Related Posts
കൃഷ്ണയെ തള്ളി വെളിയിൽ ആക്കി അവൻ പോകുന്നത് നോക്കി നിന്നശേഷം തുളസി കതകു അടച്ചു. നാണം കൊണ്ട് അവളുടെ മുഖം ചാമ്പക്ക പോലെ ചുവന്നു തുടുത്തു…
അയ്യേ എന്തൊക്കെ ആണ് അവൻ എന്നേ ചെയ്തെ.. അതിനൊക്കെ നിന്നും കൊടുത്തു…. അയ്യേ…..
അവൾ അതും സ്വയം പറഞ്ഞു ഫ്രഷാവാൻ ബാത്‌റൂമിൽ കേറി….
തിരികെ ഇറങ്ങി ഫോണിൽ നോക്കി… ആതിരയുടെ മിസ്സ്ഡ് കാൾ ഉണ്ട്..
അവളെ തിരിച്ചു വിളിച്ചു… രണ്ടു ബെൽ കഴിഞ്ഞു അപ്പുറത്തു നിന്നും ഹലോ കേട്ടു….
എവിടെയായിരുന്നടി എത്ര നേരം കൊണ്ട് വിളിക്കുക ആണ്… ആതിര ചെറിയ ദേഷ്യത്തിൽ തിരക്കി..
അതിനു മോൾ എന്തിനാ ഇങ്ങനെ ചൂട് ആകുന്നെ… ഞാൻ കുളിക്കുകയായിരുന്നു ബുദുസ്സേ…. ഒന്ന് കൊഞ്ചി കൊണ്ട് തുളസി മറുപടി നൽകി….
എന്താ ഒരു കൊഞ്ചൽ ഒക്കെ…. കുറച്ചു ദിവസമായി ഞാൻ ശ്രദിക്കുന്നു.. ആകെ ഒരു മാറ്റം… എന്താ ഒരു കള്ളത്തരം….
നിനക്ക് എന്ത് തോന്നുന്നു….
എന്ത് തോന്നാൻ ചെക്കൻ നിന്നെ വളച്ചു ഓടിച്ചു കുപ്പിയിലാക്കി അതു തന്നെ കാര്യം…. ഒരു കാളിയായി എന്നാൽ കാര്യമായി ആതിര പറഞ്ഞു….
അയ്യോ….
നിനക്ക് എങ്ങനെ മനസിലായി…. ചുമ്മാ തള്ളിയത് അല്ലെ…
ഒരു തള്ളും അല്ല…..
അയ്യേ….
ഡാ നിന്നോടു ഞാൻ പറയാൻ ഇരിക്കുകയായിരുന്നു…
ഓ… ഒന്ന് പോയെടി… ഇപ്പോൾ നമ്മളെ ഒക്കെ വേണ്ട.. പുതിയ ആളുകൾ ഒക്കെ ആയല്ലോ…
എന്താടാ ഇങ്ങനെ ഒക്കെ പറയണേ.. കഷ്ടം ഉണ്ട് കേട്ടോ.. ഞാൻ എല്ലാകാര്യാവും നിന്നോട് ഷെയർ ചെയ്യാറില്ലേ.. എന്താടി നീ ഇങ്ങനെ ഒക്കെ പറയണേ..
അയ്യേ.. പോ. പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞത് ആണ്….. അപ്പോൾ ചെലവ് ഉണ്ട്…..
അതൊക്കെ ചെയ്യാം…. നീ ഒക്കെ അല്ലെ എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ..
ഹേയ്.. എന്തിനു… നീ എന്റെ പൊന്നല്ലേ…. പിന്നെ ചെക്കൻ എങ്ങനെ ഉണ്ട് റോമാൻസ് ഒക്കെ എങ്ങനെ പോകുന്നു……..
നീ ഒന്ന് പോയെ….. അങ്ങനെ ഒന്നും ഇല്ല..
എങ്ങനെ ഒന്നും.. ഇല്ല എന്ന്… ടീ ഇപ്പോൾ പച്ച മാങ്ങാ സീസൺ അല്ല പണി ഒപ്പിക്കല്ലേ പെണ്ണെ…
നീ പോടീ… അവളുടെ ഒരു പച്ച മാങ്ങാ…… ആദ്യം നീ അതു തിന്നാൻ ഉള്ള വഴി നോക്കു… അവടെ പച്ചമാങ്ങാ..
അതിനു ഞാൻ എന്ത് ചെയ്യാൻ ആട.. ചേട്ടൻ അങ്ങ് മരുഭൂമിയിൽ അല്ലെ… എന്ത് ചെയ്യാൻ പറ്റും….. അതൊക്കെ പോട്ടെ നാളെ ഫുൾ സ്റ്റോറി അങ്ങ് പറഞ്ഞെക്കണം കേട്ടോ….
ആ. ആലോചിക്കാം.. നീ വെച്ചേ നാളെ കാണാം ബായ്….
അന്നത്തെ ദിവസം അങ്ങനെ സന്തോഷമായി കടന്നു പോയി…
പിറ്റേന്ന് രാവിലെ കുടുബക്ഷേത്രത്തിൽ തൊഴുതു, തിരി വെച്ച് പ്രാർത്ഥിച്ചു. ഇന്ന് മുതൽ എനിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്ലാസ്സ് തുടങ്ങും, ഇനി ഉള്ള 5 വർഷം അവിടെ ആണ് എന്റെ ജീവിതം. അച്ഛനും, അമ്മയും, തുളസിയും ആണ് എന്നേ കൊണ്ട് വിടുന്നത്. രാവിലെ കാപ്പി കുടിച്ചു, അമ്മയും, അച്ഛനും റെഡിയായി അപ്പോൾ ആണ് തുളസിയുടെ ഫോൺ വന്നത്…..
ഹലോ… മേഡം….
ആ.. ആ…. റെഡിയായോ…
ആ.. റെഡിയായി.. എല്ലാരും ഒക്കെ ആണ് തുളസി ടീച്ചർ വരുന്നില്ലേ..
നീ.. ഫ്രീ ആണ് എങ്കിൽ ഇങ്ങോട്ടു ഒന്ന് വരുമോ plzzz…
അർജെന്റ് ആണോ..
ആണോ എന്ന് ചോദിച്ചാൽ. വന്നിരുന്നെ കൊള്ളായിരുന്നു.
എന്താണ് കാര്യം..
ഓ വല്ല്യ ജാഡ ആണെങ്കിൽ വേണ്ട ഇയാൾ അവിടെ നിന്നോ..
ഈ സമയം അവൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നിരുന്നു തുളസിയുടെ റൂമിന്റെ വാതിക്കൽ അവൻ എത്തിയിരുന്നു
ഒന്ന് തിരിഞ്ഞു നോക്കടി ടീച്ചറെ..
അതു കേട്ട ഉടനെ അവൾ തിരിഞ്ഞു തന്നെ നോക്കി നിക്കുന്ന കൃഷ്ണയെ കണ്ട് അവൾ ചിരിച്ചു…
ഇതു ഇപ്പോൾ എത്തി..
ഞാൻ ഫോൺ വന്ന ഉടനെ ഇങ്ങോട്ടു പൊന്നു…
അവൾ അവനെ നോക്കി ചിരിച്ചു
എന്താ എന്നേ കാണണം എന്ന് പറഞ്ഞത്…
അതോ.. ഇങ്ങു വാ പറയാം..
അവൻ തുളസിയുടെ അരികിൽ ചെന്നു..
എന്താ.. ഇനി പറ..
ഹാ പറയാം ചെക്കാ ധൃതിപിടിക്കാതെ.. എന്നിട്ട് ആ കണ്ണ് ഒന്ന് അടചേ..
അതു കേട്ടു കൃഷ്ണ അവളെ ഒന്ന് നോക്കി, പിരികം ഇളക്കി എന്താ എന്ന്ആക്ഷൻ കാണിച്ചു.
