സുകിയുടെ കഥഅടിപൊളി 

ഞാൻ നേരെ പോയത് കൂട്ടുകാരിയായ ശാലിനിയുടെ വീട്ടിലേക്കാണ്. എൻ്റെ വീട്ടിൽനിന്ന് ഒന്ന് ഉറക്കെ വിളിച്ചാൽ കേൾക്കാവുന്നത്ര ദൂരമേ ഉള്ളൂ അവളുടെ വീട്ടിലേക്ക്. വേറെ സ്കൂളിൽ ആണ് അവൾ പഠിക്കുന്നത്. ഞാൻ ചെല്ലുമ്പോൾ അവിടെ അവളും അനുജൻ മഹേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഹേഷ് കൂട്ടുകാരോടൊപ്പം ക്രിക്കറ്റ് കളിക്കാൻ പോകാനായി പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

“ഹായ് സുകിച്ചേച്ചീ.” അവൻ കൈയുയർത്തി എന്നെ വിഷ് ചെയ്തു.

“ഇന്നു നീ ഉറപ്പായിട്ടും ഡക്കേൽ പോകുമെടാ.” ഞാൻ മറുപടി കൊടുത്തു.

അവൻ കളിയിൽ തോൽക്കുമെന്നോ ജയിക്കുമെന്നോ ഞാൻ പറഞ്ഞാൽ അതിനു നേർവിപരീതം സംഭവിക്കും എന്നാണ് ഞങ്ങൾക്കിടയിലെ വയ്പ്.

“താങ്ക്സ് ചേച്ചീ.” അതു പറഞ്ഞ് അവൻ പുറത്ത് കാത്തു നിന്നിരുന്ന കൂട്ടുകാരോടൊപ്പം തൻ്റെ സൈക്കിളിൽ സ്ഥലം വിട്ടു.

ശാലിനിയോട് ഞാൻ വരുന്ന വഴിക്ക് ഉണ്ടായ സംഭവം വിശദമായി പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് ആ അസത്ത് ചോദിക്കുകയാണ് — “സാധനം എങ്ങനെയുണ്ടായിരുന്നു, കൊള്ളാമോ?” എന്ന്! അറിയാവുന്ന ചീത്തയൊക്കെ അവളെ ഞാൻ വിളിച്ചു. അവൾക്ക് ചോദിക്കാൻ കിട്ടിയ ഒരു ചോദ്യം! ശവം.

അന്നു രാത്രി ഉറക്കത്തിൽ ഞാൻ പാമ്പുകളെ സ്വപ്നം കണ്ടു.

————

പിന്നെ ഞാൻ അവനെ കാണുന്നത് രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസമാണ്. ആ സംഭവത്തിനു ശേഷം ഇടവഴിയിലൂടെയുള്ള യാത്ര ഞാൻ ഒഴിവാക്കിയിരുന്നു. അന്ന് മാത്‌സ് ടീച്ചറുടെ വക അര മണിക്കൂർ എൿസ്ട്രാ ക്ലാസ് ഉണ്ടായിരുന്നതിനാൽ സ്കീൾ വിട്ടു വന്നപ്പോൾ നേരം വൈകി. വേഗം വീട്ടിൽ എത്താൻ വേണ്ടി അന്ന് ഇടവഴിയേ പോകാൻ തീരുമാനിച്ചു. ജങ്ഷനിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ഒരു കൈനറ്റിക് ഹോണ്ട വന്ന് എന്നെ തട്ടി താഴെയിട്ടത്. പെട്ടെന്ന് അങ്ങിങ്ങുനിന്ന് മൂന്നാലു പേർ ഓടി വരുന്നു. ഒരാൾ എന്നെ തൂക്കിയെടുത്ത് നേരെ നിർത്തുന്നു. സ്കൂട്ടറുകാരനെ ആരൊക്കെയോ വഴക്കു പറയുന്നു. ഇടത്തേ കാൽമുട്ടിൻ്റെ ഭാഗത്ത് പാവാട അല്പം കീറിയിട്ടുണ്ട്. മുട്ടിലെ തൊലി അല്പം പോയിരിക്കുന്നു. ഇടിയുടെയും വീഴ്ചയുടെയും ഷോക്കിൽ ഞാൻ എല്ലാം ഒരു നാടകം കാണുന്നതു പോലെ ഇങ്ങനെ കണ്ടും കേട്ടും നിസ്സംഗതയോടെ നിൽക്കുകയാണ്.

