സൂര്യനെ പ്രണയിച്ചവൾ- 21

അവള്‍ തുടര്‍ന്നു.

“മഴയോ വെയിലോ വരുന്നതോ അറിയാതെ, വിശപ്പും ദാഹവുമൊക്കെയറിയാതെ, ഉറങ്ങണം പഠിക്കണം എന്നൊന്നും അറിയാതെ, മറ്റൊന്നും ചെയ്യാതെ ഞാന്‍ നോക്കിക്കൊണ്ടേയിരിക്കും മരണം വരെ….”

അവളുടെ കൈകള്‍ വീണ്ടും തന്നെ ചുറ്റി വരിഞ്ഞു.

“അത്രേം മയക്കുന്ന കണ്ണുകളാണ് ഇത്…”

വീണ്ടും മാറിടത്തിന്റെ ഘനം തന്‍റെ നെഞ്ചിലേക്ക് അമര്‍ത്തി അവള്‍ പറഞ്ഞു.

“എന്‍റെ ശരീരത്ത് മഴയായും മഞ്ഞായും വര്‍ഷമായും വസന്തമായും പെയ്യുകയാണ് ജോ ഈ കണ്ണുകള്‍…ജോ ആദ്യമായി ഞാന്‍ കണ്ടത് സ്റ്റേജിലാണ് ഫൌണ്ടേഷന്‍ ഡേയില്‍…അന്ന് ജോ ഒരു സ്പീച്ച് ചെയ്യുവാ…ഡീന്‍ ഒക്കെയുണ്ട്… അന്നാ എന്‍റെ മനസ്സ് കൈവിട്ടത്….ഞാനന്ന് മറ്റൊന്നും കണ്ടില്ല …ജോടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു….”

ചിന്തകളില്‍ നിന്നുമുണര്‍ന്ന് ജോ താഴേക്ക് നോക്കി.

“മോനോട് എനിക്ക് തനിച്ചൊന്നു സംസാരിക്കണം!”

സാവിത്രി കൈകൂപ്പിക്കോണ്ട് ജോയലിനോട് വിളിച്ചു പറഞ്ഞു.

“അമ്മേ, എന്തായിത്?”

അസഹ്യമായ ഇഷ്ട്ടക്കേടോടെ ഗായത്രി സാവിത്രിയുടെ കൈകള്‍ പിടിച്ചു താഴ്ത്തി.

“ആരുടെ മുമ്പിലാ ഇങ്ങനെ താഴ്ന്ന് കെഞ്ചുന്നെ? എന്തിനാ അത്?”

“പ്ലീസ്, മോനെ!”

ഗായത്രിയുടെ വിലക്ക് വകവെയ്ക്കാതെ സാവിത്രി വീണ്ടും ജോയലിനെ നോക്കി കൈകള്‍ കൂപ്പി.

“എന്‍റെ സന്തോഷ്‌ ചേട്ടാ?”

മുഖം തിരിച്ചുകൊണ്ട് അതിരില്ലാത്ത അസഹ്യതയോടെ ജോയല്‍ പറഞ്ഞു.

“എന്നാ മറ്റേ സീനൊക്കെയാ? രണ്ടിനേം പിടിച്ചിടത്ത്ന്ന്‍ തന്നെ തിരിച്ചുകൊണ്ടു വിട്ടേരെ! നമുക്ക് ബാക്കിയുള്ളവരെ വെച്ച് ഗെയിം കണ്ടിന്യൂ ചെയ്താ മതി…ഒരു മറ്റേടത്തെ സെന്‍റ്റിമെന്‍റ്സ്!”
“പ്ലീസ്!!”

സാവിത്രിയുടെ ദയനീയ ശബ്ദം വീണ്ടും താഴെ നിന്നും കേട്ടു.

“ഏട്ടാ അവര്‍ക്ക് പറയാനുള്ളത് എന്താണ് എന്നൊന്ന് കേള്‍ക്ക്!”

ഷബ്നം യാചനാ സ്വരത്തില്‍ പറഞ്ഞു.

“അതേടാ!”

സന്തോഷും ശരി വെച്ച് പറഞ്ഞു.

“ആദ്യം പറയുന്നത് എന്നതാണ് എന്ന് കേള്‍ക്കട്ടെ…പിന്നല്ലേ മറ്റു കാര്യങ്ങള്‍!”

സന്തോഷ്‌ സാവിത്രിയുടെ നേരെ നോക്കി.

“വിശാലേ, ആ ലേഡിയെ ഇങ്ങു കൊണ്ടുവാ!”

സന്തോഷ്‌ സമീപത്ത് തോക്കുമായി നിന്ന സംഘാംഗങ്ങളിലൊരുവനോട് പറഞ്ഞു.

