ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 4

Related Posts


ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം…

തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം…

“മോനെ………..” അത് അവിടെയാകെ അലയടിച്ചു….കൂടെ പെങ്ങന്മാരും ..

വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ ആ മനുഷ്യനെ ഞാൻ കണ്ടു.. വീട്ടിലുള്ളവർ ഓടിവന്ന് എന്നെ താങ്ങിയെടുത്തു.. മൂത്താപ്പ കാറെടുത്തു.. എന്നെ അതിൽ കയറ്റി ആശുപത്രി യിലേക്ക്..

ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിച്ച് മൂന്ന് ദിവസം..

പൊലീസ് അന്ന്വോഷണം തുടങ്ങി..

ലോക്കൽ സെക്രട്ടറി യെ വധിക്കാൻ ശ്രമിച്ചതിൽ പ്രതിക്ഷേതിച്ച് നാട്ടിൽ മുഴുവൻ പ്രക്ഷോഭങ്ങൾ അലയടിച്ചു..

എനിക്കെതിരെയുള്ള വധ ശ്രമത്തിന്റെ അന്വോഷണം പിന്നീട് എന്റെ മുൻ കാലങ്ങളിൽ ചെന്നെത്തി…
സിഐ ദിനേഷ്‌ കൃത്യമായി അതെല്ലാം അന്വോഷിചറിഞ്ഞു..

ദിവസങ്ങൾക്ക് ശേഷം സിഐ ദിനേഷ്.. താൻ അന്വോഷിച്ചറിഞ്ഞ ചില വസ്തുതകൾ വിനോദിനോട് സംസാരിക്കുന്നു..

“വിനോദെ..നമ്മളൊ അൻവറൊ മനസിലാക്കിയതിനുമപ്പുറത്താണു‌ സത്യങ്ങൾ..”

“സാറെന്താ പറഞ്ഞ് വരുന്നത്”?

” അൻവർ അലിയും ഷാഹിനയും തമ്മിലുള്ള പ്രണയം…അതിന്റെ സത്യാവസ്ഥ മറ്റൊന്നാണു.. “” ഇന്നലെ സാജിതാനെയും ഞാൻ കണ്ടു വിശദമായി സംസാരിച്ചു.. അൻവർ എഴുതിയ കവിത സാജിത സ്റ്റേജിൽ ആലപിച്ചു.. അത് കേട്ട് ഓടിയെത്തിയ അൻവറിനു അവളോട് എന്തൊ ഒരു ആരാധന തോന്നി.. ആ കവിതയാലാപനത്തിനു അൻവർ ന്റെ വക സമ്മാനം.. അതിന്നും സൂക്ഷിക്കുന്നു സാജിത.. രണ്ട് ദിവസം മുമ്പ് അത് അൻവറിനു തിരിച്ച് കൊടുത്തു അങ്ങെനെയെങ്കിലും ആ ഹൃദയം ഉണരാൻ വേണ്ടി…”

“സാറൊന്ന് തെളിച്ച് പറ…”

പന്ത്രണ്ട് വർഷം മുമ്പ്…….
പ്രണയവും സൗഹൃദങ്ങളും മുളപൊട്ടി പൂത്ത് തളിർത്തിരുന്ന , പാറിപറന്നിരുന്ന കലാലയം .
ഈക്വിലാബിന്റെ ഇരമ്പലുകൾ കേട്ട് ചുവന്ന് പൂത്ത വാക മരങ്ങളുടെ കലാലയം..
അവിടെ, ചങ്ക് പറിച്ചെടുക്കുന്ന പ്രണയത്തേക്കാൾ ചങ്ക് പറിച്ചു തരുന്ന സൗഹൃദങ്ങൾക്കാാണു മധുരമെന്നും.. ദരിദ്രന്റെ കൂരയിലാണു ദൈവമെന്നും…. കരയുന്നവന്റെ കണ്ണീരൊപ്പുകയല്ല മറിച്ച് കരയിപ്പിക്കുന്നവന്റെ തലയറുത്ത് പ്രദർശിപ്പിക്കുകയാണു വേണ്ടതെന്നും വിശ്വസിച്ചിരുന്ന നാലകത്ത് അൻവർ അലി എന്ന സഖാവ് അൻവർ.

കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹാറമ്പിറപ്പ്.. ഇടപെടുന്ന വിഷയങ്ങളെല്ലാം സത്യത്തിനും നീതിക്കും വേണ്ടി മാത്രം.. കലാലയത്തിനു പുറത്തും സജീവ സാനിദ്ധ്യമായിരുന്നു അൻവർ.. ”

കാമ്പസ് രാഷ്റ്റ്രീയത്തിൽ തിളങ്ങി നിന്നിരുന്ന താന്തോന്നിയായ ഹറാമ്പിറപ്പിനു , യുവജനോത്സവ വേദികളിലെ തൊട്ടാവാടിയായ കലാകാരിയോട് ആരാധന തോന്നുന്നു.. അത് പതിയെ പ്രണയമായി പരിണമിക്കുന്നു.. അൻവർ തന്റെ അവസാന കലാലയ നാളുകളിൽ കണ്ട ആ മൊഞ്ചത്തിയെ , കണ്ട് കൊതിതീരും മുമ്പ് ആ ജീവിതം അവസാനിക്കുന്നു.. പിന്നീട് കാണാമറയത്തിരുന്നുകൊണ്ട് കവിതകളിലൂടെ പരസ്പ്പരം പ്രണയം കൈമാറുന്നു….. കവിതകൾ കൈമാറുന്നതല്ലാതെ ഒരിക്കൽ പോലും അവർ പരസ്പ്പരം പേരു പോലും ചോദിച്ചില്ല.. ഒരെ ദിശയിൽ സഞ്ചരിച്ചിരുന്ന ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയം മാത്രമായി നിലകൊണ്ടു അത്.. അതികകാലം ആ പ്രണയത്തിനു ആയുസ്സുണ്ടായില്ല.. കത്തുകൾ പരസ്പ്പരം വരാതായി.. ഇരു ഹൃദയങ്ങളും തമ്മിൽ കാണാൻ വെമ്പി..‌

“ഇനിയാണു പ്രശ്നം സംഭവിക്കുന്നത്..‌ കാണാൻ ഒരുപോലെയുള്ള രണ്ട് പേർ… ഷാഹിനയും സാജിതയും.. കത്തുകളിലൂടെ അൻവർ പ്രണയിച്ചത് സാജിതയെ, പക്ഷെ,”

