ദേവി : നിങ്ങൾക്കൊക്കെ എങ്ങനെയും ഈ വിവാഹം നടന്നാൽ മതിയല്ലോ അവന്റെ കാര്യം എന്താ ആരും ചിന്തിക്കാത്തത്
പെട്ടെന്നാണ് അർജുൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്
ശേഖരൻ : എല്ലാവരും ഒന്ന് മിണ്ടാതിരിക്ക് അവൻ വരുന്നുണ്ട്
“അച്ഛാ അവരെ വിളിച്ചിരുന്നോ ”
അവിടെ എത്തിയ അർജുൻ ശേഖരനോടായി ചോദിച്ചു
“ഇല്ല നിന്നോട് ഒന്ന് കൂടി ചോദിച്ചിട്ട് ”
അർജുൻ : എനിക്ക് സമ്മതമാ അച്ഛാ അവരെ വിളിച്ചു പറഞ്ഞേക്ക് നമുക്ക് ഉടനെ വിവാഹം നടത്താം
ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക് തിരികെ പോയി
സാന്ദ്ര : കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടന് സമ്മതമാ
അമൽ : അപ്പോൾ ഇനി എന്താ പ്രശ്നം അച്ഛൻ വിളിച്ച് ഓക്കെയാണെന്ന് പറഞ്ഞേക്ക്
ഇത് കേട്ട ശേഖരൻ ഫോൺ കയ്യിലേക്കെടുത്തു രാജീവിനെ കാൾ ചെയ്തു
****——-***********************
റാണി : ആരാ രാജീവേട്ടാ വിളിക്കുന്നെ
രാജീവ് : അവരാടി
റാണി : വേഗം എടുക്ക് ചേട്ടാ ( ദൈവമേ ഇതെങ്കിലും ഒന്ന് നടക്കണെ )
രാജീവ് : ഹലോ ശേഖരേട്ടാ ഞാൻ നിങ്ങളുടെ കാൾ പ്രതീക്ഷിച്ചിരിക്കുവായിരുന്നു
ശേഖരൻ : കല്യാണകാര്യമല്ലേ രാജീവേ കുറച്ചു പേരോടൊക്കെ ഒന്ന് ചോദിക്കാൻ ഉണ്ടായിരുന്നു
രാജീവ് : അതെ അതെന്തായാലും വേണം എന്നിട്ട് എന്ത് തീരുമാനിച്ചു എന്തയാലും പറഞ്ഞോളു ചേട്ടാ
ശേഖരൻ :ഞങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണ് അർജുന് അമ്മുവിനെ തന്നെ മതിയെന്നാ പറയുന്നത് ഇനി അമ്മുവിന്റെ സമ്മതം കൂടി ചോദിച്ച ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം
രാജീവ് : ശെരി ശേഖരേട്ടാ ഞാൻ വിളിക്കാം നമുക്ക് ഉടനെ തന്നെ കാണാം
രാജീവ് ഫോൺ കട്ട് ചെയ്തു
റാണി : അവര് എന്താ പറഞ്ഞത്
രാജീവ് : എടി അവർക്ക് ഒക്കെയാണെന്ന് നീ വേഗം അവളോട് പോയി കാര്യം പറ
റാണി : ഓഹ് ദൈവം എന്റെ പ്രാർത്ഥന കേട്ടു
ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ റൂമിലേക്ക് പോയി
“എടി അമ്മു ടി അമ്മു ”
“എന്താ ”
“എടി അവര് വിളിച്ചിരുന്നു ”
“എന്നിട്ട് ”
റാണി : അവർക്ക് സമ്മതമാണെന്ന് അർജുന് നിന്നെ ഒരുപാട് ഇഷ്ടമായെന്ന്
അമ്മു : സത്യമായും അവര് അങ്ങനെ പറഞ്ഞോ?
റാണി : പിന്നില്ലാതെ അവരിപ്പോൾ വിളിച്ചു വച്ചതേയുള്ളു
ഇത് കേട്ട അമ്മുവിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു ശേഷം അവൾ പതിയെ റൂമിന്റെ വാതിൽ അടച്ചു
കുറച്ച് സമയത്തിന് ശേഷം :-കിടക്കയിൽ പല കാര്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുകയായിന്നു അർജുൻ പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്
അർജുൻ : ഇതാരാ ഈ നേരത്ത് പരിചയമില്ലാത്ത നമ്പർ ആണല്ലോ
അർജുൻ കാൾ അറ്റണ്ട് ചെയ്തു
“ഹലോ ഇതാരാ ”
“ചേട്ടാ ഇത് ഞാനാ അമ്മു ”
“അമ്മുവോ.. 😬ഈ… നമ്പർ എവിടെ നിന്ന് കിട്ടി ”
“ചേട്ടന്റെ അച്ഛൻ ഇവിടെ കൊടുത്തിരുന്നതാ ഞാൻ വാങ്ങി ”
അർജുൻ : ഓഹ്… അല്ല ഈ രാത്രിയിൽ എന്താ….
അമ്മു : ഹേയ് ഒന്നുമില്ല വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു കാൾ വന്നിരുന്നു…ശെരിക്കും ചേട്ടന് എന്നെ ഇഷ്ടമായോ
അർജുൻ : 😥 അതെ ഇഷ്ടമായി അതുകൊണ്ടാണല്ലോ ഓക്കെ പറഞ്ഞത് എന്താ അമ്മു എന്തെങ്കിലും പ്രശ്നമുണ്ടോ?
അർജുൻ ചെറിയ പരുങ്ങലോടെ ചോദിച്ചു
അമ്മു : ഹേയ് ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു ഇവിടുന്ന് പോയപ്പോൾ ചേട്ടന്റെ മുഖത്ത് വലിയ സന്തോഷമൊന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു
അർജുൻ : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ ഹാപ്പിയാണ്
അമ്മു : എന്നാൽ ഒക്കെ ഞാൻ ഇതു ചോദിക്കാൻ വേണ്ടി വിളിച്ചതാ… പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ
അർജുൻ : ഹേയ് ഇല്ല ഞാൻ എല്ലാം ചോദിച്ചല്ലോ
അമ്മു : എന്നാൽ ശെരി ഞാൻ പിന്നെ വിളിക്കാം
ഇത്രയും പറഞ്ഞു അമ്മു ഫോൺ വച്ചു
