സുകിയുടെ കഥഅടിപൊളി 

“കൊച്ചാപ്പ അടുത്ത മാസം ഗൾഫീന്ന് വരുന്നുണ്ട്.” അവൻ പറഞ്ഞു.

“ങ്ഹേ?” ഞാൻ ഒന്നു നിന്നു. “കൊച്ചാപ്പയോ?”

“ആം.” അവനും നിന്നു. എൻ്റെ അമ്പരപ്പിനു കാരണം അവന് മനസ്സിലായില്ല. “പപ്പേടെ അനിയൻ.”

“റിജോ … മുസ്ലിം ആയിരുന്നോ?”

“ഓ, അതാണോ!” അവൻ ചിരിച്ചു. “ഫസ്റ്റ് നെയിം മാത്രം കേട്ടാൽ ആർക്കും മനസ്സിലാകത്തില്ല. പപ്പയുടെ സെലക്‌ഷനാ. റിജോ മുഹമ്മദ് കണ്ടാരപ്പള്ളി. ദാറ്റ്’സ് മൈ ഫുൾ നെയിം. ഇപ്പം ക്ലിയറായോ?”

“അതു ശരി … .” ഞാൻ മറ്റൊരു കാര്യം ചിന്തിക്കുകയായിരുന്നു. പക്ഷേ അതെങ്ങനെ അവനോട് പറയും എന്നാണ് ശങ്ക.

“എന്താ മിണ്ടാത്തെ?” എൻ്റെ മൗനം നീണ്ടു പോയപ്പോൾ അവൻ ഇടപെട്ടു. “മുസ്ലിം പയ്യന്മാരോട് കൂട്ടു കൂടരുതെന്ന് വീട്ടുകാര് പറഞ്ഞിട്ടുണ്ടോ?”

“ഛെ, അതൊന്നുമല്ല, ഞാനൊരു കാര്യം ആലോചിക്കുകാരുന്നു … .”

“ഉം?”

“ഈ … മുസ്ലിംസ് എല്ലാവരും ആൺപിള്ളേർക്ക് സുന്നത്ത് ചെയ്യുകേലേ?”

കാര്യം മനസ്സിലായ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി — അവൻ അതു ചെയ്തിട്ടില്ല എന്ന് നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ട ആളാണല്ലോ ഞാൻ!

“പോ … !” എൻ്റെ മുഖം നാണത്താൽ ചുവന്നു.

“എടോ,” ചിരി അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി, “അതിൻ്റെ സംഭവം എന്താന്നു വെച്ചാൽ, പപ്പ ഈ പള്ളിക്കാര്യത്തിലൊന്നും അങ്ങനെ വല്യ താല്പര്യവും വിശ്വാസവും ഒന്നുമില്ലാത്ത ആളാണേ.”

“അതു ശരി.”

“പക്ഷേ വീട്ടുകാരും കൂട്ടുകാരും ഒക്കെക്കൂടെ നിർബന്ധിച്ചിട്ട് എനിക്ക് ചെയ്യാൻ തീരുമാനിച്ചതാരുന്നു.”

“എന്നിട്ടെന്തു പറ്റി?”

“അന്ന് പപ്പ ഗവൺമെൻ്റ് സർവീസിലാരുന്നു. നാട്ടിൽത്തന്നെയാരുന്നു ജോലി. സുന്നത്ത് കല്യാണത്തിന് നിശ്ചയിച്ച ഡേറ്റിന് ഒരാഴ്ച മുൻപ് പപ്പായ്ക്ക് കോഴിക്കോടിനു ട്രാൻസ്ഫർ കിട്ടി. ആ കാരണംകൊണ്ട് അതു നടന്നില്ല.”

“ഹ്മ്ം.”

“കോഴിക്കോട് ചെന്നു കഴിഞ്ഞപ്പോ എൻ്റെ ഹാർട്ടിൻ്റെ വാൽവിന് പ്രോബ്ലം. പിന്നെ അതിൻ്റെ സർജറി. അതു കഴിഞ്ഞപ്പം പപ്പാ ഗൾഫിനു പോയി. അങ്ങനങ്ങനെ ഓരോ സാഹചര്യങ്ങൾ കാരണം എൻ്റെ അവസ്ഥ ഇങ്ങനെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവിൻ്റെ പോലെയായി.”

അവൻ്റെ ഉപമ കേട്ട് പൊട്ടി വന്ന ചിരി എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“അങ്ങനല്ലല്ലോ,” അതൊന്ന് തീർന്നു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു, “മുറിമൂക്കൻ രാജ്യത്തെ മുഴുമൂക്കൻ രാജാവെന്നു വേണ്ടേ പറയാൻ?”

