ദാസൻ : മക്കളെ നിങ്ങളെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്
മഹേഷ് : എന്താ അച്ഛാ
ദാസൻ : മോനേ ഇന്ന് ഇനി മാളുവിന്റെ കല്യാണം നടന്നില്ലെങ്കിൽ ഇനി ഇരുപത് വർഷം കഴിഞ്ഞേ അവൾക്ക് മംഗല്യ ഭാഗ്യമുള്ളൂ ഇനി അധികം സമയവും ഇല്ല മുഹൂർത്തപ്രകാരം ഇനി അര മണിക്കൂറിനുള്ളിൽ അവളുടെ കല്യാണം നടന്നിരിക്കണം
മഹേഷ് : ഈ ചെറിയ സമയത്തിനുള്ളിൽ ആരാ അച്ഛാ തയാറായിട്ടുള്ളത്
ദാസൻ : അതിലേക്കാണ് ഞാൻ വരുന്നത് നമ്മുടെ അച്ചുവിനെ കൊണ്ട് മാളുവിനെ കെട്ടിച്ചാലോ?
ദാസൻ പറഞ്ഞതുക്കെട്ട് മിഥുൻ ഞെട്ടിത്തരിച്ചു നിന്നു
ദാസൻ : നീ എന്താ മോനേ ഒന്നും മിണ്ടാത്തെ
മഹേഷ് : അച്ഛാ അവൻ സമ്മതിക്കില്ല നമുക്ക് വേറെ ആരെയെങ്കിലും നോക്കാം
ദാസൻ : നിങ്ങൾ പറഞ്ഞാൽ അച്ചു സമ്മതിക്കും അവളും നമ്മുടെ അമ്മുവിനെ പോലെയല്ലേ മോനേ നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക്
മഹേഷ് : അച്ഛാ ആരു പറഞ്ഞാലും അവൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല
ദാസൻ : ആതിമോളെ നീ എങ്കിലും അവനോട് പറ
ആതിര : ഞാൻ പറഞ്ഞു നോക്കാം അച്ഛാ എനിക്കും ഉറപ്പില്ല
പുറത്തേക്കിറങ്ങിയ ആതിരയും മഹേഷും കാറിലിരുന്ന് കുടിക്കുന്ന മിഥുന്റെ അടുത്തെത്തി
മഹേഷ് : അച്ചു നീ ഇങ്ങ് വന്നേ
മിഥുൻ : എന്താ ഏട്ടാ
മഹേഷ് : ഞങ്ങൾ ഈ പറയുന്നത് കേട്ട് നീ ഒച്ചവെക്കരുത്
മിഥുൻ : ഇല്ലാ നിങ്ങൾ ആളെ ടെൻഷൻ ആകാതെ കാര്യം പറ
ആതിര : അതേ നിനക്ക് മാളുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ
മിഥുൻ : ചിരിപ്പിക്കാത്തെ പോ ചേച്ചി ഈ കോമഡി പറയാനാണോ രണ്ടും കൂടി ഇങ്ങോട്ട് വന്നത്
മഹേഷ് : കോമഡിയല്ല കാര്യം പറഞ്ഞതാണ്
മിഥുൻ : ഒന്ന് പോ ഏട്ടാ കളിക്കാതെ
മഹേഷ് : കളിയല്ല അച്ചു കാര്യമാണ്
മിഥുൻ : ഇതിന്റെ ഉത്തരം ഞാൻ പറയാതെ തന്നെ ഏട്ടന് അറിയാല്ലോ പിന്നെ എന്തിനാ ഏട്ടാ ചോദിക്കുന്നെ
മഹേഷ് : എന്നാൽ നീ വന്ന് അത് അച്ഛനോട് പറ
മിഥുൻ : അതു വേണോ ഏട്ടാ? നിങ്ങൾ തന്നെ പോയി പറഞ്ഞാൽപ്പോരെ
മഹേഷ് : പോരാ നീ തന്നെ വരണം വാ അച്ചു വാ നമുക്ക് പോയി പറഞ്ഞിട്ട് പോകാം അവരായി അവരുടെ പാടായി
മിഥുൻ : നിക്ക് ഒരെണ്ണം അടിച്ചിട്ട് പോകാം
മഹേഷ് : നിന്റെ ഇഷ്ടം
ആതിര : നിങ്ങൾ ഇങ്ങ് വന്നേ
മഹേഷ് : എന്താ ആതി?
ആതിര : നിങ്ങൾ എന്തു പണിയ മനുഷ്യ കാണിച്ചേ അവനെ സമ്മതിപ്പിക്കാൻ വന്നിട്ട് നിങ്ങൾ എരുതീയിൽ എണ്ണ ഒഴിക്കുന്നോ
മഹേഷ് : നിക്ക് ആതി അവനെ അങ്ങോട്ട് കൊണ്ടുപോട്ടെ ബാക്കി നീ കണ്ടോ
ആതിര : എന്ത്
മഹേഷ് : കല്ല്യാണം
മിഥുൻ : ഏട്ടന് വേണോ ഒന്ന്?
മഹേഷ് : വേണ്ടടാ വന്നിട്ടടിക്കാം വാ പോയിട്ട് വരാം
മിഥുൻ : വാ പോകാം
മിഥുനും മഹേഷും ആതിരയും കൂടി അകത്തേക്ക് പോയി വാതിൽ തുറന്ന് അകത്തേക്ക് കയറിയ മിഥുന്റെ കാലിൽ വീണു കൃഷ്ണൻ കരഞ്ഞു. എന്റെ മോളെ രക്ഷിക്കണമെന്നും പറഞ്ഞു മാളുവിന്റെ. അമ്മ മിഥുന്റെ നേരെ കൈ കൂപ്പി പറഞ്ഞു അവരോട് ഒന്നും പറയാതെ സ്തംഭിച്ചു നിന്ന മിഥുനോട് ദാസൻ പറഞ്ഞു ഞാൻ വാക്ക് കൊടുത്തുപോയി നീ ഇതിന് സമ്മതിക്കണം മിഥുൻ കൃഷ്ണനെയും ബിന്ദുവിനെയും സമാധാനിപ്പിച്ചു
മിഥുൻ : ഓരഞ്ചു മിനിറ്റ് എല്ലാവരും ഒന്ന് പുറത്തിറങ്ങുവോ എനിക്ക് എന്റെ വീട്ടുകാരോട് മാത്രം ഒന്ന് സംസാരിക്കണം
എല്ലാവരും പുറത്തേക്കിറങ്ങി
പ്രിയ : അച്ചു നിനക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്നു എനിക്കറിയാം എന്നാലും ഒരു പെങ്കൊച്ചിന്റെ ജീവിതം വെച്ചു വേണോ മോനേ വാശി
മിഥുൻ : അമ്മേ അത്
ദാസൻ : നീ ഇപ്പോൾ ഇതിന് സമ്മതിച്ചില്ലെങ്കിൽ കൃഷ്ണനും ബിന്ദുവും എന്തെങ്കിലും കടും കൈ ചെയ്യും അങ്ങനെ സംഭവിച്ചാൽ പിന്നെ ജീവിതത്തിൽ നമുക്ക് മനസമാധാനം ഉണ്ടാകുവോ? അച്ചു നീ ഇതിന് സമ്മതിക്കണം
പ്രിയ : ഇന്ന് കണ്ട കുട്ടിയെ പറ്റിയാണ് നീ ചിന്തിക്കുന്നതെങ്കിലും അത് ഞങ്ങൾ പറഞ്ഞു അവരെ മനസിലാക്കാം
മിഥുൻ : ഏട്ടാ.?ഏട്ടത്തി? നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്
മഹേഷ് : ഞങ്ങൾക്കറിയാം നിനക്കിത് പറ്റില്ലെന്ന് അച്ഛൻ പറഞ്ഞപോലെ അവർ വല്ല കടും കയ്യും ചെയ്താൽ?
