അവള്‍ ശ്രീലക്ഷ്മി – 2

Related Posts


എല്ലാവരും മറന്നിട്ടില്ലെന്ന് കരുതുന്നു… ആദ്യമേ തന്നെ ഒരുപാട് വൈകിയതിൽ ക്ഷമ ചോദിക്കുന്നു ആദ്യ ഭാഗം ഇട്ടിട്ട് ഇപ്പൊ 2 ആഴ്ചക്ക് മേലെ ആയിരിക്കുന്നു..ആദ്യഭാഗം രണ്ടുകയ്യുംനീട്ടി സ്വീകരിച്ചതിന് നന്ദി..എത്രയും വേഗം തരണമെന്ന് കരുതിയതാണ് പക്ഷെ വിചാരിച്ച പോലെ കഥ നീങ്ങുന്നില്ല…

അമിത പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക….മുൻഭാഗത്തോട് എത്രത്തോളം നീതി പാലിച്ചു എന്നറിയില്ല…പിന്നെ ആദ്യമേ തന്നെ പറയട്ടെ കമ്പി തീരെ ഈ ഭാഗത്തിലും ഇല്ല!!! കഥയ്ക്ക് അനിവാര്യമായത് മാത്രമേ എഴുതിയിട്ടുള്ളൂ…തെറ്റുകുറ്റങ്ങള്‍ പൊറുക്കുമെന്നു വിശ്വസിക്കുന്നു..

.

.

.

.

.

…ഞങ്ങളുടെ കാര്യം അച്ഛനമ്മമാരെ അറിയിച്ചാല്‍ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമെന്ന് ഒരെത്തും പിടിയും കിട്ടാതെ ഞാന്‍ അവളെയും മുറുക്കെ ചേര്‍ത്ത് പിടിച്ച് ആ കട്ടിലില്‍ ഇരുന്നു ….

തുടർന്ന് വായിക്കൂ

കുറച്ചു നേരം കഴിഞ്ഞപ്പോ താഴെ നിന്ന് ജാനിയമ്മയുടെ വിളി കേട്ടു

“അഭീ…ശ്രീ..വാ വന്ന് ആഹാരം കഴിക്ക്‌..”

ആ വിളി കേട്ടിട്ടും ശ്രീ എന്‍റെ നെഞ്ചിൽ നിന്നും അടർന്ന് മാറിയില്ല..

“ശ്രീ…ദേ അമ്മ വിളിക്കുന്നു ബാ എണീറ്റെ..”

“വേണ്ടഭീ എനിക്ക് വിശപ്പില്ല കുറച്ച് നേരം കൂടെ ഞാൻ ഇങ്ങനെ ഇരുന്നോട്ടെ പ്ലീസ് ടാ”
“ദേ പെണ്ണേ എന്‍റെ കയ്യീന്ന് നീ മേടിക്കും ഞാൻ എങ്ങും പോണില്ലലോ ഇവിടെ തന്നെ ഇല്ലേ..”

അപ്പോഴും അവളിരുന്നു ചിണുങ്ങുകയാണ്

കവിളിൽ ഒരു പിച്ചു കൊടുത്തിട്ട് അവളെയും പൊക്കി ഉന്തിത്തള്ളി താഴേക്ക് ചെന്നു

ജാനിയമ്മ ആഹാരമെടുത്ത് വെക്കുന്ന തിരക്കിലാണ്. ഞങ്ങളെ കണ്ടപ്പോ

“കഴിഞ്ഞോ രണ്ടിന്‍റെയും അടികൂടൽ..അതോ ഇനിയുമുണ്ടോ ഉണ്ടേൽ ഇപ്പൊ തീർത്തോണം..”

എന്തോ അർത്ഥം വെച്ചു സംസാരിക്കുമ്പോലെയാണെനിക്ക് തോന്നിയത്

“ജാനിയമ്മേ…. അതിലെന്തോ ഒരു അപശ്രുതിയില്ലേ…” ഒഴുക്കൻ മട്ടിൽ ഞാൻ ചോദിച്ചു

“ഒന്നുമില്ലേ ..ഞാൻ പറഞ്ഞെന്നെയുള്ളു…” ജാനിയമ്മ എന്തോ അതിലും ഒളിപ്പിച്ചെന്നെ കളിയാക്കുമ്പോലെ തോന്നി

ഞാൻ പിന്നീടൊന്നും പറയാതിരുന്ന് ടേബിളിൽ എടുത്ത് വെച്ചിരുന്ന ആഹാരം കഴിക്കാൻ തുടങ്ങി..പക്ഷെ എന്‍റെ ചുറ്റും ശ്രീ ആടികുഴഞ്ഞ് നിക്കുന്നുണ്ട്…കാര്യമെനിക്ക് പിടികിട്ടി…ഉടനെ അവളോട് ഞാൻ പറഞ്ഞു

