സുലൈഖ – 1 Like

 

“ആ അത് നീ അറിഞ്ഞില്ലല്ലോ.. ഓന് ഒരു കുട്ടി ഇണ്ട്.. കെട്ടുന്ന് ഒക്കെയാ പറയണേ.. ഏത് നേരോം അതിനെ വിളിച്ചോണ്ട് ഇരിക്കലാണ് ഓന്റെ പണി ” ഉമ്മ വെള്ളം എടുത്തോണ്ട് വന്നുക്കൊണ്ട് പറഞ്ഞു…

 

“എന്ത് ഉമ്മ എന്നെ കുറിച് ഇവിടെ പറയണേ..” ജുനു അങ്ങോട്ട് വന്നു കൊണ്ട് ചോദിച്ചു…

 

” ആ എന്തേലും അവനെ പറ്റി പറഞ്ഞ ഉടനെ ഇറങ്ങി വരും.. ഒന്നുല്ല മോനെ.. അന്റെ കുട്ടി എന്ത് പറയുന്ന “ഉമ്മ അവനെ കളിയാക്കിക്കോണ്ട് ചോദിച്ചു..

 

“അങ്ങനെ ഇങ്ങൾ ഇപ്പൊ വിശേഷം അറിയണ്ട.. ഞാൻ കെട്ടിക്കൊണ്ട് വന്നിട്ട് ഇങ്ങൾ വിശേഷം അറിഞ്ഞ മതി..” അവൻ കഴിക്കാനായി ഇരുന്നുകൊണ്ട് പറഞ്ഞു….

 

“ഞാൻ കെട്ടി പോകുന്നെന്ന് മുന്നേ നീ കെട്ടി പോകുമോ ജുനു ” ഞാനും അവനെ കളിയാക്കിക്കൊണ്ട് ചോദിച്ചു…

 

“ഒന്നും പറയാൻ പറ്റൂല്ല.. ഇങ്ങൾക്ക് വേണേൽ നേരത്തെ കെട്ടി പൊക്കോ ഇല്ലേൽ ഞാൻ ആദ്യം കെട്ടും ” അവൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

ഉപ്പ ഇതെല്ലാം കേട്ട് ചിരിച്ചുകൊണ്ട് തന്നെ ഇരുന്നു….

 

 

“മതി മതി.. കല്യാണം ഒക്കെ പിന്നെ ഇപ്പൊ കഴിക്കാൻ നോക്ക് “.. ഉമ്മ അത് പറഞ്ഞപ്പോ എല്ലാം ഒതുങ്ങി അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഞാൻ ഒന്ന് കിടന്നു.. ളുഹർ സമയം ആയപ്പോ ഉമ്മ വന്നു വിളിച്ചു…

 

” എഴുനേക്ക് മോനെ അസറെ.. ഉപ്പ വിളിക്കനുണ്ട് നിന്നെ.. പള്ളിയിൽ പോകാൻ.. എഴുനേറ്റ് പോയി കുളിച് പള്ളിയിൽ പോകാൻ നോക്ക് “” അതും പറഞ്ഞു ഉമ്മ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി.. ഞാൻ കുളിച്ചു റെഡി ആയി പുറത്തിറങ്ങി ഉപ്പ എനിക്ക് വേണ്ടി അവിടെ വെയിറ്റ് ചെയ്യുകയായിരുന്നു..

 

“പോകാം ” ഞാൻ ഉപ്പാനെ നോക്കി പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു…

 

ഉപ്പ വണ്ടിടെ കീ എന്റെ കയ്യിലേക്ക് നീട്ടി..

 

“എടുത്തോ ” എന്ന് പറഞ്ഞു…

 

അത് ഉപ്പാന്റെ ബുള്ളറ്റിന്റെ കീ ആയിരുന്നു.. പഴയ മോഡൽ ബുള്ളറ്റ്.. ഞാൻ ഒന്ന് കയറി ഇരുന്നു ഉപ്പ പുറകിൽ കയറി.. ഞങ്ങൾ നേരെ പള്ളിയിലേക്ക് ചെന്ന്.. നിസ്കാരം തുടങ്ങാറായി.. ഞങ്ങൾ നേരെ വുളു എടുത്തു.. നിസ്കാരത്തിനായി കയറി…

 

നിസ്കാരം കഴിഞ്ഞു.. ദുആ ചെയ്ത് കഴിഞ്ഞപ്പോ മനസിന്‌ ഒരു സമാധാനവും സന്തോഷവും കിട്ടി…

ഞാൻ പുറത്തേക്ക് ഇറങ്ങി അപ്പൊ ഉപ്പ ഫ്രണ്ടിനോട് സംസാരിക്കുകയായിരുന്നു…ഉപ്പ എന്നെ അടുത്തേക്ക് വിളിച്ചു… പോയിട്ട് അത്യാവശ്യം ഒന്നും ഇല്ലല്ലോ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…

 

ഉപ്പ എന്നെ വിളിച്ചു അവിടെ ഉള്ള ഒരു മരത്തണലിൽ ഇരുത്തി…

 

“മോനെ അസറെ ഇനി എന്താ പ്ലാൻ ” ഉപ്പ എന്നോട് ചോദിച്ചു…

 

“പ്രേതെകിച്ചു പ്ലാൻ ഒന്നും ഇല്ല ഇവിടെ ഉപ്പാടെ കൂടെ കൂടാം എന്ന് കരുതി ഇനി… മടുത്തു മറ്റേ ജോലി ” ഞാൻ ഉപ്പ എന്നെ ഒന്ന് സംശയിക്കാതെ വിധം പറഞ്ഞു…

 

“ഞാൻ ജോലിയുടെ കാര്യം അല്ല മോനെ ചോദിച്ചേ.. നിനക്ക് ഒരു കുടുംബം ഒക്കെ വേണ്ടേ.. ഉപ്പാന്റെ ഒരു ഫ്രണ്ട് ഇണ്ട്.. അവനിക്ക് 3 പെണ്മക്കൾ ആണു… ഞാൻ അവനോട് പറഞ്ഞും പോയി.. നീ അവരിൽ ഒരാളെ കല്യാണം കഴിക്കും എന്ന്.. നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ?” ഉപ്പ എന്നെ ചോദ്യ ഭാവേന നോക്കി…

 

“ഉപ്പ ആരെ പറഞ്ഞാലും ഞാൻ സ്വീകരിക്കും.. പക്ഷെ ഇപ്പൊ ഞാൻ ഒരു കല്യാണം വേണ്ട എന്ന് ആണു പറയുന്നേ… എനിക്ക് അതിനുള്ള പ്രായം ഒക്കെ ആയോ ”

 

“നിന്നോട് ഞാൻ നിർബന്ധം കാണിക്കില്ല ഇത് നിന്റെ ജീവിതം ആണു… പക്ഷെ ആ ഏറ്റവും ഇളയ (വയസ് കുറവുള്ള ) കുട്ടിക്ക് നല്ല ഒരു കുടുംബത്തിൽ നിന്ന് ഒരു ആലോചന വന്നിട്ടുണ്ട്.. നടക്കേം ചെയ്യും പക്ഷെ അവർ പറയുന്നത് മുൻപിൽ ഉള്ള രണ്ടും കല്യാണം അകത്തെ എങ്ങനെയാ എന്ന് ആണു..” ഉപ്പ പറഞ്ഞു…

 

ഞാൻ ഒന്നും മിണ്ടിയില്ല

 

“നീ ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി ” എന്ന് പറഞ്ഞു ഉപ്പ എഴുനേറ്റ് നടന്നു…

 

ഞാൻ എന്ത് ചെയ്യണം എന്ന് ആലോചിച്ചു അവിടെ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *