സാമിന്റെ വാക്കുകൾ കേട്ട റിയ കരഞ്ഞുകൊണ്ട് സാമിനെ കെട്ടിപിടിച്ചു
“സാം…”
റിയക്ക് അവളുടെ വാക്കുകൾ മുഴുപ്പിക്കാൻ കഴിഞ്ഞില്ല അവൾ പൊട്ടികരയാൻ തുടങ്ങി സാം അവളെ കൂടുതൽ മുറുക്കി തന്നോട് ചേർത്തു നിർത്തി
“ടാ ദുഷ്‌ടാ “..
പെട്ടെന്നുള്ള ആ വിളികേട്ട റിയ സാമിൽ നിന്ന് അകന്നുമാറി ശേഷം ഇരുവരും മുന്നിലേക്കു നോക്കി അവിടെ അവർ കണ്ടത് ഒരു അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് നിൽക്കുന്ന ജൂണോയെയാണ്
“ടാ ജൂണോ നിന്റെ പാന്റ് എവിടെ ”
സാം ജൂണോയോടായി ചോദിച്ചു
“പാന്റും പോയി മാനവും പോയി എല്ലാം അവമ്മാര് ഊരിയെടുത്തു ”
“ആര് ഊരിയെടുത്തു ”
“വേറേ ആര് ആ രാഹുലും അവന്റെ കൂട്ടുകാരും നിന്നെ പറ്റിചോദിച്ചാ അവമ്മാർ എന്നെ എടുത്തിട്ടു പൂശിയത് നിനക്കിതൊന്നും അറിയണ്ടല്ലോ നീ ഇവിടെ പ്രേമസല്ലാപത്തിലല്ലേ എനിക്ക് ഇനി ജീവിക്കണ്ട എന്റെ മാനം പോയി ഞാൻ ചാകാൻ പോകുവാ നിങ്ങൾ കെട്ടിപിടിക്കേ മുത്തം വെക്കേ എന്ത് വേണമെങ്കിലും ചെയ്തോ ഇനി ഈ ജൂണോയെ ആരും നോക്കണ്ട ”
ഇത്രയും പറഞ്ഞു ജൂണോ പതിയെ മുന്നോട്ടേക്കു നടന്നു ശേഷം പതിയെ നിന്ന ശേഷം സാമിനോട് വീണ്ടും സംസാരിക്കാൻ തുടങ്ങി
“നീ എന്താടാ എന്നെ തടയാത്തത് ”
ജൂണോ പരിഭവത്തിൽ സാമിനോട് ചോദിച്ചു
“നിനക്ക് മരിക്കാനുള്ള ധൈര്യമൊന്നുമില്ലെന്ന് എനിക്ക് പിന്നെ അറിയില്ലേ നീ ഇങ്ങു വന്നേ ”
സാം ചിരിച്ചുക്കൊണ്ട് ജൂണോയെ വിളിച്ചു
“പോടാ പട്ടി ഞാൻ ചാവും ”
“ജൂണോ നീ വാ നമ്മുക്ക് പ്രതികാരം ചെയ്യാം ”
സാം ജൂണോയോടായി പറഞ്ഞു
“പ്രതികാരമോ ”
“അതെ എന്റെ ഒരേ ഒരളിയനെ തൊട്ടാവമ്മാരെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതുന്നുണ്ടോ അവമ്മാർ എവിടെയുണ്ടെടാ”
“അളിയാ നീ സീരിയസാണോ ”
“അതെ നീ അവമ്മാർ എവിടെയെന്ന് പറ ”
“അവമ്മാർ ആ ഗ്രൗണ്ടിൽ കാണും ”
“ഉം ശെരി നീ വാ റിയേ നീയും ”
“ഞാനോ ഞാൻ എന്തിനാ ”
“നീയും വേണം ”
ഇത്രയും പറഞ്ഞു റിയയുടെ കയ്യിൽ പിടിച്ചുകൊണ്ട് സാം മുന്നോട്ടേക്കു നടന്നു
അല്പസമയത്തിനു ശേഷം അവർ മൂന്നുപേരും ഗ്രൗണ്ടിനുമുൻപിൽ
