സുറുമ എഴുതിയ കണ്ണുകളിൽ- 5

പക്ഷേ ഇതിനേക്കാളേറെ ആ ഒരു വർഷം എനിക്ക് ഇത്രമേൽ വലിയൊരു നഷ്ടം തരുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചതല്ല. മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന വല്ലപ്പോഴുമുള്ള സംസാരം മാത്രമേ ഞങ്ങൾക്കിടയിലുണ്ടായിരുന്നുള്ളൂ… എന്നെ ഇത്രമേൽ മനസ്സിലാക്കിയ അവൾക്ക് എൻറെ മാനസികാവസ്ഥയും മനസ്സിലാകും എന്ന് വിചാരിച്ചു. അവളുടെ സ്നേഹമെന്റെ സ്വകാര്യഹങ്കാരമായിരുന്നു. എൻറെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അന്നാ രാത്രി….

അവൾ എനിക്കു മാത്രം പങ്കിട്ട അവളുടെ പ്രണയത്തിനും ശരീരത്തിനും പുതിയൊരു പങ്കാളിയെ കൂടെ കണ്ടപ്പോൾ ഞാനാകെ തളർന്നുപോയി…

വേറെ എന്തു നഷ്ടപ്പെട്ടാലും ഞാൻ സഹിക്കുമായിരുന്നു….

പക്ഷേ അതുപോലെയല്ല അവൾ…

അവൾക്ക് അറിയാവുന്നതല്ലേ??

അവൾക്കു പകരമാവില്ല വേറൊന്നും എന്ന്…

പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??

കാലം മരണത്തിൻറെ രൂപത്തിലെന്നെ തളർത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുനിന്നത് കാത്തിരിക്കാൻ അവളുണ്ടെന്നൊരാ വിശ്വാസത്തിൽ ആയിരുന്നില്ലേ…

പിന്നെ എന്തിനവൾ എന്നോട് അങ്ങനെ ചെയ്തു??

അവൾക്കെന്നോട് അങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ സാധിച്ചു…

അല്ല…

അത് അവളല്ല…

ഞാൻ എല്ലാം കണ്ടെന്നറിഞ്ഞിട്ടും അവളെ ചോദ്യം ചെയ്തിട്ടും അവളിലെ ഭാവങ്ങളെന്നെ ശരിക്കും ഞെട്ടിച്ചു…

അവളിലെ ഭാവങ്ങളെനിക്ക് പരിചിതമായിരുന്നില്ല…

എന്റെ ചിന്നു അങ്ങനെയായിരുന്നില്ല….

ചിലപ്പോൾ അവൾ ഒന്നു കെട്ടിപ്പിടിച്ച് സോറി പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനേ… അവളോട്…”””””””
അവളുടെ ഓർമ്മകളിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

അവസാനത്തെ വാക്കുകൾ ഞാൻ ചങ്ക് പൊട്ടി പറഞ്ഞതായിരുന്നു…

എൻറെ വാക്കുകളിലെ വേദന മനസ്സിലാക്കി ഇത്താത്ത എന്നെ മാറോടണച്ച് സ്വാന്തനിപ്പിച്ചു. ഒരു കൊച്ചു കുട്ടിയെ പോൽ ഞാനാ മാറിടത്തിൽ മുഖം പൂഴ്ത്തി….

“ഇത്താ… ഇതിൽ കൂടുതൽ എന്നോടൊന്നും ചോദിക്കരുത്… എങ്ങനെ പറയണം എന്നെനിക്കറിയില്ല… ഇതിൽ കൂടുതൽ വ്യക്തമാക്കാനും എന്നെക്കൊണ്ട് പറ്റില്ല… പ്ലീസ്…”

ഇരു കൈകളിലും എന്റെ മുഖം ചേർത്തുപിടിച്ച് രണ്ട് കണ്ണുകളും കൈ കൊണ്ട് തുടച്ച് അവൾ പറഞ്ഞു

“വേണ്ട… ഇത്താടെ മുത്തിനെ വിഷമിപ്പിച്ചതിന് സോറി…”

അവൾ എൻറെ നെറ്റിയിലും മുഖത്താകമാനം ഉമ്മകൾ കൊണ്ടു മൂടി…. എന്നെ എണീപ്പിച്ചു നിർത്തി ഇറുക്കെ കെട്ടിപിടിച്ചു.. അവളുടെ കണ്ണുനീറെൻറെ തോളിനെ നനച്ചു…

എന്നെ കൊണ്ടുവന്ന് അവൾ കട്ടിലിൽ കിടത്തി. എൻറെ നെഞ്ചിലായി അവളും ഒട്ടിച്ചേർന്ന് കിടന്നു….

