സ്വയംവരവധുഅടിപൊളി  

“എന്റെ കെട്യോന്റെ കാര്യം പിന്നെ ഞാൻ നോക്കാതെ.”

“ഉം ശെരി പിന്നെ….”

“കഴിച്ചോ…മോളെ?!”

“ഉം.. അവിടെ.”

“കഴിച്ചു…”

“കയ്യില് മൈലാഞ്ചിയിടുവാ ഞാൻ. വെറുതെ; കാണണോ…”

“നാളെ അയച്ചാൽ മതി.”

“പതിവ് ചോദ്യം ചോദിക്കുന്നില്ലേ?!”

“ഇല്ല! ചോദിച്ചിട്ടും കാര്യമില്ലലോ…”

“ആരുടെയായാലും അമ്മ ഒരാൾ അല്ലെ.!”

“നീ നന്നാവില്ലെടി!”

“ഉറങ്ങിക്കോ…ഉമ്മ!”

രണ്ടാളും രണ്ടു ദിക്കിലായ ശേഷം ഫോൺ വിളികളിൽ മാത്രമായി അവരുടെ പ്രണയം. പക്ഷെ ഒരിക്കൽപോലും അനന്തനോ ധ്വനിയ്‌ക്കോ അന്ന് നടന്നപോലെ ഒന്ന് ചേരാൻ അവർക്കു മനസുണ്ടായിരുന്നില്ല. ഒരു പക്ഷെ അതിനുള്ള അവസരങ്ങൾ അവർക്ക് ലഭിച്ചപോളും, രണ്ടാളും വേണ്ടാന്ന് വെച്ചു. അവരൊന്നിച്ച ആ രാത്രി; അന്നവർ പരസ്പരം സ്നേഹിച്ചത് ഇനി ഒരായുസ്സ് കഴിഞ്ഞാലും മറക്കാൻ കഴിയാത്തത്ര അനുഭൂതി അവരുടെയുള്ളിലും നിറച്ചിരുന്നു.

💜💜💜💜💜💜💜💜

“ആഹാ വെക്കേഷൻ കഴിഞ്ഞോ ധ്വനിമോളെ!?”

“ആഹ് വരൂ ശ്രീകലെയേച്ചി!”

“അമ്മയും അച്ഛനും ഇന്നലെ വന്നു പോയി അല്ലെ മോളെ..”

“ആഹ് ചേച്ചി, വർഷാവസാനം ഒരു മാസമല്ലേ ഉള്ളു ലീവായിട്ട്, അതും ഇങ്ങാട്ടേക്ക് വരുമ്പോ വേഗം തീർന്നു പോകേം ചെയ്യും. ഹം…”

“നന്ദിനിയേച്ചി അകത്തുണ്ടോ ഉണ്ടോ ധ്വനി?”

“ഞാൻ വിളിക്കാം ശ്രീകലെച്ചി.” ധ്വനി ഹാളിൽ വെച്ചിരുന്ന ബാഗുകൾ എല്ലാം കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നത് നിർത്തി അമ്മയെ വിളിക്കാൻ ചെന്നു.
നന്ദിനി അമിത്തിനെ കെട്ടിപിടിച്ചു കരയുകയായിരുന്നു, “എന്താമ്മേ അമ്മയ്ക്ക് എപ്പോ വേണേലും അങ്ങോട്ടേക്ക് വരാല്ലോ, അല്ലെങ്കിൽ ഞങ്ങളിങ്ങോട്ടേക്ക് വരില്ലേ…”

“സച്ചൂട്ടാ എവിടെ…”

അനന്തന്റെ മടിയിലിരുന്നു ഒരു വയസുള്ള സച്ചൂട്ടൻ അദ്ദേഹത്തിന്റെ കവിളിൽ മുത്തമിട്ടു.

“ആഹാ രണ്ടാളും ഇവിടെയിരിക്കയാണോ..” ഹാളിലെ സോഫയിൽ ആയിരുന്നു അനന്തൻ. പഴയപോലെ പ്രൗഢിയും സൗന്ദര്യവും ഒട്ടും കുറവല്ല.

“അമ്മ പറയുന്നത് കേൾക്കണം ട്ടോ, വാശി കാണിക്കരുത്…..ഉം..”

“ശെരി വല്യച്ചാ…”

സച്ചുവിനെ അനന്തന്റെ കയ്യില് നിന്നും വാങ്ങിക്കൊണ്ട് “ഏട്ടാ ഞങ്ങളിറങ്ങട്ടെ…”

“എത്ര വേഗമാ കാലം പോകുന്നെ…”

“അതെ!” അനന്തന്റെ മുഖത്തേക്ക് നോക്കാനാവാതെ തല കുനിച്ചുകൊണ്ട് ധ്വനി പറഞ്ഞു.

അമിത് അമ്മയുടെ കൈപിടിച്ച് ഹാളിലേക്ക് വന്നു.

“അനന്തേട്ട, ഞങ്ങൾ എത്തിയിട്ട് വിളിക്കാം.” വാച്ചിലെ സമയം നോക്കി അമിത് അനന്തനോട് പറഞ്ഞു.

“പോകാം.!” ധ്വനിയുടെ കണ്ണിലേക്ക് നോക്കി അമിത് തലയാട്ടി.

ധ്വനിയും സച്ചുവും കാറിന്റെ മുന്നിലേക്ക് കയറി. അനന്തന്റെ തോളിൽ ചാരി നന്ദിനി സാരിത്തുമ്പോകൊണ്ട് കണ്ണ് തുടച്ചു. കൈവീശി ധ്വനി നിശബ്ദമായി അനന്തനോട് യാത്രാമൊഴി ചൊല്ലി തലയാട്ടി. നെഞ്ച് പിടയുന്ന വേദനയിൽ ഓരോ വർഷവും അനുഭവിക്കുന്ന നോവ് ഒരുമാറ്റവുമില്ലാതെ ഇന്നുമീ പകലിൽ അനന്തൻ അനുഭവിച്ചുകൊണ്ട് മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു. ധ്വനിയെയും അമിത്തിനെയും അനന്തൻ കൈവീശി കാണിച്ചു. അവൾ ഇത്തവണ ലീവ് കഴിഞ്ഞു പോകും മുൻപ് അനന്തനെ വീണ്ടുമൊരു കല്യാണം കഴിപ്പിക്കാനൊരു ശ്രമവും നടത്തിയിരുന്നു. പക്ഷെ അനന്തന് ഒട്ടും വേണ്ട. അന്നുമിന്നും മനസ്സിൽ, അദ്ദേഹത്തിന്റെ വിദ്യാർഥിനിയും, കാമുകിയും ആയി മാറിയ ധ്വനിയുമൊത്തുള്ള അവളുടെ 25ആം പിറന്നാളിന്റെ ആ നനവാർന്ന ഓർമ്മകൾ മാത്രം മതിയായിരുന്നു; തുടർന്നു ജീവിക്കാൻ. അവളുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടം കഴുത്തിൽ താലിയുള്ളതുകൊണ്ടോ കുഞ്ഞിനെ പ്രസവിച്ചതുകൊണ്ടോ അവസാനിക്കുന്നതല്ല. Immature ആയ അവളുടെ 13 വയസിൽ നിന്നും തുടങ്ങിയതല്ലെ, അവൾക്ക് അവളുടെ ഇഷ്ടം വലുതാണ്, അതുപോലെ തനിക്കും.

അമ്മയെ വീട്ടിലാക്കി കവലയിലേക്ക് കാറിൽ പോകുമ്പോൾ അരികിൽ വെച്ചിരുന്ന ഫോണിലെ മെസ്സേജ് ടോൺ കേട്ട് വാട്സാപ്പ് തുറന്നു. ധ്വനിയുടെ “എത്തിയതും വിളിക്കാം, ഉറങ്ങല്ലേ കേട്ടോ, പിന്നെ ഇത്തവണ വന്നപ്പോഴും എനിക്ക് തരണം എന്നുണ്ടായിരുന്നു….കഴിയുന്നില്ല, എന്നാലും നൂറു ചുംബനം എന്റെ മാഷെ” മനസിലേക്ക് പുതുമഴ പെയ്തിറങ്ങുന്ന സുഖത്തിൽ അത് വായിച്ചതും അനന്തന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
(ശുഭം.)

Leave a Reply

Your email address will not be published. Required fields are marked *