Related Posts
പിറ്റേന്ന് രാവിലെ,
പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് റൂമിൽകണ്ണാടിയുടെ മുമ്പിലിങ്ങനെ നിക്കുന്നു.. പെട്ടന്ന് ഷമീന വന്ന് പിന്നിൽ നിന്ന് കെട്ടിപിടിച്ചു.. ഞാനവളെ പിടിച്ച് മാറ്റി..കൊണ്ട്..
“മോളെ ഷമീന.. ഞാൻ നിന്റെ ആരാ”?
” എന്റെ ഇക്കാക്ക”!!
“നിന്റെ ആങ്ങളയാ ഞാൻ, എന്റെ ചോരതന്നെയാ നീ.. അങ്ങെനെയുള്ള നിന്റെ ഈയിടെയായുള്ള പെരുമാറ്റം നമ്മുടെ ബദ്ധത്തിനു യോചിച്ചതല്ല..”
അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ
അവളുടെ മുഖത്ത് പിടിച്ചുയർത്തി.. എന്നിട്ട്
“മോളെ, കുറച്ച് നാളെങ്കിലും നീയൊരുത്തന്റെ കൂടെ കഴിഞ്ഞവളാാ .. നിന്റെ വികാരങ്ങൾ ഈ ഇക്കാക്ക് മനസിലാകും… പക്ഷെ, അത് നമ്മൾ തമ്മിൽ പാടില്ല…”
“എന്നാ പിന്നെ ഞാൻ പുറത്ത് പോകാം.. അപ്പൊ ഇക്ക എന്ത് പറയും..”
“എടി… നിന്നെ..”. ഞാനൊന്ന് കയ്യോങ്ങി…
“ടീ പോത്തെ അതാ നിന്നോട് കല്ല്യാണം കഴിക്കാൻ പറയണെ..”.. മനസിലായൊ”?
” അങ്ങനെയിപ്പൊ ഇതിനു വേണ്ടി മാത്രം ഞാനിപ്പൊ കെട്ടുന്നില്ല.. ”
“പിന്നെ, ഞാനിക്കാക്കാടടുത്ത് സെക്സ് മോഹിച്ച് വന്നതൊന്നുമല്ല.. ”
“അത് എനിക്ക് മനസിലായി..”!!
” എന്ത് മനസിലായി… ”
“അല്ല.. നീ സെക്സ് മോഹിച്ച് വന്നതല്ലെന്ന്”!!! ഞാനൊന്ന് ചിരിച്ചു..
” പൊ ഇക്കാ അവിടുന്ന്” അവളെന്റെ വയറ്റിലൊന്ന് പിച്ചി..
“ആ.. എന്നാ എന്റെ മോളു ചെല്ല്..”
എനിക്കെ ഒരുപാട് പണീണ്ട്..”
“ഹൊ.. പുറത്തിറങ്ങി ആളെ പറ്റിക്കലല്ലെ ഇത്ര വല്ല്യ പണി.. ”
“പോടിയവിടുന്ന്”…
” അല്ലാ ഇക്കാ ഒരു സംശയം…”
“ഉം..”
“ഈ ലോക്കൽ സെക്രട്ടറി ന്ന് പറയണത്
ലോക്കലാായ സെക്രട്ടറി ന്നാണൊ..”
“നീയെന്റെന്ന് വാങ്ങിക്കും..”
ഞാനൊന്ന് കയ്യോങ്ങി.. അവളോടി പുറത്തേക്ക് പോയി.
ഡ്രെസ്സൊക്കെ മാറി ഞാൻ പുറത്തേക്കിറങ്ങി.
ഞാൻ ഫോണെടുത്ത് വിനോദിനെ വിളിച്ചു..
“വിനോദെ..”
“ആടാ.. പറ..”
“ടാ.. ലോകോളേജിലെ മ്മടെ പയ്യന്മാർക്ക് എന്തൊരു പ്രശ്നമുണ്ട്… നീയൊന്ന് ഇടപെട്.. വേണ്ടി വന്ന രണ്ടെണ്ണം.. കൂടണ്ട..”
