മിഥുനം – 4 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്റെ എല്ലാ മെച്ചമാരോടും ആദ്യം തന്നേ ഒരുപാട് നന്ദി പറയുന്നു….. എന്റെ ഈ ചെറിയ ഒരു കഥക്ക് നിങ്ങൾ തരുന്ന സപ്പോർട്ട്.. അത് വളരെ വളരെ വലുതാണ്….

എന്നാൽ കഴിയും വിധം ഞാൻ ഈ കഥ മനോഹരം ആകുന്നതാണ്…..

നടന്ന സമ്പവങ്ങളിൽ എന്റെ ഭാവനയും ചേരുമ്പോൾ അതിന്റെ പേജിൽ കുറഞ്ഞു പോകുന്നതാണ്… .. എല്ലാവരും സഹകരിക്കുക

എന്ന് അപേക്ഷിച്ചുകൊണ്ട്.. ഞാൻ അടുത്ത part എഴുതട്ടെ…

എന്ന്

അഭിമന്യു ശർമ്മ

മിഥുനം4

അപ്പോഴാണ് എന്റെ ഫോൺ റിങ്ങ് ചെയ്തത് നോക്കിയപ്പോൾ.

മീരയാണ്..

ഞാൻ call എടുത്തു….

“ഹലോ, പറയടോ…. എന്താ വിശേഷിച്ചു “?

” വിശേഷം ഉണ്ടങ്കിലേ തന്നേ വിളിക്കാവൊള്ളോ? “

“ടൊ ഞാൻ just ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ചോദിച്ചതാ.. “.

“മം.. മം.. ഹ.. പിന്നെ ഞാൻ തന്നേ വിളിച്ചത് മറ്റൊരാൾ പറഞ്ഞിട്ട, ഞാൻ ആ ആൾക്ക് കൊടുക്കാം. “

ഞാൻ എന്തെങ്കിലും പറയും മുൻപേ മീര ഫോൺ ആർക്കോ കൊടുത്തിരുന്നു..

മൂന്നാല് സെക്കന്റിന് ശഷം..

“ഹലോ, ” എന്ന് അല്പം പ്രായമായ ഒരു സ്ത്രീ ശബ്ദം കേട്ടു..

” ഹലോ ആരാ.. ” ഞാൻ ചോദിച്ചു..

” ഋഷിയല്ലേ? ഞാൻ മീരയുടെ അമ്മയ. “

“അയ്യോ അമ്മയായിരുന്നോ? എനിക്ക് പെട്ടന്ന് മനസ്സിലായില്ല ” ( അവരുമായി സംസാരിച്ചിട്ട് കുറെ നാളായിട്ടാവും ശബ്ദം കേട്ടിട്ട് മനസ്സിലായില്ല )

” അഹ്.. ഓർമ്മ വേണമെങ്കിൽ വല്ലപ്പോഴും വിളിച്ചു തിരക്കണം, കേട്ടോ “.

അവരെന്നെ സ്നേഹത്തോടെ ശാസിച്ചു..
( അവർ പണ്ടും അങ്ങനെ ആണ്, എന്നോട് നല്ല സ്നേഹമാണ് സ്വന്തം മോനേ പോലെ.. ഞൻ ഒരിക്കലും അവരുടെ വീട്ടിൽ പോയിട്ടില്ല, പക്ഷേ മീര അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരും, അപ്പോൾ ഞാനാകും അവരുടെ, ഏറ്റവും അടുത്ത കൂട്ട്.. )

“അത് അമ്മേ ജോലിത്തിരക്കും മറ്റും ആയോണ്ടാ,… “

” മം.. മം.. അതൊക്ക പോട്ടെ.. മോനേ അമ്മ വിളിച്ചകാര്യം പറഞ്ഞില്ലല്ലോ, മോനേ മോളുടെ കല്യാണമാണ് ഈ 25 ന് .. മീരമോൾ പറഞ്ഞു കാണുമെങ്കിലും.. അതല്ലല്ലോ മര്യാദ .. “

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..

” അപ്പോൾ ഇനി ഒരഴിച്ചേ ഉള്ളു.. മോൻ നേരത്തെ വരില്ലേ..?.. “

” വരാം അമ്മേ.. ” ( അമ്മയോട് വരില്ലെന്ന് പറയാൻ പറ്റിയില്ല.. )

“അഹ് മോനേ ജയ് മോനേ വിളിച്ചു പക്ഷേ കിട്ടുന്നില്ല… മോൻ അവനെക്കൂടെ കൊണ്ടുവരണം.. കേട്ടോ?. ഇനി അമ്മ വിളിക്കാത്തൊണ്ട് അവൻ വരാതിരിക്കുമോ?. “

” ഏയ്‌.. അമ്മ അവനെ നീ വിളിക്കണ്ട ഞൻ കൊണ്ടുവന്നോളാം..,”

“അഹ് മോനേ.. കൊണ്ടുവരണേ. അമ്മക്ക് കുറച്ചു തിരക്കുണ്ട്.. വെക്കട്ടെ?. “

“അഹ് ശരി അമ്മേ വെച്ചോ, “

ഞാൻ പറഞ്ഞു തീർന്നതും call കട്ട്‌ ആയി….

ഇനിയിപ്പോൾ എന്താ ചെയ്യുക.. അമ്മ വിളിച്ചിട്ട് പോയില്ലെങ്കിൽ.. അത് പിന്നെ ഒരു തീരാ ദുഃഖമായി മനസ്സിൽ കിടക്കും..

പക്ഷേ മീരയുടെ കഴുത്തിൽ മറ്റൊരുവന്റെ താലി കേറുന്നത് കാനുള്ള ചങ്കുറപ്പ് എനിക്കില്ല.. .

പോകണോ വേണ്ടായെന്ന ആശയ കുഴപ്പത്തിൽ ഇരിക്കുമ്പോഴാണ് ജയ് യെ വിളിച്ചില്ലല്ലോ എന്നോർത്ത്..

ഞാൻ എന്റെ ഫോൺ എടുത്തു ജയ് യുടെ നമ്പറിലേക്ക് ഡയൽ ചെയ്തു..

മൂന്നാലു വെട്ടം ട്രൈ ചെയ്തിട്ടാണ് call ഒന്ന് കണക്ട് ആയത്..

അവൻ ഫോൺ എടുത്തു….

” ഹലോ മച്ചാനെ…. എവിടെയാണ്? “

” വീട്ടിലുണ്ട്.. . അല്ല..നീ ഇന്നലെ പോയിട്ടു ഒന്ന് വിളിച്ചില്ലല്ലോ?.. എന്താരുന്നു പ്രശ്നം.. “.
” serious problems ഒന്നുമില്ല ബ്രോ.. ചെറിയ ഒരു കാര്യം.. അതൊക്കെ deal ആക്കി.. “

“എന്തുകാര്യം..?”

” ഒന്നുല്ല മാൻ, ഞാൻ ഒരു പെണ്ണ് കെട്ടി “..

” ഏഹ്.. എന്തോന്ന്..😳😳😳😳😳.

( പെട്ടന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി. )

ടാ മരയൂളെ നീ എന്താ ഈ പറയുന്നേ.?.. “

(എനിക്ക് വിശ്വാസം വരഞ്ഞിട്ടു ഞാൻ വീണ്ടും ചോദിച്ചു.)

“ആണെടോ ! സത്യം.. “

“ടാ എന്താ ഉണ്ടായ കാര്യം പറ. എനിക്കോന്നും മനസ്സിലാവുന്നില്ല.. നീ കല്യാണം കഴിച്ചെന്നോ? ഇതൊക്കെ എപ്പോൾ നടന്നു.. എന്നിട്ട് നീ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ..? “.

Leave a Reply

Your email address will not be published. Required fields are marked *