❤️സഖി❤️-2 1

 

ഇതുവരെ പറഞ്ഞത് ഒക്കെ ആണ് ഞാൻ ഈ വീട്ടിൽ എങ്ങനെ എത്തി എന്നാ കഥ.

ആരും ഇല്ലാതിരുന്ന എനിക്ക് അച്ഛനും അമ്മയും ഉണ്ടായത് ഇങ്ങനെ ആണ്.

എന്റെ ജാതകം ആയത് കൊണ്ടാവണം ഈ സന്ദോഷങ്ങൾ ഒന്നും അതികം കാലം നിലനിൽക്കാതിരുന്നത്… അത് വഴിയേ നിങ്ങൾക്കും മനസ്സിലാവും.

 

റൂമിൽ കയറി കുളിച് ഡ്രെസ്സും മാറി ഇറങ്ങിയ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും ആയി അമ്മ ഡെയിനിങ് ടേബിളിൽ തന്നെ ഉണ്ടായിരുന്നു.

അത് എന്നും അങ്ങനെ ആണ് അമ്മയുടെ മേൽനോട്ടത്തിൽ തന്നെ എന്നെ കഴിപ്പിക്കണം.

അത് പുള്ളിക്കാരിക്ക് നിർബന്ധം ആണ്.

കഴിഞ്ഞ ദിവസം ഹോസ്പിറ്റലിൽ പോയിരുന്നു

പുള്ളിക്കാരി ഇപ്പോൾ പെർഫെക്ട് ആണ്.

 

ഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയ എന്റെ ചിന്തകളിൽ വീണ്ടും അവൾ നുഴഞ്ഞു കയറി.

അഞ്ജലി.

അവളുടെ പേര് മാത്രം അറിയാം.

പക്ഷെ ആദ്യ കാഴ്ച്ചയിൽ തന്നെ എന്നെ അവൾ കീഴടക്കി കഴിഞ്ഞിരുന്നു.

അവളുടെ ആ കരിമഷി എഴുതിയ കണ്ണുകളും ഒരുപാട് വെളുത്തത് അല്ലേലും ഐശ്വര്യം നിറഞ്ഞ മുഖവും അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന ചന്ദനകുറിയും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം എന്റെ മനസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു.

എങ്ങനെ എങ്കിലും ഒന്ന് നാളെ രാവിലെ ആകുവാൻ

അവളെ കാണുവാനും എന്റെ മനസ്സ് വെമ്പി.

എനിക്കായി മാത്രം കരുതിവെച്ച ഒരു കിട്ടാ കനി ആയിരുന്നു അവൾ അപ്പോൾ എനിക്ക്.

എങ്ങനെയും അവളെ സ്വന്തമാക്കാൻ ഞാൻ കൊതിച്ചു.

 

അങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നു സമയം പോയത് അറിഞ്ഞില്ല.

രാത്രിയിലെ ഭക്ഷണം കഴിക്കാൻ അച്ഛൻ (മാധവൻ) വന്നു വിളിച്ചപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.

 

മാധവൻ : എന്താടോ ഇത്ര ആലോചന?

ആരേലും മനസ്സിൽ കയറി പറ്റിയോ?

 

ഞാൻ : എ.. ഏയ്യ്  ആര്? ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്…

 

മാധവൻ : മോനെ അച്ഛൻ ഇതൊക്കെ കുറെ കണ്ടതാ.

ഞാനും ഇങ്ങനെ ആലോചിച്ചിരുന്നിട്ടുണ്ട്

അത് എപ്പോഴാ എന്ന് അറിയോ?

 

ഞാൻ : ഇല്ല

 

മാധവൻ : നിന്റെ അമ്മയെ ആദ്യമായി കണ്ട അന്ന്. അത് കൊണ്ട് നീ കിടന്ന് ഉരുളണ്ട കാര്യം പറ.. ആരാ കക്ഷി…

 

ഞാൻ : അങ്ങനെ ചോതിച്ചാൽ അറിയില്ല. കോളേജിൽ ഇന്ന് വന്ന പുതിയ അഡ്മിഷൻ ആണ്. എന്തോ കണ്ടപ്പോൾ തന്നെ മനസ്സിൽ കയറി..

 

മാധവൻ : എന്താ മോനെ അസ്ഥിക്ക് പിടിച്ചോ?

 

ഞാൻ : പിടിച്ചു എന്ന് തോന്നുന്നു

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോടാ

 

ഞാൻ : എന്ത്? 😲

 

മാധവൻ : നല്ല കുട്ടി ആണേൽ വളച്ചോളാൻ 😁

 

ഞാൻ : കൊള്ളാം ഒരു അച്ഛന് മകന് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഉപദേശം 😌 അച്ഛൻ ആണച്ചാ ശെരിക്കും ഉള്ള അച്ഛൻ

 

🫂🫂🫂🥰🥰🥰🥰

 

അങ്ങനെ ഞങ്ങൾ രണ്ടും താഴേക്ക് ചെന്ന് ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ അമ്മയോടും അച്ഛൻ ഈ കാര്യം പറഞ്ഞു

 

അമ്മ : കൊള്ളാം നല്ല അച്ഛൻ.

മകൻ അല്ലേല് തന്നെ ക്ലാസ്സിൽ കയറാറില്ല ഇനി ഇതുകൂടി ആവുമ്പോൾ ആ പരിസരത്തു പോലും പോവില്ല

 

ഞാൻ : ക്ലാസ്സിൽ കയറിയില്ലേലും ജയിക്കുന്നില്ലേ അമ്മേ 😌

അമ്മ : അതും ഇല്ലായിരുന്നേൽ നിന്നെ ഞാൻ കൊന്നേനെ 😂🥰

 

അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചു.

കുറച്ചു നേരം കൂടി മൂന്നുപേരും കൂടി സംസാരിച്ചിരുന്ന ശേഷം ഞാൻ റൂമിലേക്ക് തന്നെ തിരികെ പോയി.

അവളെ കാണാൻ ഉള്ള കൊതി കൊണ്ടാവാം എങ്ങനെ എങ്കിലും രാവിലെ ആവാൻ എനിക്ക് തിടുക്കം ആയി.

ഓരോ മിനുട്ട് കളും യുകങ്ങളെ പോലെ ആണ് കടന്നുപോയത്.

ഉറങ്ങാൻ കിടന്നപ്പോഴും കണ്ണടച്ചാൽ അവളുടെ മുഖം.

രാവിലെ ആഷികിനെ പേടിച് സംസാരിച്ച അവളുടെ ശബ്ദം എന്ത് രസം ആയിരുന്നു അത് കേൾക്കാൻ.

ഈ ജീവിതം മുഴുവനും അത് ആസ്വദിച്ചു കേൾക്കാൻ കഴിയണേ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിച്ചു.

അങ്ങനെ ഓരോന്ന് ആലോചിച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

രാവിലെ അമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.

 

അമ്മ : മോനെ എഴുന്നേക്കട.

സമയം ഒരുപാടായി.

നിനക്ക് ഇന്ന് കോളേജിൽ പോവണ്ടേ?