മിസ്സ് : സോറി ഒന്നും വേണ്ട അത്രക്ക് വലിയ തെറ്റൊന്നും അല്ല നിങ്ങൾ ഈ ചെയ്തത്.
ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങൾ സ്നേഹിക്കുന്നതിൽ ഒരു എതിർപ്പുമില്ല മാത്രവുമല്ല ദേ ഇവൻ എന്റെ മോനെ പോലെയാ അപ്പോൾ ഞാൻ എന്തിനാ നിങ്ങൾ സ്നേഹിക്കുന്നതിനെ എതിർക്കുന്നത്.
രണ്ടാളും പരസ്പരം മിണ്ടരുതെന്നോ കാണരുതെന്നോ ഒന്നും ഞാൻ ഒട്ട് പറയത്തുമില്ല
ഇങ്ങനെ ഒരുമിച്ച് നടക്കുന്നതിലും പ്രശ്നമില്ല പക്ഷെ ഇതുപോലെ ഒട്ടിച്ചേർന്നു നടക്കേണ്ട എന്നെ പറയുന്നുള്ളു.
ഞാൻ : എന്റെ മേഘ കുട്ടി ഒന്ന് ക്ഷമിക്ക് ഇനി ഉണ്ടാവില്ല. ചോറി 😊
മിസ്സ് : 😊 മതിയാക്ക് വിച്ചു നിന്റെ സോപ്പിങ്.
നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം പിന്നെ അവസാനം ആരേലും അറിഞ്ഞിട്ട് എന്റെ അടുത്ത സഹായവും ചോദിച്ചു വന്നേക്കരുത്
ഞാൻ : ഓ പിന്നെ ഞാൻ വരും മിസ്സ് സഹായിക്കേം ചെയ്യും. 😊
മിസ്സ് : എന്ത് ചെയ്യാനാ നിന്നെയൊക്കെ തലയിൽ വെച്ച എന്റെ പാട് 😊 അല്ല മോളെ ഇവനോ ബോധമില്ല നിനക്കും അങ്ങനെ ആണോ 😉
അഞ്ജലി : ഞാൻ പറഞ്ഞതാ മിസ്സേ വേണ്ടന്ന് ഏട്ടനാ സമ്മതിക്കാഞ്ഞത് 😌😜
ഞാൻ : 🥴 ഇപ്പോൾ ഞാൻ കുറ്റക്കാരൻ ആയി അല്ലെ കൊള്ളാം 😔
അഞ്ജലി : 😂 സോറി ഒരു അവസരം വന്നപ്പോൾ താങ്ങിയതാ
ഞാൻ : 🥲🥲🥲🥲
മിസ്സ് : മ്മ് മതി മതി രണ്ടിന്റെയും കറക്കം ക്ലാസ്സിൽ പോവാൻ നോക്ക് രണ്ടും ചെല്ല്..
അഞ്ജലി : ശെരി മിസ്സേ..
ഞാൻ : അല്ല മിസ്സ് അന്ന് പറഞ്ഞ ആ വീടിന്റെ കാര്യം അച്ഛൻ ഓക്കേ പറഞ്ഞിട്ടുണ്ട് കേട്ടോ. വേണേൽ ഈ ആഴ്ച തന്നെ മാറിക്കോ.
പിന്നെ ഇടക്കൊക്കെ മുകളിലെ നില ഞങ്ങൾക്ക് തരേണ്ടി വരും കേട്ടോ 😊
മിസ്സ് : ആണോ? നീ മുകളിലോ അടുക്കളയിലോ എവിടെ വേണേൽ വന്നു കിടന്നോ. ഞങ്ങൾക്ക് നാലാൾക്കും ഉള്ള മുറി മാത്രം കിട്ടിയാൽ മതി.
അല്ല റെന്റ് ഒക്കെ എങ്ങനെ ആണ്.
ഞാൻ : അമ്മക്ക് മകൻ കൊടുക്കുന്നതിനു വാടക വാങ്ങാൻ പാടില്ല. മിസ്സ് അങ്ങ് വന്നു താമസിച്ചാൽ മതി. അല്ല നാലാൾ എന്ന് പറയുന്നത് ആരൊക്കെയാ ഫാമിലി വരുന്നുണ്ടോ?
മിസ്സ് : വേണ്ട മോനെ എല്ലാം അറിഞ്ഞിട്ട് കൂടുതൽ അഭിനയിക്കേണ്ട കേട്ടല്ലോ.
ഞാൻ : ഏഹ് എന്ത് അറിഞ്ഞിട്ടെന്ന് ആണ് ഈ പറയുന്നത്? മിസ്സ് എന്താ പറയുന്നേ
മിസ്സ് : അഞ്ചു നീ ഇവനോട് അപ്പോൾ അത് പറഞ്ഞില്ലേ?
അഞ്ജലി : ഇല്ല 😊
മിസ്സ് : എടാ നാലാൾ എന്ന് പറഞ്ഞത് ഞങ്ങൾ നാലാളും ആണ്. ഞാനും ഇവളും സ്നേഹയും ഗായത്രിയും.
ഞാൻ : 🤩(മനസ്സിൽ ലഡ്ഡു പട പടാപൊട്ടി 😌)
ആഹാ എന്നാൽ പിന്നെ ഇടക്കല്ല ഞാൻ ഡെയിലി അവിടെ കാണും 😌
മിസ്സ് : അയ്യടാ ആ പൂതി അങ്ങ് മനസ്സിൽ വെച്ചോണ്ടാ മതി. വല്ലപ്പോഴും വന്നു കിടക്കുന്നത് സ്ഥിരം ആക്കാൻ നിൽക്കണ്ട കേട്ടോ.
ഞാൻ : 🙂
ഞാൻ : അഞ്ചു നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ മിസ്സിനോട് ഒന്ന് സംസാരിച്ചിട്ട് പൊക്കോളാം.
അഞ്ജലി : ആ ശെരി.
അവൾ പോയതും ഞാൻ മിസ്സിനോട് പറഞ്ഞു.
ഞാൻ : മിസ്സേ സംസാരിക്കാൻ ഒരു വഴിയും ഇല്ലാതിരുന്നതാ താങ്ക്സ് കേട്ടോ. 😊
മിസ്സ് : ആ സംസാരിക്കാൻ ഒക്കെ വന്നോ അതൊന്നും കുഴപ്പമില്ല വേണ്ടാത്ത വല്ല പണിക്കും നിന്നാൽ ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വെക്കും ഞാൻ രണ്ടിന്റെയും.
ഞാൻ : വേണ്ട അതിന്റെ ആവശ്യം വരില്ല. 😌
മിസ്സ് : എന്നാൽ നിങ്ങൾക്ക് കൊള്ളാം.
പിന്നെ വിച്ചു നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല അതൊരു പാവം ആണ് അതിനെ കരയിക്കാൻ ഇട വരരുത് കേട്ടോ.
ഞാൻ : ഇല്ല മിസ്സേ ഒരിക്കലും ഞാൻ കാരണം അവൾക്ക് കരയേണ്ടി വരില്ല. ഇത് ഞാൻ എന്റെ അമ്മക്ക് തരുന്ന വാക്കാ പോരെ 😊
മിസ്സ് : മതി…
അപ്പോൾ ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് മാറട്ടെ. ഹോസ്റ്റലിലെ ഊള ഫുഡ് മടുത്തു.
ഞാൻ : നാളെ വേണ്ട മിസ്സേ മറ്റെന്നാൾ മതി. നാളെ അവിടെ ഒക്കെ ഒന്ന് ക്ലീൻ ആക്കാൻ ജോലിക്കാർ വരും.
