ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി വർഗീസ് അച്ചായൻ ആണ്
ഞാൻ പെട്ടെന്ന് കണ്ണോകെ തുടച്ചു
“താൻ കരയുകയാണോ?? ”
പുള്ളി സംശയഭാവത്തിൽ എന്നോട് തിരക്കി
“ഹേയ് അല്ല ചേട്ടാ ഞാൻ ഇവിടെ പൊടിയൊക്കെ തൂത്തിട്ട് ഇരുന്നപ്പോ കണ്ണിൽ വീണാതാ ”
“ഹാ…. താൻ വല്ലതും കഴിച്ചോ നാളെ എപ്പോഴാ ജോലിക്ക് കേറാൻ പോകുന്നേ”
“ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു നാളെ മുതൽ ഇവിടെ ഉണ്ടാക്കാം ന്ന് കരുതി സാധനങ്ങൾ ഒക്കെ വാങ്ങി ”
” ആഹാ പാചകം ഒക്കെ അറിയാം അല്ലെ നന്നായി ”
“അതൊക്കെ അറിയാം കുഞ്ഞിലെ തൊട്ട് പഠിച്ചത ”
“ആ നന്നായി ഞാൻ തന്നെ കഴിക്കാൻ വിളിക്കാം ന്ന് കരുതി വന്നതാ… പിന്നെ നാളെ ജോലിക്ക് ഒക്കെ കേറി വന്നിട്ട് താഴെ വന്നേ അവിടെ എല്ലാർക്കും തന്നെ പരിചയപെടണമെന്നു പറഞ്ഞിരുന്നു”
“വരാം ചേട്ടാ..”
“ഹ താൻ ഈ ചേട്ടാ വിളി നിർത്ത് അച്ചായാ ന്ന് വിളിച്ച മതി ഇവിടെ എല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നെ ” അയാൾ കണ്ണിറുക്കി
“എന്ന ശരി അച്ചായാ”
ഞാൻ തിരുത്തി
“ആ ഇപോ കറക്റ്റ് .. പിന്നെ ഇവിടെ പൊടി ഒന്നും ഇല്ലായിരുന്നു ഞാൻ തന്നെ ഇന്നലെ ഫുൾ ക്ളീൻ ചെയ്‌തത സങ്കടം ഉണ്ടേൽ കരഞ്ഞ നല്ലതാ ഇച്ചിരി ശമനം കിട്ടും… ഞാൻ പോട്ടെ നാളെ കാണാം ”
ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ അച്ചായൻ താഴേക്ക് പോയി .
ശേ പുള്ളി കണ്ടു. ഞാൻ എന്നെ തന്നെ ചീത്തയും പറഞ്ഞു കിടന്നു
…………………………………………………………….
രാവിലെ ഫോണ് അടിക്കുന്ന കേട്ടാണ് അമ്മു എണീറ്റത്
“ഹലോ”
“ആതിര മാഡം അല്ലെ”
“അതേ ആതിരയാണ് ഇതാരാണ്?? ”
“മാം ഞാൻ പ്രകാശൻ ഷോപ്പിലെ ബിസിനസ് മാനേജർ ആണ് മാഡം ഇന്ന് ഇങ്ങോട്ട് വരുമെന്ന് സ്വാമിനാഥൻ സർ വിളിച്ചു പറഞ്ഞിരുന്നു അപ്പോൾ ഇന്നത്തെ പരിപാടികൾ ഒക്കെ ഒന്ന് അറിയാൻ വേണ്ടി വിളിച്ചതാണ് “
” ആ ഞാൻ വരാം mr പ്രകാശ് . ഒരു 10 മണി ആവുമ്പോ ഞാൻ ഓഫിസിൽ ഉണ്ടാവും എനിക്ക് സ്റ്റാഫിനെ എല്ലാം ഒന്ന് കാണണം താൻ ആ സമയം ആവുമ്പോ എല്ലാരേയും ഒന്ന് അസ്സമ്പിൾ ചെയ്തേക്ക് ”
“Ok മാഡം ”
“Ok പ്രകാശ് അപ്പോൾ കാണാം ”
