്ട എന്റെ കരവിരുതുകളെ സസൂഷമം നിരീക്ഷിക്കാണ്.

 

:ചിത്ര വരെയൊക്കെ ഇപ്പോഴുമുണ്ടോടാ

 

:ഏയ്.. സമയം കിട്ടാറില്ല ഇപ്പോ.. ചേച്ചി ഇങ്ങോട്ട് വരാനുള്ള കാരണം പറഞ്ഞില്ല.

 

അറിയാമെങ്കിലും എന്തേലുമൊക്കെ ചോദിക്കണ്ടേ അതോണ്ട് ചോദിച്ചെന്നുമാത്രം.

 

:എടാ എനിക്കിവിടെ ഒരു ഐടി കമ്പനിയില് ജോലി റെഡിയായിട്ടുണ്ട്.. എനിക്കാണേൽ ഇവിടെ ആരെയും പരിചയവുമില്ല…അതോണ്ട് ഇവിടെയൊന്ന് പരിചയമാകുന്നവരെ നീയൊന്ന് സഹായിക്കണം….

 

:അതിനെന്താ ചേച്ചി ഞാൻ സഹായിക്കാലോ..

 

എന്തിനാണ് ഇവളെ ഞാൻ സഹായിക്കേണ്ട ആവശ്യം എന്ന ചോദ്യം മനസ്സിൽ കിടന്ന് ഉരുളുന്നുണ്ടെങ്കിലും പുറത്തേക്ക് വന്ന മറുപടി അങ്ങനെയായിരുന്നു…

 

:അല്ല ചേച്ചി വല്ലതും കഴിച്ചോ…നമ്മക്ക് ഫുഡ്‌ ഓർഡർ ചെയ്താലോ.. ഇവിടെയിപ്പോ സാധങ്ങൾ ഒന്നും ഉണ്ടാകത്തില്ല…

 

 

 

അതിന് സമ്മതമെന്ന രീതിയിൽ അവള് തലകുലുക്കി..

 

 

 

“സാധനങ്ങൾ ഉണ്ടായാലും എനിക്കുണ്ടാക്കാനറിയത്തുമില്ല.. ആകെയറിയുന്നത് ഓംലെറ്റ് അടിക്കാനും ചായയിടാനും…അതും ടച്ചിങ്‌സിന് വല്ലതും വേണ്ടേ അതോണ്ട് പഠിച്ചെന്ന് മാത്രം ”

 

:ചേച്ചിക്ക് ഫ്രഷ് ആവണമെന്നുണ്ടെങ്കിൽ ആ റൂമിലേക്ക് പൊക്കോട്ടോ

 

വാതിലിന് വശത്തു വച്ചിരിക്കുന്ന ചെറിയ ട്രോളിയും ഉന്തി എന്റെ റൂമിന്റെ എതിരെയുള്ള മുറിയിലേക്ക് ഗാതേച്ചി നടന്നു നീങ്ങി… ചോര പാട് വീണ ഷർട്ട്‌ ഇത് വരെ ഞാൻ മാറ്റിയിട്ടില്ല.. എന്നിട്ടാണ് വേറൊരുത്തിയോട് കുളിക്കാൻ പറയുന്നത്..

ഈ വന്നു കേറിയ തലവേദന ഇപ്പോഴെന്നും പടിയിറങ്ങത്തില്ലെന്ന് മനസ്സിലായി.. ഒരു നെടുവീർപ്പിട്ട് ചൂലും അടികൂട്ടുവാരിയുമെടുത്ത്‌ പൊട്ടിയ ഓൾഡ് മങ്കിന്റെ കുപ്പിയുടെയും ഗ്ലാസിന്റെയും ചില്ലുകൾക്കിടയിലൂടെ ചാടി ചാടി ഒരു സ്ഥലത്ത് നിലയുറപ്പിച്ചു അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുടങ്ങി.. തലയിലെന്തോ ഒരു കനം ഉള്ള പോലെ… തറയിൽ അവശേഷിച്ച കട്ട പിടിച്ചു കിടക്കുന്ന രക്തതുള്ളികളെയും തുടച്ചു നീക്കി.. ഇവള് രാത്രി വന്നതല്ലേ.. ഇവൾക്കിതോക്കെയോന്ന് വൃത്തിയാക്കികൂടെ… ഹേ പിന്നെ അവളിപ്പോ അതൊക്കെ നേരായക്കും..

കുഴിമടിയത്തിയാണവള്…എത്ര വട്ടം അവളെ അമ്മ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നോ…ഹാ അതൊക്കെ ഒരു കാലം.

 

സോഫയിലിരുന്ന് അനുവിനൊന്ന് വിളിച്ചു നോക്കി.. കാര്യങ്ങളൊക്കെ നല്ല രീതിയിൽ പോകുന്നുണ്ടെന്ന് പറഞ്ഞതോടെ ആ ടെൻഷൻ മാറി കിട്ടി…അത്രക്ക് ടെൻഷൻ ഒന്നും ഇല്ലാർന്നു…എന്നാലും ചെറിയ തോതിലുള്ള ടെൻഷൻ.. അതൊന്ന് മാറാൻ വിളിച്ചെന്നു മാത്രം..

പാപ്പി അപ്പച്ചയില് ദിലീപ് മലർന്നു കിടക്കുന്ന പോലെ ഞാനും കാലുകളൊക്കെ നീട്ടി മൊബൈൽ നെഞ്ചിൽ വച്ച് ഉത്തരത്തിലെ പല്ലിയെ നോക്കിയങ്ങനെ കിടന്നു.. ഭാവിയിലെ വരും വരായ്മകളെ ചിന്തിച്ചു കൊണ്ട്…

ഇട്ട് മൂടാനുള്ള പണമല്ലേ അജിത്തിന്റെ കയ്യിലുള്ളത് പിന്നെയെന്തിനാണാവോ ഈ ഐ ടി ജോലി

 

 

 

 

 

 

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ തല മാത്രം ഉഴർത്തി റൂമിന് നേരെ നോക്കി…എനിക്ക് അന്യം നിന്ന് പോയ കാഴ്ച വർഷങ്ങൾക്ക് ശേഷം അതാ എന്റെ മുൻപിൽ ദൃശ്യമായി…ഒരു ലൈറ്റ് ബ്ലൂ കളർ പാവാടയും നേവി ബ്ലൂ കളറിലുള്ള ഹാഫ് കൈയ് ടീ ഷർട്ടും ധരിച് ജല കണികകൾ ധാരധാരയായി വീഴുന്നു കൊണ്ടിരിക്കുന്ന വശങ്ങളിലേക്ക് കൊതിയിട്ട ആ കാർകൂന്തലെ തുണി കൊണ്ട് തുടച്ചു കൊണ്ട് മന്തം മന്തം ഇനിയും കണ്ട് തീരാത്ത ചുമരിൽ തൂക്കിയിട്ട എന്റെ കലാവിരുതുകളെ സസൂഷ്മം നിരീക്ഷിച്ച് അതിന്റെ സൗന്ദര്യത്തെ ആസ്വദിച്ചു നടന്നു വരികയാണ് എന്റെ പ്രണയ വിലാസിനി… മറ്റൊരാളുടെ പ്രണയ പുകമറക്കുള്ളിൽ വലയം ചെയ്യപ്പെട്ട് ഒരു കാലത്ത് എന്റെ പ്രണയ പളുങ്കു പാത്രത്തെ നിഷ്ടൂരം ചിന്നബിന്നമാക്കിയവൾ.. ഗാഥ..

Leave a Reply

Your email address will not be published. Required fields are marked *