“ഇല്ലെങ്കിൽ?..”
“തല്ലുമെന്നൊ കൊല്ലുമെന്നൊ ഒക്കെ
ഭീഷണിപെടുത്തിയിട്ട് പോയി..”
“ഓഹൊ.. അവനെന്റെ വീട്ടീകേറില്ലെ”..
” വിനോദെ… എട്രാ വണ്ടി.. ഇന്നൊക്കെത്തീനേം ഞാൻ കുത്തിമലത്തും “.
ഞാൻ മുറ്റത്തേക്കിറങ്ങി… ഉമ്മയും വാപ്പയും എന്നെ വട്ടം പിടിച്ചു.. ഞാൻ അവരെയൊക്കെ തള്ളിമാറ്റി വണ്ടീകേറി..പോന്നു..
ഞങ്ങൾ അബൂബക്കർ ഹാജിയുടെ ബംഗ്ലാവിലെത്തി… നേരം പത്ത് മണി..
“ടാാ ഷൗക്കത്തെ.. പന്നി.. ഇറങ്ങി വാടാ..
അൻവറാടാ ഇത്.. ഇറങ്ങിവാടാ കഴുവേറികളെ……’”
വീടിന്റെ ഗേറ്റിനു പുറത്ത് നിന്ന് ഞാൻ വെല്ലുവിളി തുടങ്ങി
“ഗേറ്റ് തുറക്കടാ പന്നെ.. അല്ലെങ്കിൽ ഇതൊക്കെ കൂടി ചവിട്ടികൂട്ടും ഞാൻ…”
” മനസ്സാവാചാകർമ്മണാാ അറിയാത്ത കകാര്യത്തിനാ നിന്റെ കെഴങ്ങന്മാരായ മക്കൾ എന്റെ നേരെ വന്നത്.. ”
ഞങ്ങൾ പോന്നതിന്റെ പിന്നാലെ ഉമ്മയും വാപ്പയും വണ്ടീയെടുത്ത് എന്റെ പിന്നലെയെത്തി.. എന്നെ പിടിച്ച് മമാറ്റി കൊണ്ട്പോകാൻ ശ്രമിക്കുന്നു.. അവരെയൊക്കെ തട്ടിമാറ്റി ഞാൻ..
“ടാ ഷൗക്കത്തെ നാറി… നിന്നേം നിന്റെ അനിയന്മാരേം ഇനിയും അടിക്കും ഞാൻ..”
“ഒരു പട്ടീം ചോയ്ക്കില്ലടാ എന്നോട്..”
“നിന്റെയൊക്കെ പുന്നാര പെങ്ങെളെ വല്ല അറയിലും ഇട്ട് പൂട്ടടാാ.. നായിന്റെ മൊനെ..”
“ഇതുവരെയില്ലായിരുന്നു… ഇനി നിന്റെ പെങ്ങളെ ഞാൻ പ്രേമിക്കും അവളെ തന്നെ കെട്ടുകയും ചെയ്യും.. നീയൊക്കെ എന്താ ചെയ്യാന്ന് കാണാലൊ..”
ഇതൊക്കെ കേട്ട് ഷൗക്കത്തും അനിയന്മാരും ഉള്ളിൽ… അവരെ തടഞ്ഞുകൊണ്ട് അബൂബക്കറും അവിടുത്തെ പെണ്ണുങ്ങളും…
“നീയൊന്നും ഇറങ്ങി വരില്ലെടാാ… എനിക്കറിയാം..”
“ത്ഫൂ.. പ്യാടിച്ചുതൂറികൾ..”
“ഇപ്പൊ ഞാൻ പോവ്വാ.. എന്റെ കണ്ണുവെട്ടത്ത് ഇനി നിന്റെയൊക്കെ രൂപം കണ്ടാ… വെട്ടികൂട്ടും ഞാൻ.. കേട്ടോടാാ.. കഴുവേറീടെ മക്കളെ…’”
അവരെല്ലാം എന്നെ പിടിച്ച്‌കാറിൽ കേറ്റി വീട്ടിൽ കൊണ്ടുവന്നു…. അപ്പോഴെക്കും ഞാൻ ആകെ ബോധം പോയ അവസ്ഥയായിരുന്നു.. അവരെന്നെ താങ്ങി പിടിച്ച് ബെഡ്ഡിൽ കൊണ്ടുവന്ന് കിടത്തി.. അപ്പോഴും ഞാനെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു.. എപ്പഴൊ ഞാനുറങ്ങി..
പിറ്റേന്ന് രാവിലെ, ഞാൻ പല്ല് തേക്കുമ്പൊ….
ഷമീനയും അലീനയും ഞാൻ കാൺകെയിരുന്ന് പാട്ടുപാടുന്നു.. പാട്ട്..
“ലാവുദിക്കണ നേരമായിതാാ പ്രിയ സാജിതാ മാലകോർത്തു ചാർത്തീടാാം…. മാറിലായി ചാഞ്ഞീടാാം…”
“ങേ.. എന്തൊ കുഴപ്പമുണ്ടല്ലൊ..” ഞാൻ ചിന്തിച്ചു..ബാത്രൂമിൽ കേറി കുളിയൊക്കെ കഴിഞ്ഞ് ഡ്രെസ്സ് മാറി ഇറങ്ങാൻ നിക്കുമ്പൊ ഉമ്മയും വാപ്പയും വല്ലിപ്പാടെ മുറിയിൽ…
“ഇന്നലെയുണ്ടായ ആ പ്രശ്നം കാരണം കൂടുതൽ ദേഷ്യത്തിലായിരിക്കില്ലെ അവർ..!? ഉമ്മ ചോദിക്കുന്നു..
” എന്തായാലും രണ്ട് ദിവസം കഴിഞ്ഞിട്ട് നമുക്കാരെയെങ്കിലും അങ്ങോട്ട് വിടാം സംസാരിക്കാൻ..”. വല്ലിപ്പ പറയുന്നു..
” അതിനിടയിൽ ഇന്നലെ അവൻ വെല്ലുവിളിക്കുന്നുണ്ടായിരുന്നു അവളെ പ്രേമിക്കുമെന്നും കെട്ടുമെന്നൊക്കെ”.. വാപ്പ.. പറഞ്ഞു..
“ങേ.. അതെപ്പൊ”? ഞാൻ ആലോചിച്ചു..
” ഹെയ്.. അതെന്തായാലും ഉണ്ടാവില്ലാ.. അവൻ ഫിറ്റും പുറത്ത് പറഞ്ഞതാകും.. അവനെ എനിക്കറിയാം ” വല്ലിപ്പ പറഞ്ഞു..
“ഉം..” ഞാനൊന്ന് മൂളി..
“ഇന്നെലെ എന്തൊക്കെയാണൊ വിളിച്ച് പറഞ്ഞത്.. ”
ഞാൻ അലോചിച്ചുകൊണ്ട് പുറത്തേക്കിറങ്ങി..
പാർട്ടി ഓഫീസിൽ ചെന്നിരുന്നു..എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് അങ്ങെനെയിരുന്നു..
കുറച്ച് കഴിഞ്ഞ് വിനോദ്…
“ടാ മറ്റെ പെണ്ണ് വന്നിട്ടുണ്ട്..”
“ഏത് പെണ്ണ്”
“ആ സാജിതാടെ കൂടെയുള്ള പിശാശ്..”
“ഉം”. ഞാനൊന്ന് മൂളികൊണ്ട് തഴെക്കിറങ്ങി..
” ഉം.. എന്താണു..”? ഞാൻ ചോദിച്ചു..
“സാജിതാ ക്കൊന്ന് കാണണമെന്ന് പറഞ്ഞു..”
“എന്തിനു..”?
” എന്തൊ പറയാനുണ്ടെന്ന്”!!..
“ഞാൻ വരില്ലെന്ന് ചെന്ന് പറഞ്ഞേക്ക്.. എനിക്ക് വേറെ പണീണ്ട്..”
“ഒരു പത്ത് മിനിറ്റിന്റെ കാര്യമല്ലെയുള്ളു..” ഒന്ന് വന്നൂടെ”?
“അതെ, ഞാനിന്നലെ കള്ളും പുറത്ത് അവൾടെ വീടിന്റെ മുറ്റത്ത് വെച്ച് വിളിച്ച്‌കൂവീത് കേട്ടിട്ടാണെങ്കിലെ.. അത് നടക്കില്ല..”
