” ഉപ്പാക്ക് ഒന്നും ഇല്ല.. ചെറുതായി ഒന്ന് തല ചുറ്റി വീണു അത്രെ ഉള്ളു.. ടെൻഷൻ ആകാൻ ഒന്നും ഇല്ല ” അവനും എന്നെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ ഉപ്പാനെ കാണാതെ ഞാൻ സമാധാനം ആകില്ല…
“ഞാൻ അങ്ങ് വന്നിട്ട് ബാക്കി സംസാരിക്കാം.. ഞാൻ കട്ട് ചെയ്യുവാണേ ” എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു… അപ്പോഴേക്ക് ഞാൻ എയർപോർട്ടിൽ എത്തിയിരുന്നു.. ചെക്ക് ഇൻ ചെയ്തു..
5.30 മണിക്കൂർ യാത്ര കൊണ്ട് ഞാൻ നാട്ടിലേക്ക് തിരിച്ചു എത്തിയിരിക്കുന്നു.. പുറത്തിറങ്ങിയപ്പോ അവൻ അവിടെ ഉണ്ടായിരുന്നു.. എന്നെ കണ്ടപ്പോ തന്നെ അവൻ എന്നെ വന്നു കെട്ടി പിടിച്ചു..
” മ്മ് തടി ഒക്കെ കൂടിയിട്ടുണ്ട് ” അവൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോ എനിക്കും കുറച്ചു ആശ്വാസം ആയി…
” പോടാ.. സംസാരിച്ചോണ്ട് നോക്കണ്ട് വേഗം വീട്ടിൽ പോകാൻ നോക്കാം ” ഞാൻ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
അവൻ എന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി എന്നിട്ട് നടന്നു.. കാറിൽ കയറി… ഞങ്ങൾ പതിയെ വീട്ടിലേക്ക് യാത്ര തുടങ്ങി.. നല്ല മെലഡി സോങ്‌സ് ഇട്ടിരുന്നു കാറിൽ ഞാൻ പതിയെ കണ്ണ് അടച്ചു…
” മതി ഉറങ്ങിയേ പെട്ടന്ന് വീട് എത്തണം എന്ന് പറഞ്ഞിട്ട്.. കിടന്ന് ഉറങ്ങുന്നോ… വീട് എത്തി ഇറങ്ങാൻ നോക്ക് ” അവൻ എന്നെ ഉറക്കത്തിൽ നിന്നെ കുലുക്കി വിളിച്ചോണ്ട് പറഞ്ഞു.. അവൻ മുഖത്ത് എപ്പോഴും ഒരു ചെറു ചിരി ഉണ്ടാകാറുണ്ട്… അത് കാണാൻ തന്നെ ഒരു ഭംഗി ആണു..
അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി….. രണ്ടര വർഷങ്ങൾക്ക് ശേഷം ഞാൻ തിരികെ എന്റെ വീട്ടിലേക്ക് കയറാൻ പോകുകയാണ്… വണ്ടി വന്നു നിക്കുന്ന സൗണ്ട് കേട്ട് അപ്പോഴേ ഉമ്മ പുറത്തേക്ക് വന്നു.. ഞാൻ ഡോർ തുറക്കേണ്ട താമസം ഉമ്മ എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു… ഞാൻ ഉമ്മയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു…
” ഉപ്പ എന്തെ ഉമ്മ ” ഞാൻ ചോദിച്ചു…
” ഉറങ്ങുവാ.. വിളിക്കണ്ട മരുന്ന് കഴിഞ്ഞ് ക്ഷീണിച്ചു ഉറങ്ങുവാ… ” ഉമ്മ പറഞ്ഞു.. എന്നിട്ട് ഉമ്മ എന്നെ ഉപ്പ കിടക്കണേ റൂമിലേക്ക് കൊണ്ട് പോയി..
ഞാൻ പോയപ്പോ ഉണ്ടായിരുന്ന പോലെ അല്ല ഉപ്പ ഇപ്പൊ.. അങ്ങ് വല്ലാണ്ടായി..
” നീ പോയെ പിന്നെ എല്ലാം വെറുതെ ആയിരുന്നു… നിന്നെ അത്രക്ക് ഇഷ്ടം ആയിരുന്നു… ഉപ്പാടെ ബിസിനസ് നീ നോക്കണ്ടാർന്ന് നിനക്ക് ഇവിടെ ഒരു ജോലി നോക്കാമായിരുന്നു… നീ പോയെ പിന്നെ വല്യ സന്ദോഷം ഒന്നും നിന്റെ ഉപ്പാക്ക് ഇല്ലാരുന്നു.. ” അത് പറയുമ്പോ ഉമ്മാടെ കണ്ണ് നിറയുന്നുണ്ടായിരുന്നു… അപ്പോഴേക്ക് ജുനു അവിടേക്ക് വന്നു…
” വന്നു കേറിയപ്പോഴേ നിങ്ങൾ ഇക്കാനെ വേഷമിപ്പിക്കാൻ തുടങ്ങിയ.. ഉമ്മ പോയി ഇക്കാക്ക് എന്തേലും കഴിക്കാൻ എടുക്ക് ” എന്ന് പറഞ്ഞു അവൻ ഉമ്മയെ വിളിച്ചോണ്ട് പോയി.. ഞാൻ ഉപ്പാടെ അടുത്ത തന്നെ ബെഡ്ഡിൽ ചാരി ഇരുന്നു…പതിയെ കണ്ണ് അടച്ചു… ഞാൻ കാരണം ഇവർക്ക് എല്ലാം വിഷമം ആയി കാണും എന്ന് ആലോചിച്ച എന്റെ കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു..കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞാൻ അവിടെ നിന്ന് എഴുനേറ്റു.. നടക്കാൻ തുടങ്ങിയപ്പോൾ ഉപ്പ എന്റെ കയ്യിൽ കയറി പിടിച്ചു…
” മോനെ നീ എപ്പോഴാ വന്നേ.. നീ വരുന്ന കാര്യം ആരും എന്നോട് പറഞ്ഞില്ലാലോ
” ഉപ്പ സന്ദോഷത്തോടെ ചോദിച്ചു
“ഷാജിത.. ഷാജിതാ. ഇങ്ങ് വന്നേ നീ ” ഉപ്പ ഉമ്മയെ വിളിച്ചു.. ഉമ്മ അവിടേക്ക് വന്നു..
“എന്തിനാ മനുഷ്യ ഈ കൂവി വിളിക്കണേ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ ” ചെയ്തോണ്ട് ഇരുന്ന പണി പകുതി വെച്ച് നിർത്തി വരേണ്ടി വന്ന ദേഷ്യത്തിൽ ഉമ്മ പറഞ്ഞു..
“നീ എന്തെ ഇവൻ വരുന്ന കാര്യം എന്നോട് പറയാഞ്ഞേ ” ഉപ്പ ചോദിച്ചു..
” നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ” ഉമ്മ ഉപ്പാനെ നോക്കി കൊക്രി കട്ടി
“ഇങ്ങനെ പോയ മോനെ നിന്റെ ഉമ്മയെ അധികകാലം നിനക്ക് കാണാൻ പറ്റൂല്ല ” വാപ്പ ചിരിച്ചുകൊണ്ട് പറഞ്ഞു..