××××××××××××××××××××××××××

ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല. ഒരു കുളിർ മഴയായി ഇത്ത എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ, എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിര് ആത്മാവിനെ വിട്ട് പിരിയാൻ മടിക്കുന്ന പോലെ…

എല്ലാം സ്വപ്നമായിരുന്നോ…

അല്ല…

ഞാൻ ഇത്തയുടെ റൂമിൽ തന്നെയാണ്… ഇത്തയെ കാണാൻ ഇല്ല.. ഞങ്ങളുടെ പ്രണയ കേളികളുടെ കയ്യൊപ്പ് ചുറ്റിലും അവശേഷിക്കുന്നു…

അലാറത്തിന്റെ കരച്ചിൽ കേട്ട് കൊണ്ടാണ് ഉറക്കം ഉണർന്നത്. അഞ്ചു മണിയായി. ഇന്നലെ നേരം വൈകി ഉറങ്ങിയത് കൊണ്ടാണോന്ന് അറിയില്ല. ഉറങ്ങി മതിവരാത്ത പോലെ. അവിടെ അങ്ങനെ കിടക്കുന്നത് പന്തിയെല്ലാത്തത് കൊണ്ട് ഞാൻ പതിയെ എണീച്ചു. കുഞ്ഞാവ സൈഡിൽ കിടന്നുറങ്ങുന്നുണ്ട്‌. ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം. അപ്പോ പെണ്ണ് അകത്ത് ഉണ്ട്…

ഡ്രസ്സുകളെല്ലാം തിരഞ്ഞ് പെറുക്കി എടുത്ത് എന്റെ റൂമിലേക്ക് നടന്നു. ഞാൻ കുറച്ചു കൂടി ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇത്ത വന്നു കുത്തി പൊക്കാൻ

” ഡാ.. ചെക്കാ എണീക്കടാ”

“നല്ല ക്ഷീണം കുറച്ചൂടെ ഉറങ്ങട്ടെ”

“എങ്ങനെയാ ക്ഷീണം കാണാതിരിക്കാ… അമ്മാതിരി കുത്തി മറിയൽ അല്ലായിരുന്നോ?? ഹി ഹി ഹി”

” ഓഹ്.. പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഒറ്റാക്കിയിരുന്നു ന്ന്”

” ഓഹ്… കിടന്ന് കൊഞ്ചാതെ എണീറ്റ് വാടാ കല്യാണചെക്കാ.. ഹി ഹി”

‘കല്യാണചെക്കൻ’ ന്ന് കേട്ടപ്പോൾ ഉറങ്ങാനുള്ള ആ ഫ്ളോ അങ്ങ് പോയി. ഇനിപ്പോ കിടന്നിട്ട് എന്താ

” അല്ല നീ ഇന്ന് ഓടാൻ പോവുന്നില്ലേ??”
” ഓഹ്.. ഇന്ന് ഒരു മൂഡില്ല..”

” പൊന്നു മോൻ പോയി നിസ്കരിച്ച് ഒന്ന് ഓടിയിട്ട് ഒക്കെ വാ.. നല്ലൊരു ദിവസമായിട്ട് വെറുതെ മടി പിടിക്കണ്ട”

അവളെന്നെ ഉറങ്ങാൻ സമ്മതിക്കാതെ കുലുക്കി കൊണ്ടിരുന്നു. രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് ഒരു മഞ്ഞയും റോസും കലർന്ന മാക്സിയാണ് പെണ്ണിൻറെ വേഷം…

എന്തായാലും ഉറക്കം പോയി… ഞാൻ അവളുടെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു. തീരെ പ്രതീക്ഷിക്കാത്തത് കൊണ്ടുതന്നെ എൻറെ നെഞ്ചിലേക്കാണ് അവൾ വീണത്..

