” ആ ok ok സെയിൽസ് ലേക്ക് അല്ലെ കുഴപ്പം ഇല്ല ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ ??”
“റെഡിയാണ് സർ ”
ഞാൻ സന്തോഷത്തോടെ പറഞ്ഞു
പുള്ളി പിന്നേയും ഒരുപാട് കാര്യങ്ങൾ ഒക്കെ തിരക്കി . ജിനു എന്നാണ് പുള്ളിയുടെ പേര് , നല്ല മനുഷ്യൻ ആണ് നല്ല പെരുമാറ്റം
“അപ്പോ അഖിൽ എന്തായാലും ജോയിൻ ചെയ്തോ … എഡോ തോമസ് നെ വിളിച്ചേ..”
അയാൾ ആരോടോ പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോ കുറച്ചു പ്രായമുള്ള ഒരാൾ വന്നു
“ആ തോമസ് ചേട്ടാ ഇത് സെയിൽസ് ലേക്ക് പുതിയ ആളാണ് എല്ലാം ഒന്ന് കാണിച്ചു കൊടുക്ക് , അഖിൽ പുള്ളിയുടെ കൂടെ ചെല്ലു എല്ലാം പറഞ്ഞു തരും . പിന്നെപ്രകാശ് സർ നെ കൂടെ ഒന്നു കാണണം സർ ഇപോ തിരക്കിൽ ആണ് നമ്മുടെ പുതിയ MD ഇന്ന് ചാർജ് എടുക്കുവ അതിന്റെ തിരക്കിൽ ആണ് ”
ഞാൻ സമ്മതിച്ചു തോമസ് ചേട്ടന്റെ കൂടെ പോവാൻ ബാഗും എടുത്ത് എണീറ്റു
പെട്ടെന്ന് മുകളിൽ നിന്ന് ഫുൾ സ്ലീവ് ഒക്കെ ചെയ്ത് തലയൊക്കെ കഷണ്ടി കയറിയ ഒരാൾ വേഗത്തിൽ ഓടി ഇറങ്ങി വരുന്നത് കണ്ടു
“ജിനു വേഗം വ മാഡം ദെ എത്തി “
പെട്ടെന്ന് ജിനുസർ അങ്ങേരുടെ ടേബിൾ നു അടിയിൽ നിന്ന് ഒരു വലിയ റോസ് ബൊക്കെയും എടുത്ത് എണീറ്റ് അയാളുടെ പുറകെ ഓടി ..
“MD വന്നു എല്ലാരും വേഗം അസ്സമ്പിൾ ആവു.. ” അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു
പെട്ടെന്ന് ആ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഷോപ്പിന് വാതുക്കലേക്ക് പോയ് തോമസ് ചേട്ടന്റെ കൂടെ ഞാനും പോയി . ഞാൻ നോക്കി നിൽക്കുമ്പോൾ
ഒരു ബെൻസ് കാർ ഷോപ്പിന് മുന്നിൽ വന്നു ഒഴുകി നിന്നു അതിൽ നിന്നും ആദ്യം ഡ്രൈവർ സീറ്റിൽ നിന്നും പ്രായമായ ഒരാൾ ഇറങ്ങി , പ്രകാശ് സർ പുറകിലത്തെ ഡോർ തുറന്നപ്പോൾ അവിടെ നിന്നും സ്യൂട്ട് ഒക്കെ ധരിച്ചു ഒരു യുവതി ഇറങ്ങി… എന്റെ നെഞ്ചിടിപ്പ് നിന്നു പോയി എന്ന് വേണേൽ പറയാം അത്രക്ക് സുന്ദരിയായ ഒരു പെണ്ണിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല മുടി ഒരു സൈഡിലേക്ക് കോതിയിട്ടിരിക്കുന്നു ഒരു ദേവതയെ പോലെ .. ഞാൻ മതി മറന്നു നില്കുവാണ് .
“Welcome മാഡം ”
മുകളിൽ നിന്നും ഇറങ്ങി വന്നയാൾ ബൊക്കെ ജിനു സർ ന്റെ കയ്യിൽ നിന്നും വാങ്ങി അവൾക്ക് നൽകി
അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു അത് കണ്ടു നിൽക്കാൻ എനിക്ക് ആയില്ല ഞാൻ കണ്ണടച്ചു കളഞ്ഞു . ഹോ എന്തൊരു ചിരിയാണ് അത് ഞാൻ മനസ്സിൽ പറഞ്ഞു
അവൾ അവരോട് ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു പോയി അയാളും ജിനു സാറും പുറകെ പോയി
“വാടാ ഞാൻ നിന്റെ ബാഗ് ഒക്കെ വെക്കേണ്ട സ്‌ഥലം കാണിച്ചു തരാം ” തോമസ് ചേട്ടൻ എന്നെ വിളിച്ചു ഷോപ്പിന് സൈഡിലൂടെ ഇറങ്ങി , ഞാൻ പുള്ളിയുടെപുറകെയും പോയി
“ആരാ ചേട്ട ആ വന്നത് ?? ”
ഞാൻ പുള്ളി കാണിച്ചു തന്ന സ്‌തലത്ത് ബാഗ് വെക്കുന്ന വഴി ചോദിച്ചു
“ഏത് അതോ അത് നമ്മുടെ മുതലാളി . ”
“ഈ കൊച്ചു പെണ്ണോ ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു
“അതേ ടാ , ഇനി ഇവൾ ആണ്. മുന്നേ സ്വാമിനാഥൻ സർ ആയിരുന്നു അങ്ങേർക്ക് വയ്യാതെ ആയപ്പോ ഓസ്‌ട്രേലിയന്ന് ഇറക്കുമതി ചെയ്തത മോളെ ” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു
സ്വാമിനാഥൻ ആ പേര് എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു
“ചേട്ടാ മുതലാളി ടെ പേര് എന്താ ന്ന പറഞ്ഞേ??”
“സ്വാമിനാഥൻ .. ”
“അവരുടെ…. അവരുടെ വീട്ടു പേര്???” ..
” എന്തോ…. ചിറയിൽ എന്നോ മറ്റോ ആണെന്ന് തോന്നുന്നു … അല്ല അത് തന്നെ ചിറയിൽ തറവാട് ”
എന്റെ നെഞ്ചിലൂടെ ഒരു ഇടിവെട്ടിയപോലെ എനിക് തോന്നി
“അപ്പോ അത്… ആ പോയത്…. ആ.. ആതിര…???”
“അതേ മാഡത്തിന്റെ പേര് അങ്ങനെ എന്തോ ആണ് എന്താടാ…. ”
ഒരു ആയിരം കതിനകൾ ചെവിയിൽ ഇരുന്ന് പൊട്ടിയ പോലെയാണ് എനിക്ക് തോന്നിയത്
ദൈവമേ…. അമ്മു… എന്റെ അമ്മുവാ… ആ പോയത് ?? ഈശ്വരാ…
എന്റെ കണ്ണൊക്കെ നിറഞ്ഞു .
തോമസ് ചേട്ടൻ എന്തോ പറയാൻ ഒരുങ്ങുന്നതും ഞാൻ ഓടി …
അകത്തേക്ക് കയറി മുകളിലെ സ്റ്റെപ്പ് കയറി കയറി ഞാൻ ഏറ്റവും മുകളിൽ എത്തി എന്റെ കണ്ണുകൾ എല്ലായിടത്തും അവളെ തിരയുകയാണ് … പെട്ടെന്ന് ഏറ്റവും മുകളിലെ നിലയിൽ കണ്ട ഒരു ക്യാബിനിൽ അവൾ ഇരിക്കുന്നത് ഞാൻ കണ്ടു … അങ്ങോട്ട് ഓടി ചെന്നു ഞാൻ ആ കതക് വലിച്ചു തുറന്നു .
