അശോകപുരി എന്ന മഹാരാജ്യം അധികാര കൊതിയും പരസ്പര വിശ്വാസമില്ലായ്മയും കാരണം അഞ്ച് രാജ്യങ്ങൾ ആയി പിരിഞ്ഞു. ഇന്നും അതിർത്തി തർക്കവും വെറുപ്പ് മൂലം ഉണ്ടാകുന്ന പ്രേശ്നങ്ങൾ കാരണവും പരസ്പരം യുദ്ധങ്ങൾ നടക്കാറുണ്ട്.
ദേവപുരി, ഉത്തരപുരി, പണ്ട്യനാട്, ദക്ഷിണപുരി, ഉദയപുരി എന്നിവയായിരുന്നു ആ രാജ്യങ്ങൾ.
മറ്റുരാജ്യക്കാർ തങ്ങളുടെ അവകാശം പറഞ്ഞു. രാജ്യ ഖജനാവും, രാജ്യസമ്പത്തും കൈകലക്കിയപ്പോൾ പണ്ഡിയനാടിന്റെ രാജാവായ മാർത്ഥണ്ടവർമൻ ആവിശ്യപെട്ടത് രാജ്യ സൈനത്തിൽ ഉണ്ടായിരുന്ന ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകളെ മാത്രമായിരുന്നു. മറ്റ് എല്ലാ രാജ്യങ്ങളും ആയി അതിർത്തി പങ്കിട്ടിരുന്നത് പണ്ട്യനാട് മാത്രമായിരുന്നു അത്കൊണ്ട് തന്നെ എപ്പോൾ ഏത് രാജ്യം തങ്ങളെ ആക്രമിക്കും എന്ന് പറയാൻ പറ്റാത്ത സാഹചര്യത്തിൽ തങ്ങളുടെ ഉടമ ആയ രാജാവിന് വേണ്ടി ജീവൻ കളയാൻ ജനനമെടുത്തവരും സാധരണ മനുഷ്യർക്ക് ഉള്ളതിന്റെ പതിന്മടങ് കരുത്തും ബുദ്ദിയും ഉള്ള ശാസ്ഥ ഗോത്രത്തിൽ പെട്ട അടിമകൾ ആ രാജ്യത്തെ സംരക്ഷിച്ചു പൊന്നു.
തലമുറകൾ കഴിഞ്ഞിട്ടും ആ രാജ്യങ്ങൾക്ക് ഇടയിൽ ഉള്ള പക കൂടുക അല്ലാതെ കുറഞ്ഞിട്ടില്ല ഒരാവസരത്തിനായി അവർ കാത്തിരുന്നു.
——————————————————————–
പണ്ട്യനാട്ന്റെയും ഉദയപുരിയുടെയും അതിർത്തികളിൽ വീണ്ടും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടക്കുക ആണ്.
” നീ എന്താ ഇങ്ങനെ നിൽക്കുന്നത്….. വേഗം റെഡി ആകു കാഹളം ഇപ്പോൾ മുഴങ്ങും “
” ഇതായിരിക്കും ചിലപ്പോൾ നമ്മുടെ അവസാന യുദ്ധം…. അല്ലെ “
” എന്താ നിനക്ക് ഭയം ഉണ്ടോ…. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടല്ലേ നമ്മൾ സേനയിൽ ചേർന്നത് “
” പണ്ട്യനാട്ന്റെ സേനാപതി രണധിരൻ ആണ് അതാണെന്റെ ഭയം…… അവൻ ഒറ്റക്ക് തന്നെ നുറുപേരെ നേരിടും…… നമ്മുടെ സൈന്യത്തിനു അവരുടേതിന്റെ പകുതിപോലും ആൾബലം ഇല്ല….. ഈ യുദ്ധം നാശം മാത്രമേ വിതക്കു “
” ഹഹ നീ ഭയപ്പെടണ്ട അവരുടെ സൈന്യത്തിന്റ ബലത്തിനെ കുറിച്ചും രണധീരനെക്കുറിച്ചും അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ രാജാവ് യുദ്ധത്തിന് പുറപ്പെട്ടിട്ട് ഉണ്ട് എങ്കിൽ എന്തോ മുന്നിൽ കണ്ടിട്ടിട്ടുണ്ട് എന്നാണ് അർത്ഥം…….. നീ ധൈര്യം ആയിട്ട് യുദ്ധത്തിന് ഒരുങ്ങു “
ഉദയപുരിയിലെ ഭടൻ മാർ വിചാരിച്ചത് പോലെത്തന്നെ ആ യുദ്ധം ഒരു ചതികളം ആയിരുന്നു.
ഇരുരാജ്യങ്ങളുടെയും സൈനങ്ങൾ നേർക്കുനേർ നിന്നു. യുദ്ധകാഹളം മുഴങ്ങിയപ്പോൾ അവർ അലറിക്കൊണ്ട് പരസ്പരം പോരാടിക്കാൻ തുടങ്ങി.
പണ്ട്യനാട്ന്റെ സൈന്യം യുദ്ധത്തിൽ മുന്നിട്ട് നിന്നു. അവരുടെ പടത്തലവൻ രണധീരൻ തന്റെ മുന്നിൽ പെട്ടവരെ എല്ലാം വെട്ടി വിയ്ത്തി മുന്നോട്ട് കുതിച്ചു. രണധീരന്റെ കരുത്തു കണ്ട് പേടിച്ച ഉദയപുരിയിലെ സൈന്യം തിരിഞ്ഞു ഓടാൻ തുടങ്ങി . ഇത് കണ്ട രണധീരൻ തന്റെ കുതിര പുറത്തു നിന്നും ഇറങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് തന്റെ സൈന്യംത്തെ വിലക്കി.
” നിർത്തു…….. തിരിഞ്ഞു ഓടുന്നവരെ ആക്രമിക്കാൻ പാടില്ല.”
പണ്ട്യനാടന്റെ പടയാളികൾ ഒരുയുദ്ധം കൂടി ജയിച്ച സന്തോഷത്തിൽ അർതുവിളിച്ചു. അവരോടൊപ്പം രണധീരനും പങ്കെടുത്തു. അവരുടെ അടുത്തേക്ക് പണ്ട്യനാട്ന്റെ മന്ത്രിമാരിൽ ഒരാളായ ഭൈരവൻ തന്റെ രഥത്തിൽ വന്നു.
” ബെലെ ഭേഷ്…… രണധീര നിന്നെ വെല്ലാൻ ആരും ഇല്ല എന്ന് ഒരിക്കൽ കൂടി നീ തെളിയിച്ചിരിക്കുന്നു “
അയാൾ ചിരിച്ചു കൊണ്ട് രണധീരന്റെ തോളിൽ തട്ടിയ ശേഷം പടയാളികളോടായി പറഞ്ഞു.
” പണ്ട്യനാട്ന്റെ ചരിത്രത്തിലേക്ക് ഒരു വിജയം കൂടി സമ്മാനിച്ച നിങ്ങൾക്ക് ആയി എന്റെ ചെറിയ സമ്മാനം…… മറ്റ് രാജ്യക്കാർ ഒരിക്കൽ എങ്കിലും രുചിച്ചു നോക്കണം എന്ന് വിചാരിക്കുന്ന അമൃതേത്….. പണ്ഡിയനാടിന്റ നിലവാറകളിൽ മാത്രം ഉള്ള അപൂർവ്വ ശേഖരം “
ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു കൂടം തുറന്നു. അതിൽ നിന്നും വന്ന വാസന പടയാളികളെ ആവേശത്തിൽആയുതി. അവർ ആ രഥം വളഞ്ഞു. ഭൈരവാൻ ഒരു മുളംപണയിൽ കുറച്ച് എടുത്ത് ബാക്കി ഭടൻമാർക്ക് നൽകി. അയാൾ അതും മായി രണധീരന്റെ അടുത്തേക്ക് വന്നു അയാൾക്ക് അത് നൽകി. രണധീരൻ ഒന്ന് ചിരിച്ചു കൊണ്ട് അത് കുടിച്ചു. ശേഷം സംശയത്തോടെ ആ പനിയത്തിലേക്ക് നോക്കി. അമൃതേത് അയാൾ മുമ്പ് കുടിച്ചിട്ടുണ്ട് ഇത് അതല്ല വേറെ എന്തോ ആണ്. ഒരു ശബ്ദം കെട്ട് ചുറ്റും നോക്കിയ രണധീരൻ കാണുന്നത് കുഴഞ്ഞു വിഴുന്ന തന്റെ പടയാളികളെ ആണ്. അയാൾക്ക് തല ചുറ്റുന്നതായി തോന്നി. രണധീരൻ വാൾ ഊരി ഭൈരവന്റെ നേരെ തിരിഞ്ഞു.