“ആ ശരീടാ.. ഞാൻ വിളിക്കാം.”
“ഓകെടാ..”
അതുകേട്ട്
ഉമ്മറത്തിരുന്നിരുന്ന വല്ലിപ്പ എന്നോട്..
“ആർക്കാടാാ രണ്ടെണ്ണം..”?
” ഹെയ്.. അത് ആ ലോക്കോളേജിലെ ഒരു പ്രശ്നം തീർക്കാാൻ വിനോദിനെ വിട്ടതാാ”..
“അവനോടാണൊ രണ്ടെന്ന് നീ പറഞ്ഞത്?? കൊല്ലാതിരുന്നാ ഭാഗ്യം..” വല്ലിപ്പ പറഞ്ഞു..
“ആ പിന്നെ, ആ പാറമട വിഷയത്തിൽ എന്താ വല്ലിപ്പാടെ പ്ലാൻ”? ഞാൻ ചോദിച്ചു
” സമരം ചെയ്തു അടപ്പിക്കണം.. അത്ര തന്നെ”..
“ഞാനെ… നമ്മടെ ഏരിയാ സെക്രട്ടറി ഒരു വക്കീലാണു. അദ്ധേഹത്തെ വിളിച്ചിട്ട് ലീഗൽ സൈഡ് ഉറപ്പിച്ചിട്ടുണ്ട്.. ഇന്ന് തന്നെ നമുക്ക് ആ വാർഡിലേക്കൊന്ന് പോണം.. അവിടെത്തെ ആൾക്കാരോട് സംസാരിക്കണം. ഞാനും എന്റെ പാർട്ടീം മുന്നിൽ തന്നെയുണ്ടാകും.. പോരെ..”
“ഉം” വല്ലിപ്പയൊന്ന് മൂളി..
ഞാനിറങ്ങാൻ തുടങ്ങുമ്പൊ,
“ടാ പത്രത്തിൽ ന്യൂസുണ്ട്.. കണ്ടൊ”??
” ഇല്ല്യാ.. എന്നാലും അവർക്കത് തെളിയിക്കാനൊന്നും പറ്റില്ല.. അതിനുവേണ്ട കാര്യങ്ങളൊക്കെ മുന്നേ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്.. എന്തായാലും ഇങ്ങെനെയൊക്കെ ആയസ്ഥിതിക്ക് ഇനിയത് പൂട്ടിച്ചിട്ടെ ബാക്കി കാര്യള്ളു..”
ഞാൻ ബൈക്കെടുത്ത് ആ പാറമട പരിസരത്തേക്ക് ചെന്നു.. അവിടുത്തെ ആൾക്കാരെയൊക്കെ കണ്ട് കാര്യങ്ങളൊക്കെ വിശദമായി സംസാരിച്ചു. പാർട്ടിയും ഞാനും കൂടെയുണ്ടാകുമെന്നും ഉറപ്പുകൊടുത്തു.. സമരം ചെയ്യാൻ തന്നെ തീരുമാനിച്ചു.. അടിയന്തിരമായി കമ്മിറ്റിക്ക് അറിയിപ്പും കൊടുത്തു. പരിസരത്തെ മൂന്ന് ബ്രാഞ്ച് നിർബദ്ധമായും പങ്കുകൊള്ളണമെന്ന് നിർദ്ദേശവും കൊടുത്തു..
ഞാനവിടുന്ന് മടങ്ങി..
പാർട്ടി ഓഫീസിലെത്തി..
അവിടെ കൂടിയിട്ടുള്ള കുറച്ചധികം സഖാക്കളോടായി.. ഞാൻ..സമരത്തെ കുറിച്ചും പാർട്ടി ഇടപെടേണ്ടതിന്റെ കാര്യകാരണങ്ങളുമെല്ലാം വിശദീകരിച്ചുകൊണ്ടിരിക്കുമ്പോൾ..