ആരോ എന്നെ തൊട്ടടുത്തുള്ള ബേക്കറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ഒരു സ്റ്റൂളിന്മേൽ ഇരുത്തി. ഒരു ലെമൺ സോഡ ഓർഡർ ചെയ്തിട്ട് അയാൾ അപ്പുറത്തെ മെഡിക്കൽ ഷോപ്പിലേക്ക് ഓടി. കടക്കാരൻ കൊണ്ടു വന്ന് തന്ന ലെമൺ സോഡ ഞാൻ കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ഒരു കുപ്പിയിൽ ഡെറ്റോളും ഒരു റോൾ പഞ്ഞിയുമായി തിരിച്ചെത്തി. എൻ്റെ അടുക്കൽ മുട്ടുകുത്തി നിന്ന് അയാൾ എൻ്റെ സ്കർട്ട് ഉയർത്തി കാൽമുട്ടിന് തൊട്ടു മുകളിൽ വരെ മടക്കി വെച്ചു. പിന്നെ ഒരു കഷ്ണം പഞ്ഞി ഡെറ്റോളിൽ നനച്ച് എൻ്റെ മുറിവിന്മേൽ തൂത്തു.

“ശ്ശ്-ആ!” നീറ്റൽ മൂലം ഞാൻ ഒരു ശീത്കാരം പുറപ്പെടുവിച്ചു.

അപ്പോഴാണ് അയാൾ മുഖമുയർത്തി എന്നെ നോക്കിയത്. ഞാൻ ഒന്നു നടുങ്ങി. അന്ന് വഴിയിൽ വെച്ച് ലിംഗം പ്രദർശിപ്പിച്ച അതേ ആൾ! എന്നെ അവനും അപ്പോഴാണ് ഓർക്കുന്നതെന്നു തോന്നുന്നു; എൻ്റെ ഞെട്ടൽ അവൻ്റെ മുഖത്തും പ്രതിഫലിച്ചു. ഒരു നിമിഷം ഞങ്ങൾ രണ്ടും അന്തം വിട്ട് അങ്ങനെയിരുന്നു. പെട്ടെന്ന് അവൻ ഒന്നും സംഭവിക്കാത്തതു പോലെ നോട്ടം എൻ്റെ മുഖത്തുനിന്ന് മാറ്റി മുറിവിന്മേൽ മരുന്നു വയ്ക്കുന്നത് തുടർന്നു.

“വേദനയുണ്ടോ?” അവൻ്റെ ചോദ്യം.

വീഴ്ചയുടെ ഷോക്കും അവനെ കണ്ടതിൻ്റെ ഞെട്ടലും ഒക്കെക്കൂടെയായപ്പോൾ എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല.

“എന്താ പേര്?” വീണ്ടും അവൻ.

“സുകി.” പൂച്ച കുറുകുന്നതു പോലെ ദുർബലമായ സ്വരമായിരുന്നു എൻ്റേത്.

ഭാഗ്യത്തിന് അവൻ പിന്നെ ഒന്നും ചോദിച്ചില്ല. വല്ലാതെ ഭയന്നിരിക്കുകയായിരുന്നു ഞാൻ എന്ന് അവനു മനസ്സിലായിക്കാണണം.

“കഴിഞ്ഞു.” ഒടുവിൽ അവൻ പറഞ്ഞപ്പോൾ ഞാൻ പാതി കുടിച്ച ലെമൺ സോഡയുടെ ഗ്ലാസ് അടുത്തിരുന്ന ടേബിളിന്മേൽ വച്ചിട്ട് സ്കർട്ട് വലിച്ചു താഴ്ത്തി കാൽമുട്ടും കണങ്കാലും മറച്ചു. മനസ്സിലെ പരിഭ്രമം മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ വേണ്ടി മനഃപൂർവം ആയിരുന്നു ഞാൻ ആ രണ്ട് പ്രവൃത്തികളും അതേ ക്രമത്തിൽ ചെയ്തത് എന്നു പറയേണ്ടതില്ലല്ലോ.

