ജാനി – 1 Like

ബോയ്സ് ഓവർ ഫ്ലവർറിന്റെ ഒരു മലയാളം വെർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് ഇത് എന്റെ ഒരു വെർഷൻ ആണ് അതിനാൽ തന്നെ എന്റെ തായ മാറ്റങ്ങളും ഉണ്ടാകും ഇത് പൂർണമായും ഒരു ലവ് സ്റ്റോറി ആണ് എന്നിരുന്നാലും ഇത് അത്ര റിയലിസ്റ്റിക്ക് ആയ ഒരു ലവ് സ്റ്റോറി ആയിരിക്കില്ല

സെന്റ് ജോർജ് കോളേജ് കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നരുടെ മക്കൾ പഠിക്കുന്ന ലോകോത്തര നിലവാരമുള്ള കോളേജ് ആർട്സ്, സയൻസ്, സ്പോർട്സ് എന്നി മേഖലകളിൽ എല്ലാം തന്നെ ഒന്നാം സ്ഥാനം നിലനിർത്താൻ സെന്റ് ജോർജ് കോളേജ് എന്നും ശ്രദ്ധിച്ചിരുന്നു അക്കാഡമിക്ക് ലെവലിലും മറ്റു മേഖലകളിലും എന്നും 100% മായിരുന്നു സെന്റ് ജോർജ് കോളേജിന്റെ വിജയം എന്നാൽ ഇപ്പോൾ അതിനൊരു ഭിഷണി ഉയർന്നു വന്നിരിക്കുന്നു .

(സെന്റ് ജോർജ് കോളേജിന്റെ ബോർഡ് മീറ്റിംഗ് )

ബോർഡ് പ്രസിഡന്റ്‌: നിങ്ങൾ എന്താണീ പറയുന്നത് ഇത്തവണത്തെ സ്വിമ്മിംഗ് ചാമ്പ്യൻഷിപ് നമ്മുടെ കോളേജിനു കിട്ടാൻ സാധ്യത ഇല്ലന്നോ?

പ്രിൻസിപ്പൽ : അതെ മാഡം

ബോർഡ് പ്രസിഡന്റ്‌ : നിങ്ങൾക്ക് ഇതു പറയാൻ നാണമില്ലേ എല്ലാ തലത്തിലും ഒന്നാമത് എന്നതാണ് നമ്മുടെ കോളേജിന്റെ പ്രേതേകത അതിനു വേണ്ടിയാണു ബോർഡ് മെംബേർസ് കോടികൾ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്

പ്രിൻസിപ്പൽ: എല്ലാം ശെരിയാണ് മാഡം നമ്മുടെ കുട്ടികൾക്കെല്ലാം വളരെ മികച്ച ട്രെയിനിങ് ആണു നമ്മൾ കൊടുത്ത് പക്ഷെ ആർക്കും തന്നെ മികച്ച വേഗത കണ്ടെത്താൻ കഴിയുന്നില്ല ഇങ്ങനെ പോയാൽ നമുക്ക് വിജയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

പ്രസിഡന്റ്‌ : ഇത് നമ്മുടെ കോളേജിന്റെ അഭിമാനത്തിന്റെ കാര്യമാണ് താൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ?

പ്രിൻസിപ്പൽ : ഞാൻ ഒരു കുട്ടിയെ കണ്ടെത്തിയിട്ടുണ്ട് സ്കൂൾ തലത്തിൽ വളരെ മികച്ച രീതിയിൽ സ്വിമ്മിങ് ചെയ്തിട്ടുള്ള കുട്ടിയാണ് ആ കുട്ടിക്ക് ഇതുവരെ കോളേജ് അഡ്മിഷൻ കിട്ടിയിട്ടില്ല നമുക്ക് ആ കുട്ടിക്ക് ഇവിടെ അഡ്മിഷൻ കൊടുക്കാം നല്ല ട്രെയിനിങ് കിട്ടിയാൽ അവൾ ചാമ്പ്യൻഷിപ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രസിഡന്റ്‌ : അത് നല്ലൊരു വഴിയാണ് കുട്ടിയുടെ ഡീറ്റെയിൽസ് പറയു.

പ്രിൻസിപ്പൽ: യെസ് മാഡം ആ കുട്ടിയുടെ പേര് ജാനി എന്നാണ് അച്ഛൻ ഒരു ഡ്രൈ ക്ലീനിങ് ലാ ണ്ടറി നടത്തുന്നുഒരുപാടു കോമ്പറ്റീഷൻസ് ആ കുട്ടി വിൻ ചെയ്‌തിട്ടുണ്ട്…
പ്രസിഡന്റ്‌ : നിർത്തു താൻ പറഞ്ഞത് ഒരു മിഡിൽ ക്ലാസ്സ്‌ കുട്ടിയെ കുറിച്ചാണോ അതൊരിക്കലും സാധ്യമല്ല .

പ്രിൻസിപ്പൽ: ഇപ്പോൾ ജയിക്കുന്നതാണ് മാഡം പ്രധാനം അതുകൊണ്ട് ആ കുട്ടിക്ക് സീറ്റ്‌ കൊടുക്കുന്നതാണ് നല്ലത് എന്തായാലും തീരുമാനം നമ്മൾ വേഗം എടുക്കണം അല്ലെങ്കിൽ ആ കുട്ടിക്ക് മറ്റെവിടെയെങ്കിലും സീറ്റ് കിട്ടും.

പ്രസിഡന്റ്‌ : ലക്ഷങ്ങൾ വിലയുള്ള സീറ്റ് ആണ് പക്ഷെ ഇപ്പോൾ അത് നോക്കിയിട്ട് കാര്യമില്ല അവൾ ജയിക്കുമെങ്കിൽ അത് ഈ കോളേജിനു വേണ്ടി ആയിരിക്കണം താൻ അഡ്മിഷന് വേണ്ട കാര്യങ്ങൾ ചെയ്യ്

പ്രിൻസിപ്പൽ :ശെരി മാഡം ഞാൻ ഇന്നു തന്നെ അവരെ പോയി കാണാം.

###############################

ഇതേ സമയം ജാനീസ് ഡ്രൈക്ലീനിങിൽ

“അച്ഛാ ഞാൻ എത്തി ”

“ജാനി നീ എല്ലാ വീട്ടിലും കൃത്യമായി തുണി എത്തിച്ചോ അതോ വല്ല പ്രേശ്നവും ഉണ്ടാക്കിയോ ”

“എല്ലാം കൃത്യമായി എത്തിച്ചു കുറച്ചു തുണി ക്ലീനിങിനും കിട്ടിയിട്ടുണ് 2000രൂപ കളക്ഷൻ കിട്ടി പിന്നെ കുറച്ച് ടിപ്പും കിട്ടി ”

“അതിരിക്കട്ടെ നിന്റെ സ്വിമിങ് കോംപറ്റീഷൻ എന്നാ ”

“അതിന് ഇനി ഒരു മാസം കുടി ഉണ്ട്. പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ പാർട്ട്‌ടൈം ജോബ് കിട്ടിയിട്ടുണ്ട് ഇന്ന് മുതൽ പോകാൻ പറഞ്ഞിട്ടുണ്ട് ”

“ജോലിക്ക് പോയാൽ പ്രാക്ടീസ്ഒക്കെ നടക്കുമോ? ”

“അതൊക്കെ നടക്കും അച്ഛാ എങ്ങനെയും കുറച്ച് കാശുണ്ടാകണം ”

“എന്താ അവിടെ അച്ചനും മോളും തമ്മിൽ ഒരു ഗൂഢാലോചന ” ജാനിയുടെ അമ്മയായിരുന്നു അത്.

“ഒന്നുമില്ല അമ്മേ ഞാൻ വെറുതെ സ്വിമിങിനെ കുറിച്ച് പറഞ്ഞതാ”

Leave a Reply

Your email address will not be published. Required fields are marked *