സ്വയംവരവധുഅടിപൊളി  

“ഉം, ശെരി …..നീ പോയി ഫ്രഷ് ആയിട്ടു വാ”

“ശരി ഏട്ടാ ….” അവൾ അനന്തനെ തിരിഞ്ഞൊന്നു നോക്കി സ്റ്റെപ് കയറി ബെഡ്‌റൂമിൽ എത്തി. നാണത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിൽ നിന്നു. സാരിയുംബ്ലൗസും ഉറിഞ്ഞിട്ടുകൊണ്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോൾ അനന്തൻ എന്തോ തിരയുന്നത് കണ്ടു അവൾ തിരക്കി “എന്താ ഏട്ടാ തിരയുന്നേ”

“അല്ല ബൈക്കിന്റെ കീ തിരയുവാരുന്നു” സാധാരണ തന്റെ ബെൻസിലാണ് അനന്തന്റെ യാത്ര. കുറെ നാളത്തിനു ശേഷമാണു ബൈക്ക് എടുക്കുന്നത്.

“എങ്ങോട്ടു പോകാനാ… ഇപ്പോൾ”

“ഇന്ന് ഇനി ഒന്നും ഉണ്ടാക്കാനൊന്നും നിക്കണ്ട; പുറത്തു പോയി കഴികാം”

“അത് കുഴപ്പമില്ല ഏട്ടാ ഞാൻ വേഗം ദോശ ഒഴിച്ച് തരാം…”

“ഹ വേണ്ടെന്ന് നീ എന്റെ ആ സ്കൂട്ടർ ന്റെ കീ ഒന്ന് തപ്പി എടുത്തേ” അത്ഭുതത്തോടെ അവൾ “ഇതെന്തു പറ്റി…..ഏട്ടന്”

“എന്തെ എന്റെ കൂടെ വണ്ടിയിൽ പോകാൻ എന്തേലും ബുദ്ധിമുട്ടു ഉണ്ടോ…”

“അയ്യോ അതല്ല ഏട്ടാ…”

“ആഹ് എന്നാ ഇനി ഒന്നും പറയണ്ട താക്കോൽ തപ്പി എടുത്തേ”

“ദേ ഏട്ടാ താക്കോൽ”

“ആഹ് എന്നാ വാ പോകാം”

ആദ്യമായി ഏട്ടന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നതും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. വന്നു കയറിയിട്ട് മൂന്നു ആഴ്ചയേ എങ്കിലും അവളെ 9 ആം ക്‌ളാസിൽ കണക്കു പഠിപ്പിച്ച അനന്തൻ മാഷണിതെന്ന ഭാവം അദ്ദേഹം കാണിച്ചിരുന്നില്ല. പക്ഷെ ധ്വനിയ്ക്ക് അദ്ദേഹത്തെ മറക്കാനും കഴിഞ്ഞിരുന്നില്ല…..

“എന്നാ പോയാലോ?” ഏട്ടൻ ചോദിച്ചു

ധ്വനി അവളുടെ പവിത്രമായ കണ്ണുനീർ ഏട്ടനെ അറിയിക്കാതെ മറച്ചു പിടിച്ചു “ഉം” എന്നൊരു മൂളലിൽ മറുപടി ഒതുക്കി.

നേരെ ടൗണിലെ മലബാർ റെസ്റ്റോറന്റ് ന്റെ മുമ്പിൽ കൊണ്ട് നിർത്തി “നിനക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്തോളു ധ്വനി” എന്ന് പറഞ്ഞു അനന്തൻ സാംസങ് ഗാലക്സിയി S4ൽ വാട്സാപ്പ് നോക്കികൊണ്ടിരുന്നു …

അവൾ ഓർഡർ ചെയ്ത ശേഷം “ഏട്ടന് എന്താ…..” എന്ന് ചോദിച്ചപ്പോൾ വെയ്റ്റർ ഓട് ആയിട്ടു “മോള് പറഞ്ഞത് തന്നെ മതി എനിക്കും” എന്ന് പറഞ്ഞു.
“രണ്ടു പ്ളേറ്റ് ചിക്കൻ ബിരിയാണി” പിന്നെ നിങ്ങളുടെ സ്‌പെഷ്യൽ ചില്ലി ചിക്കൻ ഫ്രയും. ഇടം കണ്ണിട്ട് അനന്തനെ അവളൊന്നു നോക്കിചിരിച്ചു.