അപകടം കണ്ട് ഓടിക്കൂടിയവരിൽ എനിക്ക് അറിയാവുന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ഉണ്ടായിരുന്നു. അവൻ അയാളുടെ വണ്ടിയിൽ എന്നെ വീട്ടിലേക്ക് അയച്ചു. വേണ്ടെന്ന് ഞാൻ കുറേ പറഞ്ഞു നോക്കിയെങ്കിലും എല്ലാവരും കൂടെ നിർബന്ധിച്ചപ്പോൾ സമ്മതിക്കേണ്ടി വന്നു. ഓട്ടോറിക്ഷയുടെ കുലുക്കം ഒരു താരാട്ടു പോലെ ആസ്വദിച്ച് അങ്ങനെ പോകുമ്പോൾ വീണ്ടും എൻ്റെ ചിന്തകൾ കാടു കയറാൻ തുടങ്ങി. അറുപതിനു മുകളിൽ പ്രായമുള്ള ഒരു അപ്പച്ചൻ പതിയെ ഓടിച്ചു വന്ന സ്കൂട്ടറാണ് എന്നെ തട്ടിയിട്ടത്. അയാളെ ആ സാമാനം കാണിച്ച ചെക്കൻ പറഞ്ഞയച്ചത് ആയിരിക്കുമോ? എന്നെ തൊടാനും പിടിക്കാനും ഒരവസരം ഉണ്ടാക്കാൻ വേണ്ടി? എന്നെ കണ്ടപ്പോഴത്തെ അവൻ്റെ ഞെട്ടൽ അഭിനയമായിക്കൂടേ? ഇനി ഓട്ടോറിക്ഷാ ഡ്രൈവറുടെ അടുത്തുനിന്ന് എൻ്റെ വീട് എവിടെയാണെന്നു മനസ്സിലാക്കി അവിടെ വച്ച് എന്നെ ആക്രമിക്കാനായിരിക്കുമോ അവൻ്റെ പ്ലാൻ? ആരുമില്ലാത്തപ്പോൾ കയറി വന്ന് വായ പൊത്തിപ്പിടിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി … .

ഭാഗ്യം. അവന് കൂടുതൽ എന്തെങ്കിലും ചെയ്യാൻ അവസരം കൊടുക്കാതെ ഓട്ടോറിക്ഷ വീടിൻ്റെ മുന്നിൽ എത്തി നിന്നു.

പിറ്റേന്ന് ഞാൻ സ്കൂളിൽ നിന്നു വരുന്ന വഴി ആ ജങ്ഷനിൽ നിൽക്കുന്നു അവൻ. കാണാത്ത മട്ടിൽ ഒറ്റ നടത്തം വെച്ചുകൊടുക്കാൻ ഭാവിച്ചതാണ്. പക്ഷേ ചിരിച്ചുകൊണ്ട് “ഹായ്!” എന്നു പറഞ്ഞ് അവൻ കൈ ഉയർത്തിക്കാട്ടിയപ്പോൾ മൈൻഡ് ചെയ്യാതെ പോകാനും പറ്റിയില്ല. ചെറുതായി ഒന്നു ചിരിച്ചു. അപ്പോഴുണ്ട് അതാ അവൻ അടുത്തേക്ക് വരുന്നു. ശല്യം! ഇനി എൻ്റെ പുറകേ വീട്ടിലോട്ട് എങ്ങാനും വരുമോ? എന്തു പറഞ്ഞാണ് ഇതിനെ ഒന്ന് ഒഴിവാക്കുക? ഞാൻ അവിടെ നിന്നു. എന്തെങ്കിലും ഇങ്ങോട്ടു പറഞ്ഞാൽ മറുപടി കൊടുത്തിട്ട്, പോകാൻ തിരക്കുണ്ട് എന്നു പറഞ്ഞ്, വേഗം സ്ഥലം വിടാൻ ആയിരുന്നു എൻ്റെ ഉദ്ദേശ്യം.

“ഇപ്പഴെങ്ങനുണ്ട്? മുട്ടിൻ്റെ വേദന പോയോ?” അവൻ ചോദിച്ചു.

“കുഴപ്പമൊന്നുമില്ല.” ഒറ്റ വാക്കിൽ എൻ്റെ ഉത്തരം.

എൻ്റെ അസ്വസ്ഥത മനസ്സിലാക്കിയെന്നോണം അവൻ്റെ മുഖത്ത് അനുതാപമോ കുറ്റബോധമോ അങ്ങനെയെന്തോ ഒന്നിൻ്റെ നേർത്ത വിഷാദച്ഛവി പ്രകടമായെന്നു തോന്നി.

“എനിക്കൊരു കാര്യം പറയാനുണ്ട്.”

“പറഞ്ഞോ.”

“ഞാൻ കാണിച്ചത് മോശമായിപ്പോയി. സോറി.”

എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അറിയാമെങ്കിൽത്തന്നെ പറയാൻ അവസരവും കിട്ടിയില്ല. അതിനു മുൻപ് അവൻ തിരിഞ്ഞ് നടന്നു പോയി.

Leave a Reply

Your email address will not be published. Required fields are marked *