ഞാനവളെ കെട്ടിപിടിച്ച് കഴുത്തിലേക്ക് മുഖം ചേർത്ത് ഉമ്മ വെച്ചു. ഇക്കിളി എടുത്തെന്നോണം പെണ്ണ് ചെറുതായൊന്ന് കിണുങ്ങി. ഉമ്മവയ്ക്കാനായി എൻറെ ചുണ്ട് അവളുടെ ചുണ്ടോടടുപ്പിച്ചപ്പോൾ മുഖം വെട്ടിച്ചു കൊണ്ടവൾ കലിപ്പഭിനയിച്ചു.

“പൊന്നു മോൻ പോയി ആദ്യം പല്ലു തേച്ചിട്ട് വാ… പല്ലും കൂടെ തേക്കാതെ രാവിലെതന്നെ ഉമ്മവയ്ക്കാനായി ഇറങ്ങിയിരിക്കയാണ്… ജന്തു…”

“ചുണ്ടിൽ ഉമ്മ വയ്ക്കാനല്ലേ പല്ലുതേപ്പിന്റെ പ്രശ്നമുള്ളൂ…” എന്നും പറഞ്ഞ് കൊണ്ട് ഞാനവളുടെ കവിളിൽ ഉമ്മ വച്ചു.

എൻറെ നെഞ്ചിൽ കൈ അമർത്തി എണീറ്റ് കൊണ്ടവൾ കള്ള പരിഭവമഭിനയിച്ചു…

“രാവിലെ തന്നെ കിടന്നു കൊഞ്ചാതെ തക്കുടു വാവ എണീക്കാൻ നോക്ക്..”

എൻറെ കൈ രണ്ടും പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി കുണ്ടിയും കുലുക്കി പെണ്ണ് പോയി.

എന്തായാലും രാവിലത്തെ കണി കൊള്ളാം… നല്ല അസ്സല് കണി…

എന്നാ പിന്നെ അങ്ങനെ ആവട്ടെ എന്ന് വിചാരിച്ച് നേരെ ബാത്റൂമിലേക്ക് നടന്നു.. നിസ്കാരം ഒക്കെ കഴിഞ്ഞ് നെയ്ലോൺ ട്രാക്ക് പാന്റും ടീഷർട്ടും റണ്ണിംഗ് ഷൂസും അണിഞ്ഞ് സ്ഥിരം റൂട്ട് വെച്ച് പിടിച്ചു.

കടലോരം തന്നയാണ് ലക്ഷ്യം. ലക്ഷ്യസ്ഥാനത്തോട് അടുക്കും തോറും കടലിന്റെ ഇരമ്പൽ കാതിലേക്കോടി വന്നു. കുറച്ച് നേരം കടലൊക്കെ നോക്കി നിന്നപ്പോൾ മനസിനൊരാശ്വാസം. ഇന്നലെ ഇത്താനോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ തന്നെ മനസിന്റെ ഭാരം ഏറെകുറെ കുറഞ്ഞതാണ്. കൂടാതെ ജീവിതത്തിൽ പങ്കാളിയായി ഒരാളെ കിട്ടിയ സന്തോഷവും അതിലേറെ സമാധാനവും…

‘ഏത് ആപൽ ഘട്ടത്തിലും പങ്കാളിയായി ഒരാൾ കൂടെ ഉണ്ടാവുന്നത് ധൈര്യം തന്നെയാണല്ലോ..’

വിന്നിൽ പ്രകാശ കിരണങ്ങൾ പൊട്ടിവിടരാൻ തുടങ്ങിയപ്പോൾ കടപ്പുറത്തോട് വിട പറഞ്ഞു.

വീട്ടിലെത്തി ചായ കുടിച്ച് പത്രമൊക്ക ഒന്ന് ഓടിച്ച് നോക്കി. പണിക്കാരെല്ലാം രാവിലെ തന്നെ എത്തി പണികളിൽ വ്യാകുലരായിരുന്നു. ഞാൻ വീട്ടിലെ കുട്ടിപട്ടാളങ്ങളുടെ പിന്നാലെയും പണിക്കാരുടെ പിന്നാലെയും നടന്ന് സമയം കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *