അമ്മ..അറിയാൻ Like

ഇതിൽ കമ്പി പോയിട്ട് കഥ പോലുമില്ല..
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത
കോവിഡ് കാലത്തെ ഓരോരോ ബോറൻ തോന്നലുകൾ…..!!!!!!!
ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം😀.

അമ്മ അറിയാൻ……………………………..
ഞാൻ മിനോൺ…!

കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ
ഞാനും.
എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ”
സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും ചരിത്രങ്ങളോടും
എന്തോ ഒരു താത്പര്യമുണ്ടായിരുന്നു.

മൊബൈലിലെ ആപ്പുകളുടെ ആവേശ ലോകത്തിൽ അഭിരമിക്കുന്ന
പുതു രക്തം തന്നെയാണ് ഞാനുമെങ്കിലും….എന്തിനും ആവിശ്യത്തിന് സ്വാതന്ത്യം തന്നു വളർത്തിയ ഒരച്ചന്റെ മകനായതു കൊണ്ട് അച്ചന്റെ വായനാലോകത്തിലെ പുസ്തകങ്ങളൊക്കെ ഞാനും വല്ലപ്പോഴുമൊക്കെ മറിച്ചു നോക്കാറുണ്ട്.
അച്ചനെന്നെ ഒരിക്കലും നിർബന്ധിച്ചില്ല എന്നതുകൊണ്ടായിരിക്കാം മാതൃഭൂമിയിലേയും ഭാക്ഷാ പോക്ഷണിയിലേയുമൊക്കെ ലേഖനങ്ങളും പംക്തികളും ഞാനും ചെറുപ്പം മുതൽ മറിച്ചു നോക്കിയിരുന്നു…. പലപ്പോഴും ഒന്നും മനസ്സിലായിരുന്നില്ലെങ്കിലും.!!!!!
യാഥാർത്ഥ്യങ്ങൾ പലപ്പോഴും സങ്കൽപങ്ങളുടെ പൈങ്കിളി സുഖം നൽകാത്തതിനാൽ അധികമാരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെല്ലോ.!

ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യമെന്ന് ചരിത്രത്തെ നോക്കി കൊഞ്ഞനം കുത്തുന്നവരാണ് കൂടുതലെങ്കിലും!, അവരുടെ ഇന്നുകൾ പുലരുന്നതിന് പിന്നിൽ ഈ ഇന്നെലെകളുടെ തുടർച്ചയാണെന്നത് നഗ്ന സത്യമാണല്ലോ..!
തോമസ് ആൽവാ എഡിസൻ ചെറുപ്പത്തിൽ വൈക്കോലിന് തീയിട്ടതും മുട്ടയ്ക്ക് അടയിരുന്നതുമൊക്കെ മറ്റുളളവർക്ക് മണ്ടത്തരമായിരുന്നെങ്കിലും
…..അവയൊക്കെ ഇന്നും ഓർക്കപ്പെടുന്നത്,
മനുഷ്യന്റെ ദിനചര്യകളെപ്പോലും മാറ്റിമറിച്ച
പല കണ്ട്പിടുത്തത്തിന്റെയും തുടക്കങ്ങളായിരുന്നുവെന്നതു കൊണ്ടും, എല്ലാ ശാസ്ത്ര മുന്നേറ്റങ്ങൾ പോലും ചരിത്രവുമായി അത്രയ്ക്ക് ബന്ധപ്പെട്ടു കിടക്കുന്നുവെന്നതിനാലുമാണ് …!
അപ്പോൾ യുദ്ധങ്ങളുടെയൊക്കെ കാര്യങ്ങൾ പറയാനുണ്ടോ…!
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യങ്ങളും ജപ്പാനുമൊക്കെ പിന്നീടൊരിക്കലും അതു പോലുള്ള മഹാ അബദ്ധങ്ങളിൽ പോയി പെടാത്തത്… ആ
മഹാവിനാശത്തിന്റെ കഥകളിൽ നിന്നും ഇപ്പോഴും അവര് പലതും പഠിച്ചു കൊണ്ടിരിക്കുന്നു എന്നതിനാലാണ്.. !, ചില പൊട്ടലും ചീറ്റലുമൊക്കെ അപവാദമായി ഉണ്ടെങ്കിലും………….

അതുകൊണ്ട് തിരിഞ്ഞു നോക്കൽ എന്നത് വെറും സമയം കൊല്ലിയല്ല , മുന്നോട്ട് പോകാനുള്ള വഴി തുറക്കുന്ന മെഴുകുതിരികൾ തന്നെയാണ്.

അങ്ങനെ വല്ലപ്പോഴും വായിച്ചിരുന്ന
ആ കുട്ടിക്കാലത്ത്…….. എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിയ കഥയെഴുതിയ ബി.ഹരികുമാർ, ഈയടുത്ത് മരിച്ചപ്പോൾ
“അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ”
എനിക്കോർമ വന്നു……..

വള്ളുവനാട്ടിലെ എം ടി
മാധവിക്കുട്ടിക്കഥകളിലൂടെയൊക്കെ നമ്മുക്ക് പരിചിതമായ… ശോഷിച്ച ഒരു തറവാട്ടിലെ തങ്ങൾക്കനുവദിച്ച ഒരു കോണിൽ ദാരിദ്‌ര്യം ചുവയ്ക്കുന്ന കറുകപ്പുല്ല് തോരനും മുളകൂഷ്യമൊക്കെ കഴിച്ച് വിശപ്പടക്കുന്ന അരുന്ധതിയെന്ന കൗമാരക്കാരി, അവരിൽ പെട്ട പലരെയും പോലെ ദുരഭിമാനം കൈവിടാതെ ‘ജീവിത മാസ്വദിക്കുന്നതാണ്’ കഥാതന്തു.
നഗരത്തിൽ നിന്നും ഒഴിവുകാലം ചെലവിടാൻ വരുന്ന സമ്പന്നനായ ബന്ധുവീട്ടിലെ പയ്യനുമായി പൊലിപ്പിച്ച ഗ്രാമീണ കഥകൾ പങ്കിട്ട് അടുപ്പത്തിലായ
അരുന്ധതി, നീളൻ പാവാടയും ബ്ലൗസുമിട്ട് ആ പയ്യന്റെ മനസിലും കൂടെ എന്റെ വായനാമനസിലും കയറിക്കൂടി…

കാണൻ ഒടിമറിയുന്നത് തൊട്ടുള്ള കടംങ്കഥകളിൽ തുടങ്ങി തറവാടിത്ത ഘോക്ഷമടക്കമുള്ള ദുരഭിമാനക്കഥകൾ വരെ നിരത്തി ….. കൂടെ, അവളുടെ സ്വതസിദ്ധമായ പൈങ്കിളിക്കഥകളും പറഞ്ഞു കൊണ്ട് ആ പയ്യനെയും…. കൂടെ എന്നെയും അരുന്ധതി വശീകരിച്ച് വീഴ്ത്തി….,
അവസാനം നരിച്ചീറുകളുറങ്ങുന്ന മച്ചിൻ പുറത്തെ മങ്ങിയ വെളിച്ചത്തിലെ കറുകപ്പുല്ലിന്റെ രുചിയുള്ള ചുടുചുംബനത്തിലവസാനിച്ച ‘അരുന്ധതിയുടെ പൈങ്കിളിക്കവിതകളായിരുന്നു’ അന്ന് ഒരു പാട് കാലം സ്വപ്നങ്ങളിൽ…[നമ്മുടെ സ്വന്തം ഭാക്ഷയിൽ പറഞ്ഞാൽ അന്നത്തെ കൗമാരക്കാരന്റെ രാത്രികളെ സുഖ സുഷുപ്തിയിലാക്കിയ നിരവധി ‘വാണറാണി’മാരിലൊരാളായി അരുന്ധതി മാറി!]

Leave a Reply

Your email address will not be published. Required fields are marked *