അവസാനം തമ്മിൽ കാണുന്ന സാഹചര്യത്തിൽ വിധിയുടെ വിളയാട്ടമെന്നോണം അൻവർ അലി ഷാഹിനയെ കാണുന്നു.. തന്റെ മനസിലെ നിഷ്കളങ്ക പ്രണയം ഷാഹിനയോട് തുറന്നുപറയുന്നു.. സാജിത യുടേയും അൻവർ അലിയുടെയും ഹൃദയങ്ങൾ തമ്മിൽ അപ്പോഴും പ്രണയിച്ചുകൊണ്ടിരുന്നു.. പക്ഷെ, അൻവർ അലിയുടെ ഹൃദയം പറയുന്നത് കേൾക്കാൻ കണ്ണുകൾ തയ്യാറായിരുന്നില്ല.. അല്ലെങ്കിൽ കണ്ണുകൾക്കും ഹൃദയത്തിനുമിടയിൽ എന്തൊ ഒരു മറ വിധിയുടെ വിളയാട്ടം മൂലം സൃഷ്ട്ടിക്കപെട്ടു.. അൻവർ അലിയുടേയും ഷാഹിനയുടേയും കണ്ണുകളും ശരീരങ്ങളും തമ്മിൽ പ്രണയത്തിലായി.. ആ പ്രണയചൂടിൽ അൻവർ ന്റെ ഹൃദയം വെന്തുരുകികൊണ്ടിരുന്നു.
താൻ ഹൃദയം കൊണ്ട് സ്നേഹിച്ച പുരുഷനെ ശരീരം കൊണ്ട് സ്നേഹിച്ച കൂടെപിറപ്പിനു വേണ്ടി തന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടിലൊളിപ്പിക്കുന്നു സാജിത.. ഹൃദയം നുറുങ്ങുന്ന വേദനയോടെ.. അൻവർ ന്റെ ഹൃദയവും സാജിതയോടുള്ള തന്റെ പ്രണയം അടിത്തട്ടിലേക്ക് പിന്തള്ളപെടുന്നു.. ഇരു ഹൃദയങ്ങളിലും ആ സ്നേഹം നഷ്ട്ടപെട്ടില്ല.. അതങ്ങനെ കിടന്നു.. കാലങ്ങളോളം.. അൻവർ അലിയും ഷാഹിനയും തമ്മിലുള്ള സ്നേഹബദ്ധം വീട്ടുക്കാർ എതിർക്കുന്നു..
അതിനെ ചൊല്ലിയുള്ള വഴക്കുകളും.. ആയിടക്കാണു ഷാഹിന കൊല്ലപെടുന്നത്.. മാനസികമായി തകർന്ന അൻവർ മദ്യത്തിലേക്കും മറ്റ് ലഹരിയിലേക്കും കടന്നു.. ഷാഹിനയുടെ വീട്ടുക്കാാർ അൻവർ നെയാണു സംശയിച്ചത്.. കൊലപാതക കേസിൽ അറെസ്റ്റും വിചാരണയും ഒക്കെയായി ദിവസങ്ങൾ… അൻവർ തീർത്തും നിരപരാതിയാണെന്ന് തെളിഞെങ്കിലും യഥാർത്ഥ പ്രതിയെ കണ്ടെത്താനായില്ല. ഷാഹിനയുടെ മരണത്തിനു ദിവസങ്ങൾക്ക് മുന്ന് ഒരു കത്ത് അവിടെ ലഭിച്ചിരുന്നു.. അതിൽ , ഷാഹിനയെ ചിത്രീകരിച്ചത് ഒരു വൃതികെട്ടവളായിട്ടായിരുന്നു.. അതിന്റെ പേരിൽ കൊല്ലുമെന്നും.. എങ്ങെനെ കൊല്ലുമെന്ന് വരെ ആ കത്തിൽ പരാമർശിച്ചു… സ്വാഭാവികമായി അൻവറിലേക്കെത്തുകയായിരുന്നു ആ സംശയം…
സാജിതയും ഷാഹിനയും കാണാൻ ഒരുപോലെയായിരുന്നെങ്കിലും സ്വഭാവം രണ്ടായിരുന്നു..

“സാജിത കലാവാസനയുള്ളവളായിരുന്നു.. ഒരു തൊട്ടാവാടി..
പക്ഷെ, ഷാഹിന മറ്റൊരു സ്വഭാവവും..”

ഇപ്പോഴും കണ്ടെത്താനാകെതെ കുഴഞ്ഞിരിക്കുകയാണു .. ആ കൊലപാതകം”

“ആരാണു.. ആ കൊലപാതകി”?? സിഐ ദിനേഷ് പിറുപിറുത്തു..

ദിവസങ്ങൾ കഴിഞ്ഞു.. ഞാൻ പതിയെ ജീവിതത്തിലേക്ക്..

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.. ഞാനെന്റെ പഴയ ആരോഗ്യം വീണ്ടെടുത്തു തുടങ്ങി..

എന്നെ അക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ചവരോടുള്ള പ്രതികാരത്തേക്കാൾ ഞാൻ ഓർത്തുകൊണ്ടിരുന്നത് സാജിതയെ കുറിച്ചും ഷാഹിനയെ കുറിച്ചും ആയിരുന്നു..
അങനെ അലോചിച്ചുകൊണ്ട് ബെഡിലിലിരിക്കുമ്പോൾ വല്ലിപ്പയങ്ങോട്ട് വന്നു..

” അൻവറെ..”

Leave a Reply

Your email address will not be published. Required fields are marked *