ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 3

Related Posts


പിറ്റേന്ന്,

പാർട്ടി ഓഫീസ് പരിസരത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാനും വിനോദും. ആ സമയം അബൂബക്കർ ഹാജിയുടെ ഷാനവാസ് അടക്കം നാലു മക്കൾ വണ്ടിയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി..

സ്റ്റാൻഡിലിട്ടിരിക്കുന്ന എന്റെ‌ ബുള്ളെറ്റിൽ ചാരിയായിരുന്നു ഞാൻ നിന്നിരുന്നത് .
വിനോദ് എന്റെയടുത്ത് നിൽക്കുന്നു.

എന്റെയടുത്തേക്ക് വന്ന് അവരെന്നോട്,

“നീ പിന്നേം ഞങ്ങടെ കുടുമ്പത്തിൽ കേറി കളി തുടങ്ങി അല്ലെടാ നായെ”!!

അതുകേട്ട് പ്രതികരിക്കാൻ തുടങ്ങിയ വിനോദിനെ നെഞ്ചിൽ പിടിച്ച് ഞാൻ വിലക്കി..
അങ്ങനെ വണ്ടിയിൽ ചാരിതന്നെ ഞാനിരുന്നു..

അവർ തുടർന്നു..

” അന്ന് തന്നെ നിന്നെ തീർക്കേണ്ടതായിരുന്നു..”

“നിങ്ങളെന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്” ‌ ഞാൻ ചോദിച്ചു..

പെട്ടന്ന് ഷാനവാസ്..വന്ന് എന്റെ കോളറിൽ പിടിച്ചുകൊണ്ട്…

“അറിയേണ്ടതെല്ലാം ഞങ്ങക്കറിയാടാ നായിന്റെ മോനെ..” എന്ന് പറഞ്ഞ് അടിക്കാൻ കൈയ്യോങ്ങി..

തൊട്ടിപ്പുറത്ത് നിക്കുന്ന വിനോദ് ബൈക്കിൽ വലത് കൈ കുത്തി ഉയർന്ന് ഇടം കാലു കൊണ്ട് ഷാനവാസിനെ ചവിട്ടി..
വീണുകിടക്കുന്ന ഷാനവാസിനോടായി വിനോദ്…

“ആളറിഞ്ഞ് കളിക്കടെ ചെറ്റെ”..

കൂടെയുള്ള ഷാനവാസിന്റെ ഇക്ക അത് കണ്ട് വിനോദിനെ കോളറിൽ പിടിച്ച് അടിക്കാൻ കയ്യോങ്ങി.. ആ കയ്യിൽ കയറിപിടിച്ച് ഞാൻ..

” വേണ്ടാാ.. ഇത് ഇവിടെ നിർത്തിക്കൊ..”

അയ്യാളെന്നെ പിടിച്ച് തള്ളി.. ഞാൻ ബാക്കിലേക്കായി.. ബൈക്കിൽ കൈ രണ്ടും കുത്തി നിന്നു..

“ഹൊ.. മൈരു.. സമ്മദിക്കില്ലാല്ലെ”..

ഞാനൊന്ന് തിരിഞ്ഞ് നോക്കി കാലുകൊണ്ട് നെഞ്ചിൽ ചവിട്ടി. അപ്പൊഴെക്കും മറ്റൊരുത്തൻ എന്റെ കഴുത്തിലും കോളറിലുമായി പിടിച്ച് ബാക്കിലേക്ക് തള്ളി.. ഞാനയാളെ തിരിച്ച് കോളറിൽ പിടിച്ച് പിന്നിലേക്ക് വലിച്ചെറിഞ്ഞു.. തൊട്ടപ്പുറത്ത് ഷാനവാസിനു നേരെ കൈയ്യോങ്ങി ഇടിക്കാൻ നോക്കുന്ന വിനോദിനെ പിന്നിൽ നിന്ന് രണ്ട് പേർ വട്ടം പിടിച്ചിരിക്കുന്നു. ഞാനങ്ങോട്ട് ചെന്ന് രണ്ട് പേരെയും ഷർട്ടിനു പിന്നിൽ കുത്തിപിടിച്ച് പിന്നിലേക്കെറിഞ്ഞു. വീണു കിടക്കുന്ന അവരെ ഞാൻ കാലുകൊണ്ട് മാറി മാറി ചവിട്ടി.

തിരിഞ്ഞു നോക്കിയപ്പൊ വിനോദ് ഷാനവാസിനെ
മുഖത്തിടിച്ചുകൊണ്ടിരിക്കുന്നു.. ചോരയൊലിച്ച്‌ മുഖമാകെ മാറിയ ഷാനവാസിനെ പിന്നെയും പിന്നെയും ആഞ്ഞാഞ്ഞ് വിനോദ് ഇടിച്ചുകൊണ്ടിരിക്കുന്നു.. ഞാൻ ചെന്ന് വിനോദിനെ വട്ടം പിടിച്ചു..

” മതീടാ.. ചത്തുപോവും അവൻ..”
ഞാനത് പറഞ്ഞ് വിനോദിനെ പിടിച്ച് വലിച്ച് മാറ്റി.

വിനോദിനു ദേഷ്യം അടക്കാനാവാതെ കുതറികൊണ്ടിരുന്നു.. എന്റെ കൈയ്യിൽ.
അപ്പൊഴെക്കും മറ്റ് ചിലർ കൂടി വന്ന് പിടിച്ചു.

അടികൊണ്ടവശരായ അവരോട് ഞാൻ..

“അൻവറിനെ തല്ലാൻ വരുമ്പൊ കൂടെ ഒരു ആമ്പുലൻസ് കൂടെ കൊണ്ട് വരുന്നത് നന്നായിരിക്കും..”

മുഖം പൊട്ടിപൊളിഞ് ചോരയിൽ കുളിച്ചുകിടക്കുന്ന ഷാനവാസിനെ എടുത്ത് ആശുപത്രി യിൽ കൊണ്ടുപോയി.. അവർ..

വിനോദിനെ പാർട്ടി ഓഫീസിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോയിരുന്നു..

അവൻ അവിടെ നിന്നുകൊണ്ടും അവരെ വെല്ലുവിളിക്കുകയും തെറി പറയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

“മതീടാ .. അവരു പോയില്ലെ..”. ഞാൻ അവനോടായി പറഞ്ഞു.

” അല്ലടാ അൻവറേ.. അവരെന്തിനാ നീയുമായി പ്രശ്നമുണ്ടാക്കീത്..? കൂടെയുണ്ടായിരുന്ന ഒരു സഖാവ് ചോദിച്ചു…

“ആ പെലാടിമക്കൾക്ക് കുത്തികഴപ്പ്”!! വിനോദ് പറഞ്ഞു..

” എനിക്കറിയില്ല എന്റെ ഔസേപ്പേട്ടാ.. വിനോദ് പറഞ്ഞപോലെ കുത്തികഴപ്പാണെന്നാ തോന്നണെ..”! ഞാൻ പറഞ്ഞു..

“ഇനിയിപ്പൊ ആ വയൽ നികത്തൽ തടഞ്ഞതിന്റെ ദേഷ്യമാകുമൊ സഖാവെ”!?
മറ്റൊരു സഖാവ് ചോദിച്ചു..

” ആ.. എന്തിന്റെ പേരിലാണെങ്കിലും നമുക്കൊന്നൂല്ല്യാ..”. ഞാൻ പറഞ്ഞു.

“വിനോദെ.. നീ ബാ.. രണ്ടെണ്ണമടിക്കാം.. ഒന്ന് തണുക്കട്ടെ.. മൈരു..”
ഞാൻ വിനോദിനേം വിളിച്ച് ബാറിലേക്ക്…

ബാറിൽ ചെന്ന് അടി തുടങ്ങി..

അടിചുകൊണ്ടിരിക്കുമ്പൊ വിനോദ്..

“അല്ലടാ അൻവറെ, ആ സാജിത എന്തിനാ നിന്റെ പിന്നാലെ!?? ഞാൻ കുറെയായി ശ്രദ്ധിക്കുന്നു.. !!”

“ആ എനിക്കറിയില്ല, കുറെ നാൾ മുമ്പ് അവളെ കെട്ടണമെന്ന് നിർബദ്ധിച്ചിരുന്നു.. എന്നെ.. എന്റെ വീട്ടിൽ.. അതായിരിക്കാമെന്ന് കരുതുന്നു”

“ഹെയ്.. അതൊന്നുമല്ല മച്ചാ.. ഒരു തീരുമാനവും ഇല്ലാത്ത ആ കാര്യത്തിൽ നിന്റെ പിന്നാലെ സാജിത വരില്ല.. സാജിതാന്നല്ല.. ഒരു പെണ്ണും ഒരാണിനു പിന്നാലെയും ഇങ്ങെനെ നടക്കില്ല..”
വിനോദ് പറഞ്ഞു..