ഇരുവരും മുഖത്തോടു മുഖം നോക്കിയിരിക്കുമ്പോൾ അനന്തൻ പറഞ്ഞു “ചിക്കൻ ഇപ്പോഴും ഇഷ്ടാണ് അല്ലെ”.

അവൾക്കു അവളുടെ കണ്ണുകളെ തന്നെ വിശ്വസിക്കാനായില്ല. അനന്തൻ മാഷിന്റെ ചോക്കേറ് ഒരുപാടു വാങ്ങിയിട്ടുള്ളവളാണ് താൻ, ദേഷ്യക്കാരൻ ആയിരുന്നിട്ടും, അദ്ദേഹത്തോട് ധ്വനിയ്ക്ക് പണ്ടേ ഒരു ആരാധനയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും ഗൗരവക്കാരനായി മാത്രമേ ഏട്ടനെ അവൾ കണ്ടിട്ടുള്ളു. അവളോട് അധികം ഇടപഴകാൻ അനന്തനും അധികം സമയം കണ്ടെത്തിയില്ല. വയസിപ്പോൾ 37 നോട് അടുക്കുന്നെണ്ടകിലും നേരത്തെ തന്നെ സ്‌കൂളിൽ നിന്ന് റിട്ടയർ ചെയ്തു. ഇപ്പൊ ചെറിയൊരു ചിട്ടിക്കമ്പനി നടത്തുന്നുണ്ട്, നാട്ടിലെ പ്രമാണിയായ അനന്തൻ മാധവൻ.

കറുത്ത കട്ടിമീശയും ചുവന്നു തുടുത്ത കവിളും കണ്ടാൽ ഏതൊരു പെണ്ണിനും ഉള്ളിൽ ആരാധന തോന്നുന്ന രൂപമാണിപ്പോഴും, ആദ്യ നോട്ടത്തിൽ കണ്ടാൽ സിനിമ നടൻ അനൂപ് മേനോനെ പോലെ തോന്നിക്കും. ശബ്ദവും സ്ത്രീഹൃദയങ്ങളിൽ കുളിരകുന്നപോൽ തോന്നും.

ബസ്റ്റോപ്പിന് മുന്നിലെ തനിക്ക് സ്വന്തമായ ഇരുനില കെട്ടിടത്തിന് അരികിൽ ഒരു ബിയൂട്ടി പാർലറുമുണ്ട്. അത് വാടകയ്ക്ക് അനന്തൻ കൊടുത്തിരിക്കുന്നതാണ്, അവിടെ വരുന്ന പെൺപിള്ളേർ അനന്തനെ ആവേശത്തോടെ നോക്കുന്നതും പതിവാണ്. മാത്രമല്ല വീടിന്റെ അടുത്ത് പൂ ചെടികൾ ഒക്കെ വിൽക്കുന്ന നഴ്സറിയുമുണ്ട്.

അനിയൻ എംബിഎ പൂർത്തിയാക്കി ഉന്നത ഉദ്യോഗം നേടിയപ്പോഴാണ് ആയപ്പോളാണ് അദ്ദേഹം ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്, ഭാര്യ ശ്രീദേവി, അവരുമായി, അത്ര രസത്തിലല്ല, ഒരു വർഷമേ അവരൊന്നിച്ചു താമസിച്ചുള്ളു, കുട്ടികളില്ല. ഡിവോഴ്സ് ആയിട്ടിപ്പോൾ 10 വർഷം കഴിഞ്ഞു. അമ്മയെത്ര നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് അനന്തൻ തയാറായതുമില്ല.

