അവള്‍ ശ്രീലക്ഷ്മി – 3 Like

Kambi Kadha – അവള്‍ ശ്രീലക്ഷ്മി – 3

Related Posts


പ്രിയപ്പെട്ടവരായ നിങ്ങളോട്…

തുടര്‍കഥയായി എഴുതാന്‍ തന്നെ തീരുമാനിച്ചു തുടങ്ങിയതാണ്‌ ഈ കഥ ഞാന്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായി എഴുതുന്നത് അതുകൊണ്ട് പകുതിക്ക് ഇട്ടു പോവാനും പ്ലാനില്ല സ്വല്പം താമസിച്ചാലും എഴുതും ജീവന്‍ ബാക്കിയുണ്ടേല്‍ 😌 !!!..എഴുതി തീരെ പരിചയം ഇല്ലാത്തതിനാല്‍ ഒരാഴ്ച കൊണ്ടോ രണ്ടാഴ്ചകൊണ്ടോ എനിക്കൊരോ ഭാഗവും തീര്‍ക്കാന്‍ അറിയില്ല എന്തെങ്കിലും തട്ടികൂട്ടാന്‍ ഉദ്ദേശവും ഇല്ല…മനസ്സിന് ഇഷ്ടപെട്ടത് എഴുതിയും വെട്ടിയും തിരുത്തി എഴുതിയും ഒക്കെ ഒരുപാട് സമയം എടുക്കുന്നുണ്ട്..പിന്നെ ഈ ഭാഗത്തും നിങ്ങള്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെല്‍ എല്ലാം എടുത്ത് മാറ്റിവെച്ചിട്ട് വായിക്കാന്‍ ശ്രമിക്കുക..കഥ ഇങ്ങനെയേ പോകുള്ളൂ അങ്ങനെ കൊണ്ടുപോകനെ പറ്റുള്ളൂ..അനാവിശ്യമായി ഒരുതരത്തിലും കമ്പി കുത്തി കയറ്റാന്‍ ശ്രമിച്ചിട്ടില്ല!! അതുകൊണ്ട് താല്പര്യം ഇല്ലാത്തവര്‍ക്ക് ഒഴിവാക്കി വിടാം 😄.. പിന്നെ കഴിഞ്ഞ രണ്ടു ഭാഗത്തിനും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി ❤️❤️❤️…ഒരുപാടൊന്നും പ്രതീക്ഷിക്കാതെ വായിച്ചോളൂ

പിറ്റേന്ന് രാവിലെ മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ടാണ് ഞാൻ ഉണരുന്നത്…

പുതപ്പ് തലവഴി മൂടി കിടന്ന കൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു..വെളുപ്പിന് തന്നെ ഇതാരാണെന്ന് ചിന്തിച്ചുകൊണ്ട് പേര് ശ്രദ്ധിക്കാതെ ചെവിയിലേക്ക് പിടിച്ചു

“എഴുന്നേറ്റ് വന്ന് വാതിൽ തുറക്കട…” എന്റെ പൊന്നു മാതാശ്രീയുടെ സ്വരം..

“ഹാ ദാ വരുന്ന് ” അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു..അവരിത്ര നേരത്തെ എത്തിയോ എന്നു കരുതി ഫോണിലേക്ക് നോക്കിയപ്പോ സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു..കോളേജിൽ പോണ കാര്യം ഓർക്കാതെ കിടന്നുറങ്ങി!!ആ ഇനിയിപ്പോ രണ്ടാമത്തെ അവർ ക്ലാസിന് കേറാം എന്നുകരുതി പോയി വാതിൽ തുറന്നു…

“എന്താടാ നിനക്കിന്ന് ക്ലാസ്സില്ലെ..സമയം ഒമ്പതര ആയല്ലോ..” വാതിൽ തുറന്ന് നേരെ നോക്കിയപ്പോ എന്റെ പ്രിയ പിതാശ്രീയുടെ ചോദ്യമെത്തി…

“ഉറങ്ങിപ്പോയി…” വേറെ കള്ളങ്ങൾ ഒന്നും വായിൽ വന്നില്ലന്നുള്ളതാണ് സത്യം!!

