ജോയലിന്റെ കണ്ണുകളില്‍ വിസ്മയം നിഴലിച്ചു.
“അഡ്രസ്സ് കിട്ടിയ അന്ന് തന്നെ ഞാന്‍ പ്ലെയിന്‍ കയറി…”
രാകേഷ് തുടര്‍ന്നു.
“റിയയെ ഹോസ്പ്പിറ്റലില്‍ പോയി കണ്ടു…”
പിമ്പില്‍ നിന്നും അവര്‍ രവി ചന്ദ്രന്‍റെ ശബ്ദം കേട്ടു.
അവരിരുവരും തിരഞ്ഞു നോക്കി.
“അന്ന് മുതല്‍ മുടങ്ങാതെ, മാസത്തില്‍ ഒരു പത്ത് ദിവസമെങ്കിലും ഇവന്‍, രാകേഷ്…നമ്മുടെ മുന്‍സ്പെഷ്യല്‍ ടീം ഡയറക്ടര്‍ സൈക്കോ തെറാപ്യൂട്ടില്‍ എത്തുമായിരുന്നു…ഒരാള്‍ക്ക് പോലും സാധിക്കാത്ത രീതിയില്‍ റിയയെ ശുശ്രൂഷിച്ച്, സ്നേഹിച്ച്, പ്രണയിച്ച്….”
രവിയുടെ വാക്കുകള്‍ കേട്ട് ജോയലിന്റെ കണ്ണുകള്‍ തുളുമ്പി.
“ഇന്ന് റിയ പൂര്‍ണ്ണ ആരോഗ്യവതിയാണ്…”
രാകേഷിന്റെ തോളില്‍ അമര്‍ത്തിക്കൊണ്ട് രവി തുടര്‍ന്നു.
“ഇവന്‍ കാരണം…അല്ലെങ്കിലും പ്രണയത്തേക്കാള്‍ വീര്യമുള്ള മറ്റെന്ത് മരുന്നുണ്ട് ലോകത്ത്?”
ജോയല്‍ കൃതജ്ഞതയോടെ രാകേഷിനെ നോക്കി.
“നന്ദി..ഒരുപാട് …എങ്ങനെയാണ് …ഞാന്‍….”
രാകേഷിനെ ആശ്ലേഷിച്ചുകൊണ്ട് ജോയല്‍ പറഞ്ഞു.
വികാരാധിക്യം കാരണം അവന് വാക്കുകള്‍ മുറിഞ്ഞു.
“റിയ അകത്ത് തനിച്ചാണോ?”
രാകേഷ് ചോദിച്ചു.
“അല്ല വേറെ ഒന്നുരണ്ടു പേരുകൂടിയുണ്ട്….ഇപ്പം വന്നതേയുള്ളൂ…”
രവി പുഞ്ചിരിയോടെ പറഞ്ഞു.
“നമുക്ക് അകത്തേക്ക് പോകാം,”
അവര്‍ മൂവരും തിരികെ ഓഫീസിലേക്ക് കയറി.
“വൌ!!”
അകത്ത് കയറിയ നിമിഷം രാകേഷ് ആഹ്ലാദം കൊണ്ട് വിളിച്ചു കൂവി. ഓഫീസില്‍, വാളിനോട് ചേര്‍ന്ന് കിടന്നിരുന്ന സോഫമേല്‍ റിയയിരിക്കുന്നു. കൂടെ ഗായത്രിയും. ചുവന്ന സാരിയില്‍, ചുവന്ന ബ്ലൌസ്സില്‍ സൌന്ദര്യത്തിന്റെ നിറകുടം പോലെയൊരു രൂപം.
റിയയുടെ മടിയില്‍ ഒരു ഏകദേശം മൂന്ന്‍ വയസ്സ് പ്രായമുള്ള, നീലക്കണ്ണുകളുള്ള, തുടുത്ത കവിളുകളുള്ള, ചെറിപ്പഴങ്ങള്‍ പോലെ ചുണ്ടുകളുള്ള ഒരു പെണ്‍കുഞ്ഞ്! റിയയും ഗായത്രിയും കൈകള്‍ കോര്‍ത്ത് പിടിച്ച്, അത്യാഹ്ലാദത്തോടെയാണ് ഇരുന്നിരുന്നത്. രാകേഷിനെ കണ്ട് ഗായത്രി എഴുന്നേറ്റു. രാകേഷ് അവളുടെ നേരെ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. സുഖവും വിശ്രാന്തി നിറഞ്ഞതുമായ ഒരാലിംഗനത്തില്‍ അവരമര്‍ന്നു. പിന്നെ അവന്‍ റിയയുടെ മടിയില്‍ ഇരുന്ന് ആ രംഗമത്രയും കണ്ട് കൌതകത്തോടെ അവരെ നോക്കുന്ന കുഞ്ഞിനെ എടുത്തു.
“ഹായ്…”
അവളുടെ കവിളില്‍ അരുമയോടെ ചുംബിച്ച് രാകേഷ് ചോദിച്ചു.
“എന്താ മോള്‍ടെ പേര്?”
റിയയും ജോയലും ഗായത്രിയും രവിയും രാകേഷിനോടൊപ്പം അവളുടെ കൊഞ്ചുന്ന മൊഴികള്‍ക്കായി കാതോര്‍ത്തു.
“ഷബ്നം….”
അവള്‍ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. വികാരനിര്‍ഭരനായി രാകേഷ് റിയയെ നോക്കി. പിന്നെ അവന്‍ വീണ്ടും അവളെ ഉമ്മ വെച്ചു. അപ്പോള്‍ വാലിയ മോറിലോറിന്റെ തീരത്ത് കാറ്റുമായി പ്രണയത്തിലായിരുന്ന ഡാഫഡില്‍ പൂക്കളുടെ മാദക ഗന്ധം അവരെ തഴുകാന്‍ വേണ്ടി അകത്തേക്ക് വരികയായിരുന്നു.
