പ്രണയമന്താരം – 12 1

Kambi Kathakal – പ്രണയമന്താരം – 12


വണ്ടിയുടെ അടുത്ത് ചെന്ന് തുളസി കണ്ണത്താ ദൂരം പറന്നുകിടക്കുന്ന പുഞ്ചപാടം നോക്കി നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു കവിൾ തടങ്ങളിൽ ഒഴുകി ഇറങ്ങി. എന്തോ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. മനസ്സിൽ എന്തോ വലിയ ഭാരം ഉള്ളത് പോലെ..

കൃഷ്ണയ്ക്ക് മനസിലായി തുളസി ആകെ മാനസിക സങ്കർഷത്തിൽ ആണ് എന്ന്.ദുരത്തേക്കു നോക്കി നിന്ന തുളസിയുടെ തോളിൽ കൈവെച്ചു അവൻ.

ഒരു ഞെട്ടലോടെ തിരിഞ്ഞു തുളസി.. കണ്ണുകൾ ആകെ കലങ്ങി ചുവന്നു തുടുത്തു. അവനെ നോക്കാതെ താഴോട്ട് നോക്കി നിന്നു..

തുളസിയുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി ആ കണ്ണുനീർ തുടച്ചു നിക്കി അവൻ.

എന്തിനാ എന്റെ പെണ്ണ് കരയുന്നതു…. ഈ ജീവിതകാലം ഉള്ളത് ഇത്രയും കാലത്തിനു ഇടക്ക് കരഞ്ഞു അനുഭവിച്ചില്ലേ ഇനിയും എന്തിനാ കരയുന്നെ.. എന്റെ പെണ്ണിന്റെ ചിരിച്ച മുഖം കാണാൻ ആണ് ചേല്.. ഇതു ചുമ്മാ.. ഞാൻ ഉള്ളപ്പോൾ ഈ കണ്ണ് കലങ്ങാൻ ഞാൻ സമ്മതിക്കില്ല… അവന്റെ സൗണ്ട് ഇടറി

പറഞ്ഞു മുഴുവിച്ചില്ല…. മുള കീറുന്ന പോലെ ഒരു കറാച്ചിലും അവനെ വട്ടം കേറി കെട്ടിപിടിച്ചു ആ നെഞ്ചിലേക്ക് വീണു ആർത്തു കരഞ്ഞു അവൾ.

വേണ്ടട എന്നേ ഇങ്ങനെ ഇട്ടു വട്ട് പിടിപ്പിക്കല്ലേ.. എത്രയും കാലം അനുഭവിച്ചു ഇനി വയ്യടാ കണ്ണാ….. ഒത്തിരി ആഗ്രഹിച്ചു കിട്ടിയില്ലേ എനിക്ക്‌ സഹിക്കില്ല, ഞാൻ ചിലപ്പോൾ ചത്തു കളയും…. എനിക്ക്‌ അത്രക്ക് ഇഷ്ടാ എന്റെ കണ്ണനെ….. അവനെ വരിഞ്ഞു മുറുക്കി അവൾ….

തുളസിയുടെ വായിൽ നിന്നു വന്നത് കെട്ടു കൃഷ്ണ ഞെട്ടി…. അവൻ അവന്റെ കയ്യിൽ നുള്ളി.. ആ… അപ്പോൾ സ്വപ്നം അല്ല……

എന്തുവാ എന്റെ ടീച്ചർ പറഞ്ഞെ. ഞാൻ കേട്ടില്ല….. അവൻ അവളെ പിടിച്ചു മാറ്റാൻ നോക്കി.

കൂടുതൽ അവന്റെ ദേഹത്തു ഒട്ടി നിന്നു തുളസി… അവന്റ നെഞ്ചിൽ മുഖം പുഴ്ത്തി….
ആ എന്റെ സുന്ദരി ഒന്ന് ഇങ്ങോട്ട് നോക്കിയേ ഞാൻ ഒന്ന് കാണട്ടെ..

ഇത്രയും നാളും കണ്ടില്ലേ അതുമതി.. അവൾ കൃഷ്ണയുടെ നെഞ്ചിൽ ഒന്ന് കടിച്ചു..

ആ…. ടീ…. ആ…. നോവുന്നു..

നോക്കു പെണ്ണെ…

തുളസി അവന്റെ മുഖത്ത് നോക്കി ഒരു കള്ള ചിരിയോടെ…

അതു കണ്ടു കൃഷ്ണ… ആ നെറ്റിയിൽ ഒരു ഉമ്മ നൽകി..

കണ്ണ് അടച്ചു അവൾ അതു ഏറ്റുവാങ്ങി..

ഇനി പറ.. എന്താ നുമ്പേ എന്റെ കള്ളിപെണ്ണ് പറഞ്ഞെ ഒന്ന് കേക്കട്ടെ..

ഒന്ന് പോയെ.. അവൾ ഒരു നുള്ള് കൊടുത്തു കയ്യിൽ…

പറയടി ചേച്ചിപെണ്ണെ… ഇത്രയും നാൾ ഞാൻ കേക്കാൻ കൊതിച്ചത് അല്ലെ.. Plzzz.. ഒന്ന് പറ…

കൃഷ്ണ ഇരു കവിളും കയ്യിൽ കോരി എടുത്തു ആ കണ്ണിലേക്കു നോക്കി ചോദിച്ചു…

ഒരു വല്ലാത്ത ചന്തം ആയിരുന്നു അവൾക്കു അപ്പോൾ.. മുഖം ഏല്ലാം ചോര നിറമായി.. കണ്ണുനീർ തുള്ളികൾ പെയ്തു ഒഴിഞ്ഞ കണ്ണുകളിൽ വല്ലാത്ത തിളക്കം. പുഞ്ച പാടത്തെ ചെറു തെന്നലിൽ പാറി നടക്കുന്ന മുടി ഇഴകൾ സുന്ദരി ആയിരുന്നു അവൾ…

എനിക്ക്‌ ഈ കള്ളതെമ്മാടിയെ ഇഷ്ടം ആണ് എന്ന്…… ♥️♥️♥️ എന്റെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ കണ്ണൻ ആണ് എന്ന്… ഒരു നിറ ചിരിയോടെ കൃഷ്ണയെ നോക്കി തുളസി പറഞ്ഞു….

അതു കേട്ടു കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി..

അവളെ കെട്ടിപിടിച്ചു കൃഷ്ണ ഇനി ഒരിക്കലും നഷ്ടപെടുത്തില്ല എന്നാ ഉറപ്പൊടെ….. എന്തു സംഭവിച്ചാലും കൂടെ ഉണ്ടാകും എന്നാ ഉറച്ച മനസോടെ..

ഒത്തിരി നേരത്തെ കെട്ടിപിടുത്തം അവസാനിപ്പിക്കാൻ എന്നൊണം തുളസി അവനെ വിളിച്ചു…

കണ്ണാ മതിടാ.. വിട് മോനെ.. അവർ ഒക്കെ തിരക്കും നമ്മടെ….. വിട് കണ്ണാ മതി…..

ആ കുറച്ചു നേരം നിക്കു എന്റെ ടീച്ചർ കുട്ടി…. നല്ല സുഖം….

ആ അതൊക്കെ പിന്നെ നോക്കാം… എന്റെ പൊന്നു അല്ലെ…. ബാ ഇപ്പോൾ പോകാം..

അവൾ അവന്റെ വയറ്റിൽ ഒരു നുള്ള് കൊടുത്തു…

ആ…….. പെട്ടന്ന് വിട്ടു മാറി വയറിൽ തടവി കൃഷ്ണ..
അതു കണ്ടു ചിരിച്ചു അവൾ..

ചിരിക്കണ്ടാ… എന്റെ കയ്യിൽ കിട്ടും ഞാൻ അപ്പോൾ നോവിച്ചോളാം ഇതിലും നന്നായി…

Leave a Reply

Your email address will not be published. Required fields are marked *