“ടാ ദോ നിക്കുന്നു ആ നായിന്റെ മക്കള് ”
ജൂണോ സാമിനോടായി പറഞ്ഞു
“ശെരി നിങ്ങളിവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം ”
സാം റിയയോടും ജൂണോയോടും പറഞ്ഞു
“വേണ്ട ഞങ്ങളും കൂടി വരാം ”
റിയ വേഗം തന്നെ സാമിനോടൊപ്പം പോകാനായി ഒരുങ്ങി
“ഞങ്ങളോ എനിക്കിനി ഇടികൊള്ളാൻ വയ്യ വേണമെങ്കിൽ നീ പൊക്കോ ”
ജൂണോ റിയയോടായി പറഞ്ഞു
“ആരും വരണ്ടാ എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം ”
“നീ എന്താ ചെയ്യാൻ പോകുന്നത് ”
വെയിറ്റ് ആൻഡ് സീ ”
ഇത്രയും പറഞ്ഞു സാം രാഹുലിനെ ലക്ഷ്യമാക്കി നടന്നു
ഇതേ സമയം രാഹുൽ കൂട്ടുകാർക്കൊപ്പം
“ടാ ആ സാം വരുന്നുണ്ട് ജൂണോയെ തല്ലിയത് ചോദിക്കാനാണെന്നാ തോന്നുന്നത് ”
രാഹുലിനോടായി ഒരു കൂട്ടുകാരൻ പറഞ്ഞു
“വരട്ടെ ഇന്ന് അവന് എല്ലാത്തിനും ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട് ”
ഇത്രയും പറഞ്ഞു രാഹുൽ അവിടെ തന്നെ നിന്നു അല്പസമയത്തിനുള്ളിൽ തന്നെ സാം അവിടേക്ക് എത്തി
“എന്തടാ സോഡാകുപ്പി ഒരു ഗൗരവം ”
രാഹുൽ സാമിനോടായി ചോദിച്ചു ”
“അത് പിന്നെ നിങ്ങൾ ജൂണോയെ എന്തിനാ തല്ലിയത് ”
“ഓഹ് അത് ചോദിക്കാനാണോ നീവന്നത് ”
“അല്ല.. മാപ്പ് പറയാനാ ”
“മാപ്പൊ ”
“അതെ ഞാൻ നിന്റെ ശക്തി മനസ്സിലാക്കാതെ നിന്നോട് മോശമായി പെരുമാറി എന്നോട് ക്ഷമിക്കണം ജൂണോയോടും ക്ഷമിക്കണം ”
“ഹ ഹ ഹ കിട്ടേണ്ടത് കിട്ടിയപ്പോൾ നിനക്ക് വെളിവ് വന്നല്ലേ പറ്റില്ല നിനക്ക് ഒരു മാപ്പുമില്ല ”
“അങ്ങനെ പറയരുത് ഞാൻ വേണമെങ്കിൽ കാലുപിടിക്കാം ”
“ഹോ കാല് പിടിക്കുമോ എങ്കിൽ കാണട്ടെ വേഗം കാലു പിടിക്ക് ”
രാഹുൽ സാമിനോടായി പറഞ്ഞു ഇതുകേട്ടസാം പതിയെ കുനിഞ്ഞു രാഹുലിന്റെ കാലിൽ തൊട്ടു
“എനിക്കപ്പഴേ തോന്നി എന്തൊക്കെ ആയിരുന്നു ”
ഇതൊക്കെ കണ്ടുനിന്ന ജൂണോ റിയയോടായി പറഞ്ഞു
എന്നാൽ അടുത്ത നിമിഷം രാഹുലിന്റെ പാന്റ് താഴേക്കു വലിചൂരിയ ശേഷം സാം മുന്നോട്ടേക്കോടി
അവിടെ കൂടി നിന്ന കുട്ടികൾ എല്ലാം തന്നെ ഈ കാഴ്ച്ചകണ്ട് ചിരിക്കാൻ തുടങ്ങി സാം വേഗം തന്നെ ഓടി റിയയുടേയും ജൂണോയുടേയും അടുത്തേക്കെത്തി