[അവസാനിച്ചു]
പിന്‍കുറിപ്പ്:-
വ്യൂസ്, ലൈക്സ് തുടങ്ങിയ കാര്യങ്ങളില്‍ വളരെ ശുഷ്കമായ ഈ കഥ മുമ്പോട്ട് പോകുവാന്‍ ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇത് എഴുതാന്‍ ആവശ്യപ്പെട്ട കൂട്ടുകാരികളോട് ആദ്യത്തെ നന്ദി അറിയിക്കുന്നു. വിയ്യൂര്‍ ജയിലിലുള്ള സഖാവ് രൂപേഷിനു ലാല്‍സലാം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിശ്വാസങ്ങളുമായി ഒരിക്കലും യോജിച്ചിട്ടില്ല ഞാന്‍. എങ്കിലും നല്ലൊരു എഴുത്തുകാരനും ഗായകനുമായ അദ്ധേഹത്തോട് വ്യക്തിപരമായി ആദരവുണ്ട്. അദ്ധേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ജീനിയസ്സായ മകള്‍…ഇവരോടൊക്കെ എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. പിന്നെ ബസ്തറിലെ തരിമല വംഷി റെഡ്ഢി, നാഗജ്യോതിക, കൊണ്ടപ്പാക്ക ശ്രീലക്ഷി, വള്ളിഗൊണ്ട ഇന്ദ്രസേന, നാഗുല്‍ മീര, ഷേക്ക് സനാ അഫ്രീന്‍ തുടങ്ങിയ “വിപ്ലവ” കാരികള്‍ക്കും നന്ദി….
വായനക്കാരോട് നന്ദി അറിയിക്കുന്നു. ലൈക് ചെയ്ത എല്ലാവര്ക്കും പ്രണാമം. ഈ കഥയ്ക്ക് കമന്റ്റ് ചെയ്ത താഴെപ്പറയുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരുപാട് നന്ദി. അനു, അഭിരാമി, ആരൊ, ആല്‍ബി, അഖില്‍[Akh],ആദിദേവ്, അബി പോള്‍, അച്ചുരാജ്, അറക്കളം പീലിചായന്‍, എലിയന്‍ ബോയ്, അക്കിലീസ്, ആല്‍വിന്‍, അഗ്നിദേവ്, അന്ധകാരത്തിന്റെ കാമുകന്‍, ആര്യന്‍, അനന്ദു, അര്‍ജ്ജുനന്‍ പിള്ള, അനൂപ്, അക്രൂസ്, ആത്മാവ്, അരുണ്‍ എസ് നായര്‍, അജിപ്പാന്‍, അര്‍ജ്ജുന്‍ ദേവ്, ബീനാ പി, ബിജു, ഭീം, ചാര്‍ളി, ചാക്കോച്ചി, ക്യാമറാ മാന്‍, ഡ്യൂഡ്, ദിയ, എഡ്ഢി, ഫഹദ് സലാം, ഫ്ലോക്കി കട്ടെകാട്, ഗംഗ, ഗോകുല്‍, ഹസ്ന, ഹര്‍ഷന്‍, ഹരിദാസ്, ഹാരി, ഇമ, ജോസഫ്, ജോ, ജോബ്, ജെ കെ, കമല്‍, കൈ രേഖ, കടിയന്‍, കേളപ്പന്‍, ക്ലമന്റ്, കൊമ്പന്‍, കാമുകന്‍, കൊതിയന്‍, കുട്ടൂസ്, കെ കെ, ലക്ഷ്മി എന്ന ലച്ചു, ലോസ്റ്റ് മാന്‍, എല്‍ വൈ, മണിക്കുട്ടന്‍ ആര്‍, മന്ദന്‍ രാജ, മാഡി, മാസ്റ്റര്‍, മിധുന്‍, മാത്യൂസ്, എം ഡി വി, മാക്ബത്ത്, മാത്തുക്കുട്ടി, മൃദുല്‍, മെല്‍വിന്‍, മുഹമ്മദലി എ, മിസ്റ്റര്‍ ഹൈഡ്, മോന്‍, മുല്ല, മൊസാ കാതര്‍, മഞ്ചു ജയന്‍, മിസ്റ്റര്‍ കിങ്ങ് ലയര്‍, നന്ദന്‍, നൈന, നൈറോബി, നര്‍ദാന്‍, ഒ ഐ എഫ്, പൊന്നു, പ്രവീണ്‍, രഹാന്‍, റഷീദ്, ഋഷി, റോഡിന്‍, രാധ, റീഡര്‍, രാജ്, രുദ്ര ദേവന്‍, രാജി, രാജു, സുജിത്, സേതുരാമന്‍, സന്ജൂട്ടി, സുന്ദരന്‍, സിമോണ, ഷാസ്, സുറുമ, സാജിര്‍, സാം, സയ്യദ് മസൂദ്, സിംഹരാജന്‍, സുധ, സാഹൂ, ശ്രീ ബാല, സുബ്രമണ്യന്‍ കെ, സാന്‍, എസ് ടി എം, ശ്രീ മഹി, തൂലിക, താപസന്‍, വേതാളം, വിവേക്, വടക്കുള്ള വടക്ക്, വിഷ്ണു, വിജയകുമാര്‍, വായനക്കാരന്‍, വാര്‍ഡെന്‍, വൈശാഖ്…
