സൂര്യനെ പ്രണയിച്ചവൾ- 16

Related Posts


രാകേഷ് തന്‍റെ ലെഫ്റ്റനന്‍റ്റ്സിനോടൊപ്പം പുറപ്പെട്ടതിനു ശേഷം പരിസരം പൊടുന്നനെ നിശബ്ദമായി.
എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ പരസ്പ്പരം നോക്കി.
ചിലര്‍ പദ്മനാഭന്‍ തമ്പിയുടെയും സാവിത്രിയുടേയുമരികിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഊര്‍മ്മിളയും രാകേഷിന്റെ അച്ഛനും കാര്യങ്ങള്‍ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പദ്മനാഭന്‍ തമ്പി എന്തോ ആലോചിക്കുന്നത് എല്ലാവരും കണ്ടു.
പെട്ടെന്നയാള്‍ മണ്ഡപത്തിനരികില്‍ മേശമേല്‍ വെച്ചിരുന്ന മൈക്ക് കയ്യിലെടുത്തു.

“രാകേഷ് മഹേശ്വര്‍ ഒരു പ്രത്യേക മിഷന് വേണ്ടി നിയോഗിക്കപ്പെട്ട് ഇവിടെ എത്തിയ ആളാണ്‌ എന്ന് ഇവിടെ കൂടിയിരിക്കുന്ന, ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും അറിവുള്ളതാണല്ലോ….”

അയാള്‍ തന്‍റെ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു.

“ആ മിഷന്‍റെ ഭാഗമായി അദ്ധേഹത്തിന് ഇവിടെനിന്നും ഇപ്പോള്‍ പുറപ്പെടെണ്ടി വന്നിരിക്കുന്നതിനാല്‍ വിവാഹനിശ്ചയ ചടങ്ങ് മറ്റൊരു മുഹൂര്‍ത്തത്തിലേക്ക് മാറ്റിവെച്ച വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു…”

കൂടി നിന്നിരുന്നവരില്‍ ചെറിയ ഒരാരവമുണര്‍ന്നു.

“പക്ഷെ…”

പദ്മനാഭന്‍ തമ്പി തുടര്‍ന്നു.

“…പക്ഷെ … ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ എന്‍റെ ഒരു അഭ്യര്‍ത്ഥന മാനിക്കണമെന്ന് അപേക്ഷിക്കുന്നു…അത്…”

അയാള്‍ എല്ലാവരെയും ഒന്ന് നോക്കി.

“ഭക്ഷണം തയ്യാറാണ്…”

അയാള്‍ തുടര്‍ന്നു.
“ചടങ്ങ് നടന്നിട്ടില്ല എങ്കിലും അതൊരു പ്രശ്നമായി കരുതാതെ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ പോകാന്‍ പാടുള്ളൂ എന്നാണു എന്‍റെ അപേക്ഷ…”

ആളുകള്‍ക്കിടയിലെ ആരവമടങ്ങി.
എങ്കിലും അവരുടെ മുഖങ്ങളില്‍ ആകാംക്ഷയും നേരിയ ഭയവും പദ്മനാഭന്‍ തമ്പി കണ്ടു.
പരിചാരകര്‍ വിരുന്ന് വിളമ്പാന്‍ തയ്യാറെടുത്തു.
***************************************************

“എന്താ പ്ലാന്‍ ഓഫ് ആക്ഷന്‍?”

റിയ ചോദിച്ചു.
സന്തോഷ്‌, ലാലപ്പന്‍, ജോയല്‍ റിയ ഷബ്നം എന്നിവരാണ് സംഘം.
എല്ലാവരും മിലിട്ടറി വേഷത്തില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

“എന്തായാലും ഞാന്‍ കൂടെ വരും ഇന്നത്തെ ആക്ഷന്!”

ഷബ്നം അപേക്ഷ തുളുമ്പുന്ന ഭാവത്തില്‍ ജോയലിനെയും സന്തോഷിനേയും നോക്കി. അവളുടെ ചോദ്യം കേട്ട് ജോയല്‍ നെറ്റി ചുളിച്ചു.
തന്നെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശമില്ല എന്ന് മനസ്സിലായപ്പോള്‍ അവളുടെ മുഖത്ത് വിഷാദം കടന്നുവന്നു.

“ഷബ്നത്തിന്‍റെ റൈഫിള്‍സ് പ്രാക്ടീസ് ഓക്കെയാണോ റിയാ?”

ജോയല്‍ ചോദിച്ചു.

“ഇരുനൂറു മീറ്റര്‍ ദൂരെ നിന്നു സെക്കന്ഡ് സര്‍ക്കിളില്‍ ഷൂട്ട്‌ ചെയ്തു ഇന്നലെ,”

റിയ അറിയിച്ചു.
സംഘാംഗങ്ങള്‍ ഷബ്നത്തേ അനുമോദിച്ച് നോക്കി.

“ഫിസിക്കല്‍ ആക്ഷനോ?”

ചോദ്യം സന്തോഷില്‍ നിന്നുമായിരുന്നു.

“രണ്ടു റൈവല്‍സ് വരെ ഓക്കേ…”

റിയ പറഞ്ഞു.

“ഇന്നലെ മൂന്ന്‍ പേരെ വെച്ച് നോക്കി…ബട്ട് ഷബ്നത്തിന് അവരെ ടേക് ഓണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല…”

ഷബ്നത്തിന്‍റെ മുഖം വാടി.

“സന്തോഷ്‌ ചേട്ടാ, അതിനെന്നാ!”

അവള്‍ ദയനീയമായ സ്വരത്തില്‍ അയാളെ നോക്കി.

“പ്രാക്ടീസിലല്ലേ ഞാന്‍ ഡെഫീറ്റഡ് ആയത്…ഗ്രൌണ്ട് ആക്ഷനില്‍ ഞാന്‍ ഓക്കേ ആകും..പ്ലീസ് ഒന്ന് സമ്മതിക്ക് സന്തോഷ്‌ ചേട്ടാ!”
സന്തോഷും ജോയലും പരസ്പ്പരം നോക്കി.
ജോയല്‍ തന്‍റെ കിറ്റ് തുറന്നു.
അതില്‍ നിന്നും ടി വി റിമോട്ടിന്റെ ആകൃതിയിലുള്ള ഒരു ട്രാന്‍സിസ്റ്റര്‍ പുറത്തെടുത്തു.

“എന്താ ഇത്?”

അവന്‍ ഷബ്നത്തോട് ചോദിച്ചു.

“ഡിറ്റെണക്റ്റര്‍!”

അവള്‍ പെട്ടെന്ന് ഉത്തരം പറഞ്ഞു.

“ഏതാണ് ഇതിലെ എക്സ്പ്ലോഷന്‍ ബട്ടന്‍?”

“റെഡ്!”

“ഈ യെല്ലോ ബട്ടന്‍ എന്തിനുള്ളതാണ്?”

“എക്സ്പ്ലോഷന്‍ പ്രോസ്സസ് പോസ് ചെയ്യാന്‍,”

“എത്ര സമയം?”

“ടെന്‍ റ്റു തെര്‍ട്ടി മിനിറ്റ്സ്,”

“അത് കഴിഞ്ഞ് എക്സ്പ്ലോഷന്‍ അബോര്‍ട്ട് ചെയ്യണമെങ്കില്‍?”

“എങ്കില്‍ അതിന്‍റെ പോയിന്‍റ് സിക്സ് മോഡ്യൂള്‍ തുറക്കണം. നെഗറ്റീവ് ഫ്രീസിംഗ് ഡൈനാമിറ്റ് ഡിസ്ജോയിന്‍റ് ചെയ്യണം. ബീറ്റിംഗ് നോര്‍മ്മല്‍ ആകുമ്പോള്‍ ജോയിന്‍റ് ചെയ്യണം…”

ജോയലും സന്തോഷും ലാലപ്പനും പരസ്പ്പരം നോക്കി.
അവരെന്ത് പറയുന്നു എന്നറിയാന്‍ ഷബ്നം കാതോര്‍ത്തു.
സന്തോഷ്‌ ഗൌരവത്തില്‍ ഷബ്നത്തേ നോക്കി.
അവള്‍ മിടിയ്ക്കുന്ന ഹൃദയത്തോടെ കാതുകള്‍ കൂര്‍പ്പിച്ചു.

“യൂ ആര്‍ ഇന്‍!”

അയാള്‍ പെട്ടെന്ന് പറഞ്ഞു.
ഷബ്നം ദീര്‍ഘമായി നിശ്വസിച്ചു.

“താങ്ക്യൂ!!”

ആവള്‍ ആഹ്ലാദിരേകത്തോടെ മന്ത്രിച്ചു.
പെട്ടെന്ന് സന്തോഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും വാട്സ് ആപ്പ് ടോണ്‍ മുഴങ്ങി.
അയാള്‍ അതെടുത്ത് നോക്കി.

“ടെന്‍ …ഫൈവ് ..ബി …. റെഡ് ..ഗ്രീന്‍…”

അയാള്‍ മന്ത്രിച്ചു.
“പാറമട മുതലാളി ഐസക്കിനെ ഉണ്ണിയും സംഘവും വളഞ്ഞു….”

സന്തോഷിന്‍റെ കണ്ണുകള്‍ തിളങ്ങി.

“നമ്മുടെ ഊഹം ശരിയാണ് എങ്കില്‍ ഇപ്പോള്‍ അസ്ലത്തിന്‍റെ മെസേജ് വരും റിസോര്‍ട്ടില്‍ നിന്ന്…”

“റിസോര്‍ട്ടില്‍?”

ഷബ്നം ചോദിച്ചു.

“റിസോര്‍ട്ടില്‍ എന്താ?”

“ഒഹ്!”

റിയ പെട്ടെന്ന് പറഞ്ഞു.

“നീ ആക്ഷനില്‍ ഉണ്ടാവില്ല എന്ന് കരുതി ഞാന്‍ പറയാതിരുന്നതാണ്, ആസ് പേര്‍ റൂള്‍…നിശ്ചയം നടക്കുന്നത് നമുക്ക് ആദ്യം കിട്ടിയ വിവരമനുസരിച്ച് കുടുംബക്ഷേത്രത്തില്‍ ആണെന്നല്ലേ? അത് നമ്മളെ മിസ്ഗൈഡ് ചെയ്യനാരുന്നു…അസ്ലം ഉണ്ട് കല്യാണപ്പാര്‍ട്ടിക്കാരുടെ കൂടെ…”

അത് പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ സന്തോഷിന്‍റെ ഫോണ്‍ വീണ്ടും ശബ്ദിച്ചു.
എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി.

“യെസ് , യെസ്!!”

സന്തോഷ്‌ ആകാംക്ഷയോടെ പറഞ്ഞു.

“അസ്ലം ആണ്…നമ്മള്‍ ക്വാറി മുതലാളി ഐസക്കിന്റെ വീട്ടിലേക്കാണ് എന്ന് കരുതി സ്പെഷ്യല്‍ ടീം ലീഡര്‍ രാകേഷും സംഘവും അങ്ങോട്ട്‌ വെച്ചു പിടിച്ചിട്ടുണ്ട് എന്ന്!”

“ദെന്‍ ഗെറ്റ് ഇന്‍ ദ വാന്‍!”

ജോയല്‍ ഗര്‍ജ്ജിച്ചു.
ചടുലമായ ചലനങ്ങളോടെ റിയയും ഷബ്നവും ലാലപ്പനും സന്തോഷും ജോയലുമടങ്ങിയ അഞ്ചംഗ സംഘം വാനിലേക്ക് കയറി.
ഡ്രൈവിംഗ് സീറ്റില്‍ സന്തോഷ്‌ ആയിരുന്നു.

“റിയ മോണിട്ടറില്‍ നിന്നു കണ്ണുകള്‍ മാറ്റരുത്!”

വാനില്‍ സൈഡില്‍ ക്രമീകരിച്ച കോച്ചില്‍ ഇരുന്ന് ലാപ്പ് ടോപ്പിലെ മോണിട്ടറില്‍ സസൂക്ഷമം വീക്ഷിക്കുന്ന റിയയോട്‌ ജോയല്‍ പറഞ്ഞു.

“രണ്ട് ലൊക്കേഷനിലേയും ഒരു വിഷ്വലും മിസ്സാകരുത്!”

റിയ ജോയലിനെ നോക്കി തംസ് അപ്പ് മുദ്ര കാണിച്ചു.

“ങ്ങ്‌ഹാ!”

റിയ പെട്ടെന്ന് ഉത്സാഹത്തോടെ പറഞ്ഞു.

“ഇപ്പോള്‍, ദാ, രാകേഷും ടീമും വണ്ടിയില്‍ കേറുന്നു…അങ്ങോട്ട്‌ പോകുവാ…”

Leave a Reply

Your email address will not be published. Required fields are marked *