☁️☁️മേഘം പോലെ☁️☁️ – 2 3

എന്താ ആലോചിക്കുന്നത്.. ഞാൻ എന്തെ മറ്റേടത്ത് ചവിട്ടാത്തതെന്നാണോ… ഇന്നലെങ്കി നാളെ അത് കൊണ്ട് എനിക്കാണ് ഉപയോഗം… ഞാനായിട്ട് അത് നശിപ്പിക്കാൻ പാടില്ലലോ…”” ഞാൻ ചിന്തിച്ചതെല്ലാം പാച്ചക്ക് പറഞ്ഞപ്പോ … എനിക്കെന്തോ പോലെയായി.

ഇറങ്ങി പോടീ നാണോമാനവും ഇല്ലത്തേളെ…””..

എൻ്റെ ഭർത്താവിനോട് പറയാൻ ഞാൻ എന്തിന് നാണിക്കണo.. നിന്ന് വാചകമടിക്കാതെ വന്നു കിടക്കടാ ചെക്കാ”” ഇതെന്ത് ജന്തുവാ പടച്ചോനേ ഒരു ബഹുമാനം പോലുമില്ലാതെ എന്തൊക്കെയാ എന്നെ വിളിക്കുന്നത്…

അവസാനം രക്ഷയില്ലെന്നു മനസ്സിലായപ്പോൾ.. ഞാനും അവളുടെ കൂടെ കിടന്നു…. അവളുമായി ഒരു നിശ്ചിത അകലത്തിൽ തലയണ കൊണ്ട് ഒരു മതിൽ തന്നെ കെട്ടി പണിതു.

ദേ.. അടുത്ത് കിടക്കുന്നതിക്കെ കൊള്ളാം… ഈ അതിർത്തിക്കപ്പുറം കയ്യോ കാലോ വന്നാ എൻ്റെ വിധം മാറും. പറഞ്ഞില്ലെന്നു വേണ്ട.”” കക്ഷിക്ക് അതത്ര പിടിച്ചില്ലെന്ന് മുഖഭാവം കണ്ടിട്ടെനിക് മനസ്സിലായി…

വന്നാ എന്തേ എന്നെ ഉമ്മ വെക്കുമോ…””

എടി പോത്തെ നിനക്ക് വേറെരു ചിന്തയുമില്ലേ എപ്പോനോക്കിയാലും ഉമ്മ വേണമെന്നും പറഞ്ഞു നടക്കാൻ…”” എന്നെ കളിയാക്കികൊണ്ട് അവള് നന്നായി ചിരിച്ചക്കുന്നുണ്ടായിരുന്നു… ഈ വട്ട് കേസിനെക്കൊ എത്രക്കാലം സഹിക്കണമെൻ്റ ദൈവമേ….

ഏട്ടാ……ഏട്ടോയ്….”” ഒന്ന് കണ്ണടച്ചതും അവള് വീണ്ടും കൂവി.

എന്തിനാഡീ കുരിപ്പെ ഒച്ചവെക്കുന്നത് നിനക്ക് മെല്ലേ വിളിച്ചൂടെ എൻ്റെ ചെവിയൊന്നും അടിച്ച് പോയിട്ടില്ല..”” ഉറക്കം പകുതിക്ക് വച്ച് നിർത്തേണ്ടി വന്ന കോപ്പം എനിക്കുണ്ടായിരുന്നു..

അതേയ്. ഏട്ടന് എന്തുകൊണ്ടാണ് എന്നെ ഭാര്യയായി സ്വീകരിക്കാൻ കഴിയാത്തതിനുള്ള റീസൺ പറയാമോ..””

അത് ഞാൻ അന്നെ നിന്നോട് പറഞ്ഞില്ലേ അതൊക്കെ തന്നെ….”” അവള് വീണ്ടും ഈ ചോദ്യം ആവർത്തിച്ചത് എന്തിനാണെന്ന് എനിക് മനസ്സിലായില്ല.

ഇല്ലാ അതൊന്നുമല്ല വേറെന്തോയുണ്ട് ഏട്ടൻ അതെന്നോട് മറച്ച് വെക്കുകയാ…”” അവള് വീണ്ടും ഞാൻ മറക്കാൻ ശ്രമിക്കുന്നത് ഓർമിപ്പിച്ചു…

ആഡീ.. ഞാൻ മനപ്പൂർവം പറയാത്താണെങ്കില് നീ എന്തോ ചെയ്യും എന്നെ മുക്കില് വലിച്ച് കേറ്റുമോ… അവൾടൊരു സിബിഐ അന്വേഷണത്തിന് വിന്നിരിക്കുന്നു…”” പോട്ടെ പുല്ലെന്ന രീതിയിൽ അഞ്ജലിയെ അടിച്ചമർത്തി.

ആഹാ എന്നാ ഏട്ടൻ പറയണ്ട.. അത് ഞാൻ തന്നെ കണ്ടുപിടിച്ചോളാം… എന്ന് കരുതി ഞാൻ ഏട്ടനെ വിട്ടിട്ട് പോവുകയില്ല കേട്ടോ. സൂരജേട്ടൻ എന്നെ ഭാര്യയായി അംഗീകരിക്കുന്ന കാലം വരെ ഞാൻ ഏട്ടനെ എവിടെയും വിടില്ല കൂടെ തന്നെ കാണും…”” അഞ്ജലി പലതും ഉറപ്പിച്ചിരുന്നു അവളൂടെ ആ വാകുകളിൽ.

അങ്ങനെയെന്തകിലും പൂതിയുണ്ടെ മനസിൽ വെക്കത്തെയുള്ളൂ നടക്കില്ല രാമാ നടക്കില്ല..”” ഞാനും വിട്ട് കൊടുത്തില്ല.

കാണാം….”” ഒരങ്കത്തിന് ഞാനും അവളും തുടക്കം കുറിച്ചു.

നിയെന്നെ ഒലത്തും….”” എനിക് വെറും പുച്ഛം മാത്രം.

പടച്ചോനേ ഇവള് രണ്ടും കൽപിച്ചാണോ ഇതൊക്കെ കാട്ടികൂട്ടുന്നത്… അകറ്റാൻ ശ്രമിക്കുമ്പോഴും ഇവള് ഉടുമ്പിനെ പോലെ അടുത്ത് വരാനുള്ള തന്ത്രപാടിലാണല്ലോ…

എന്തെങ്കിലും പറഞ്ഞോ…”” എൻ്റെ മൈൻഡ് വോയ്സ് കുറച്ച് ഒച്ച കൂടിയോ എന്നൊരു സംശയം.

ഒന്നുമില്ലേ….”” കുറച് നേരത്തേക്ക് ഞങ്ങളുടെ ഇടയിൽ മൗനം മാത്രം..

അഞ്ജലി താൻ നേരത്തേ പറഞ്ഞത് കാര്യമായിട്ടാണോ.””

എന്ത്…”” അവള് വീണ്ടൂം ചിരിച്ചു

അഞ്ജലി തമാശ വിട്. ഞാൻ ചോദിച്ചതിന് ഉത്തരം താ.””

ഈ അഞ്ജലിക്ക് ഒരൊറ്റ വാക്കെയുള്ളൂ അത് ഞാൻ പാലിക്കും.””

എടോ താൻ എക്സ്‌പെക്ട് ചെയ്യുന്ന രീതിയിൽ തന്നെ സ്നേഹിക്കണോ കൊഞ്ചിക്കാനോ.. അല്ലെങ്കിൽ ഒരു ഭാര്യയായി എല്ലാരീതിയിലും തന്നോട്ട് പെരുമാറാനോ എനിക്കാവില്ല.. എനിക്കൻ്റേതായ കുറച്ച് പേഴ്സണൽ പ്രോബ്ലമുണ്ട്. അത് നിന്നോട് പറയാൻ എനിക്കാവില്ല. അത് എൻ്റെ വീട്ടുകാർക്ക് പോലുമ്മറിയില്ല.””

എങ്കിൽ അതെന്നോടു മാത്രം പറ. ഒരുപ്പെണ് തേച്ചെന്നും പറഞ്ഞ് വിവാഹമേ വേണ്ടെന്ന് വെക്കാൻ മാത്രം പൊട്ടനല്ല എട്ടണെന്ന് എനിക്കറിയാം. സത്യമറിയാതെ ഞാൻ പിന്മാറില്ല.””

Leave a Reply

Your email address will not be published. Required fields are marked *