ഹായ് ഓള്‍ കുറച്ചു വര്‍ഷങ്ങളായി ഈ സൈറ്റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ് ഞാന്‍, വെറും കമ്പികഥകള്‍ക്ക് വേണ്ടി മാത്രമുള്ളൊരു സൈറ്റ് എന്ന വിചാരം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ച ഒരുപാട് കഥാകാരന്മാരെ ഞാന്‍ ഇവിടെ കണ്ടു തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരുപാട് എഴുത്തുകാര്‍ പേരെടുത്തു പറയുന്നില്ല ചിലപ്പോ ആരെയെങ്കിലും മിസ്സ് ആക്കും എന്നൊരു പേടിയുണ്ട്..ഒപ്പം ആദ്യമായി വന്ന് കഥയെഴുതി ഹിറ്റ് ആക്കിയ മറ്റു ചില എഴുത്തുകാരും..
ബൈദുബൈ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍ ഇത്ര നാള്‍ ഈ സൈറ്റിലെ ഒരു അംഗം ആയിട്ട് എന്‍റെ സംഭാവന ഒന്നും ഉണ്ടായിട്ടില്ല..ആഗ്രഹം ഉണ്ടായിരുന്നു ഏറെ നാളായി പക്ഷെ മുന്‍പ് കഥകള്‍ വായിച്ചുള്ളതല്ലാതെ കഥകള്‍ എഴുതി പരിചയമെനിക്കില്ല അതുകൊണ്ട് തന്നെ കഥയെഴുത്ത് എടുത്താല്‍ പൊങ്ങാത്ത ഒരു പണിയാണെന്ന് മനസ്സിലായി 😖 പക്ഷെ കുറച്ച് തെറികള്‍ കേട്ടാലും സാരമില്ല നമ്മളും ഒരെണ്ണം എഴുതാമെന്നങ്ങ് വിചാരിച്ച് മനസ്സില്‍ വന്ന ഒരു ത്രെഡ് വെച്ചൊരെണ്ണം അങ്ങെഴുതി , തുടക്കക്കാരന്‍ ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങള്‍ കാണും വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി ഞാന്‍ നന്നായിക്കൊളാം 😁
ഈ കഥയെഴുതാന്‍ ഒരുപാട് സിനിമകളും മറ്റുപല കഥകളും സ്വാധീനിച്ചിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ..മനസ്സില്‍ തോന്നിയത് എല്ലാം എഴുതി പിടിപ്പിച്ചിട്ടുണ്ട് എന്താവും എന്നറിയില്ല , എഴുത്തില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍ ഈ ഭാഗത്തിന് കിട്ടുന്ന സ്വീകാര്യത അനുസരിച്ച് മാത്രമേ ബാക്കി ഭാഗങ്ങള്‍ എഴുതുകയുള്ളു ഫുള്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ ആണെങ്കില്‍ കഥ മോശം ആണെന്ന് സ്വയം മനസ്സിലാക്കി ഈ കഥ റിമൂവ് ചെയ്യാന്‍ ഞാന്‍ എന്‍റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…ബാക്കിയെല്ലാം കുട്ടേട്ടന്‍റെ കയ്യിലാ 😂..
ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ കമ്പി തീരെ ഇല്ലാതെയാണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് താല്പര്യം ഉണ്ടെങ്കില്‍ മാത്രം വായിക്കാം , അഭിപ്രായങ്ങള്‍ പറയുക ..ലാഗ് ആക്കുന്നില്ല കഥയിലേക്ക് പോകാം..
എന്‍റെ പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്…അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ…ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..
ഓർമ്മവെച്ച കാലം മുതൽ കൂടെ നടക്കുന്നവൾ…പഠിക്കാനും ഉഴപ്പാനും അങ്ങനെ തുടങ്ങി സകല തരികിട പരിപാടിക്കും കൂടെ ഉണ്ടാവുന്നൊരുത്തി..ഏത് സാഹചര്യത്തിലും ഇട്ടേച്ച് പോയികളയില്ല എന്നുറപ്പുള്ളവൾ…
സത്യം പറഞ്ഞ ഇത്രേയൊക്കെ പൊക്കി പറഞ്ഞൂന്ന് അവളറിഞ്ഞ പെണ്ണിന് ജാഡ കൂടും അതോണ്ട് ഇന്ന് വരെ അവളോട് ഇങ്ങനൊന്നും പറയാൻ പോയിട്ടില്ല…അല്ല പറയാനുള്ള സമയം കിട്ടീട്ടില്ല ഒന്നുകിൽ വെറുതെ ഇരിക്കുമ്പോ അടിയിടും അടിയിടാത്തതിന്റെ പേരില്‍ അടിയിടും…. എന്താല്ലേ…
ചിലപ്പോ ഇവൾക്കൊരു അരപ്പിരി അല്ല ഒരൊന്നര പിരി കുറവുണ്ടോ എന്ന് തോന്നാറുണ്ട് ഇത് ഞാൻ പറയുമ്പോ എന്നെ നുള്ളാൻ മാത്രമായി വളർത്തുന്ന നഖം ഉണ്ട് അത് വെച്ച് സമ്മാനം അവളെനിക്ക് തരും ഞാൻ അത് നന്നായി വാങ്ങിക്കുകയും ചെയ്യും.
നാക്ക് തിരിയുന്ന കാലം മുതൽ ഈ സാധനം എന്‍റെയോപ്പമുണ്ട് ..എന്റെയൊരു ഗതികേട് നോക്കണേ…മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു
“ടാ പട്ടീ ഗതികേടോ..ഞാൻ നിനക്ക് എപ്പഴാടാ ഒരു തൊല്ലയായത് നാറി,പട്ടി, തെണ്ടി….”
സകല തെറിയും വിളിച്ച് അവളെന്നെ നുള്ളിപറിക്കാൻ തുടങ്ങി.
“അടങ്ങ് പെണ്ണേ നുള്ളല്ലേന്ന് നിന്നോടൊരു ആയിരം തവണ പറഞ്ഞട്ടുള്ളതാ..നിനക്ക് നുള്ളണോങ്കിൽ…നീയെതെലും കോന്തന്മാരെ ലൈൻ അടിച്ചിട്ടവനെ നുള്ള്..ഹോ ഈ പെണ്ണ്..”ഞാൻ അവൾ നുള്ളിയ ഭാഗം തടവിക്കൊണ്ടത് പറഞ്ഞു