“ങ്ഹാ, എന്നാൽ അങ്ങനെ!”

ഞങ്ങൾ നടപ്പ് തുടർന്നു. കഴിഞ്ഞ സംഭാഷണത്തിൻ്റെ വൈചിത്ര്യത്തെക്കുറിച്ച് ഓർത്ത് ഞാൻ ചിരിച്ചു; അതേ സമയം തന്നെ അവനും.

”എന്താ?” അവൻ്റെ ചോദ്യം.

”മ്ച്ചും.”

”നമ്മൾ തമ്മിൽ എപ്പം കണ്ടാലും എൻ്റെ സുനയെപ്പറ്റിയാണല്ലോ സംസാരിക്കുന്നത് എന്നോർത്തിട്ടാണോ ചിരിച്ചെ?”

”അതിനു കാരണക്കാരൻ ആരാ?” ഞാൻ തിരിച്ചടിച്ചു.

“സുകീ നോ … എന്നോട് പ്രോമിസ് ചെയ്തതാണേ … .” അവൻ ഓർമ്മിപ്പിച്ചു.

“ഓ ശരി, ഞാനൊന്നും പറയുന്നില്ലേ … .”

അല്പനേരം ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ നടന്നു.

“ഓർക്കുമ്പം വിറയൽ വരും ഇപ്പഴും.” എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല.

“അയ്യേ, ഇയാളെന്തിനാ എൻ്റെ സാമാനത്തിനെക്കുറിച്ച് ഓർക്കുന്നെ?” അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.

“പോ ചെക്കാ! വൃത്തികെട്ടതേ! അതല്ല … .” അവനെ തല്ലാൻ ഭാവിച്ച് ഞാൻ കൈ ഓങ്ങി.

“അയ്യോ നാട്ടുകാരേ, ഈ പെണ്ണെന്നെ പീഡിപ്പിക്കുന്നേ … .”

“അയ്യട! പീഡിപ്പിക്കാൻ പറ്റിയ ഒരു മൊതല്!”

“പോടീ മാക്രീ, എത്ര പെൺപിള്ളേരാ കോളജിൽ എൻ്റെ പുറകേ നടക്കുന്നതെന്ന് അറിയാമോ!”

“തുണി പൊക്കിക്കാണിച്ചതിന് ഓടിച്ചിട്ടു തല്ലാനായിരിക്കും?” അവനു കൊടുത്ത വാഗ്ദാനം ഞാൻ വീണ്ടും സൗകര്യപൂർവം മറന്നു.

“ഇതാ പറയുന്നത്, അസൂയയ്ക്ക് മരുന്നില്ലെന്ന്!”

“അസൂയയോ? എൻ്റമ്മേ! ഇതിലും ഭേദം എന്നെയങ്ങ് കൊല്ല്!”

“ഛെ, അങ്ങനെ ഒറ്റയടിക്ക് കൊല്ലുന്നതിൽ ഒരു ത്രിൽ ഇല്ല; ഇഞ്ചിഞ്ചായിട്ടേ ഞാൻ കൊല്ലുവൊള്ളൂ.”

അപ്പോഴേക്ക് എനിക്കും റിജോയ്ക്കും പോകേണ്ട വഴികൾ തമ്മിൽ പിരിയുന്ന സ്ഥലം എത്തി.

“ബാക്കി എന്നാൽ ഇനി നാളെ കൊല്ലാം, ഞാൻ പോകുവാണേ — റ്റാറ്റാ.” ഞാൻ കൈ വീശി കാട്ടിക്കൊണ്ട് പറഞ്ഞു.

“അതേ —” റിജോ എന്തോ പറയാൻ വന്നത് പകുതിയ്ക്കു വെച്ച് നിർത്തി.

“പറ!” എനിക്ക് ജിജ്ഞാസയായി.

“ഇയാൾടെ ഫോൺ നമ്പർ തരുമോ?”

“നമ്പർ … എൻ — (‘എന്തിന്’ എന്ന ചോദ്യം ഞാൻ നാവിൻതുമ്പിൽ ഉപേക്ഷിച്ചു) അത് — വേണോ?”

