❤❤ Tomboy love ❤❤ – 1 12

 

ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ

 

അമൽ : അർജുൻ വിവാഹത്തിന് സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല ശ്രുതി

 

ശ്രുതി : ഞാനും അവൻ സമ്മതിക്കില്ല എന്ന് തന്നെയാ കരുതിയത് എന്ത് പെണ്ണാ ചേട്ടാ അത് വന്ന് നിന്ന കോലം കണ്ടില്ലേ സത്യം പറഞ്ഞാൽ എനിക്ക് തീരെ ഇഷ്ടമായില്ല പിന്നെ ഈ കല്യാണം ഒന്ന് നടക്കാൻ വേണ്ടി ഒന്നഭിനയിച്ചു എന്നേ ഉള്ളു ചേട്ടന്റെ പൈസ തിരിച്ചു കൊടുക്കാനുള്ളതല്ലേ

 

അമൽ : നിനക്ക് മാത്രമല്ല ഇവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല എന്തിന് അർജുന് പോലും ഇഷ്ടപ്പെട്ടുകാണില്ല പിന്നെ ഞങ്ങളുടെ ഗതികേട് അത്ര തന്നെ

 

ശ്രുതി : എന്തായാലും കല്യാണം കഴിയുന്നത് വരെ ആരും അവനോട് ഒന്നും പറയാൻ പോകണ്ട എങ്ങനെയും ഇത് നടക്കട്ടെ

 

അമൽ : ശെരി

 

പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു വിവാഹം എത്രയും വേഗം നടത്തണം എന്ന തീരുമാനത്താൽ വളരെ പെട്ടെന്ന് തന്നെ വിവാഹ തീയതിയും നിശ്ചയിച്ചു

 

വിവാഹദിവസം

 

“ഇവളെ ഇതുവരെ ഒരുക്കി കഴിഞ്ഞില്ലേ മുഹൂർത്തസമയമായി വേഗം വരാൻ നോക്ക് ”

 

“ദാ എത്തി ഈ കണ്ണ് കൂടി ഒന്ന് എഴുതിക്കോട്ടെ ”

 

അമ്മു : മതി അമ്മേ ഇപ്പോൾ തന്നെ ഒരുക്കി ഒരുക്കി എന്നെ പരുവമാക്കി… എന്തിനാ ഇത്രയും സ്വർണ്ണമൊക്കെ പിന്നെ ഈ സാരിയും മനുഷ്യന് ചൂടെടുത്തിട്ട് വയ്യ പിന്നെ എനിക്ക് മുടി ഇല്ലെന്ന് എല്ലാവർക്കും അറിയാല്ലോ പിന്നെന്തിനാ ഈ വിഗ്ഗ് തല ചൊറിഞ്ഞിട്ട് മേല”

 

“മിണ്ടാതെ ഇരിക്കെന്റെ അമ്മു ഞാൻ ഇതൊന്ന് ഇട്ടോട്ടെ കല്യാണമായിട്ടും പെണ്ണിന്റെ പിടിവാശിക്ക് ഒരു കുറവുമില്ല ”

 

അല്പനേരത്തിനുള്ളിൽ തന്നെ അമ്മു വിവാഹവേദിയിലേക്ക് എത്തി ഏവരേയും സാക്ഷി നിർത്തി അർജുൻ അമ്മുവിനെ താലി ചാർത്തുകയും ചെയ്തു

 

കല്യാണത്തിന്റെ തിരക്കുകളും മറ്റും ഒഴിഞ്ഞു രാത്രി അർജുന്റെ വീട്

 

അമ്മ : എത്ര നേരമായെടാ ഇത്

 

അർജുൻ : ഞാൻ അവമ്മാരെയൊക്കെ ഒന്ന് യാത്രയാക്കാൻ നിന്നതാ ഇടക്ക് വച്ച് വന്നാൽ അവർ എന്തെങ്കിലും കരുതില്ലേ

 

അമ്മ : ശെരി വേഗം മുകളിലേക്ക് പോകാൻ നോക്ക് അവളിരുന്ന് മുഷിഞ്ഞു കാണും

 

ഇത് കേട്ട അർജുൻ വേഗം സ്റ്റെയറുകൾ കേറി തന്റെ റൂമിന് മുന്നിൽ എത്തി

 

“അർജുൻ നീ ഇപ്പോൾ പുതിയൊരു ജീവിതം തുടങ്ങുവാൻ പോകുകയാണ്‌ നിനക്ക് ചില സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്നത് ശെരിതന്നെയാണ് പക്ഷെ ഇപ്പോൾ സംഭച്ചിരിക്കുന്നതിനെയൊക്കെ നീ അംഗീകരിച്ചേ മതിയാകു ഈ റൂമിനുള്ളിൽ ഇരിക്കുന്നത് നിന്റെ ഭാര്യയാണ്‌ അവളെ ഇനി മുതൽ നന്നായി നോക്കണം സ്നേഹിക്കണം അതായിരിക്കണം ഇനിയുള്ള നിന്റെ ലക്ഷ്യ ”

 

സ്വയം ഇത്തരത്തിൽ പറഞ്ഞശേഷം അർജുൻ പതിയെ വാതിൽ തുറന്നു അപ്പോൾ അവൻ കണ്ടത് സാരിയൊക്കെ മാറ്റി ഒരു ബനിയനും ചെറിയൊരു നിക്കറും ഇട്ടുകൊണ്ട് ബെഡിൽ ഇരിക്കുന്ന അമ്മുവിനെയാണ്‌

 

അർജുൻ : താൻ ഇരുന്ന് മുഷിഞ്ഞോ

 

കതക് കുറ്റിയിട്ടുകൊണ്ട് അർജുൻ അമ്മുവിനോടായി ചോദിച്ചു

 

അമ്മു : പിന്നില്ലാതെ എത്ര നേരമായി ഒരേ ഇരുപ്പ് ഇരിക്കുന്നു

 

അർജുൻ : ഫ്രണ്ട്‌സ് ഒക്കെ ഇപ്പോഴാ പോയത് അതുകൊണ്ടാ സോറി

 

ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ അമ്മുവിനടുത്തായി വന്നിരുന്നു

 

താൻ അതിനിടയിൽ സാരിയൊക്കെ മാറ്റി അല്ലേ ”

 

“പിന്നില്ലാതെ മനുഷ്യൻ ചൂടെടുത്ത് അവിയുകയായിരുന്നു അതിനിടക്ക് ഒരു ലോഡ് അഭരണങ്ങളും ”

 

“അല്ല തന്റെ ആ വിഗ്ഗ് എവിടെ അത് കൊള്ളാമായിരുന്നു കേട്ടോ ”

“വെറുതെ കളിയാക്കണ്ട അത് അപ്പോൾ തന്നെ ഞാൻ എടുത്ത് കളഞ്ഞു വെറുതെ മനുഷ്യനെ കോമാളി വേഷം കെട്ടിക്കാനായിട്ട് ”

ഇത്രയും പറഞ്ഞു അമ്മു മേശപുറത്തിരുന്ന പാല് കയ്യിലെടുത്തു

“ഇതാ കുടിക്ക് ഇപ്പോൾ തന്നെ തണുത്ത്‌ ഐസായി ”

“സാരമില്ല എനിക്ക് തണുത്തതാ ഇഷ്ടം ”

ഇത്രയും പറഞ്ഞു പാൽ വാങ്ങി പകുതി കുടിച്ച ശേഷം അർജുൻ ബാക്കി അമ്മുവിന് കൊടുത്തു അമ്മു പതിയെ അത് കുടിച്ചു

Leave a Reply

Your email address will not be published. Required fields are marked *