ഹരി ജിത് : The Saviour – 2 1

“നോക്കി നില്കാതെ എലാവരും കയറ് ” ഹരി പറഞ്ഞു…. ആദിൽ മുൻവശത്തും അസ്മയും നജ്മയും മിഡിൽ സൈഡിലും കയറി….. “എലാവരും സീറ്റ്‌ ബെൽറ്റ്‌ ഇട്ടേയ്ക്കണേ ” ഹരി വീണ്ടും പറഞ്ഞു… വണ്ടി പാർക്കിങ്ങിൽ നിന്നും മുന്പോട്ട് നീങ്ങി…. ഓടി ഓടി ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി…

ഹരി : വാ നമുക്ക് ഭക്ഷണം കഴിക്കാം… കുറച്ച് ദൂരം യാത്ര ഉള്ളതല്ലേ…

നജ്മ : ആദി, വാ….. അസ്മ വാടി….

ആദിയും അസ്മയും ചാടി ഇറങ്ങി… ഹോട്ടലിലേക് നടന്നു…

ഹരി : ഇത്ത, എന്താ ഓഡർ ചെയ്യേണ്ടേ?? ഞാൻ ഓഡർ ചെയ്യാം നിങ്ങൾ വാഷ് റൂമിലേക്കു പോവാനുണ്ടെങ്കിൽ പോയിട്ട് വാ…

നജ്മ : എന്തായാലും കുഴപ്പം ഇല്ല ഹരി…

ഹരി ആദിലിനെയും അസ്മയെയും നോക്കി….

അസ്മ : എനിക്ക് ബിരിയാണിയും ബീഫ് ഫ്രയും മതി…

ആദിൽ : എനിക്ക് പൊറോട്ടയും ചിക്കൻ കറിയും…

ഹരി : ശെരി… ഞാൻ ഓഡർ ചെയ്യാം, നിങ്ങൾ പോയിട്ട് വാ…

നജ്മ അസ്മയെയും കൂട്ടി ലേഡീസ് സൈഡിലേക് നടന്നു, ആദിൽ മെൻസ് സൈഡിലേക്കും…

ഒരു 15 മിനുട്ട് കഴിഞ്ഞപ്പോൾ നജ്മയും അസ്മയും വന്നു… അപ്പോളേക്കും ആദിൽ പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു… ഹരിയെ അവിടെ എങ്ങും കാണുന്നില്ല…

വണ്ടിയും അവിടെ എങ്ങും ഇല്ല… ഒന്നും മനസിലാവാതെ നജ്മ ചുറ്റും നോക്കി… അവൾക് നേരെ ഒരു വൈറ്റെർ വന്നു…

വൈറ്റർ : മാഡം, ദാ അവിടെ…. ആ സീറ്റാ സർ ബുക്ക്‌ ചെയ്തത്…. അങ്ങോട്ടേക് ഇരിക്കാം…

ഹോട്ടലിന്റെ വലതുസൈഡിൽ ഒരു പൂന്തോട്ടത്തിന്റെ നടുവിൽ ആയി മരവും ഓലയും കൊണ്ട് നിർമിച്ച ഒരു കൊച്ചു ഹട്ട്… അതിൽ 4 കസേര…. ചുറ്റും അതുപോലുള്ള ഒരുപാട് ഹട്ടുകൾ ഉണ്ട്, കുറച്ചെണ്ണത്തിൽ ഒക്കെ ആൾകാർ ഉണ്ട്, അവർ ഭക്ഷണം കഴിക്കുകയാണ്… നജ്മ ആദിലിനെയും അസ്മയെയും കൂട്ടി അതിലേക് നടന്നു… അവർ അതിനകത്തു കയറി ഇരുന്നപ്പോളേക്കും വൈറ്റെർ വെൽകം ഡ്രിങ്ക് കൊണ്ട് വന്ന് വെച്ചു… കുറച്ച് നേരം വെയിറ്റ് ചെയ്യ്തു… ആദിലിന്റെയും അസ്മയുടെയും കണ്ണുകൾ ഹരിയെ തിരയുന്നത് നജ്മ അറിഞ്ഞു… അവൾ ഒന്നും മിണ്ടാതെ ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ ആദിലിന്റെ പൊറോട്ടയും അസ്മയുടെ ബിരിയാണിയും എത്തി… അവർ കഴിക്കാൻ തുടങ്ങി…

വൈറ്റെർ : മാഡം, മാഡത്തിനും സാറിനും മട്ടൺ ഫ്രൈഡ് റൈസ് ആണ് ഓർഡർ ചെയ്തിരിക്കുന്നത്… ഒരു 5 മിനുട്ട് വെയിറ്റ് ചെയ്യണം…

നജ്മ തല കുലുക്കി..

വൈറ്റെർ പുറത്ത് ഇറങ്ങിയതും ഹരിയുടെ ജീപ്പ് ഹോട്ടലിലേക് എത്തിയതും ഒരുമിച്ചായിരുന്നു… നേരെ പോയി കൈ കഴുകി വന്ന ഹരി ഹാട്ടിനുള്ളിൽ കയറി വന്നു ഒരു ചെയറിൽ ഇരുന്നു..

ഹരി : ഇത്തക്ക് കിട്ടിയില്ലേ??

നജ്മ : ഇപ്പോ തരാമെന്ന് പറഞ്ഞു…

ആദിൽ : ഹരിയേട്ടൻ എവിടെ പോയതാ…

ഹരി ഒന്ന് ചിരിച്ചു..

ഹരി : അതൊക്കെ ഉണ്ട് പിന്നെ പറയാം..

വൈറ്റെർ 2 മട്ടൺ ഫ്രൈഡ് റൈസ് ആയി വന്നു… ഹരിക്കും നജ്മക്കും കൊടുത്തു… നാല് പേരും നല്ല പോലെ കഴിച്ചു…

ഹരി : ആർകെങ്കിലും എന്തെങ്കിലും വേണോ? ഇപ്പോ പറയണം…

ആർക്കും ഒന്നും വേണ്ട… എലാവരും ഫുൾ…

ഹരി : നിങ്ങൾ കൈ കഴുകി വണ്ടിയിൽ പോയി ഇരുന്നോ.. ഞാൻ ബില്ല് അടച്ചിട്ട് വരാം..

ഹരി ബില്ല് അടക്കാൻ പോയി..

ഹരി തിരിച്ചു വരുമ്പോളേക്കും ആദിലും, അസ്മയും വണ്ടിയിൽ കയറി ഇരുന്നിരുന്നു… നജ്മ ഹരിയെയും കാത്ത് പുറത്ത് നിൽപ്പുണ്ട്..

ഹരി : ഇത്ത, വിട്ടാലോ??

നജ്മ : ആ, പോവാം…

രണ്ട് പേരും വണ്ടിയിൽ കയറി… ഹരി വണ്ടി എടുത്തു… നല്ല കലക്കൻ പാട്ടും ഇട്ടുകൊടുത്തു..

കുറച്ച് മുന്നോട്ട് എത്തിയപോളെക്കും ആദിലും അസ്മയും ഉറക്കം വീണിരുന്നു… ഹരി ബാക്ക് മിററിലൂടെ നജ്മയെ നോക്കി… അവൾ പുറത്തേക് നോക്കി ഇരിപ്പാണ്.. ഹരി മെല്ലെ പാട്ടിന്റെ സൗണ്ട് കുറച്ചു… നജ്മ അത് ശ്രദ്ധിച്ചു… അവൾ അവനെ ഒന്ന് നോക്കിയത് ഒരു മിന്നായം പോലെ അവന് ബാക്ക് മിററിലൂടെ കണ്ടു….

ഹരി : ഇത്ത, ക്ഷീണിച്ചോ??

നജ്മ : കുറച്ച്, രാവിലേ ഇറങ്ങി തിരിച്ചതല്ലേ..

ഹരി : ശെരിയാ…

നജ്മ : ഹരിക്ക് ക്ഷീണം തോന്നുന്നുണ്ടോ?

ഹരി : ഇല്ല ഇത്ത, ഇതൊക്കെ ശീലം ആയി… പണ്ടുമുതലേ യാത്ര എനിക്ക് ഇഷ്ട്ടമാ.. അത്കൊണ്ട് മടുക്കൂല..

Leave a Reply

Your email address will not be published. Required fields are marked *