ഞാൻ ചുള്ളൻ ചെക്കൻ.. എന്റെ കഥകൾ വായിച്ചവർക്ക് എന്നെ അറിയാമെന്നു കരുതുന്നു..ഒരുപാട് കാലങ്ങൾക്ക് ശേഷം തീർകെ വന്നിരിക്കുകയാണ്.. കുറച്ചധികം തിരിക്കിലായിരുന്നത് കൊണ്ട് ആണു വൈകിയത്.. ഈ കഥ പൂർത്തിയാക്കിയിരിക്കും..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞാൻ കേൾക്കുന്നത്…
.
അപ്പൊ നമ്മുക്ക് തുടങ്ങാം
സുലൈഖ – 1
Sulaikha | Author : Chullan Chekkan
‘പോം പോം’ എന്തോ ഓർത്തു ഇരുന്ന ഞാൻ മുന്നിലേക്ക് നോക്കുമ്പോൾ റോങ് വേ കേറി ഒരു ലോറിയുടെ മുന്നിലേക്ക് പോക്കൊണ്ടിരുന്ന ഇരിക്കുകയാണ്.. സ്റ്റിയറിങ്ങ് പിടിച്ചു തിരിച്ചു കറക്റ്റ് ആയി എത്തി എങ്കിലും ഞാൻ മരിക്കാതെ തന്നെ മരിച്ചിരുന്നു.. ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി.. ശ്വാസം താളത്തിൽ ആക്കി.. പക്ഷെ ഞെട്ടൽ ഇത് വരെ മാറിയിരുന്നില്ല..
ഞാൻ ഹൈഫ്. വീട്ടിൽ എല്ലാവരും എന്നെ അസർ എന്നായിരുന്നു വിളിച്ചിരുന്നെ.. ബിസ്സിനെസ്സ് കാരനായ അബ്‌ദുവിന്റെയും.. ടീച്ചർ ആയ ഷാജിതയുടെയും മകൻ…ഒരു സഹോദരൻ ഉണ്ട് ജുനൈദ്.. എനിക്ക് ഇപ്പൊ 29 വയസ് ആകുന്നു.. അവൻ എന്നെക്കാൾ 3 വയസ് കുറവ് ആണു… ഉപ്പ ബിസിനസ് ആണേലും എനിക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നു.. അതിനാൽ ഉപ്പാടെ ബിസിനസിനോട് ഒന്നും ഞാൻ അടുത്തിരുന്നില്ല.. ബാച്‌ലർ’s ഡീഗ്രി എടുത്തു.. ഗൾഫിൽ ഒരു കമ്പനിയുടെ മാനേജർ ആയി വർക്ക് ചെയ്യുകയാണ്…
വളരെ സന്ദോഷത്തോടെ ആയിരുന്നു എന്റെ ജീവിതം.. സ്വന്തം സമ്പാദ്യം കൊണ്ട് അർഭാട ജീവിതം ഒന്നും അല്ലായിരുന്നു…നല്ല ഒരു സേവിങ് ഉണ്ടായിരുന്നു എനിക്ക്.. അങ്ങനെ ഇരിക്കെയാണ് ഉമ്മാന്റെ കാൾ വരുന്നേ..
“നീ എവിടെയാ മോനെ അസറെ… ഇങ്ങോട്ടൊക്കെ വിളിച്ചിട്ട് ആഴ്ച ഒന്ന് ആകുന്നു ” ഉമ്മ വിഷമം പറഞ്ഞു..
” അത് ഒന്നില്ല ഉമ്മ തിരക്ക് ആയി പോയി വർക്ക് ലോഡ് കൂടുതൽ ആയിരുന്നു ”
” നിന്നോട് എത്ര തവണ പറഞ്ഞേയ അത് വിട്ടിട്ട് ഇവിടെ വന്നു ഉപ്പാടെ കൂടെ നിക്കാൻ ” ഉമ്മ പറഞ്ഞു
” ഉമ്മ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.. എനിക്ക് ബിസിനസിനോട് താല്പര്യം ഇല്ലാത്തോണ്ട് അല്ലെ.. ” ഞാൻ പറഞ്ഞു
“ആ ഇനി നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ഉപ്പാക്ക് വയ്യാണ്ടായി.. ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ട് പോയി കുഴപ്പം ഒന്നും ഇല്ലെന്ന ഡോക്ടർ പറഞ്ഞെ.. ” ഉമ്മ പറഞ്ഞു
” ഉമ്മ എന്താ ഉമ്മ ഉപ്പാക്ക് പറ്റിയെ ” ഞാൻ പേടിയോടെ ചോദിച്ചു
” ഒന്നുമില്ല ഇന്നലെ ഒന്ന് തല കറങ്ങി വീണേയ… ഉപ്പാക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു.. നിനക്ക് ഒരു വരാൻ പറ്റുമോ പോയിട്ട് 2 1/2 കൊല്ലം ആയില്ലേ ” ഉമ്മ ചോദിച്ചു..
“ഉമ്മ ഞാൻ ഉടനെ എത്താം.. നാളെ തന്നെ ” ഞാൻ പറഞ്ഞു.
” ദിർഥി ഒന്നും വേണ്ട മോനെ.. പതിയെ വന്നാൽ മതി “ഉമ്മ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞു..
” ഇല്ലുമ്മ ഞാൻ നാളെ തന്നെ അങ്ങ് എത്തും.. ഉമ്മ ഫോൺ കട്ട് ചെയ്തോ.. ഞാൻ പാക്ക് ചെയ്യട്ടെ ഇറങ്ങാൻ.. ” എന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു..
വിളിച്ചു ഒരു ടിക്കറ്റ് ബുക്ക് ചെയ്തു…
ഇന്ന് രാത്രി തന്നെ ആണു ഫ്ലൈറ്റ്.. നാളെ രാവിലെ അങ്ങ് എത്തും.. ഞാൻ വേണ്ടതൊക്കെ പാക്ക് ചെയ്തു.. കുറച്ചു പോയി ഷോപ്പ് ചെയ്തു… അതെല്ലാം പാക്ക് ചെയ്തു…
പാക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ എയർപോർട്ടിലേക്ക് പോകുന്ന വഴി ജുനു( ജുനൈദ് )നെ വിളിച്ചു…
” ഹലോ ജുനു നീ രാവിലെ ഒരു നാൾ മണി ആകുമ്പോ എയർപോർട്ടിൽ വന്നു നിനക്കണം.. ഞാൻ നാട്ടിലേക്ക് വരുവാ.. ” ഞാൻ ജുനു നോട് പറഞ്ഞു…
” ആഹ് ഇക്ക എന്താ സൗണ്ട് വല്ലാണ്ട് ഇരിക്കണേ കുഴപ്പം എന്തേലും ഉണ്ടോ അവിടെ.. പെട്ടന്ന് കേറിവരുന്നേ എന്താ.. ”
അവൻ എന്നോട് ചോദിച്ചു
“എടാ എനിക്ക് ഇവിടെ പ്രശ്നം ഒന്നും ഇല്ല..
ഉപ്പാക്ക് എന്താ പറ്റിയെ..അത് അറിഞ്ഞപ്പോ എനിക്ക് എന്തോ മനസിന് ”
ഞാൻ എന്റെ വിഷമം അവനോട് പറഞ്ഞു..
