☁️☁️മേഘം പോലെ☁️☁️ – 2 3

അമ്മെ എട്ടൻ എന്നെ……”” അമ്മയുടെ നെഞ്ചില് മുഖം പൂത്തികൊണ്ടവൾ കരഞ്ഞു…..

എവിടെ….. അവൻ എവിടെ…. ടാ സൂരജെ ഇറങ്ങി വാടാ…”” റൂമിൽ കയറി അമ്മ ഭദ്രകാളിയായിമാറിയിരുന്നു…

വയറും തടവി ഞാൻ നേരെ നിൽക്കാൻ തന്നെ ഒരുപാട് ബുദ്ധിമുട്ടി….”” അമ്മ അവളുടെ മുഖമാക്കെ നോക്കുന്നുണ്ടായിരുന്നു

നീ എന്തിനാടാ കട്ടിനടിയിൽ ഒളിച്ചിരിക്കുന്നത്… ഇങ്ങ് ഇറങ്ങി വാടാ അസത്തെ… നീ എന്തിനാടാ കൊച്ചിനെ ഉപദ്രവിച്ചത്….””

ഞാനോ…. ഞാനൊന്നും ചെയ്തില്ല… അവള് ചുമ്മാ പറഞ്ഞതാവും….”” എന്റെ അയ്യോ പാവം രൂപത്തിൽ ഞാൻ അമ്മയെ നോക്കി

ചുമ്മാതയോ ഇത് കണ്ടോ…”” അവളുടെ കഴുത്തിന് ചുറ്റും മാല മുറുകിയ അടയാളമുണ്ട്.. അവിടെ മൊത്തം ചുവന്നിരുന്നു…

ഇതാണോ നീ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞത്…. നിനക്ക് ഈ കല്യാണത്തിന് ഇഷ്ടമല്ലന്ന് എനിക്കറിയാം എന്ന് കരുതി വീട് വിട്ട് നിന്നെ വിശ്വസിച്ചു വന്ന പെണ്ണിനെ ഉപദ്രവിക്കുകയാണോ ചെയ്യേണ്ടത്.. ഇങ്ങനെയാണോ നിന്നെ ഞാന്‍ വളര്‍ത്തിയത്…”” ഈ തള്ള കാര്യമറിയാതെ ഇങ്ങനെ ഇമോഷണലായാ ഇപ്പെന്താ ചെയ്യാ…

അമ്മേ ഞാൻ…”” എന്നെ മുഴുവിപ്പിക്കാൻ അമ്മ സമ്മദിച്ചില്ല..

നീ ഇനി ഒന്നും പറയണ്ട…. മോളെ നീ ഇന്ന് എൻ്റെ കൂടെ കിടന്നാ മതി… ഇനിയും ഇവൻ്റെ കൂടെ നിന്നേ ഈ റൂമിൽ തനിച്ച് വിടാൻ എനിക് പേടിയാണ്…”” ചവിട്ട് കൊണ്ടത് കൊണ്ട് കള്ളിൻ്റെ കെട്ടിറങ്ങിയിരുന്നു… ചുറ്റും കൂടിയവരുടെ മുന്നിലപ്പോൾ തല കുനിച്ച് നിൽക്കാനേ എനിക്കപ്പോൾ പറ്റിയുള്ളൂ… എല്ലാവരും എന്നെ തുറിച്ചു നോക്കി മുറിവിട്ടു പോയി……

ഏത് നശിച്ച നേരതാണോ കള്ള് കുടിക്കാൻ തോന്നിയതെന്ന് ഒന്നും വേണ്ടായിരുന്നു……. ഉദ്ദേശിച്ച കാര്യവും നടന്നില്ല… ഉത്തരത്തിലുള്ളത് കിട്ടിയുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു. എല്ലാവരുടെ മുന്നിലും നാണം കേടേണ്ടി വന്നു. പലതും ചിന്തിച്ച് ഞാൻ എപ്പോഴോ മയങ്ങിപ്പോയി…

രാവിലെ ആയപ്പോൾ ചവിട്ടിയ സ്ഥലത്ത് കല്ലിപ്പുണ്ടായിരുന്നു… ചെറിഞ്ഞു കിടക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു.. കലാ പരിപാടികൾ കഴിഞ്ഞ് പൂമുഖത്ത് പോയി ഇരുന്നു… മണി 10 കഴിഞ്ഞിരുന്നു…

ഇതാ ചായ…”” ചായ കപ്പും നീട്ടി എന്നെ നോക്കി നിൽക്കുകയാണ് അഞ്ജലി… അല്പം മടിച്ചിട്ടാണ് ഞാൻ വാങ്ങിയത്… മുഖത്ത് വല്യ തെളിച്ചം ഒന്നുമില്ല… എന്നോട് ദേഷ്യമാവും. കപ്പും തന്നു മുഖം കോച്ചികൊണ്ട് അവളങ്ങടുക്കളയിൽ നടന്നു….

ചായ കുടിച്ച കപ്പും കൊണ്ട് അടുക്കളയിൽ അറിയാതെ കയറി പോയി… എല്ലാവരും പിടിപ്പത് പണിയിലായിരുന്നു.. ഇന്നലത്തെ ചളിപ്പ് ഉള്ളതുകൊണ്ട് ഞാൻ കപ്പും വച്ച് മെല്ലെ വലിയാൻ നോക്കി….. പരട്ട തള്ള എന്നെ കയ്യോടെ പൊക്കി…

അല്ല ഇതാര്…. എൻ്റെ മോനോ!!. എന്താ വഴി തെറ്റി വന്നതാണേ..!! അത് കെട്ട് ചിരിക്കാൻ മറ്റു ചിലരും.. അവരുടെ കൂട്ടത്തിൽ അവൾളുമുണ്ടായിരുന്ന.

ചായ കപ്പ്…”” കയ്യിലുള്ള കപ്പ് ഞാൻ കാണിച്ചു…

അതെങ്കിലും ഇവിടെ കൊണ്ടുവരാണെങ്കിലും നിനക്കു തോന്നിയല്ലോ എല്ലാം വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യമാണ്. എന്നാ കപ്പവിടെ വെച്ചിട്ട് നീ പൊക്കോ… “” രാവിലെത്തന്നെ കുറച് പുച്ഛം കെട്ടപ്പോൾ ശരീരത്തിനും മനസ്സിനും ഒരാശ്വാസം കിട്ടിയത് പോലെ… തിരിച് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു ഇപ്പോഴുള്ള സാഹചര്യത്തിൽ അതിന് മുതിരുന്നത് നല്ലതല്ലെന്ന് എനിക്ക് തോന്നി.

അഞ്ജലിയെ രാഹുൽ പറഞ്ഞത് പോലെ പിച് ചീന്താന്നെന്നും ഉദേശിച്ചില്ലെങ്കിലും കാര്യങ്ങൾ പറഞത് നല്ല രീതിയിൽ ബന്ധം പിരിയാനായിരുന്നു എൻ്റെ ഉദമനം… അത് പരാജയപ്പെട്ടാൽ മാത്രം അവളെ വെറുപ്പിച്ചെങ്കിലും കാര്യം സാധികാനാണ് ഞാൻ തീരുമാനിച്ചത്….

അന്ന് അവളെ ഒറ്റയ്ക്ക് കിട്ടാനായി ഞാനെരുപ്പാട് നോക്കി ബട്ട് നോ രക്ഷ… എൻ്റെ ഇന്നലത്തെ പെർഫോമൻസ് കാരണം അവളും അധികം എന്നെ മൈൻഡ് ചെയ്തില്ല.. അങ്ങനെ ആ ദിവസം മൂഞ്ചി കിട്ടി…. കള്ള് കുടിച്ചിട്ടാണ് അഞ്ജലിയെ ഉപദ്രവിച്ചതെന്ന് അവൾ അമ്മയോട് ഒറ്റികൊടുക്കുകയും ചെയ്തതോടെ രണ്ടു ദിവസത്തേക്ക് വീട്ടിൽ റിമാൻഡിൽ കഴിയാനാണ് അമ്മയുടെ വിധി വന്നത്… ജാമ്യത്തിനായി എൻ്റെ ഫോണും വണ്ടിയുടെ താക്കോലും അമ്മ നേരത്തേ ഒളിപ്പിച്ച് വച്ചു.

Leave a Reply

Your email address will not be published. Required fields are marked *