“ശരിയാടാ.. എന്തൊ കാര്യമായി ഉണ്ട്..” ഞാൻ പറഞ്ഞു..

“ഇനിയവൾക്ക് നിന്നോട് പ്രേമമാണൊ”? ഹഹഹ…
അവനൊന്ന് ചിരിച്ചു..
” പിന്നെ, മൈരാ..”

“അതെന്താടാ നിന്നെ കണ്ടാ പ്രേമിക്കാൻ കൊള്ളില്ലെ”?..

” അതല്ലടാ പോത്തെ, ഷാഹിനയുമായി ഉണ്ടായതൊക്കെ അവൾക്കറിയാം.. അത് എന്റെ മനസിലുണ്ടെന്നും അവൾക്കറിയുമായിരിക്കും.. അങ്ങെനെയുള്ളപ്പൊ അവൾ … എനിക്ക് തോന്നണില്ല..” ഞാൻ പറഞ്ഞു..

അങ്ങനെ ഓരൊന്നൊക്കെ സംസാരിച്ച്.. അടിച്ചടിച്ച്‌ രണ്ട് ഫുൾ തീരാറായി.. ഞങ്ങൾ നല്ല ഫിറ്റായി.. ആടാനും തുടങ്ങി..

“മതി.. മൈരു വാ പോവ്വാം.. നേരം വൈകി.”
ഞാൻ പറഞ്ഞു..

“ഇത് എന്ത് മൈരാ ചെയ്യാ….”

കുപ്പിയിൽ ബാക്കിയുണ്ടായ രണ്ട് പെഗ്ഗ് എടുത്ത് കാട്ടി അവൻ ചോദിച്ചു..
ഞാനതിലേക്ക് കുറച്ച് സോഡയൊഴിച്ച് അടപ്പിട്ട് കക്ഷത്തിൽ വെച്ചു.. എണീറ്റു..

ഞാനും അവനും എന്റെ ബുള്ളെറ്റിൽ,…. പാമ്പ് പോലെ വളഞ്ഞും പുളഞ്ഞും വണ്ടി മുന്നോട്ട് പോന്നു..

എന്റെ വീട്ടിലെത്തി..

“ഇത് നിന്റെ വീടല്ലെ..”??
വിനോദ് കണ്ണ് തിരുമി കാഴ്ചയൊക്കെ ശരിയാക്കികൊണ്ട്..

“” അതെ.. എന്റെ വീടാ..” ഞാൻ..പറഞ്ഞു

വീടിനു മുമ്പിൽ ഉമ്മ യും വാപ്പയും നിക്കുന്നു.. വല്ലിപ്പ കസേരയിൽ ഇരിക്കുന്നു..

ഞങ്ങളവരെ കണ്ടു..
വിനോദ് ഒന്ന് പരുങ്ങി..

“ഹാ.. നീ പേടിക്കെണ്ടടാ.. വാപ്പയും ഉമ്മയുമാ പോലീസാരല്ല.. ഫൈനെഴുതാൻ..”

എന്റെ വീട്ടുകാർക്ക് ഇതൊരു പുതുമയായിരുന്നില്ല. കഴിഞ്ഞ നാലഞ്ച് കൊല്ലമായിട്ട് ഞാനിങ്ങനെയാ.. അതെന്തുകൊണ്ടാണെന്ന് കൃത്യമായി അവർക്കറിയാം.. അതുകൊണ്ട് തന്നെ ഒന്നും പറയാറുമില്ല.

“നീ പൊക്കൊ.. വണ്ടിം കൊണ്ടൊക്കൊ.. നാളെ രാവിലെ വന്നാ മതി..” ഞാൻ അകത്തേക്ക് കയറാൻ തുടങ്ങവെ.. വാപ്പ

“അൻവറെ..”!

” ഒഹ്..” ഞാനൊന്ന് വിളികേട്ടു..

“എന്താ നിന്റെ ഉദ്ദേശം”?..

” ഉദ്ദേശമൊ.. എന്തുദ്ദേശം.. ചോറുണ്ണണം കിടക്കണം.. അത്രതന്നെ’..

“.. എന്റെ ചക്കരെ.. ഇവിടിരിപ്പുണ്ടായിരുന്നൊ… ഉമ്മ്മ്മാാ..”
വല്ലിപ്പാക്ക് കവിളിൽ അമർത്തിയൊരുമ്മ കൊടുത്തിട്ട് ഞാൻ..

Leave a Reply

Your email address will not be published. Required fields are marked *