(ഇവിടെ പശ്ചാത്തലം ഒന്ന് വിശദമാക്കേണ്ടിയിരിക്കുന്നു. ഈ സംഭവം നടക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിലാണ്. അന്ന് മൊബൈൽ ഫോണുകൾ സർവസാധാരണമായിട്ടില്ല. സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയിട്ടില്ല. ഫീച്ചർ ഫോണുകൾ അരങ്ങു വാഴുന്ന കാലം. വീഡിയോ കോളിങ്ങും പിക്ചർ മെസേജിങ്ങും സുസാദ്ധ്യമായിട്ടില്ലാത്ത, 2ജി ഇൻ്റർനെറ്റും എംഎംഎസും മൊബൈൽ കമ്യൂണികേഷൻ ടെക്നോളജിയുടെ അങ്ങേയറ്റമായിരുന്ന, സോഷ്യൽ മീഡിയ അതിൻ്റെ ശൈശവത്തിൽ ആയിരുന്ന കാലം. മിഡിൽ ക്ലാസുകാരിയായ ഒരു പ്ലസ്-റ്റു വിദ്യാർഥിനിയെ സംബന്ധിച്ച് സ്വന്തമായി മൊബൈൽ ഫോൺ എന്നത് ഒരു ആർഭാടം ആയിരുന്ന കാലം. പക്ഷേ എൻ്റെ നല്ല സ്വഭാവവും പഠനത്തിലെ സാമർഥ്യവും പരിഗണിച്ച് എൻ്റെ മാതാപിതാക്കൾ എനിക്ക് അങ്ങനെ ഒരു സൗജന്യം അനുവദിച്ചു തന്നിരുന്നു. അത് സ്കൂളിൽ കൊണ്ടുപോകാൻ അവരും ടീച്ചേഴ്സും അനുവദിക്കില്ല എന്നത് വേറെ കാര്യം. എനിക്ക് മൊബൈൽ ഫോൺ ഉള്ള വിവരം എൻ്റെ കൂട്ടുകാരികൾക്ക് അറിയാമായിരുന്നു. റിജോയോടും മുൻപ് ഒരിക്കൽ അതു ഞാൻ പറഞ്ഞിട്ടുണ്ട്.)

“വല്യ ജാടയിറക്കാതെ, താടോ.” അവൻ പറഞ്ഞു.

എൻ്റെ അച്ഛനമ്മമാർ പൊതുവേ യാഥാസ്ഥിതികചിന്താഗതിക്കാർ ആയിരുന്നു എന്ന് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണമെന്നും ആൺകുട്ടികളുമായി “അതിരു വിട്ട” സൗഹൃദം പാടില്ലെന്നും ഒക്കെ വിശ്വസിക്കുന്ന ശരാശരി മിഡിൽ ക്ലാസ് മലയാളി പേരൻ്റ്സ്. ക്ലാസ്മേറ്റ് പോലും അല്ലാത്ത ഒരു ആൺകുട്ടിയുമായി — അതും ഒരു അന്യമതസ്ഥൻ — ഞാൻ ഫോണിൽ സംസാരിക്കുന്നത് അവർ അറിഞ്ഞാൽ കുഴപ്പമാകും എന്ന ചിന്തയായിരുന്നു എൻ്റെ മടിക്കു പിന്നിലെ കാരണം. എങ്കിലും അവൻ നിർബന്ധിച്ചപ്പോൾ ഞാൻ ഫോൺ നമ്പർ കൊടുത്തു.

അന്നു വൈകുന്നേരം തന്നെ എനിക്ക് അവൻ്റെ “ഹായ്” മെസേജ് വന്നു. അങ്ങനെ ഞങ്ങൾ ടെക്സ്റ്റിങ് തുടങ്ങി. അവൻ്റെ കുടുംബത്തിലെ കാര്യവും എൻ്റേതു പോലെ തന്നെ ആയിരുന്നതിനാൽ ഞങ്ങൾക്കിടയിൽ ഫോൺവിളികൾ കുറവും മെസ്സേജിങ് കൂടുതലും ആയിരുന്നു. പതിയെപ്പതിയെ മെസ്സേജുകൾക്കിടയിലെ ഇടവേളകൾ കുറഞ്ഞുകുറഞ്ഞ് വന്നു. ഹോർമോണുകൾ തിളച്ചു മറിയുന്ന പ്രായത്തിലെ ടീനേജ് പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള രഹസ്യസൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചേരാൻ എത്ര സമയം വേണം! ഞങ്ങളുടെ കാര്യത്തിൽ അതിന് കഷ്ടിച്ച് ഒരു മാസമോ മറ്റോ എടുത്തു കാണും. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കൗമാരത്തിൻ്റെ കഥയില്ലായ്മയെന്നു തോന്നുമെങ്കിലും അന്ന് ശരിക്കും അസ്ഥിക്കു പിടിച്ച പ്രണയം.

Leave a Reply

Your email address will not be published. Required fields are marked *