ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 3

“എന്താണു..”?

അവളെനിക്ക് നേരെ ഒരു ചെറിയ പെട്ടി നീട്ടികൊണ്ട്..

” അത് ഇതിനകത്തുണ്ട്..”!!
വീട്ടിൽ ചെന്ന് സമാധാനമായി.. ആരും ശല്ല്യത്തിനില്ലാത്ത ശാന്തമായ നേരത്ത് ഇത് തുറന്ന് നോക്കണം”!

“ഹൊ.. അത്രക്ക് വിലയുള്ളതാണൊ”..

ചങ്കിൽ വീർപ്പുമുട്ടി നിന്ന വേദന , എന്റെ ചോദ്യത്തിന്റെ ഉത്തരത്തെ തടഞ്ഞു.. അവളുടെ നാവിൽ ആ ഉത്തരം കിടന്ന് വിങ്ങി.. ഒന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..

ഞാനും മടങ്ങി വീട്ടിലേക്ക്.. ഇതിലെന്താണെന്നറിയാനുള്ള ആകാംഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ വണ്ടി നിർത്തി ഫോണെടുത്തു..
അത് സ്ഥലം സിഐ ദിനേഷ് സർ ആയിരുന്നു.

” ഹാാ.. സർ നമസ്ക്കാരം.. “. ഞാൻ പറഞ്ഞു..

” നമസ്ക്കാരം , അൻവർ ഇപ്പൊ എവിടാ?”

“ഞാൻ ദേ.. വീടെത്തുന്നു.. എന്തെ”?

” ഒന്നു കാണണം.. ഇപ്പൊ തന്നെ”!!

“എന്താ സർ അത്യാവശ്യം.?”

“താൻ വാ പറയാം.. ”

“ഓകെ.. സർ ദേ എത്തി..”

ഞാൻ സ്റ്റേഷനിലേക്ക്…

സ്റ്റേഷനിലെത്തി ഞാൻ കേറി ചെന്നു.. സിഐ ദിനേഷ സർ ന്റെ റൂമിലേക്ക്..

“ആ അൻവറെ.. വാ ഇരിക്ക്..”
“എന്താ സർ‌ … എന്തെങ്കിലും പ്രശ്നമുണ്ടൊ..”

“ഉണ്ട്.. പറയാം”

ഒരു ലെറ്റെർ അദ്ധേഹം എന്റെ നേരെ നീട്ടി..

“താനിതൊന്ന് വായിച്ച് നോക്ക്”
ഞാനത് തുറന്ന് വായിച്ചു..

“ഇത്.. ഇതെന്താ വധഭീഷണി.. ഈ പറയുന്ന കാവ്യ..?
അത് ആ ദേവാസ്സ്യേട്ടന്റെ മോളല്ലെ”

“അതെ.. കടവിൽ ദേവ്വസ്സ്യയുടെ മകൾ..”

ഞാൻ സംശയഭാവത്തോടെഅദ്ധേഹത്തെ നോക്കി..

അദ്ധേഹം തുടർന്നു..

“കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നമ്മുടെ‌ പഞ്ചായത്തിലും തൊട്ടപ്പുറത്തെ പഞ്ചായത്തിലുമായി ഇത് മൂന്നാമത്തെ കത്ത്.. ഇതിനു മുമ്പ് വന്ന രണ്ട് കത്തിലും പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.. ഇത് മൂന്നിനേയും കണെക്ട് ചെയ്യുന്ന ചില കാരണങ്ങളുണ്ട്. ഒന്ന് ഇത് മൂന്നും ഒരു കൈയ്യക്ഷരമാണു.. പിന്നെ, പറയുന്ന വാക്കുകളും ഒരുപോലെ. കഴിഞ്ഞ രണ്ട് മരണത്തിലും , കത്തിൽ എന്ത് എഴുതിയൊ അത് തന്നെ ആ മൃതദേഹത്തിലും ചെയ്തിരിക്കുന്നു.. അന്ന് ആ കത്തുകളിൽ എന്താണൊ എഴുതി ആ മൃദദേഹത്തിൽ ചെയ്തൊ അത് തന്നെയാണു ഈ കത്തിലും”

“ഞാൻ തന്നെ വിളിപ്പിച്ചത് പ്രധാനമായും ചിലത് അറിയാൻ കൂടിയാണു..”

“എന്താ സർ..”

“ഇതിനു മുമ്പ് നടന്ന രണ്ട് കൊലപാതകങ്ങൾ… അതിൽ ഒന്ന് ഷാഹിന യാണു..”

ഞാൻ ഞെട്ടിയെണീറ്റു..

“എന്ത്..”??

” അതെ… അത് ഷാഹിന യാണു..”

“സാറെന്തൊക്കെയാ പറയണെ.. ഷാഹിന കൊല്ലപെട്ടെന്ന് കരുതി… ഒരു ഭീഷണി കത്തും അന്ന് വന്നിട്ടില്ല.. പിന്നെ, ഈ കത്തിൽ പറയുന്ന പോലെയുള്ള ഒരു പെണ്ണല്ല ഷാഹിന.. സാറ് വേണ്ടാത്തത് പറഞ്ഞ് എന്റെ ടെമ്പർ തെറ്റിക്കണ്ട.. ഞാൻ… ഞാനെതെങ്കിലും ചെയ്തുപോവും..”

“ഹാ.. അൻവറെ… താനിരിക്ക് .. തന്നെ ദേഷ്യം പിടിപ്പിക്കാനൊ.. ഷാഹിനാനെ മോശമായൊ ഞാൻ പറഞ്ഞതല്ല… ഞാൻ ഇതിനു പിന്നിൽ നടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.. അതിന്റെ വെളിച്ചത്തിൽ എനിക്ക് കിട്ടിയ അറിവുകളാണിത്..”

“സാറിനു വേറെന്തെങ്കിലും പറയാനുണ്ടൊ… ഇല്ലെങ്കിൽ ഞാൻ പോകുന്നു..”

ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ..

“അൻവറെ… നീ സമാധാനമായി ഒന്ന് ആലോച്ചിക്ക്.. ഓർത്തെടുക്ക് നീ യഥാർത്തിൽ ആരെയാണു‌സ്നേഹിച്ചത്… എന്തിനെയാണു സ്നേഹിച്ചത് എന്നൊക്കെ..”

ഞാൻ നിന്നു..

അദ്ധേഹം തുടർന്നു..
“ഞാൻ മേലേടത്തെ വീട്ടിലും പോയിരുന്നു.. കഴിഞ്ഞ ദിവസം.. അവിടെ നിന്നുമാണു ഞാനറിഞ്ഞത് ഈ കത്തിന്റെ കാര്യം.. എനിക്ക് അന്നത്തെ കുറച്ച് കാര്യങ്ങൾ നിന്നിൽ നിന്ന് അറിയാനാ വിളിച്ചത്”

ഞാൻ മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു… സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി.. വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു..

എന്റെ മനസ്സാകെ തകർന്നു.. ദേഹം തളരുന്നപോലെ ഇടിവെട്ടേറ്റപോലെ എന്റെ ഹൃദയം നിന്ന് കത്തുകയായിരുന്നു.. ഞാൻ റൂമിൽ വന്ന് കിടന്നു.. കുറെ നേരം ..

ചില കാര്യങ്ങൾ ഞാനോർത്തു..

സാജിത എനിക്ക് തന്ന കത്തിലെ കവിത,
സാജിതാടെ കൂട്ടുകാരിയുടെ അർഥം വെച്ചുള്ള സംസാരം.. സാജിതാക്ക് എന്നോടുള്ള വികാരം … ഇപ്പൊ സിഐ പറഞ്ഞത്…
പെട്ടന്ന് സാജിത തന്ന ആ പൊതി എന്റെ ഓർമ്മയിൽ വന്നു..

ഞാൻ ദൃതിയിൽ അതെടുത്തു.. വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പെട്ടി ഞാൻ തുറന്നു..അതിനുള്ളിൽ ഉണ്ടായിരുന്ന ആ വസ്ഥു എന്റെ മനസ്സിനെ ഓർമ്മകളുടെ ഇരുണ്ട താഴ് വരയിലേക്ക് തള്ളിയിട്ടു…

ചിന്തിച്ചുകൊണ്ട് കിടക്കവെ കാതടപ്പിക്കുന്ന ഒച്ചയോടെ ജനൽ പാളിയിൽ കല്ലുകൾ പതിക്കുകയും അതോടൊപ്പം വീട്ടിലുള്ളവരുടെ പേടിയോടെയുള്ള നിലവിളികളും എന്റെ കാതിൽ പതിഞ്ഞു..
ഞാൻ എണീറ്റ് റൂമിന്റെ വാതിൽ തുറന്നു.. ഉമ്മയും പെങ്ങന്മാരും നടുഅകത്ത് ചെവിപൊത്തിയിരിക്കുന്നു.. വാപ്പയും മൂത്താപ്പയും അവിടെ പരക്കം പായുന്നു.. അത് കണ്ട് ഞാൻ

“എന്താ എന്തുപറ്റി..”. ചോദിച്ചതും തൊട്ടടുത്ത ജനലിൽ കരിങ്കല്ല് കൊണ്ടുള്ള ഏറു വന്ന് കൊണ്ട് ചില്ല് തകർത്ത് അകത്ത് കയറി..

ഞാനതിലെ പുറത്തേക്ക് നോക്കി ജീപ്പിൽ വന്ന കുറെ ഗൂണ്ടകൾ …

ഞാൻ മെയ്ൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങികൊണ്ട്..

” നിർത്തടാ നായ്ക്കളെ.. നിനക്കൊക്കെ വേണ്ടത് എന്നെയല്ലെ.. ഞാൻ വരാടാ പുറത്തേക്ക്..”

അത് പറഞ്ഞ് കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.. എന്റെയടുത്തേക്ക് ഓടിവന്ന അവരിൽ ആദ്യത്തവനെ ഞാൻ നെഞ്ചിൽ ചവിട്ടി വീഴ്ത്തി… വടിവാളുകൊണ്ട് വെട്ടാൻ ഓങ്ങിയവന്റെ കയ്യിൽ കടന്ന്പിടിച്ച് അവനെ സൈഡിലേക്ക് വലിച്ചെറിഞ്ഞു.. മുന്നിൽ വലത് ഭാഗത്ത് നിൽക്കുന്നവനെ ഇടത് കയ്യ് കൊണ്ടും ഇടത് നിക്കുന്നവനെ വലത് കൈകൊണ്ടും മുഖത്ത് വീശിയടിച്ചു വീഴ്ത്തി.. മുന്നിൽ നിന്നുള്ള വടിവാളുകൊണ്ടുള്ള വെട്ട് ഞാനൊന്ന് കുനിഞ്ഞ് ഒഴിഞ്ഞ് മാറി.. അപ്പോഴെക്കും പിന്നിൽ നിന്ന് ശക്തമായ ചവിട്ട് എന്റെ പുറത്തേറ്റു… ഞാൻ മുന്നിലേക്ക് ഒന്ന് ആയി.. തിരിഞ്ഞ് നോക്കി.. ആറു പേർ കമ്പി വടിയും വാളുമൊക്കെയായി മുമ്പിൽ നിൽക്കുന്നു..

ആദ്യം നിൽക്കുന്നവൻ ഓടിവന്ന് വാളുകൊണ്ട് വീശി.. ഞാനത് കൈകൊണ്ട് പിടിച്ചു കൈപിടിച്ച് തിരിച്ചു വാൾ നിലത്ത് വീണു തൊട്ട് നിൽക്കുന്ന മരത്തിൽ കൊണ്ട് ഇടിപ്പിച്ചു.. അടുത്ത നിമിഷം കമ്പി വടികൊണ്ടുള്ള അടി ഞാൻ പിടിച്ചു.. അപ്പോഴെക്കും സൈഡിൽ നിന്നൊരുത്തൻ ചവിട്ടി.. ഞാൻ കുറച്ച് മാറി എന്റെ ബുള്ളെറ്റിനടുത്ത് വീണു.. വണ്ടിയുടെ ഫൂട്ട് റെസ്റ്റ് ബാർ ഞാൻ ഊരിയെടുത്തു..

മെല്ലെ നടന്നടുത്തു.. വാളുകൊണ്ടുള്ള വീശലിൽ ഒന്ന് കുനിഞ്ഞ്
മാറുന്നതിടയിൽ വയറ്റിലും പിന്നെ നിവർന്ന് അവന്റെ പുറത്തും അടി വീണു.. അവൻ നിലത്ത് വീണു.. പിന്നിൽ നിന്ന് ഓടി വന്നവനെ മുഖത്ത് വീശിയടിച്ചു ഞാൻ.. ഒരുത്തന്റെ നേരെ ഒങ്ങിയടിച്ചത് അവൻ കൈകൊണ്ട് തടഞ്ഞു..പിടിച്ചു. ഞാനൊന്ന് വലിച്ചപ്പൊൽ അവൻ മുന്നോട്ടാഞ്ഞു.. അവന്റെ ഷർട്ടിൽ പിടിച്ച് ചുമരിൽ തലകൊണ്ടിടിപ്പിച്ചു.. പിന്നെയൊരുത്തൻ കമ്പിവടി കൊണ്ട് അടിച്ചു ഞാനത് എന്റെ കയ്യിലിരുന്ന ഫൂട്ട് റെസ്റ്റ് രണ്ട് തലയും പിടിച്ച് തടഞ്ഞ് അതിന്റെ അഗ്രഭാഗം കൊണ്ട് മുഖത്ത് കുത്തി.. എന്നിട്ട് തലയിൽ ഓങ്ങിയടിച്ചു.. പിന്നിൽ നിന്നുള്ള ശക്തമായ ചവിട്ടിൽ ഞാൻ വീണു.. കയ്യിലുണ്ടായ റാഡ് കയ്യിൽ നിന്ന് പോയി.. അവനെന്റെ പുറത്തൊരു ചവിട്ട് ചവിട്ടി യെഴുന്നേൽപ്പിച്ചു.. വലത് കയ്യ് കൊണ്ട് എന്റെ മുഖത്തിനു നേരെ ഓങ്ങിയടിച്ചു.. ഇടം കയ്യ് കൊണ്ട് തടഞ്ഞ് ഞാനവന്റെ മുഖത്ത് വലത് കൈയ് കൊണ്ടിടിച്ചു.. പിന്നെ ഇടത് കയ്യ് കൊണ്ടും മാറി മാറി ഇടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *