“അതെന്തേ ഞാൻ മരിച്ചുപോകുമോ ” ഉമ്മ ചോദിച്ചു..
” ഇല്ല ഞാൻ നിന്നെ കൊല്ലും.. ഹ ഹ ഹ” ഉപ്പ ഒറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു
” ദേ മനുഷ്യ ഇങ്ങനെ ആണേൽ നിങ്ങളെ ഞാൻ കൊല്ലും ആദ്യം.. ” ഉമ്മാ കപട ദേഷ്യത്തിൽ പറഞ്ഞു..
” ദേ ചെക്കാ വല്ലോം കഴിക്കാൻ വേണേൽ വരാൻ നോക്ക്.. ദോ നിന്റെ ഉപ്പയെം വിളിച്ചോ.. ” എന്ന് പറഞ്ഞു ഉമ്മ നടന്ന അങ്ങ് പോയി…
” മോനെ നീ പോയി കഴിച്ചോ.. ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് വരാം ” എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് പോയി ഞാൻ എഴുനേറ്റ് കഴിക്കാനും പോയി..
ഞാൻ കിച്ചണിൽ ചെന്നപ്പോ ഉമ്മ മാത്രെ ഉണ്ടായിരുന്നുള്ളു… ഞാൻ അവിടെ ഉമ്മാടെ അടുത്ത പോയി നിന്ന്.. ഉമ്മ എന്തോ ചെയ്തുകൊണ്ട് നിക്കുവാന്.. ഉമ്മാടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്..
” എന്ത് ഉമ്മ ഇങ്ങനെ കരയണേ ” ഞാൻ ഉമ്മയെ ചേർത്ത് പിടിച്ചു കണ്ണ് തുടച്ചുകൊണ്ട് ചോദിച്ചു…
” നിന്റെ ഉപ്പ എന്നോട് ഇങ്ങനെ ഒക്കെ സംസാരിച്ചിട്ട് തന്നെ എത്ര കാലം ആയെന്ന് അറിയോ.. നീ വന്നപ്പോ തന്നെ നിന്റെ ഉപ്പാക്ക് എന്ത് സന്ദോഷം ആയി ” ഉമ്മ എന്റെ മുഖത്ത് നോക്കി ആണു അത് പറഞ്ഞെ….
“അതുകൊണ്ട് അല്ലെ എന്റെ ഷാജിത കുട്ടി ഞാൻ ഇനി ഗൾഫിൽ പോകുന്നില്ല എന്ന് തീരുമാനിചെ ” ഉമ്മാടെ രണ്ട് കവിളിയും വേദനിക്കണ്ടു പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു
“നീ സത്യായിട്ടും പോണില്ലേ ഇനി ” ഉമ്മ സന്തോഷം കൊണ്ട് ചോദിച്ചു ഉമ്മാടെ കണ്ണുകളിൽ തിളക്കം കാണുന്നുണ്ടായിരുന്നു
” സത്യമായിട്ടും പോകുന്നില്ല.. ഇനി ഇവിടെ തന്നെ നിൽക്കുകയാണ്” ഞാൻ ഉമ്മയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും ഉപ്പ അടുക്കളയിലേക്ക് കയറി വന്നു
” എന്താണ് ഉമ്മയും മോനും കൂടെ ഇവിടെ ഒരു സ്നേഹപ്രകടനം ” ഉപ്പ ചോദിച്ചു
” അതെന്ത് മനുഷ്യാ ഞങ്ങൾക്ക് ഇവിടെ സ്നേഹപ്രകടനങ്ങൾ നടത്തിക്കൂടെ” ഉമ്മ ഉപ്പാടെ അടുത്തു ചോദിച്ചു
” അയ്യോ നടത്തിക്കോ നടത്തിക്കോ ” ഉപ്പ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു
” നിങ്ങളുടെ മോൻ ഇനി ഗൾഫിൽ പോകുന്നില്ല നമ്മുക്ക് വേണ്ടി.. നമ്മളെ നോക്കി ഇവിടെ തന്നെ നിൽക്കുകയാണെന്ന് ” ഉമ്മ ഉപ്പാടെ അടുത്ത് പറഞ്ഞു..
” ആഹാ അത് സന്തോഷമുള്ള കാര്യമാണ് എങ്കിൽ മോൻ ഇനി പോകണ്ട ” ഉപ്പ ഉള്ളിൽ സന്ദോഷം ഉണ്ടെങ്കിലും പുറത്ത് പുറത്ത് കാട്ടാതെ പറഞ്ഞു
അതും പറഞ്ഞു ഉപ്പ പുറത്തേക്ക് പോയി..
” മനസ്സിൽ ഒരുപാട് സന്തോഷമുണ്ട് നിന്റെ ഉപ്പാക്ക്.. അത് പുറത്ത് കാണിക്കാനുള്ള മടി കൊണ്ടാണ് അവിടെ നിക്കാതെ പുറത്തേക്കു പോയത് ” ഉമ്മ പച്ചക്കറി അരിഞ്ഞ് കൊണ്ട് പറഞ്ഞു..
” എന്താ ഉമ്മ ഒരു തവണ എന്നോട് ഇത് പറയാതിരുന്നത് പറഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പോഴേ തിരികെ വരുമായിരുന്നല്ലോ” ഞാൻ ഉമ്മാനോട് തിരക്കി
” പറയണമെന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞു നീ നിന്റെ കാലിൽ നിൽക്കട്ടെ പോയി നിനക്ക് മടുക്കുമ്പോൾ തിരികെ വരട്ടെ എന്ന് നിന്റെ ഉപ്പ പറഞ്ഞു അതുകൊണ്ട് ആണു നിന്നോട് പറയാതെ ഇരുന്നത് ” ഉമ്മ പറഞ്ഞു..
അങ്ങനെ ഞങ്ങൾ അവിടെ സംസാരം തുടർന്നുകൊണ്ട് ഇരുന്നപ്പോൾ ഉപ്പ എന്നെ അങ്ങോട്ട് വിളിച്ചു.. ഞാൻ ഹാളിലേക്ക് പോയി…
” നിനക്കിപ്പോൾ നിസ്കാരം ഒക്കെ ഉണ്ടോ” ഉപ്പ കയ്യിൽ ഇരുന്ന പത്രം നോക്കികൊണ്ട് എന്നോട് ചോദിച്ചു..
“ഇടയ്ക്കൊക്കെ ഉണ്ട് ഉപ്പ”ഞാൻ താഴേക്ക് നോക്കി തല തടകിക്കൊണ്ട് ഒരു മടിച്ച ഭാവത്തിൽ പറഞ്ഞു…
” ആ ഇനി അഞ്ചുനേരവും പള്ളിയിലേക്ക് വന്നോണം എന്റെ കൂടെ ” ഉപ്പ എന്നോട് കൽപ്പിച്ചു…
“വരാം ഉപ്പ ” ഞാൻ പറഞ്ഞു..
അപ്പോഴേക്കും ഉമ്മ ഫുഡ് എടുത്ത് ടേബിളിൽ വെച്ച്..
“വാ എല്ലാരും കഴിക്കാം ” ഉമ്മ പറഞ്ഞുകൊണ്ട് വെള്ളം എടുക്കാൻ ഉള്ളിലേക്ക് പോയി..
“ജുനു എന്തെ ഉമ്മ.. അവനെ പിന്നെ കണ്ടില്ലല്ലോ ” ഞൻ ഉമ്മാടെ അടുത്ത് ചോദിച്ചു..