അവൾ ഉറക്ക ചടവോടെ സമയം നോക്കി 8 മണി ആയി . ഇത്രേം ലേറ്റ് ആവുമെന്ന് അവൾ പോലും കരുതിയില്ല സ്ഥലം മാറി കിടന്നതിന്റെയാവും . അവൾ വേഗം ബെഡിൽ നിന്നും ചാടി ഇറങ്ങി അത്യാവശ്യം എക്സർസൈസൊക്കെ ചെയ്ത ശേഷം കുളിച്ചു റെഡിയായി ഒരു ലേഡി സ്യൂട്ടും ധരിച്ചു ഓഫീസിലേക്ക് ഇറങ്ങി
അവൾ താഴെ ഇറങ്ങി വരുമ്പോ തന്നെ ശ്രീകുട്ടി അവളെ കാത്ത് നില്പുണ്ട്
“ഹായ് ചേച്ചി എന്ത് രസാ കാണാൻ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഉണ്ട് ”
“രാവിലെ സോപ് വേണ്ട പെണ്ണേ നിന്റെ ഫോണ് ഞാൻ ഇന്ന് വരുന്ന വഴി കൊണ്ടുവരാം ”
അവൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു .
“മോളെ എന്തെങ്കിലും കഴിച്ചിട്ട് പോ”
അമ്മ അവിടെ നിന്ന് പറയുന്നുണ്ട് ഞാൻ ഒന്നും മിണ്ടിയില്ല
“ശങ്കരൻ ചേട്ടാ പോവാം? ”
പുള്ളി വേഗം കാർ എടുത്ത് മുന്നിൽ കൊണ്ടു നിർത്തി ഞാൻ അതിലേക്ക് കയറി ഇരുന്നു
“ഹെഡ് ഓഫീസിലേക്ക് പോവാം ”
എന്റെ വാക്ക് കേട്ടതും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു .
…………………………………………………………………..
ഓട്ടോയ്ക്ക് കാശ് കൊടുത്ത് ഞാൻ പുറത്തേക് ഇറങ്ങി മുന്നിലുള്ള മൂന്നു നില കെട്ടിടത്തിന്റെ ബോർഡിലേക്ക് നോക്കി വായിച്ചു
‘ ചൈത്രം ഹോം അപ്ലൈൻസസ് ‘
ആ ടൗണിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണ വിൽപന സ്ഥാപനമാണ് ഒരുപാട് ബ്രാഞ്ചുകൾ ഉണ്ട് എന്നൊക്കെ ഓട്ടോകാരൻ സ്‌ഥലം പറഞ്ഞപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നു . ഞാൻ ഷോപ്പിനു ഉള്ളിലേക്ക് കയറി .
ഞാൻ കേറി വരുന്ന കണ്ടപ്പോ തന്നെ സെയിൽസ് ലെ പിള്ളേളർ എല്ലാം കസ്റ്റമർ ആണെന്ന് കരുതി എന്ന വളഞ്ഞു അവസാനം ഞാൻ കാര്യം പറഞ്ഞപ്പോ അവർ എന്നെ ഫ്ലോർ മാനേജർ ടെ മുന്നില്ലേക്ക് പറഞ്ഞു വിട്ടു ,
“അഖിൽ അല്ലെ ”
സുമുഖനായ ഒരു യുവാവ് ആയിരുന്നു ഫ്ലോർ മാനേജർ പേര് ജിനു
“അതേ സർ ”
“Ok പ്ലസ് 2 വരെ പഠിച്ചുള്ളൂ ???പിന്നെ എന്താ പഠിക്കാഞത്”
ഞാൻ ഒന്ന് പരുങ്ങി
“അത് സർ കുറച്ചു പേഴ്‌സ്ണൽ പ്രശ്നങ്ങൾ ഒക്കെ ആയി പോയി പിന്നെ പഠിക്കാൻ പറ്റിയില്ല”