“അങ്ങനെ അമ്മ തനിച്ച് പോകണ്ട!”

ഗായത്രി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“മോളെ, എനിക്ക് ഒരു കൊഴപ്പോം വരില്ല…ഉറപ്പ് ഞാന്‍ ജോയലിനോട് ഒന്ന് ..ഒരു കാര്യം പറഞ്ഞിട്ട്…”

“ജോയല്‍!”

ഗായത്രി അമര്‍ഷത്തോടെ , അതിലേറെ വെറുപ്പോടെ പറഞ്ഞു.

“അമ്മ എന്താ അവനെ പ്രസവിച്ചതാണോ? ഇത്രേം വാത്സല്യത്തോടെയൊക്കെ വിളിക്കാന്‍…ടെററിസ്റ്റ്! അത് മതി…ആ പേര് മാത്രമേ സ്യൂട്ടായിട്ടുള്ളൂ അവന്!”

അത് പറഞ്ഞ് അവള്‍ ജോയലിനെ ദഹിപ്പിക്കുന്നത് പോലെ രൂക്ഷമായി നോക്കി.

ഷബ്നം അപ്പോള്‍ വല്ലായ്മയോടെ ജോയലിനെ നോക്കി. വിശാല്‍ ഗായത്രിയേയും സാവിത്രിയേയും കൂട്ടിക്കൊണ്ട് പടികള്‍ കയറി വന്നു.

“നിങ്ങള്‍ തനിച്ച് സംസാരിക്ക്!”

അവര്‍ മുകളിലേക്ക് കയറി വരുന്നത് കണ്ട് സന്തോഷ്‌ പറഞ്ഞു.

“ഷബ്നം, വാ, നമുക്ക് അല്‍പ്പം മാറി നില്‍ക്കാം!”

ഗായത്രിയും സാവിത്രിയും മുകളിലെത്തിയപ്പോള്‍ സന്തോഷും ഷബ്നവും അകത്തെ ഒരു ചേംബറിലേക്ക് മാറിയിരുന്നു. ജോയലിന്റെ മുമ്പില്‍ സാവിത്രി തൊഴുകൈകളുമായി നിന്നു. കണ്ണുകള്‍ പരമാവധി ഗൌരവം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ജോയല്‍ അവരെ നോക്കി.

“എന്താ?”

ജോയല്‍ സ്വരം പരുഷമാക്കി ചോദിച്ചു.

“മോനെ…ബാക്കിയുള്ളവര്‍…അവര്‍…പോകട്ടെ..പകരം ഞാന്‍…”

കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ സാവിത്രി ഏറ്റവും ദയനീയമായ സ്വരത്തില്‍ പറഞ്ഞു. അതുകേട്ട് ദേഷ്യത്തോടെ അവരെ നോക്കി.

“അമ്മയ്ക്കെന്താ ഭ്രാന്താണോ?”

അവരുടെ തോളില്‍ പിടിച്ചുലച്ച് അവള്‍ ചോദിച്ചു.

“എവിടെയാ ആരുടെ മുമ്പിലാ നിക്കുന്നെ എന്നറിയാമോ?”

എന്നിട്ട് അവള്‍ ജോയലിനെ നോക്കി. കണ്ണുകളില്‍ അഗ്നിയിരമ്പുന്ന ഭാവത്തില്‍.

“നില്‍ക്കുന്നത് നരകത്തില്‍! നില്‍ക്കുന്നത് കൊല്ലാന്‍ മാത്രമറിയാവുന്ന ചെകുത്താന്‍റ്റെ മുമ്പില്‍!”

ജോയല്‍ അവളുടെ വാക്കുകള്‍ വിലക്കാനെന്ന ഭാവത്തില്‍ കൈയ്യുയര്‍ത്തി.

“എന്താ?”

അത്കണ്ട് കോപാകുലയായി ഗായത്രി മുമ്പോട്ടാഞ്ഞു.

“സഹിക്കുന്നില്ലേ? സ്വന്തം പേര് കേട്ടിട്ട്? പിന്നെ എന്താ നിങ്ങള്‍? പിന്നെ ആരാ നിങ്ങള്‍?”
അവളുടെ മുഖം അവന്‍റെ മുഖത്തിനു തൊട്ടടുത്തെത്തി. അവന്‍റെ നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടേത്‌ അവനിലും.

“അമ്മയ്ക്കറിയൊ, ഈ ചെകുത്താന്റെ മുമ്പില്‍ മനുഷ്യരാരും നില്‍ക്കില്ല..എന്നിട്ടാണ് അമ്മ തനിച്ച്…”

മുഖങ്ങള്‍ പരീസ്പ്പരം തൊടും എന്ന ദൂരത്തിലാണ് ഇപ്പോള്‍.

“അതുകൊണ്ട് അമ്മ നില്‍ക്കണ്ട!”

അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.

“ബാക്കിയെല്ലാവരും പോകട്ടെ…അമ്മയും..പകരം നില്‍ക്കാം ഞാന്‍..ഞാന്‍ നില്‍ക്കാം നിങ്ങളുടെ ഹോസ്റ്റേജായിട്ട്….യൂ ക്യാന്‍ ഹോള്‍ഡ്‌ മീ യുവര്‍ ഹോസ്റ്റെജ്….ലെറ്റ്‌ അദേഴ്സ് ഗോ!”

ജോയല്‍ വിസമ്മത ഭാവത്തില്‍ തലകുലുക്കി.

“മോളെ!!”

ഗായത്രിയില്‍ നിന്നും കേട്ട വാക്കുകള്‍ സാവിത്രിയെ അമ്പരപ്പിച്ചു.

“അത് വേണ്ട!”

“അത് വേണം!”

ഗായത്രി പറഞ്ഞു.

“അതേ വേണ്ടൂ…എന്നെ വെച്ച് ഇയാള്‍ ഇയാടെ മറ്റു ഡെവിള്‍സിനെ വിടുവിക്കട്ടെ…എന്നിട്ട് എന്നേം കൊല്ലട്ടെ …അതോടെയെങ്കിലും തീരട്ടെ ഇയാടെ ചോരക്കൊതി!”

“സമ്മതമല്ല! എനിക്ക് സമ്മതമല്ല!”

ഗായത്രി പൊട്ടിക്കരഞ്ഞു.

“മോളെ, മോള്‍ അമ്മേടെ വിഷമം ഒന്ന് മനസ്സിലാക്കിക്കെ…”

“ഇല്ല അമ്മെ! ഞാന്‍ നിന്നോളാം!”

“അത് നീയങ്ങു തീരുമാനിച്ചാല്‍ മതിയോ?”

ഭീഷണമായ സ്വരത്തില്‍ ജോയല്‍ ചോദിച്ചു.

“അയ്യോ…”

പുച്ഛത്തോടെ, അതിലേറെ അമര്‍ഷത്തോടെ കൈകള്‍ കൂപ്പി പരിഹാസഭാവത്തില്‍ ഗായത്രി പറഞ്ഞു.

“തീരുമാനിച്ചതല്ലേ! അപേക്ഷിച്ചതാണ്…ചെകുത്താന്മാരുടെ തമ്പുരാനോട്‌…”

അവള്‍ പിന്നെ താഴേക്ക്, ബന്ദികളായി നില്‍ക്കുന്നവരെ നോക്കി.

“താഴെ നില്‍ക്കുന്നവരെപ്പോലെ ഒരു വി ഐ പിയുടെ മകള്‍ തന്നെയല്ലേ ഞാനും?”

ഗായത്രി ചോദിച്ചു.

“മുന്‍ കേന്ദ്ര മന്ത്രി, നെക്സ്റ്റ് മന്ത് ഗവര്‍ണ്ണറായി നോമിനേറ്റഡ്‌ ചെയ്യപ്പെടുന്ന ആളുടെ മകള്‍! എന്താ, താഴെ ആ കാണുന്നവരേക്കാള്‍ ബാര്‍ഗയിനിംഗ് വാല്യു ഇല്ലേ എനിക്ക്?”

ജോയല്‍ വിശാലിനെ കണ്ണുകള്‍ കാണിച്ചു. എന്നിട്ട് അപ്പുറത്തെ ചേംബറില്‍ നില്‍ക്കുന്ന സന്തോഷിന്‍റെയും ഷബ്നത്തിന്‍റെയുമടുത്തേക്ക് പോയി.

“എന്താ വേണ്ടത്?”

അവന്‍ അവരോടു ചോദിച്ചു.

“കേട്ടില്ലേ രണ്ടിന്‍റെയും ഡയലോഗ്?”

“സമ്മതിച്ചേരെ!”

ഉറച്ച സ്വരത്തില്‍ സന്തോഷ്‌ പറഞ്ഞു.

“ഗായത്രിയാണ് നല്ല ബലമുള്ള ചൂണ്ട! മറ്റുള്ളവരെക്കാള്‍! അവളെ മതി!”

“ആര്‍ യൂ ഷുവര്‍?”

ജോയല്‍ സംശയത്തോടെ ചോദിച്ചു.

“ഡെഫിനിറ്റ്ലി!”

Leave a Reply

Your email address will not be published. Required fields are marked *