അമ്മയോട് ധ്വനിക്ക് നല്ല അടുപ്പം ആണെങ്കിലും ഭർത്താവിന്റെ ഏട്ടനോട് പെണ്ണുകാണാൻ വന്നപ്പോൾ തന്നോട് ഒരു പരിചയവും കാണിക്കാത്തതിൽ മനഃക്ലേശമുണ്ടായിരുന്നു. ശേഷം ആ വീട്ടിൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഏട്ടനോട് അധികം മിണ്ടാതെ അവളുടെ മനസിലെ ആ നിഷ്കളങ്കമായ ഇഷ്ടം ചിരിയിലൊതുക്കി നടന്നു. പക്ഷെ ഇപ്പൊ പെട്ടന്നുള്ള ഏട്ടന്റെയീ മാറ്റം അവളെയാകെ ഞെട്ടിച്ചു കളഞ്ഞു. ആ അത്ഭുതം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു. ഇരുവരും ആസ്വദിച്ച് ബിരിയാണി കഴിച്ചു പുറത്തേക്കിറങ്ങും വഴി അവൾ അല്പം ഭയത്തോടെ “ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ” എന്ന് മുന്നിൽ കയറി ചോദിച്ചു.
“ആരെയാ ഈ പേടിക്കുന്നേ, നീ ചോദിക്കടി പെണ്ണെ”

“ഏട്ടനെന്തേ ഇത്രനാളും എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ. ചായ തരുമ്പോളും ന്യൂസ് പേപ്പർ തരുമ്പോളും എന്നോട് ഒന്ന് മിണ്ടിയാലിപ്പോ എന്താ!?”

പൊട്ടിച്ചിരിച്ചു കൊണ്ട് ഏട്ടൻ “ഹേയ് അതൊക്കെ നിന്റെ തോന്നലാ, അങ്ങനെയൊന്നുമില്ല. നീ വണ്ടിയിൽ കേറൂ ധ്വനി.”

വീണ്ടും അത്ഭുതത്തോടെ ബൈക്കിൽ ഇരുന്ന അവളുടെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു ആ സമയം. “ഏട്ടന്റെ മനസിൽ തന്നോടെന്തെങ്കിലും മോഹമുണ്ടോ? അല്ലെങ്കിൽ പിന്നെ ഇതെല്ലമീ പൊട്ടിപ്പെണ്ണിന്റെ ഉള്ളിലെ ഭ്രമം ആകുമോ?!”

പക്ഷെ ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം പോരാത്തതിനാൽ ധ്വനി അവളുടെ മനസ്സിൽ തന്നെ അതിട്ടുകൊണ്ട് തീരാത്ത ആലോചനയിൽ മുഴുകി കാറ്റു കൊണ്ട് ബൈക്കിൽ ഭർത്താവിന്റെ ഏട്ടന്റെയൊപ്പം ചേർന്നിരുന്നുകൊണ്ട് യാത്രയായി. വൈകാതെ അവർ ഒരു സിനിമ കൊട്ടകയുടെ മുമ്പിൽ കൊണ്ട് ചെന്ന് ബൈക്ക് നിർത്തി.

കണ്ടത് വെറും സ്വപ്നമാണോ എന്നുള്ള തോന്നലിൽ കണ്ണ് തിരുമി അവൾ ഒന്നുകൂടി നോക്കി അപ്പോളേക്കും ഏട്ടൻ ടിക്കറ്റ് കൌണ്ടർ യിലേക്ക് നടന്നു കഴിഞ്ഞിരുന്നു.

തിരിച്ചു വന്നു അനന്തൻ അവളോടായി പറഞ്ഞു “ധ്വനി നീയി തീയറ്റർ വന്നിട്ടില്ലലോ..”

“ഊഹും…”

“എന്നാ നമ്മുക്ക് ഒരു സിനിമ കണ്ടുകളയാം.. എന്തോ കടൽ കടന്നൊരു മാത്തുക്കുട്ടി എന്നോ മറ്റോ ആണ് സിനിമയുടെ പേര്….പത്രത്തിൽ കണ്ടതാ.”

സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പോലെ അവൾ മറുപിടി പറഞ്ഞു “അയ്യോ അത് പൊട്ട മൂവി ആണ് മാഷെ…” ധ്വനി ചിണുങ്ങിയപ്പോൾ അവളുടെ കണ്ണിലെ കുസൃതി അനന്തൻ നോക്കി ചിരിച്ചു.

“കുഴപ്പമില്ല….. ഉറക്കം വന്നാൽ വീട്ടിൽ പോകാം…. നീ വാ; ഷോ തുടങ്ങാൻ സമയം ആയി”

സിനിമയുടെ ഇടിയിൽ ധ്വനിയുടെ മിഴികൾ നിറഞ്ഞു തന്നെ ഇരുന്നു. ഇന്റർവെൽ ആയപ്പോൾ അവൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *