☁️☁️മേഘം പോലെ☁️☁️ – 2 3

ഫോൺ ഇല്ലാത്തത് കൊണ്ട് രാത്രി നേരത്തെ തന്നെ സ്വസ്ഥമായി ഉറങ്ങാൻ പറ്റി… ഉറങ്ങുമ്പോൾ ആരോ അടുത്ത് കിടക്കുന്നത് തോന്നിയിട്ടാണ് ഞാൻ ഞെട്ടിയത്…. പെട്ടെന്ന് തന്നെ ലൈറ്റ് ഇട്ടു… പുതപ്പും മൂടി അലവലാതി അഞ്ജലി ചുരുണ്ട് കൂടി കിടക്കുകയാണ്…

ഡീ….. അഞ്ജലി….. എണീക്കടി അസത്തെ… .”” ലൈറ്റ് ഇട്ടതിഷ്ടപ്പെടാതെ കണ്ണും തിരുമ്മി ആശാത്തി എന്നെ നോക്കി ഇളിച്ചു….

പോയെ….. വേഗം പോയെ….. അവൾക് കിടക്കാൻ കണ്ടൊരു സ്ഥലം…””

ഞാന്‍ പോവില്ല.…”” ചുണുങ്ങി കൊണ്ട്‌ വീണ്ടും കിടന്നു

അല്ല ഇവൾ അമ്മയുടെ കൂടെയല്ലായിരുന്നോ പിന്നെ എങ്ങനയാ ഇവിടെ വന്നത്. ഇവളെ എൻ്റെ കൂടെ ഒറ്റയ്ക്ക് വിടില്ലെന്നാണെല്ലോ പറഞ്ഞത്, അമ്മ ഇത്ര പെട്ടെന്ന് തീരുമാനം മാറ്റിയോ.. എന്നൊരു സംശയം എൻ്റെയുള്ളിൽ നിറഞ്ഞു നിന്നു..

നിന്നോടു മര്യാദയ്ക്ക് പോകാനാ പറഞ്ഞത്… ഹും വേഗം സ്ഥലം കാലിയാക്ക്..””

ഞാൻ പോവൂല്ല പോവൂല്ല പോവൂല്ല… ഞാൻ എൻ്റെ മുറിയിൽ എൻ്റെ ഭർത്താവിൻ്റെ കൂടെയാണ് കിടകേണ്ടത് അല്ലാതെ ഭർത്താവിൻ്റെ അമ്മയുടെകൂടെയല്ല …”” പുതപ്പ് മാറ്റി വാശിയോടെയാണ് അവൾ പറഞ്ഞത്..

ഒരു പർത്താവും പാര്യയും വന്നിരിക്കുന്നു.. അത് നീ മാത്രം തീരുമാനിച്ചാല്‍ മതിയോ. നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയെന്നെയുളളൂ മനസുകൊണ്ട് ഞാൻ നിന്നെ ഭാര്യയായി ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നെ ശല്യം ചെയ്യാതെ ഈ മുറിവിട്ടിറങ്ങണം… “” ഞാൻ കാടുപ്പിടുത്തം പറഞ്ഞതും അവളെന്ന് മിണ്ടാതെയായി

ഓഹോ…എന്നെ ഇറക്കി വിടാനാണ് ഉദ്ദേശമെങ്കില്‍ ഞാനിപ്പോ ഒച്ച വെച്ച് ആളെക്കെട്ടും… അവര് വന്നാ ഏട്ടനെന്നെ വീണ്ടും തല്ലിയെന്ന് പറയും…”” ഇവള് ഞാൻ വിചാരിച്ചതിനോക്കാൾ തറയാണല്ലോ ഭഗവതീ.. ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യായെന്നവസ്ഥയായല്ലോ.

അഞ്ജലി പ്ലീസ്.. താൻ ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ പെരുമാറല്ലേ പ്ലീസ് എന്നെ ദേഷ്യം പിടിപ്പികതെ ഒന്ന് പോയ്ത്താ…”” ഞാൻ ദയനീയമായി അപേക്ഷിച്ചു..

ഹൊ എന്തൊരു വിനയം.. ഇന്നലെ എൻ്റെ കഴുത്ത് എത്ര നെന്തൂന്നു അറിയുമോ ഏട്ടന്… ഇപ്പൊഴും നീറ്റലുണ്ട്..”” കഴുത്ത് തടവിക്കൊണ്ട് എനിക്ക് കാട്ടിതന്നു..

അഞ്ജലി ഇന്നലെ ഞാൻ അല്പം റൂടായിരുന്നു.. സോറി… താനൊന്നും മനസ്സിൽ വെകണ്ട.. എം എക്‌ട്രീമിലി സോറി.””

സോറി കൊണ്ടൊന്നും കാര്യമില്ല മോനെ.””.. ഒരു കള്ള ചിരിയോടെ അവളിരുന്നു..

അഞ്ജലി നീ ചുമ്മാ കളിക്കല്ലേ… ഞാൻ സോറി പറഞ്ഞില്ലേ ഇനിയെങ്കിലും എന്നെ വെറുതെ വിട്ടൂടെ, എനിക് വല്ലാതെ ദേഷ്യം വരുന്നുണ്ട്ട്ടോ.””

ഓക്കേ. എന്നാ ഞാൻ പോകാം ബട്ട് ഒരു കണ്ടീഷൻ..”” ഹാവൂ സമാധാനം… എനിക്കെരാശ്വാസമായി.

എന്താണാവോ കണ്ടീഷൻ…”” ഇല്ലാത്ത ഫേസ് എക്സ്പ്രഷൻ ഉണ്ടാക്കി അവളോട് സ്നേഹത്തോടെ പെരുമാറി.

ഏട്ടൻ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരണം….”” മുഖത്ത് നാണം വാരി വിതറി… ഒരു അവിഞ്ഞ ചിരിയും തന്ന് എന്നെത്തന്നെ നോക്കി നിന്നു.

ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും… അവള് പറയുന്നിടത്ത് തുള്ളാനെന്നും എന്നെക്കിട്ടിലായിരുന്നു. പുല്ലിൻ്റെ പൂതി… ഇപ്പൊ കിട്ടും നോക്കിയിരികത്തെയുള്ളൂ.

പറ്റില്ല. അഞ്ജലി പറ്റില്ല…”” ഞാൻ ഒട്ടും ആലോചിക്കാതെ പറഞു.

എങ്കി ഞാൻ പോവില്ല… ഇന്നവിടെ തന്നെ കിടക്കും നോക്കിക്കോ..””

ആഹാ എത്രയ്ക്കായോ.. നിനക്ക് ഇന്നലെ കിട്ടിയതോന്നും പോരല്ലേ… കാണിച്ചു തരാടീ എരണംകെട്ടവളെ..””

മോനെ ഇന്നലത്തെ പോലെ എന്നെ ഉപദ്രവിക്കാനാണെങ്കിൽ ആ.. നാഭിയെ കുറിച്ച് ഓർക്കുന്നത് നല്ലതായിരിക്കും… “” ഈശ്വരാ അപ്പോ ഇവള് മനപൂർവ്വ തന്നെയാണെല്ലെ ചവിട്ടിയത്… ഇപ്പോഴും വേദന പോയിട്ടില്ല, ഇനിയും വെറുതേ വീണ്ടൂം പോയി പണി മേടികണ്ടല്ലോയെന്നോർത്ത് ഞാൻ ആ വാൾ മടക്കി പെട്ടിയിൽ വച്ചു.

എടീ ദുഷ്ടെ അപ്പൊ നീ…എന്നെ..””

ആ.. ഞാൻ മനപൂർവം തന്നെയാണ് ചവിട്ടിയത്… അതിന് എനിക്കൊരു സങ്കടവുമില്ല…”” ഒരു കൂസലുമില്ലാതെ അവളത് ഈസിയായി പറഞ്ഞു.. ആ ചവിട്ടാറ്റം ഒന്ന് മാറിയിരുന്നേൽ എൻ്റെ അണ്ടി അപ്പൂപ്പാ നിങ്ങളെ അവസ്ഥ….

Leave a Reply

Your email address will not be published. Required fields are marked *