“നടക്കൂല മോളെ നീ അമ്മയോട് പറ..എനിക്ക് സമാധാനമായി ആഹാരം കഴിക്കണം…”

പെണ്ണിന്‍റെ ഒരു സ്വഭാവമാണ് സ്വയം ആഹാരം കഴിക്കില്ല..ഞങ്ങൾ ആരെങ്കിലും കഴിക്കുന്നത് കാണുമ്പോഴാന്‍ അവള്‍ക്ക് വിശപ്പ് വരുന്നത് അവളെയപ്പോ നമ്മള്‍ ഊട്ടിക്കണം .. അതിനവളുടെ ആദ്യത്തെ നീക്കമാണ് ആ ആടികുഴഞ്ഞുള്ള നിപ്പും മുഖത്തെ ആ കൊഞ്ചലും…അവളെങ്ങനെ കൃത്യമായി ഈ ഭാവങ്ങളൊക്കെ മുഖത്ത് കൊണ്ടുവരുന്നു എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നൊന്നാണ് ..

മിക്കപ്പോഴും ഈ പണി എനിക്കാണ് വന്ന് വീഴുന്നത് കാരണം എല്ലാരും കൂടെ ഒരുമിച്ച്‌ ആഹാരം കഴിക്കുമ്പോ ഞങ്ങൾ കാണില്ല..പിന്നെ ഞങ്ങൾക്ക് തോന്നുമ്പോ വന്നാണ് കഴിക്കുക..അതിപ്പോ എന്റെ വീട്ടിലാണേലും അവൾടെ വീട്ടിലാണേലും!!!

മുഖം കോട്ടിക്കൊണ്ട് കഷ്ടമുണ്ട് ഇത്തിരി വാരിത്താടാ എന്ന് കാണിച്ചപ്പോ അതിൽ ഞാൻ വീണു..

“പെണ്ണ് സമ്മയ്ക്കത്തില്ല..ആ കസേര ഇങ്ങോട്ട് തിരിച്ചിട്ടെ..”അടുത്ത് ഡൈനിങ്ങ് ടേബിളിന്റെ കസേര ചെരിച്ച് ഇടാൻ ഞാനവളോട് പറഞ്ഞു
ആ കസേര നീക്കിയിട്ടപ്പോ ഞാൻ അതിൽ ഇരുന്നു എന്നിട്ടവളെ നോക്കി

“എന്നേം നോക്കിയിങ്ങനെ മിഴിച്ചു അടയ്ക്കാമരം പോലെ നിന്നാ ഞാൻ എങ്ങനെ വാരിത്തരും ..ദേ ആ കസേര കൂടെയിങ്ങോട്ട് നീക്കിയിട്ടിട്ട് ഇരിക്ക്..” ഞാൻ കസേര ചൂണ്ടി പറഞ്ഞു

ഞാൻ പറഞ്ഞത് ശ്രദ്ധിക്കാതെ തിരിഞ്ഞിരുന്ന എന്‍റെ മടിയിൽ ഒരു സൈഡിലേക്ക് മാത്രം കാലുകളിട്ട് അവളിരുന്നു..

“ഹോ പറഞ്ഞിട്ടൊക്കെ ഇരിക്ക് പെണ്ണേ..”ഞാനവളോട് ചെറുതായി ദേഷ്യപ്പെട്ടു

“അതിനിപ്പോ എന്തിനാ നീ ദേഷ്യപ്പെടുന്നെ..ഞാൻ ഒന്ന് ഇരുന്നതല്ലേ ഒള്ളു..”അവൾ തിരിച്ചടിച്ചു

“എന്‍റെ പൊന്നുമോളെ നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല..അതൊരാണായാലെ മനസ്സിലാവൂ”..ഞാനൊന്ന് ചിരിച്ചു കൊണ്ട് ഒരു കയ്യിലിരുന്ന പ്ലേറ്റ് ടേബിളിൽ വെച്ച് ഇടത്തെ കൈകൊണ്ട് തന്നെ അവളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റു ചെയ്ത് ഞാന്‍ ഒന്ന് നേരെ ഇരുന്നു

“എന്തൊരു ആശ്വാസം..”ആശ്വാസത്തോടെ ഞാന്‍ പറഞ്ഞു

ഞാൻ ടേബിളിൽ വെച്ച ആഹാരമെടുത്ത് ചോറിൽ ഇത്തിരി മോരുകറിയും ചമ്മന്തിയും അവളെ കൊണ്ട് തന്നെ പാത്രത്തിലേക്ക് ഇടീപ്പിച്ചു..അതെല്ലാം എന്‍റെ മടിയില്‍ നിന്ന് എഴുന്നേൽക്കാതെ തന്നെയാണ് ചെയ്തത്…

കൊറച്ച് മോരുകറിയും നല്ല എരിവുള്ള കാന്താരിമുളക് ഉടച്ച് അരച്ചെടുത്ത തേങ്ങാചമ്മന്തിയും കൂടെ നന്നായി പെരട്ടി ഒരുരുള അവളുടെ വായിലേക്ക് വെച്ചുകൊടുത്തു..അതും കണ്ടുകൊണ്ടാണ് ജാനിയമ്മ അടുക്കളയിൽ നിന്ന് പപ്പടം പൊള്ളിച്ചതുമായി വരുന്നത്

“എന്താ പെണ്ണേ നിനക്ക് ആ കസേരയിൽ ഇരുന്നൂടെ എന്തിനാ അവന്‍റെ മടിയിൽ കയറി ഇരിക്കുന്നെ..പിന്നെയാ ചമ്മന്തി അവനായിട്ട് ഉണ്ടാക്കീതാ നിനക്കല്ല!!!..നീ വേറെ പോയി എടുത്ത് കഴിക്കടി…” അവളെ ശകാരിച്ചു

“അതിനിപ്പോ കുറച്ച് ഞാൻ കഴിച്ചൂന്ന് വെച്ചൊന്നും സംഭവിക്കില്ല..അമ്മ പോയേ..” ഒരു കൂസലും ഇല്ലാതെ അവളത് പറഞ്ഞെണീറ്റ്

ടേബിളിന്‍റെ അങ്ങേ സൈഡിൽ അമ്മ കൊണ്ടുവെച്ച പപ്പടത്തിൽ നിന്നുമൊരെണ്ണം എടുത്ത് കടിച്ചു..എന്നിട്ട് നേരെ വന്ന് ‘അമ്മ നിക്കുന്നതൊന്നും മൈൻഡ് ചെയ്യാതെ വീണ്ടുമെന്‍റെ മടിയിൽ തന്നെ വന്നിരുന്നു ..

അത് കണ്ട് അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ ജാനിയമ്മ തലയാട്ടികൊണ്ട് അടുക്കളയിലേക്ക് തന്നെ പോയി
“ശ്രീ..അമ്മ പറഞ്ഞതിലും കാര്യമില്ലെ….”ഞാൻ പറഞ്ഞു തീരും മുന്നേ അവളുടെ മറുപടി വന്നിരുന്നു

“എന്ത് ചമ്മന്തി നിനക്ക് മാത്രം ആയിട്ടാണെന്നോ..? ഹോ എന്തൊരു എരിവാത്….” എരിവ് വലിച്ചുകൊണ്ടാണവൾ പറഞ്ഞത്

“ഓ അതല്ലടി കഴുതേ…ഈ മടിയിൽ ഇരിക്കണത്.. ഇരിപ്പ് അത്ര ശെരിയാണോ …”ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു

“അതിനെന്താ ഞാൻ എന്‍റെ ചെക്കന്‍റെ മടിയിലാ ഇരിക്കണേ..” അവൾ മറ്റൊന്നും ചിന്തിക്കാതെ പറഞ്ഞു

“അത് നിനക്കും എനിക്കും മാത്രം അറിയുന്ന കാര്യല്ലേ…ബാക്കിയുള്ളവർക്ക് അങ്ങനെയല്ലല്ലോ …” അത് പറഞ്ഞപ്പോളവളുടെ മുഖഭാവം മാറുന്നത് ഞാൻ കണ്ടു….ഒരു ചെറിയ സങ്കടമുണ്ട് ആ മുഖത്ത്

ഒന്ന് മൂളിയിട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്കും അതൊരു വിഷമമായി തോന്നി…..

പിന്നെ മനസ്സ് പറയുന്നത് പോലെ ഞാന്‍ ചെയ്തു ..മടിയിൽ നിന്നെണീറ്റ അവളുടെ ഇടുപ്പുകളിൽ എന്‍റെ ഇടതുകൈ അമർന്നു അവളെ പിടിച്ച് തിരികെ മടിയിൽ തന്നെ ഇരുത്തി…പെണ്ണിന്‍റെ മുഖം തെളിഞ്ഞു സന്തോഷം നിറഞ്ഞയാ ചിരി കണ്ടപ്പോ തന്നെ മനസ്സിലൊരു കുളിര്…

Leave a Reply

Your email address will not be published. Required fields are marked *