“ആ കിടന്ന് ഉറങ്ങടാ..ഉറങ്ങ് ഒരുത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ നടന്നോ നീ..” അമ്മയുടെ വായിൽ നിന്നും രാവിലെ തന്നെ ഒരു ഡോസ് കിട്ടിയപ്പോ ഉറക്കാമെല്ലാം മൊത്തമായി പമ്പ കടന്നു
“ഓ അമ്മാ ഒരു ദിവസം ഒരു ക്ലാസ് പോയെന്ന് കരുതി ഞാൻ തോക്കാൻ ഒന്നും പോണില്ല..രാവിലെ തന്നെ എന്നെ ഇങ്ങനെ വഴക്ക് പറഞ്ഞോളാന്ന് ‘അമ്മ വല്ല നേർച്ചയും ചെയ്തിട്ടുണ്ടോ..??” അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി കുളിയും നനയുമൊക്കെ കഴിഞ്ഞ് കോളേജിലേക്ക് പോകാനിറങ്ങി..

വീട്ടിൽ ഒന്നും കഴിക്കാൻ ഇല്ലാത്തതോണ്ട് ശ്രീയുടെ വീട്ടിലേക്ക് പോയി..ഇന്നലെ ഉണ്ടായ പിണക്കത്തിൽ പെണ്ണ് എന്നെ കൂട്ടാതെ കോളേജിൽ പോയിരുന്നു..വളരെ വിരളമായിട്ടെ പെണ്ണ് പിണങ്ങി എന്നെ കൂട്ടാതെ പോവറുള്ളൂ..അപ്പൊ പ്രശ്നം ഇത്തിരി ഗുരുതരമാണെന്ന് മനസ്സിലാക്കി ഞാൻ ഹാളിലേക്ക് കേറി..

അവിടുന്ന് നേരെ അടുക്കളയിലേക്ക്.ചെന്ന്

“ജാനിയമ്മേ….വിശക്കുണു…”ഞാനത് പറഞ്ഞു ഒരു പ്ലേറ്റുമെടുത്ത് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നു..

“ഒരു രണ്ട് മിനിറ്റ് ഇരിക്കടാ..ഇതിനൊന്ന് ആവി വരട്ടെ..” ജാനിയമ്മ അതും പറഞ്ഞ് ബാക്കി ജോലികളിലേക്ക് കടന്നു

ഞാൻ പ്ലേറ്റിൽ താളവും പിടിച്ച് ഇരുന്നു

“എന്തായിരുന്നു ഇന്ന് പ്രശ്‌നം…എന്തിനാ രണ്ടും പിണങ്ങിയെ…ഇന്നലെ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോടാ..?”

ജാനിയമ്മ കാര്യം തിരക്കി

ഇന്നലെ അവൾ എന്‍റെ റൂമിൽ വന്നതൊന്നും പറയാൻ പറ്റാത്തതിനാൽ ഞാൻ ഒന്ന് പരുങ്ങി..

“ഓ..അ..അത് ഒന്നുല്ല ജാനിയമ്മേ…”വിക്കികൊണ്ട് ഞാൻ പറഞ്ഞു..

“ഹ്മ്…”ഒന്ന് മൂളിക്കൊണ്ട് ജാനിയമ്മ ആവി പറക്കുന്ന ചൂട് പുട്ട് പ്ലേറ്റിലേക്ക് പകർന്ന് തന്നു..

“…നീ അവളെ വിഷമിപ്പിക്കരുത്…നിങ്ങടെ രണ്ടുപേരുടെയും മനസ്സെനിക്കറിയാം…നിങ്ങൾ രണ്ടുമെന്‍റെ മക്കൾ തന്നെയാ ജനിച്ച അന്ന് മുതൽ ഒന്നിച്ചാണ് നിങ്ങൾ….”

ജാനിയമ്മ എനിക്ക് മുന്നിലെ വലതു ഭാഗത്തുള്ള ഒരു കസേരയിൽ ഇരുന്ന് എന്നെനോക്കി പറഞ്ഞു തുടങ്ങി”….അഭിമോനെ പിച്ചവെച്ച് നടന്ന കാലം മുതൽ കാണുന്നതാ നിങ്ങളെ രണ്ടിനേം..നിങ്ങടെ ഒരു ചെറിയ അനക്കം പോലും ഞങ്ങൾക്ക് മനസ്സിലാവും….അതുകൊണ്ട് എന്തൊക്കെ ഒളിച്ചാലും ഞങ്ങൾ അമ്മമാർക്ക് അത് മനസ്സിലാവും… ഒരു ജീവിതകാലം മുഴുവൻ നിനക്കവളും അവൾക്ക് നീയുമായി സന്തോഷത്തോടെ ഇരിക്കണം എന്ന ആഗ്രഹം മാത്രമേ ഉള്ളുവെനിക്ക്…എന്നാൽ ഈ പ്രായത്തിൽ പലതും എടുത്തുചാടി തീരുമാനിച്ചാൽ ചിലപ്പോൾ നിങ്ങൾ കരുതുംപോലെ ഒന്നുമായിരിക്കണമെന്നില്ല കാര്യങ്ങൾ സംഭവിക്കുന്നത്….അതുകൊണ്ട് എന്ത് തീരുമാനവും ഒരായിരം തവണ ചിന്തിച്ച് ചെയ്യ…”അത് പറഞ്ഞു ജാനിയമ്മ എഴുന്നേറ്റ് തിരികെ പോയി കറി എടുത്ത് വന്നെന്‍റെ പ്ലേറ്റിലേക്ക് കുറച്ചൊഴിച്ചു തന്നു..പക്ഷെ കഴിക്കാൻ എനിക്കായില്ല…എല്ലവരും അറിഞ്ഞാൽ എല്ലാം നാശം ആവുമെന്ന് കരുതിയിരുന്ന എന്നോടിങ്ങോട്ട് ജാനിയമ്മ ഞങ്ങടെ കാര്യം പറഞ്ഞപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ജാനിയമ്മയെയും നോക്കി ഇരുന്നു..
“…നീ എന്താ നോക്കി ഇരിക്കണേ..കഴിക്ക്..”എന്നെ നോക്കി ജാനിയമ്മ പറഞ്ഞു

ഞാൻ കഴിക്കാൻ തുടങ്ങി പക്ഷെ കഴിക്കുന്നത് തൊണ്ടക്ക് താഴേക്ക് ഇറങ്ങാൻ അല്പം പ്രയാസം പോലെ തോന്നി

“…അഭിമോനെ…പ്രായം പത്തിരുപതുണ്ടെങ്കിലും നിങ്ങൾ കുട്ടികളാണ്…ഒരു ജീവിതമൊക്കെ നിങ്ങൾക്കിപ്പോഴും കളികളും ചിരികളും മാത്രമാണ്..ജീവിതം സത്യത്തിൽ തുടങ്ങിയിട്ടില്ല..രണ്ടുപേരും സ്വന്തം കാലിൽ നിൽക്കാൻ പോലും പഠിച്ചിട്ടില്ല.. ജീവിത പരിചയം കുറവാണ് എന്ന കാര്യം നിങ്ങൾക്ക് തന്നെ അറിവില്ല…ഈ കളിയും ചിരിയുമൊക്കെ മാത്രമാവില്ല മുന്നോട്ടുള്ള ജീവിതം..അതൊക്കെ ഫേസ് ചെയ്യാറായിട്ടില്ല നിങ്ങൾ……”അത് പറഞ്ഞ് ജാനിയമ്മ ഒരു നെടുവീർപ്പിട്ടു..

“…ജാനിയമ്മേ…ഞാ..ഞാൻ അതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല…ശ്രീയെ എനിക്കിഷ്ടമാണ് ഒരുപാട്….”അത്രയും പറഞ്ഞപ്പോഴേക്ക് തന്നെ എന്‍റെ നെഞ്ചിലൊരു വലിയ കല്ല് കയറിയ പോലെയായിരുന്നു

“…അറിയാം മോനെ നിനക്ക് ഏറ്റോം പ്രിയപ്പെട്ടവളാണ് അവളെന്ന്…ഇതിന്‍റെ പേരിൽ നീ വിഷമിക്കുവോന്നും വേണ്ട ഞാൻ ഇതൊന്നുമാരോടും പറയാൻ പോണില്ല..പ്രേമത്തിനൊന്നും ഞാനെതിരല്ല ഒന്നുമില്ലെങ്കിലും ഞാനും ഏട്ടനും പ്രേമിച്ച് തന്നെയല്ലേ കെട്ടിയതും ദ ഇവിടെ വരെ എത്തിയതും………. ശ്രീമോൾക്ക് അത്ര പ്രായമുണ്ടെന്നെ ഉള്ളു പലപ്പോഴും കൊച്ചുകുട്ടികളെപോലെയാ അവൾ…ഒരു പൊട്ടിപെണ്ണ്…

Leave a Reply

Your email address will not be published. Required fields are marked *